പച്ചപുതച്ച
നെല്‍പാടം കാത്തിരുന്ന
പച്ചക്കുതിരക്ക് കിട്ടിയത്
രണ്ട് ഉണങ്ങിയ
നെല്‍ കതിരുകള്‍.
മഴകാത്തു കരഞ്ഞ
തവളകള്‍ക്ക് കിട്ടിയത്
കര്‍ഷകന്റെ
രണ്ട്തുള്ളി
ചുടു കണ്ണീര്‍
മത്സ്യം കാത്തിരുന്ന
മീന്‍ കൊത്തിക്ക്
ലഭിച്ചത്
ഒരു മീന്‍മുള്ള്
അന്നം തേടിയലഞ്ഞ
മനുഷ്യന് ലഭിച്ചത്
കുറെ വിഷവിത്തുകള്‍