1924 ലെ പ്രളയത്തിനുശേഷം കേരളം കണ്ട അതിരൂക്ഷമായ പ്രകൃതി ദുരന്തമായിരുന്നു 2018ലെ മഹാപ്രളയം. വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ പ്രകൃതി അതിന്റെ രൗദ്രഭാവം പുറത്തെടുക്കുന്നതാണ് നമ്മള്‍ കണ്ടത്. അതി ശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ താഴ്ന്ന പ്രദേശത്ത് വെള്ളപ്പൊക്കവും മലയോരമേഖലയില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലം ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നു വിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും ഒരുമിച്ചു തുറന്നുവിടേണ്ടി വന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളും ഒരുമിച്ച് തുറന്നത്. ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മലയോര ജില്ലയായ വയനാട് പൂര്‍ണമായും ഒറ്റപ്പെട്ടു. നദികള്‍ കരകവിഞ്ഞൊഴുകിയതില്‍ റോഡ്, റെയില്‍ ഗതാഗത ശൃഖലകളെ പ്രതികൂലമായി ബാധിച്ചു. ഏകദേശം 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായതായും 140 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. 3,91,494 ലക്ഷം കുടുംബങ്ങളില്‍നിന്നും 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്തിയുറങ്ങേണ്ടിവന്നു. 11,201 വീടുകള്‍ പൂര്‍ണമായും1.20 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പു പ്രഖ്യാപിച്ചു. പ്രളയത്തെ തുടര്‍ന്ന് ഏകദേശം 40000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍.
പതിവിലും ശക്തമായ കാലവര്‍ഷം കനക്കുന്നത് നാം ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എല്ലാ വര്‍ഷത്തെയും പോലെ സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന പ്രദേശമായ കുട്ടനാട്ടിലും പരിസരങ്ങളിലും മാത്രമൊതുങ്ങുന്ന പ്രളയക്കെടുതിയായിരിക്കുമെന്ന നിരീക്ഷണത്തെ അസ്ഥാനത്താക്കി കൊണ്ടാണ് പ്രളയം കടന്നു പോയത്.
2018 ലെ പ്രളയം ചില തിരിച്ചറിവുകള്‍ കൂടി നല്‍കുന്നുണ്ട് ജാതിമത വിദ്വേഷത്തിനും, പണത്തിനും അതിര്‍വരമ്പുകള്‍ ഇല്ലാതായി. അധികാരത്തിന്റെ ഹുങ്കില്‍ നിന്നും തിരിച്ചറിവിലേക്ക് ജനങ്ങളെ പാകപ്പെടുത്തി. പാവപ്പെട്ടവനും പണക്കാരനും ഒരു കൂരയില്‍ അന്തിയുറങ്ങുകയും ഒരു പാത്രത്തില്‍ ഉണ്ണുകയും ചെയ്തു. പ്രവേശന കവാടത്തിലെ അപര വല്‍ക്കരണത്തിന്റെ ബോര്‍ഡുകള്‍ പ്രളയമെടുത്തു. വിശപ്പിനേക്കാള്‍ വലുതല്ല ദുരഭിമാനം എന്ന് തിരിച്ചറിവുണ്ടായി പരസ്പര സ്‌നേഹസൗഹാര്‍ദ്ദത്തിന്റെയും സഹനത്തിന്റെയും ഗാഥകള്‍ രചിച്ചു.
പ്രളയം ലോകത്തിലെ മറ്റിടങ്ങളില്‍ എന്നപോലെ ജനപദങ്ങള്‍ തുടച്ചുനീക്കുകയും ആളുകളെ ചിഹ്നഭിന്നമാക്കി പലായനം ചെയ്യിക്കുകയോ ചെയ്തില്ല. ‘കടല്‍ ജീവിതങ്ങള്‍ ‘ മനുഷ്യസ്‌നേഹത്തിന് മികച്ച ഉദാഹരണമായി. പ്രളയത്തില്‍ അകപ്പെട്ടിട്ടും അതിനേക്കാള്‍ രൂക്ഷമായ തെക്കന്‍ ജില്ലകളിലേക്ക് സഹായമെത്തിക്കാന്‍ മലബാറുകാര്‍ക്ക് സാധിച്ചു. അതും ഈ ഒരുമയുടെ ഭാഗമാണ്.
ഇപ്പോള്‍ പുനര്‍നിര്‍മാണത്തിന് ഘട്ടത്തിലാണ് കേരളം. പക്ഷേ ‘നവകേരളം’ എന്ന മുഖ്യമന്ത്രിയുടെ സ്വപ്‌നം എത്രത്തോളം യാഥാര്‍ഥ്യമായിട്ടുണ്ട് ? നവകേരള നിര്‍മ്മാണം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നഷ്ടപ്പെട്ടതിനെ പുതുക്കി പണിയുകയല്ല, പുതിയ ഒന്ന് സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യമെന്നാണ്. ഒരുപാട് പ്രശംസ പിടിച്ചു പറ്റിയ വാക്കുകളാണിത്. ആ രീതിയിലേക്ക് മാറിയിട്ടുണ്ടോ എന്നതാണ് പ്രളയത്തിന്റെ ഒരു വര്‍ഷം പിന്നിടുന്ന ഈ സമയത്ത് നാം പരിശോധിക്കേണ്ടത്.
ഇടക്കിടെ പ്രകൃതിദുരന്തങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന നാടായി മാറിയിട്ടുണ്ട് കേരളം തുടര്‍ച്ചയായി കുറച്ചുദിവസം മഴപെയ്താല്‍ അത്രയൊന്നും വാസയോഗ്യമല്ല കേരളം എന്നത് ഈ പ്രളയം നമുക്ക് പഠിപ്പിച്ചു തന്ന പാഠമാണ്. അതുകൊണ്ട് തന്നെ കേരളത്തെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചു വേണം വികസനപ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ എന്ന് പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രൊഫ: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍, കേരളത്തിലെ 12 ജില്ലകളും പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നാണ് 2010 കേന്ദ്രമന്ത്രി ജയറാം രമേശിന് റിപ്പോര്‍ട്ട് കൊടുത്തിരുന്നത്. അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരുവിധത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും എന്ന നിരീക്ഷണത്തിലേക്ക് പ്രളയാനന്തരകേരളം എത്തിയിട്ടുണ്ട്. പക്ഷെ, ജനകീയമായി അതിജീവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണം ജനവിരുദ്ധമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത.് പുഴകളിലെ മണല്‍ ഖനനവും, ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന പാറ ക്വാറി അനുമതിയും മറ്റും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാന്ദ്രത ഉയരാതെ മഴവെള്ളം ഒഴുകിയതാണ് പുഴകളിലെ ഒഴുക്കിന് ശക്തികൂട്ടിയതെന്നും അത് കാരണം താഴ്ന്ന പ്രദേശത്തേക്ക് പെട്ടെന്ന് ജലം ഒഴുകിയെത്തി പ്രളയത്തിന്റെ ശക്തി വര്‍ധിപ്പിപ്പിക്കുകയും. ഇതിന് കാരണം അനധികൃതമായ മണല്‍വാരല്‍ ആണെന്നും പ്രകൃതി പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. (സാധാരണ ജലത്തിന്റെ സാന്ദ്രത ഒന്നും, മണലും ചളിയും ചേര്‍ന്ന് ഒഴുകുമ്പോള്‍ അത് രണ്ട് ദശാംശം ഒന്നുമായി മാറുന്നു.) മണല്‍ വാരിയും മലകള്‍ തുരന്നും, കായലുകള്‍ നിരത്തിയും പ്രകൃതിയെ ചൂഷണം ചെയ്യുകയും അതിന് അനുമതി നല്‍കുകയും ചെയ്യുന്നതിലൂടെ അശാസ്ത്രീയമായ എടുപ്പുകള്‍ നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആലപ്പുഴയിലെ ലേക്ക് റിസോര്‍ട്ടിന് പിഴ തുക വെട്ടിക്കുറച്ച് ഒത്താശ ചെയ്തു കൊടുത്തത് ഇതിന് ഉദാഹരണമാണ്.
പ്രളയാനന്തര കേരളത്തിലെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനങ്ങളും റിപ്പോര്‍ട്ടുകളും ഇതിനോടകം വന്നിട്ടുണ്ട്. ശ്രദ്ധേയമായ ഒന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പി ഡിഎന്‍എ (ജീേെ ഉശമെേെലൃ ചലലറ അലൈാെലി)േ യാണ് പുനര്‍നിര്‍മ്മാണത്തെ ഒരു സാധ്യതയായി കണ്ട് കേരളത്തെ ഹരിത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തയ്യാറാക്കിയത് ജനപങ്കാളിത്തം, സുസ്ഥിരത, പരിസ്ഥിതി പ്രകൃതിസൗഹൃദ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലാണ് ഈ റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നത്. അന്താരാഷ്ട്ര അടിസ്ഥാനത്തില്‍ അംഗീകാരമുള്ള ഒരു ഒരു ദുരന്ത അവലോകന രീതി ശാസ്ത്രമാണ് ഇത്. 13 മേഖലകള്‍ സംബന്ധിച്ച പഠനങ്ങള്‍ നടത്തിയാണ് പി.ഡി .എന്‍ .സ് സര്‍ക്കാറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിത്. അക്കാഡമിക്ക് പണ്ഡിതരും വിദഗ്ധരുടെ സംഘവും നിരവിത ചര്‍ച്ചകളും യാത്രകളും നടത്തിയാണ്. ഇത് തയ്യാറാക്കിയത്. എന്നാല്‍ ഇതിനു സമാന്തരമായി ഉദ്യോഗസ്ഥ നേതൃത്വത്തില്‍ റീ ബില്‍ഡിംഗ് കേരള ഇനിഷ്യേറ്റീവ് (ഞഗക) എന്ന സംവിധാനത്തിന് കീഴില്‍ കേരള പുനര്‍നിര്‍മാണ വികസന പരിപാടി റീബില്‍ഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം (ഞഗഉജ) എന്നൊരു റിപ്പോര്‍ട്ടും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട് അത്രയൊന്നും പരിസ്ഥിതി സൗഹൃദമായ റിപ്പോര്‍ട്ടല്ല എന്ന നിരീക്ഷണം ഇതിനോടകം വന്നുകഴിഞ്ഞു. വിദേശ ഫണ്ടിങ്ങിലും
അതിസാങ്കേതികത്വത്തില്‍ ഊന്നുന്നതും ഒപ്പം നിരവധി അനാവശ്യ പഠനങ്ങള്‍ ആവശ്യപ്പെടുന്നതും ആണ് ഈ റിപ്പോര്‍ട്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ അങ്ങനെ തുടര്‍ന്നു കൊണ്ടു പോവുക എന്നതിലപ്പുറം പുതിയ ഒരു പ്രോജക്ട് മുന്നോട്ടുവെക്കാന്‍ റിപ്പോര്‍ട്ടിന് ആയിട്ടില്ല പുതിയ പദ്ധതികള്‍ മുന്നോട്ട് വെക്കാനും വേണ്ടിവന്നാല്‍ അതിന് മേല്‍നോട്ടം വഹിക്കാനും ഞഗക യെചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ (സാധാ ചെലവുകളും പ്രവര്‍ത്തനങ്ങളും) കൂടെ ഇതിന്റെ ഭാഗമാക്കുകയാണങ്കില്‍ ഒരു പക്ഷേ ആര്‍.കെ ഡി.പി. യെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടത്രേ. അത് സമഗ്ര വികസനം എന്ന റിപ്പോര്‍ട്ടിന്റെ ലക്ഷ്യത്തിന് എതിരായിരിക്കും ഒപ്പം പൊതുസംവിധാനത്തെ ദുര്‍ബലപെടുത്തുകയും ചെയും. അത് കൊണ്ട് തന്നെ ലോകബാങ്കിന്റെ യും വിദേശ ബാങ്കുകളുടെയും സഹായം പറ്റുബോള്‍ സംസ്ഥാനത്തിന്റെ വായ്പ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിതരല്‍ അനിവാര്യമായി വരുന്നു. ആര്‍.കെ.ഡി.പി പരിസ്ഥിതി സൗഹൃദവും ദുരന്തത്തെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം പരാമര്‍ശിക്കുന്നുണ്ട് എങ്കിലും ഹരി ദോന്മുഖവുംജനഹിതവുമായ പുനര്‍നിര്‍മാണത്തിന് പകരം വിദേശ വായ്പകളെ ആശ്രയിച്ചും ഉദ്യോഗസ്ഥ മേല്‍ കൈയിലും പുനര്‍നിര്‍മാണം നടത്താനുള്ള വ്യഗ്രത കേരളത്തിന്റെ സാമ്പത്തി മേഖലയുടെ നട്ടെല്ലൊടിക്കാന്‍ സാധ്യതയുണ്ട്. പി ഡി എന്‍ എ റിപ്പോര്‍ട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് ഓരം ചേര്‍ന്നാണ് പരിസ്ഥിതിയെ പരാമര്‍ശിക്കുന്നത് എന്നത് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കോര്‍പറേറ്റുകളെ തൃപ്തിപെടുത്താന്‍ ഒരു പക്ഷെ പി.ഡി.എന്‍ എ ക്ക് സാധിക്കണമെന്നില്ല. ഏതായാലും സര്‍ക്കാര്‍ പദ്ധതികള്‍ ഇനിയൊരു ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നാല്‍ അതിനെ നഷ്ടങ്ങള്‍ ഇല്ലാതെ അതിജീവിക്കാന്‍ ഉതകുന്നതാകട്ടെ.