നല്ല പുസ്തകം നിന്‍ കൈവശമുണ്ടെങ്കില്‍
എന്തുമാത്രം കെങ്കേമമാണതെന്നല്ലെ?
നീ എന്തു തിരക്കിലാണെങ്കിലും അവന്‍ നിന്നെ
ക്ഷമയോടെ കാത്തിരിക്കും
ഫോണില്‍ വിളിച്ചൊരിക്കലും അവന്‍ നിന്നെ
വെറുതെ ശല്യം ചെയ്യില്ല
നേരം വൈകി എണീക്കെടാന്നു പറഞ്ഞ് അവന്‍ നിന്നെ
ഒരിക്കലും ഉറക്കുണര്‍ത്തുകയില്ല
വായില്‍ വെള്ളമൂറും തീന്‍ മേശയില്‍ അവന്‍ നിനക്ക്
ഒരിക്കലും കൊതികൂടാനെത്തില്ല
ദിശയറിയാതെ തപ്പിത്തടയുമ്പോള്‍ അവന്‍ നിനക്ക്
വഴികാട്ടിയായി എത്താതിരിക്കില്ല
നിന്‍ രോഗപീഡയില്‍ സദാ അവന്‍ നിനക്കു
സാന്ത്വന മന്ത്രവുമായരികിലെത്തും
നിന്‍ ഏകാന്ത വേളയില്‍ സദാ അവന്‍ നിനക്ക്
ആശ്വാസമായി കൂട്ടിനെത്തും
എക്കശ്ശക്കതന്‍ അങ്കലാപ്പിലുഴറുമ്പോള്‍ അവന്‍ നിനക്ക്
അന്തിമ വാക്കായരികിലെത്തും
നീ അവനെ അവഗണിച്ചാലും അവന്‍ നിന്നോട്
അതെ ചൊല്ലി പരിഭവപ്പെടില്ല
നീ ദിവസങ്ങളോളം മൈന്‍ഡു ചെയ്യാതിരുന്നാലും അവന്‍ നിന്നോട്
അതെ പ്രതി വക്കാണപ്പെടില്ല
നീ മാസങ്ങളോളം അകറ്റി നിറുത്തിയാലും അവന്‍ നിന്നോട്
അതിന്‍ പേരില്‍ വിമുഖതപ്പെടില്ല
നിന്റെ കുറ്റോം കുറവും കണ്ടു പിടിക്കാനായൊരിക്കലും അവന്‍
നിന്‍ ചുറ്റും പാത്തും പതുങ്ങിയും നടക്കില്ല
അങ്ങാടികളിലുമാല്‍ത്തറമേലും നിന്നെ പറ്റിയവന്‍
എഷണി കൂട്ടിയും പറഞ്ഞും നടക്കില്ല
എപ്പോഴും നമ്പാവുന്ന ഉല്‍കൃഷ്ട ചങ്ങാതിയായി അവന്‍
സദാ നിന്‍ മുഖതാവിലുണ്ടാകും
അവന്റെ സ്‌നേഹമസൃണ സൗഹൃദം ലഭിക്കണമെങ്കില്‍
മാറോടു ചേര്‍ക്കണം നീ അവനെ കയ്യിലെടുത്തു
മറിച്ചു വായിക്കണം അവന്റെ പൊന്‍ താളുകള്‍
എഴുതി വെയ്ക്കണം അതിലെ മൊഴിമുത്തുകള്‍
അകതാരിലാക്കണം അതിലെ മഹദ്വചനങ്ങള്‍
ഹൃദിസ്ഥമാക്കണം അതിലെ പാഠഭാഗങ്ങള്‍
അതു കൊണ്ടു ചങ്ങാതീ സമയം വൃഥാ കളയാതെ
നല്ല പുസ്തകവുമായി തപസ്സിരിക്കൂ വൈകാതെ
വായനയില്‍ അറിവിന്‍ വഴിയില്‍ സമയം വ്യയം ചെയ്യല്‍
മേനിയില്‍ അതിശ്രേഷ്ട സത്കര്‍മ്മമാണെന്നും
ചെലവിടും സമയമില്‍ സമുന്നതമാണെന്നും
മഹോന്നരാം പണ്ഡിതര്‍ കട്ടായം പറഞ്ഞതാ