Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles Academic

മുഹമ്മദ് ഫത്ഹുല്ലാ ഗുലൻ: മിതവാദ ദർശനവും വിദ്യാഭ്യാസ വിപ്ലവങ്ങളും

ഹാഫിസ് മുഹമ്മദ് സവാദ് വാഫി by ഹാഫിസ് മുഹമ്മദ് സവാദ് വാഫി
in Academic, Articles, Religious
Reading Time: 2 mins read
0
മുഹമ്മദ് ഫത്ഹുല്ലാ ഗുലൻ: മിതവാദ ദർശനവും വിദ്യാഭ്യാസ വിപ്ലവങ്ങളും

ആധുനിക മുസ്‌ലിം ചിന്തകനും തുർക്കിപണ്ഡിതനും പ്രഭാഷകനും ശൈഖ് ബദീഉസമാൻ നൂർസിയുടെ ശിഷ്യനുമായിരുന്നു മുഹമ്മദ് ഫത്ഹുല്ലാ ഗുലൻ.

കിഴക്കന്‍ തുര്‍ക്കി പ്രവിശ്യയായ എര്‍സുറത്തിലെ ഒരു ഗ്രാമത്തിൽ 1941ഏപ്രിൽ 27നാണ് മുഹമ്മദ് ഫത്ഹുല്ലാ ഗുലൻ ജനിക്കുന്നത്.

ഗുലൻ കുടുംബനാമമാണ്. മാതാപിതാക്കൾ ദീനിനോടും അറിവിനോടും വളരെ അടുപ്പമുള്ളവരായിരുന്നു. നാലാം വയസ്സിൽ തൻ്റെ ഉമ്മയുടെ അടുത്തു നിന്ന് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി. 1946ൽ തൻ്റെ പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളിൽ നിന്ന് ആരംഭിച്ച ഗുലൻ തന്റെ ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാജ്യത്തെ മത-രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിധ്യമായി പ്രവർത്തനമാരംഭിച്ചു.  1999 മുതൽ അമേരിക്കയിലെ പെന്‍സിലവാനിയയില്‍ സ്വയം പ്രഖ്യാപിത പ്രവാസ ജീവിതത്തിലായിരുന്നു. മത രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗുലാൻ.

 

ഗുലൻ മൂവ്മെന്റ്:

1960 കളുടെ തുടക്കത്തിൽ സ്ഥാപിതമായ ഗുലൻ മൂവ്മെന്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ 1980 കളിൽ ദേശീയവൽക്കരിക്കപ്പെടുകയും പിന്നീട് 1990കളിൽ ഇത് ആഗോള അംഗീകൃത പ്രസ്ഥാനമായി ഉയർന്നു വരികയും ചെയ്തു.

ഗുലൻ പ്രസ്ഥാനം ഹിസ്മത്ത് മൂവ്മെന്റ് എന്നും അറിയപ്പെടുന്നു. 1960 കളുടെ അവസാനത്തിൽ തുർക്കിയിലെ ഇസ്മീറിലാണ് തുടക്കം കുറിക്കപ്പെട്ടത്. ഹിസ്മത്ത് അതായത് ‘സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടി പരിത്യജിക്കൽ’ എന്നർത്ഥം.

തുർക്കിയിലെ പ്രശസ്ത സൂഫിയായിരുന്ന ബദീഉ സമാൻ സഈദ് നൂർസിയുടെ തത്വവീക്ഷണവും തന്റെ സോഷ്യൽ ഇസ്ലാമിസ്റ്റിക് ചിന്തകളും ഉൾച്ചേർത്താണ് ഗുലൻ ഹിസ്മത്ത് മൂവ്മെന്റ് ഉണ്ടാക്കുന്നത്. ഇസ്ലാമിന്റെ പ്രായോഗികതക്ക് വ്യവസ്ഥാപിതമായ ഒരു രീതിയുണ്ടാക്കുക എന്നതായിരുന്നു ഗുലൻ ഇതുവഴി ലക്ഷ്യം വെച്ചത്.

ഇസ്‌ലാമിക പാരമ്പര്യങ്ങളോട് വിശ്വസ്ഥത പുലർത്തിക്കൊണ്ട് മുസ്‌ലിംകൾക്ക് ആധുനിക ജീവിതം നയിക്കാനും ജീവിത വിശുദ്ധിയുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ സമൂഹത്തിന് പകർന്നു കൊടുക്കാനും ഉതകുന്ന രീതിയിലുള്ള ജീവിത പാതയായിരുന്നു മുഹമ്മദ് ഫത്ഹുല്ലാ ഗുല്ലന്റേത്.

തുർക്കി മുസ്ലിം പാരമ്പര്യത്തിൽ നിന്ന് പിറവിയെടുത്ത ഒരു പ്രസ്ഥാനമാണ് ഹിസ്‌മത്തെങ്കിലും ഇന്ന് അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ലാറ്റിനമേരിക്ക, അടക്കമുള്ള 130 ഓളം രാജ്യങ്ങളിൽ മത-ജാതി-ഭാഷ വിവേചനമന്യേ സാന്നിധ്യമറിയിക്കുകയും മാതൃകാപരമായ പ്രവർത്തന രീതികൾ കാഴ്ച വെക്കുകയും ചെയ്യുന്നു. 2016 മുതൽ പ്രസ്ഥാനത്തിന് തുർക്കിയിൽ നിരോധനം ഏർപ്പെടുത്തുകയുണ്ടായി.

ഇന്ത്യയിലും ഇവർ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2007-08 കാലഘട്ടങ്ങളിലാണ് പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ ബിസിനസ്, വിദ്യാഭ്യാസം, ശാസ്ത്രം, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ട് പ്രസ്ഥാനം രാജ്യത്ത് വേരൂന്നിയത്. ഇതിന്റെ ഭാഗമായി ഇന്‍ഡോഗ് ഫൗണ്ടേഷനാണ് സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുകയും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ജേണലിസ്റ്റ് ആന്റ് റൈട്ടേഴ്‌സ് ഫൗണ്ടേഷന്‍. ഗുലനാണ് ഇതിന്റെ ഹോണററി പ്രസിഡന്റ്. സാമൂഹ്യസേവനങ്ങള്‍ക്കും അത്യാഹിതങ്ങളിലെ രക്ഷകരായും പ്രവര്‍ത്തിക്കുന്ന ‘കിംസേ യോക്മു’ (KIM SE YOK MU) ബിസിനസ്, ഐ.ടി, പ്രസാധനം എന്നീ മേഖലകളിലെ ‘കൈനാക് ഹോള്‍ഡിംഗ്’ (Kynak Holding) തുടങ്ങിയവയും അതിന്റെ ഭാഗങ്ങളാണ്. ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ബംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഗുലന്‍ പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യമുണ്ട്. മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സെന്ററുകളും ട്യഷനും വിദ്യാര്‍ഥി ഹോസ്റ്റലുകളുമെല്ലാം അവര്‍ നടത്തുന്നുണ്ട്. വൃത്തിയുള്ള പരിസരവും ഉയര്‍ന്ന നിലവാരത്തിലുള്ള സംവിധാനങ്ങളും പ്രഗല്‍ഭരായ അധ്യാപകരുടെ സാന്നിദ്ധ്യവുമാണ് വിദ്യാര്‍ഥികളെ ഇത്തരം സെന്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്. വിപ്ലവകരമായ വിദ്യാഭ്യാസ സംരംഭത്തിന് ശേഷം ഹിസ്മത്ത് സേവകർ ഇന്നത്തെ തുർക്കിയെ ഏറെ സ്വാധീനിച്ച വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു.

1979 ൽ “സിസന്ത്‌ ” എന്ന ഒരു മാസികക്ക് തുടക്കം കുറിക്കുകയും 1987 ൽ തുർക്കിയിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള “സമാൻ ” എന്ന ദിനപത്രം ആരംഭിക്കുകയും ചെയ്തു. പിന്നീട് അട്ടിമറി സമയത്ത് ഇത് തുർക്കി ഭരണകൂടം ഏറ്റെടുക്കുകയും ചെയ്തു. ശൈഖ് അഹ്മദ് സർഹിന്ദിയെ (റ) പോലുള്ള ഇന്ത്യൻ പണ്ഡിതന്മാരെയും അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ പോലെയുള്ള ഇന്ത്യൻ ദാർശനികരെയും ഏറെ ആദരിക്കുകയും സ്നേഹിക്കുന്നതിലൂടെ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട് ഫത്ഹുല്ലാ ഗുലൻ.

മത സാമൂഹ്യ മേഖലയിൽ അദ്ധേഹം നൽകിയ സംഭാവനകൾക്ക് ലഭിച്ച അംഗീകാരങ്ങൾ അനവധിയാണ്.  Gandhi – King I keda Peace award (2015), Member of the most 100 influential persons in the world (2013), 2011ൽ ലഭിച്ച ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സമാധാന പുരസ്കാരം, 2013ൽ കൊറിയയിൽ നിന്ന് ലഭിച്ച Manhae പീസ് അവാർഡ്, ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം പണ്ഡിതന്മാരുടെ ലിസ്റ്റിൽ 2018, 2022, 2023 എന്നീ വർഷങ്ങളിൽ അദ്ദേഹവും ഇടം പിടിച്ചു. the most influential Muslims in the world (2012), Amman urdun തുടങ്ങിയവ അവയിൽ ചിലതാണ്.

ഫി ളിലാലിൽ ഖുർആൻ, അറസാഇൽ, അൽ ഈമാൻ വൽ ഹയാത്ത്, അൽ ഇൻസാനുൽ കാമിൽ, ഹിവാറുൽ അദ് യാൻ, റൂഹുൽജിഹാദ്, The Infinite Light, Love and Tolerance, The Messenger of God Muhammad (S), Emerald Hills of Heart, Pearls of Wisdom, The Essentials of Islamic Faith, The Statue of our Souls, From Seed to Cedar, Calling to Good തുടങ്ങി അറുപതിലധികം വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് മുഹമ്മദ് ഫത്ഹുല്ലാ ഗുലൻ.

 

ലോകത്ത് മിക്ക രാഷ്ട്രങ്ങളിലും വേരൂന്നിയ നവോത്ഥാന പ്രവർത്തനങ്ങൾ, പത്തിലധികം ഭാഷകളിലേക്കായി വിവർത്തനം ചെയ്യപ്പെട്ട തന്റെ അറുപതോളം വരുന്ന രചനകൾ, ഹിസ്മത്ത് എന്ന പേരിൽ ആഗോളാടിസ്ഥാനത്തിൽ തന്നെ ബൃഹത്തായ സ്വാധീന ശക്തിയായി വളർന്ന സംഘടന, ഇവയെല്ലാം മുഹമ്മദ് ഫത്ഹുല്ലാ ഗുലന്റെ വ്യക്തിത്വത്തെയും അദ്ദേഹം ചെയ്ത സംഭാവനങ്ങളുടെയും നേർസാക്ഷ്യങ്ങളായി ഇന്നും നിലൽക്കുന്നു.

 

തഹജ്ജുദ് മുടക്കാതിരിക്കുകയും തിങ്കൾ വ്യാഴം സുന്നത്ത് നോമ്പുകൾ പതിവാക്കുകയും ചെയ്ത് തിരുസുന്നത്തിനെ പ്രോത്സാഹിപ്പിക്കുന്ന അതീവ സൂക്ഷ്മതയോടെയുള്ള ജീവിതമായിരുന്നു മഹാനവർകളുടേത്.

മനുഷ്യചരിത്രത്തിന് യൗവനവും പുതുമയും സൗന്ദര്യവും പകര്‍ന്നുനല്‍കുന്നത് സംവാദാത്മകമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാണ്. അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാഭ്യാസ വിചക്ഷണനായ പണ്ഡിത കേസരിയാണ് മുഹമ്മദ് ഫത്ഹുല്ലാ ഗുലൻ.

2024 ഒക്ടോബർ ഇരുപത് ഞായറാഴ്ച്ച യുഎസിലെ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ഹിച്ച്കോക്കിൻ്റെ മരണ വാഗൺ

Next Post

നന്ദി മൻമോഹൻ സിംഗ്, ഈ രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

ഹാഫിസ് മുഹമ്മദ് സവാദ് വാഫി

ഹാഫിസ് മുഹമ്മദ് സവാദ് വാഫി

Next Post

നന്ദി മൻമോഹൻ സിംഗ്, ഈ രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact