ഞാന്‍ പറഞ്ഞു
അരമുറിക്കിയ നീളന്‍ കുപ്പായത്തില്‍
ഞാന്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു
അധരങ്ങള്‍ പിറിപിറുക്കുന്നു
വിരലുകളില്‍ തസ്ബീഹ്മാല
ഇടതടവില്ലാതെ മണികളെ പിന്നോട്ടെറിയുന്നു
വാദ്യസംഗീതങ്ങളെന്നെ
പ്രലോഭിപ്പിക്കുന്നു
നൃത്തച്ചുവടുകളെന്നെ
ഉന്മത്തനാക്കുന്നു
നീട്ടിവളര്‍ത്തിയ മുടിയില്‍
നീളന്‍ തൊപ്പി കമിഴ്ത്തിയിരിക്കുന്നു
ഇടക്കിടെ ഖഹ്‌വ മോന്തുന്നു
ഏകാന്തതയെ പ്രണയിക്കുന്നു
എന്നിട്ടുമെന്താണന്നെ
സൂഫിയെന്ന് വിളിക്കാത്തത്
ഈ ചോദ്യം തന്നെയാണ് പരമപ്രഥമ
നിദാനമെന്നവര്‍ പ്രതിവചിച്ചു.