മദീന പ്രണയമാണ്,
ഒരു കാമിനിയും
അനുഭവിച്ചിട്ടില്ലാത്ത പ്രണയം.
വസന്തമാണ് മദീന,
മടിയേതും കൂടാതെ
ഋതുക്കള്‍ നോക്കാതെ
എല്ലാ പുഷ്പങ്ങളും
വിടരുന്ന വസന്തം.
മദീന അഭയമാണ്,
കരഞ്ഞു കലങ്ങിയ കണ്ണുമായ്
ശിരസ്സു കുനിച്ചവനിക്ക് ആ മണല്‍ തരികളില്‍ ഒരിറ്റ്
ബാഷ്പം പൊഴിച്ചവനിക്ക്.
നിര്‍ഭയമാണാ ഗേഹം,
മാപ്പിനിരന്ന ഏതൊരു
പാപിക്കും.
പ്രഭയാണ്,
ചന്ദ്രനും അരുണനും താരകങ്ങളും
തോല്‍ക്കുന്ന പ്രഭ.
കേന്ദ്രമാണ് മദീന,
അറിവിന്റെ, അനുഭവത്തുന്റെ
തപസിന്റെ, ത്യാഗത്തിന്റെ
നേരിന്റെ നേരിടലിന്റെ
പ്രതീക്ഷയുടെ പ്രപഞ്ചത്തിന്റെ
മാതൃത്വത്തിന്റെ മാനവികതയുടെ.
മിസ്‌കിന്റെ, മിസ്‌കീനിന്റെ
അനുരാഗത്തിന്റെതാണാ സമക്ഷം.
സാത്വികനും പരിത്യാഗിക്കും മടങ്ങാന്‍
കഴിയുന്ന നല്ല മണ്ണാണ്.
മദീന സുഗന്ധമാണ്, തോപ്പാണ്
സ്വര്‍ഗത്തിലെ തോപ്പ്.