മനദാരില്‍ പ്രണയത്തിന്‍ മധുമഴ പെയ്യിച്ച്
റബീഇന്‍ വസന്തം വിരുന്നു വന്നു.
മുത്ത് റസൂലിന്റെ മദ്ഹിന്റെ ഈണങ്ങള്‍
മാലോകരൊക്കെയും മീട്ടിടുന്നു.
മുത്ത് നബിയുടെ മൗലിദിന്നോര്‍മകള്‍
മനമില്‍ കുളിരായി പെയ്തിടുമ്പോള്‍
ഇശ്ഖാലെ മുത്തിന്‍ മദ്‌ഹേറെ പാടുവാന്‍
മോഹമുണ്ടീ പാപിപാമരെന്നും
മുത്തിന്‍ മദീനയെ മാറോടണക്കുവാന്‍
എന്നുമെന്നകതാരില്‍ മോഹമുണ്ട്
മുത്തിന്‍ മദീനയെമാറോടണക്കുവാന്‍
എന്നുമെന്നകതാരില്‍ മോഹമുണ്ട്
മുത്തിന്‍ മദീനയെ മുത്തി മണത്തെത്തും
കാറ്റിനോടാ മോഹം ചൊല്ലാറുണ്ട്
പാപി ഞാനെങ്കിലും യോഗ്യനല്ലങ്കിലും
വരുമോ ഹബീബേയങ്ങെന്‍ കിനാവില്‍
മാലോകര്‍ക്കൊക്കെയും മാതൃകയായോരെ
മഹ്മൂദെ മഹ്ബൂബെ യാ നബിയേ
മണ്ണിലേക്കെന്നെ മടക്കും മുമ്പങ്ങെന്റെ
ഇശ്ഖിന്റെ മോഹം അടക്കീടുമോ
മുത്ത് മയങ്ങുന്ന മണ്ണാം മദീനയില്‍
കൂടെ മയങ്ങുന്ന കൂട്ടുകാരേ
ഹിജ്‌റ തന്‍ നാളിലും ബദ്‌റിലും തിരുനബി-
ക്കെന്നും തുണയായ സിദ്ധീഖോരേ
പാപിയാമിബ്‌ലീസ് പോലും ഭയന്നുളള
ഉമറെന്ന ധീരരാം സയ്യിദോരെ
ഒന്നു ചൊല്ലീടുമോ മുത്തിനോടെന്‍ സലാം
മധുവൂറും റബീഇന്റെ തിരുനാളിലായി.