‘ലൈഫ് ആപ്പി’ലുടനീളം,
അവന്റെ ‘സ്റ്റാറ്റസ്’ ‘ബ്യിസി’യായിരുന്നു.
തന്റെ താന്തോന്നിത്തരങ്ങള്‍ക്കെല്ലാം
‘ലൈക്കും’ ‘കമ്മന്റ്‌സു’മിടാന്‍,
‘ബഡ്ഡി’കള്‍ എമ്പാടുമായിരുന്നു.
‘ഫ്രണ്ട് ലിസ്റ്റു’കള്‍ ദൈനംദിനം
‘അപ്‌ഡേറ്റ്’ ചെയ്യപ്പെട്ടു.
തിരക്ക് പിടിച്ച ‘ചാറ്റിംഗി’നിടെ
ഒരു ‘ഫ്രണ്ട് റിക്വസ്റ്റ്’,
കാലന്‍!!
‘നോട്ട് നൗ’ കൊടുക്കാന്‍ പോലും
‘വെയ്റ്റ്’ ചെയ്തില്ല
‘ലോഗൗട്ട്’ ചെയ്യപ്പെട്ടു.