സാത്താന്റെ അരുണ കിരണങ്ങളേറ്റു ഞാന്‍
വാടി തളര്‍ന്നിടും ഹൃദയമാലൊരുവേള
ഉപമകളില്ലാ കവിതാ വായിക്കാനിടയായി
പ്രപഞ്ചം
കാടും മലയും മാടും മനുഷ്യനും
നിറയുമാ വരികളിലെവിടെയും
കാണാം നിപുണന്‍ കവിയെ..
ഉള്‍സാരമത്രയും സ്‌നേഹമാണതില്‍
സ്‌നേഹ ദാഹമാണതിന്‍
ഇതിവൃത്തവും
വായിച്ചു വരികളില്‍ ചിന്തിച്ചു ഞാന്‍
ആത്മാവെ മുക്കി
സ്‌നേഹാഗ്നിയില്‍,
സത്തയായി ശേഷിച്ചു
സ്‌നേഹം