No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

മദ്രസാ വിദ്യാഭ്യാസം വാഴ്ത്തപ്പെട്ടതും വായിക്കപ്പെട്ടതും

Photo-by-Ben-White-on-Unsplash.jpg

Photo-by-Ben-White-on-Unsplash.jpg

in Articles, Religious
May 9, 2017
മന്‍സൂര്‍ അദനി ഊരകം

മന്‍സൂര്‍ അദനി ഊരകം

ലോകത്ത് ഇസ്്‌ലാമിക സാംസ്‌കാരികത വ്യാപിച്ചപ്പോള്‍ അവിടെയെല്ലാം മദ്രസകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവ ഇസ്്‌ലാമിക അറിവു പകര്‍ന്നു കൊടുക്കുന്ന ഇടം എന്ന നിലക്ക് മദ്രസ്സ എന്ന പേരിലാണ് പൊതുവെ വിളിക്കപ്പെട്ടത്. എന്നാല്‍ കേരളീയ സമ്പ്രദായത്തില്‍ മദ്രസ്സ എന്ന പ്രയോഗം ഇസ്്‌ലാമിക പ്രാഥമിക വിദ്യാഭ്യാസ ശാലകള്‍ക്കു മാത്രമാണ്.

Share on FacebookShare on TwitterShare on WhatsApp

‘മദ്രസകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു ചീത്തപ്പേരാണ്, നന്മകള്‍ക്കു പ്രോത്സാഹനം നല്‍കുക എതിനപ്പുറം രാഷ്ട്രത്തെ കലാപത്തിലേക്ക് വലിച്ചിഴക്കുന്നവരെ മാത്രമേ മദ്രസകള്‍ക്കു സംഭാവന ചെയ്യാനായുള്ളൂ,’ മുസ്‌ലിമിന്റെ മത പ്രബോധന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും ആശയാദര്‍ശങ്ങളും ചോദ്യം ചെയ്യപ്പെടുകയോ, മറ്റൊരു കണ്ണോടെ വീക്ഷിക്കപ്പെടുകയോ ചെയ്യുന്ന കാലത്ത് ഇത്തരം വിശകലനങ്ങള്‍ ഏറെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവിടുത്തെ വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായവര്‍ക്കും കുറ്റാരോപിതരായവര്‍ക്കും തങ്ങളുടെ (മുസ്‌ലിംകളുടെ) തന്നെ ആശയങ്ങളും സെമിനാരികളുമാണോ പ്രചോദനം എന്ന് പലരും സംശയിക്കുന്നുവെന്ന് ഈയിടെ പുറത്തുവന്ന പല പ്രസ്താവനകളും വ്യക്തമാക്കുന്നു.

മദ്രസാ വിദ്യാസം എന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നതെന്നും, അവയുടെ രീതി ശാസ്ത്രം എങ്ങനെയാണെന്നും, വിശകലനം നടത്തി നടപ്പുള്ള മദ്രസാ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ആവശ്യകതയും അനാവശ്യകതയും രാജ്യത്തിന് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ രൂപപ്പെട്ടു വന്ന മദ്രസാ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വ്യത്യസ്തതകളും ആശയ ധാരകളും വ്യക്തമായി ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും ശ്രമം നടത്താത്തതാണ് ഇത്തരം തെറ്റിദ്ധാരണകള്‍ രൂപപ്പെടാന്‍ കാരണം. ഈ ആശയ ധാരകളും, അവര്‍ മുന്നോട്ടു വെക്കുന്ന ലക്ഷ്യവും സമൂഹം ഉള്‍ക്കൊണ്ടാലേ തെറ്റിധാരണകള്‍ക്ക് പരിഹാരമാകൂ.

ചരിത്ര വിശകലനം

അറിവിന്റെ വ്യാപനം ഇസ്‌ലാമിക ദര്‍ശനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവൃത്തിയാണ്്. അറിവാണ് ഇസ്‌ലാമിന്റെ ജീവനെ് തിരുവചനങ്ങളില്‍ കാണാം. തിരു ജീവിതം തന്നെ ആ യാഥാര്‍ത്ഥ്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നല്ലോ. മദീനയില്‍ ഇസ്‌ലാമിക സാംസ്‌കാരികതയെ ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അതിന്റെ അടിത്തറയായി തിരു നബി സ്ഥാപിച്ചത് ഒരു വിദ്യാലയമാണ്. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന കേന്ദ്രമായി ആ വിദ്യാലയം മാറി.

അവിടന്ന് പകര്‍ന്നു കൊടുത്ത അറിവുകള്‍ തെന്നയായിരുന്നു സ്വഹാബത്തിന്റെയും ആയുധം. അവര്‍ ആ അറിവുകളെ ലോകമാകമാനം പ്രചരിപ്പിച്ചു. പള്ളികള്‍ സ്ഥാപിച്ച് മുസ്‌ലിംകളെ അതിന്റെ ആശ്രയരാക്കി മാറ്റുകയാണ് ഈ പ്രബോധക സംഘം ആദ്യം ചെയ്ത പ്രവൃത്തി. കേരളത്തില്‍ മാലിക് ബിന്‍ ദീനാറും സംഘവും ചെയ്ത പ്രവര്‍ത്തനത്തില്‍ നിന്നും ഇതു വ്യക്തമാവും. മുസ്‌ലിം ജീവിതത്തിന് അടിത്തറ രൂപപ്പെട്ട ശേഷം ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസം നല്‍കി. സമൂഹത്തിന്റെ പൊതു പങ്കാളിത്തത്തിലാണ് ഇവയുടെ പ്രവര്‍ത്തനവും സാമ്പത്തിക ചിലവുകളും നടത്തിപ്പോന്നിരുന്നത്. ഇതു തെന്നയായിരുന്നു തിരു നബിയുടെയും ശൈലി. സ്വഹാബത്തില്‍ നിന്നും അഹ്‌ലുസ്സുഫ്ഫയുടെയും മറ്റു ദീനീ പ്രവര്‍ത്തനങ്ങളുടെയും ചിലവിനായി പണം സ്വരൂപിച്ച സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഇതിന്റെ ഒരു പതിപ്പായി നമുക്ക് താബിഉകളുടെയും മറ്റു പണ്ഡിതന്മാരുടെയും പ്രവര്‍ത്തനത്തെ കാണാനാകും. ഖുര്‍ആനും ഹദീസും ഫിഖ്ഹും തുടങ്ങിയ നൂതന ശാസ്ത്രീയ അറിവുകളെ സമന്വയിപ്പിച്ച പഠന രീതി മദ്രസകളില്‍ രൂപപ്പെടുന്നത് ഏറെ വൈകിയാണ്. ആദ്യ കാലത്ത് തിരുനബി പുസ്തകങ്ങളെക്കാളേറെ വാചിക പഠനത്തിനാണ് പ്രാധാന്യം നല്‍കിയത്. അന്ന് പുസ്തകങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കര്‍മ്മാധിഷ്ടിത സമ്പ്രദായത്തിനായിരുന്നു അന്ന് പ്രധാന്യം നല്‍കിയത്. തിരുനബി മൊഴികളെ പുസ്തകങ്ങളില്‍ സൂക്ഷിക്കുന്നതിനു പകരം ഹൃദയങ്ങളില്‍ അവര്‍ ഏറ്റെടുത്തു.

മാഞ്ഞു പോകുക, നാമാവശേഷമാകുക, പരിശീലിപ്പിക്കുക എന്നീ അര്‍ത്ഥങ്ങളുള്ള ‘ദര്‍സ്’ എന്ന മൂല പദത്തില്‍ നിന്നാണ് മദ്രസ എന്ന പദം രൂപീകരിക്കപ്പെട്ടത്. അറിവു പഠിപ്പിക്കുന്ന സ്ഥലം, പരിശീലന സ്ഥലം എന്നാണ് അതിന്റെ അര്‍ത്ഥം. പ്രാഥമിക വിദ്യ മുതല്‍ ഉന്നത പഠനം വരെയുള്ള വിദ്യാഭ്യാസം ഈ പഠനത്തില്‍ ഉള്‍പ്പെട്ടു. ലോകത്ത് ഇസ്്‌ലാമിക സാംസ്‌കാരികത വ്യാപിച്ചപ്പോള്‍ അവിടെയെല്ലാം മദ്രസകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവ ഇസ്്‌ലാമിക അറിവു പകര്‍ന്നു കൊടുക്കുന്ന ഇടം എന്ന നിലക്ക് മദ്രസ്സ എന്ന പേരിലാണ് പൊതുവെ വിളിക്കപ്പെട്ടത്. എന്നാല്‍ കേരളീയ സമ്പ്രദായത്തില്‍ മദ്രസ്സ എന്ന പ്രയോഗം ഇസ്്‌ലാമിക പ്രാഥമിക വിദ്യാഭ്യാസ ശാലകള്‍ക്കു മാത്രമാണ്. ഇത് ഇന്ത്യയിലെ തന്നെ മറ്റു പല സ്ഥലത്തെയും പ്രയോഗത്തിനു വിപരീതമാണ്. മദ്രസ്സത്തു ബാഖിയാത്തു സ്വലിഹാത്ത് എന്നറിയപ്പെട്ട തെക്കെ ഇന്ത്യയിലെ ഉന്നത കലാലയമായ വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്തും, മദ്രസ്സത്തു ലത്വീഫിയ്യയുമെല്ലാം ഉദാഹരണങ്ങളാണ്. ഇസ്്‌ലാമിക കലാശാലകള്‍ക്ക് ‘ജാമിഅ’, ‘കുല്ലിയ്യ ‘ എന്ന പദം ശേഷ കാലത്താണ് ഏറെ ഉപയോഗിച്ചു വന്നത്. ചുരുക്കത്തില്‍ മദ്രസ്സ എന്ന പ്രയോഗം രണ്ട് അര്‍ത്ഥത്തിലും പ്രയോഗിക്കും എന്ന് വ്യക്തമായി.
ഇന്ത്യയിലെ സമ്പ്രദായങ്ങള്‍

ഇന്ത്യയിലെ മുസ്്‌ലിം മത വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി കാണപ്പെടുന്ന രീതികള്‍ മൂന്നെണ്ണമാണ്.1. ദയൂബന്ദി, 2. ബറേല്‍വി, 3.കേരളീയര്‍ സ്വീകരിച്ചു പോരുന്ന രീതി
ദയൂബന്ദികള്‍

1867 ല്‍ സ്ഥാപിതമായ ഉത്തര്‍ പ്രദേശിലെ ദയൂബന്ദ് ദാറുല്‍ ഉലൂം കോളേജ് കേന്ദ്രീകരിച്ച് തുടക്കം കുറിച്ച് ഇന്ത്യയില്‍ വ്യാപിച്ച സമ്പ്രദായമാണിത്. റശീദ് അഹ്മദ് ഗാംഗോഹിയും ഖാസിം നാനോതവിയുമാണ് ആദ്യകാലത്തെ മുഖ്യ പ്രചാരകര്‍. ഇന്ന്് സൗത്ത് എഷ്യയിലെ സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ തലങ്ങളില്‍ ഏറെ സ്വാധീനമുണ്ട് ഈ മദ്രസകള്‍ക്ക്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫാഗാനിസ്ഥാന്‍, തുടങ്ങിയ രാഷ്ട്രങ്ങളില്‍ മത വിദ്യാഭ്യസത്തിന്റെ വ്യാപനത്തില്‍ ഏറിയ പങ്കും ഇത്തരം ഐഡിയോളജിയുടെ പേരില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ക്കാണ്. ഏഷ്യക്കു പുറമെ ആഫ്രിക്ക, അമേരിക്കന്‍ ഐക്യ നാടുകള്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇന്ത്യന്‍ ഉപ ഭൂഘണ്ഡത്തില്‍ മാത്രം 40000 ല്‍ പരം സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്. 1990 കള്‍ക്ക് ശേഷം ഈ മുസ്്‌ലിം ഭൂരിപക്ഷ മേഖലകളില്‍ രാഷ്ട്രീയ പരമായി സ്വാധീനം ചെലുത്താനുള്ള മാധ്യമമായി ഇത്തരം മദ്രസകളെ ഉപയോഗപ്പെടുത്തിയതോടെ പല അന്താരാഷ്ട്ര ചര്‍ച്ചകളിലും ഈ മദ്രസകള്‍ ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണ ശേഷം ഇത്തരം മനോഗതിക്കാരെ സൃഷ്ടിച്ചു വിടുന്നതില്‍ പരാമര്‍ശിക്കപ്പെട്ട ഏഷ്യന്‍ രാഷ്ട്രങ്ങളിലെ ആളുകള്‍ മുന്‍പന്തിയിലാണ് എന്ന് അമേരിക്ക വിലയിരുത്തിയതോടൊപ്പം അതിനുള്ള കാരണവും ആശ്രയ സ്രോതസ്സുമായി ഈ മദ്രസകളെ അവര്‍ വ്യാഖ്യാനിക്കുകയും ചെയ്തു. ദയൂബന്ദീ സംഘ സ്ഥാപകന്‍ നേരിട്ടു സ്ഥാപിച്ച സ്ഥാപനങ്ങള്‍ എന്നതിലപ്പുറം ഇദ്ദേഹം പകര്‍ന്നു കൊടുത്ത ഇസ്്‌ലാമിക പരിഷ്‌കരണത്തിന്റെ ആശയം ഉള്‍കൊണ്ട മദ്രസകളെ മൊത്തത്തിലാണ് ദയൂബന്ദീ മദ്രസകള്‍ എന്നു പറയനാണ് ഉചിതമെന്ന് ഇവരെക്കുറിച്ചുള്ള പഠനത്തില്‍ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പഠനക്കുറിപ്പില്‍ പറയുന്നുണ്ട്. ദയൂബന്ദീ വാക്താക്കളാണ് ഇത്തരം മദ്രസകള്‍ക്ക് പിന്നിലെ ഈ വസ്തുതയെ പിന്തുണക്കുന്നു. പുതിയ കാലത്ത് ഇവരെക്കുറിച്ച് പാശ്ചാത്യരാലും മറ്റും ഏറെ പഠിക്കാനുള്ള കാരണം ഇവര്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം തെന്നയാണ്.

ഇസ്്‌ലാമിക പഠന സമ്പ്രദായത്തില്‍ തുടര്‍ന്നു വരുന്ന പല ശാസ്ത്രങ്ങളും ഇവര്‍ സിലബസിനു പുറത്താക്കി. മന്‍ത്വിഖ്, ഫിലോസഫി മുതലായവ ഇവരുടെ സിലബസിനു പുറത്താക്കി പഠനം ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് എന്നിവയില്‍ മാത്രമാക്കിച്ചുരുക്കി. ഫിഖ്ഹിനും വേണ്ട പ്രാധാന്യം ഇല്ലായിരുന്നു. ഉര്‍ദു ഭാഷയില്‍ ഇത്തരം മദ്രസകള്‍ മദാരിസെ ദീനിയ്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പാക്കിസ്ഥാനിലെ ഇത്തരം മദ്രസകളില്‍ വലിയ മാറ്റം വന്നത് സിയാഹുല്‍ ഹഖിന്റെ ഭരണത്തോടെയാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ‘ അദ്ദേഹം പാക്കിസ്ഥാനെ ഇസ്്‌ലാമിക വല്‍ക്കരിക്കാന്‍ പരിഷ്‌കൃത ഇസ്്‌ലാമിനെ അവതരിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തി. ഇതിന്റെ ഭാഗമായി ദയൂബന്ദീ ബേസിലുള്ള ധാരാളം മദ്രസകള്‍ അദ്ദേഹം ഫണ്ടു നല്‍കി സ്ഥാപിച്ചു. ഒപ്പം സഹായത്തിനായി സഊദി ഗവണ്‍മെന്റിനെയും കൂട്ടു പിടിച്ചു. ഇതോടെ സഊദി വഹാബിസത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഇടമായി അവര്‍ ഇതിനെ ഉപയോഗപ്പെടുത്തി എന്ന് വശൃീ റശഹശു തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. (1) ഒശൃീ ഉശഹശു . 2012 apocaliptic realm; jihadist in south asi-a.

ഈ മേഖലയില്‍ നിന്നും പിടിക്കപ്പെട്ട് ജിഹാദിസ്റ്റുകള്‍ക്കും, ബോംബറുകളായി മാറിയവര്‍ക്കും പ്രചോദനം അവരുടെ മദ്രസ ക്ലാസുകളായിരുന്നുവെന്ന് ടാവേണഴ്‌സ് സബ്രിന തന്റെ പഠനത്തില്‍ പറയുന്നുണ്ട്.(2) Pakisthan’s islamic schools fill void,but fuel militancy. Tavernise sabrina may 2009. സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ ആക്രമണ കാലത്ത് അഫ്ഗാന്‍ സര്‍ക്കാര്‍ ജിഹാദിന് വേണ്ടി ആളുകളെ സംഘടിപ്പിക്കാന്‍ ഇത്തരം മദ്രസ്സകളില്‍ തീവ്രവാദം പഠിപ്പിച്ചതും ഈ മദ്രസകളെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള കാരണമായിട്ടുണ്ട്.

അതിനാല്‍ തന്നെ ഈ ദയൂബന്ദ് ആശയ ധാര തുടര്‍ന്നു വന്ന മദ്രസ്സകളാണ് ഏഷ്യയിലെ പല തീവ്രവാദ വിഭാഗങ്ങള്‍ക്കും പ്രചോദനമായി മാറി എന്നു വിലയിരുത്തപ്പെട്ടത്. ഇവര്‍ രാഷ്ട്രത്തിന് നന്മ പകരം നല്‍കില്ലെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
കേരളീയ മദ്രസ്സകള്‍

തിരുനബി മദീനയില്‍ പയറ്റിപ്പോന്ന സമ്പ്രദായത്തെ സൈനുദ്ദീന്‍ മഖ്ദൂം (റ) ഇവിടെ അവതരിപ്പിക്കുകയായിരുന്നു. കാലോചിതമായുള്ള മാറ്റങ്ങള്‍ എന്നും പണ്ഡിതന്മാരാല്‍ തന്നെ ഇതില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഇത്തരം ദര്‍സുകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായിരുന്നു. പ്രത്യേകിച്ചും സ്‌കൂളുകളില്‍ ഇന്ത്യ സ്വതന്ത്രമായ ശേഷം മത പഠനം നിരോധിക്കപ്പെടുകയും ചെയ്തു. അതിനാല്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ബദല്‍ സംവിധാനം അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇവിടെ സമസ്തയുടെ നേതൃത്വത്തില്‍ മദ്രസ്സകള്‍ക്ക് തുടക്കം കുറിച്ചത്. ഇവിടങ്ങളിലെ സിലബസ്സ് ഇസ്ലാമിക വിശ്വാസ കാര്യങ്ങളാലും, കര്‍മ്മകാര്യങ്ങളാലും മുസ്്‌ലിം അറിയേണ്ട അത്യാവശ്യ കാര്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു. ഇവ സമൂഹ നന്മക്ക് ഏറെ ഉപകരിച്ചുവെന്നും മുസ്്‌ലിംകള്‍ക്ക് പ്രത്യേക സ്വത്വം രൂപപ്പെടുത്താന്‍ ഈ വിദ്യാഭ്യാസ സമ്പ്രദായമാണ് സഹായിച്ചതെന്നും വായിച്ചെടുക്കാനാകും. ഒപ്പം രാഷട്രത്തിനെതിരായ നീക്കങ്ങളില്‍ ഒരിക്കല്‍ പോലും ഇത്തരം മദ്രസ്സകള്‍ ആരോപിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ ദയൂബന്ദ് ധാരയും അഹ്്‌ലേ ഹദീസും പിന്തുടരുന്ന പാതയെ തീവ്രവാദ മാര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് തിരുത്താന്‍ ജനങ്ങള്‍ക്കാവട്ടേ.

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×