മാനത്തുവച്ചു തുഷാരങ്ങള്‍ ഒരു യോഗം ചേര്‍ന്നു.എന്തിന്? തങ്ങളുടെ ആത്മസഖി മണ്ണിനെ ഒന്നു ചുംബിക്കണം.അവളെ മത്തുപിടിപ്പിച്ചും, കാമം തീര്‍ത്തും ആ മാറില്‍ തഴുകി നടക്കണം. പെണ്ടാരു കൂട്ട പലായന കാലത്തിങ്ങു പോന്നതാണ്. അന്നു പക്ഷേ,പ്രവാസം ഇത്ര ദീര്‍ഘിക്കുമെന്നു നിനച്ചിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ അന്നിങ്ങോട്ടു കയറുക തന്നെയില്ലായിരുന്നു! എന്തു ചെയ്യും?.’പ്രധാന തുഷാരം’റിേപ്പാര്‍ട്ടു തേടി.മാരുതനോടു ചൊന്നേക്കാം.അഭിപ്രായ ബഹളങ്ങളേതുമില്ലാതെ തുഷാരങ്ങള്‍ ആര്‍ത്തു വിളിച്ചു.അഭിപ്രായം അംഗീകരിക്കപ്പെട്ടു. ആര്‍പ്പുവിളി കേട്ട് നഭശ്ചരനായ മാരുതന്‍ കാര്യമറിയാതെ പാഞ്ഞെത്തി.മന്ത്രിസഭയിലെ നൂറ്റിയേഴാം അംഗം മാരുതനെ കണ്ടു. എന്താണ്?.അതന്വേഷിച്ചു. അവ കാറ്റിനോടു കാര്യം ചൊന്നു.എനിക്കു പഴയ ശൗര്യമൊന്നുമില്ലല്ലോ? മാരുതന്‍ ഖിഃന്നനായി. അപ്പോഴേക്കും അതിനെ എല്ലാ അംഗങ്ങളും കണ്ടിരുന്നു.എന്തേ?.അവ ആരാഞ്ഞു. അതു പിന്നേ,’പ ച്ചക്കുടകള്‍’ മടക്കി ഒതുക്കി വെക്കെപ്പട്ടില്ലേ,അതിന്റെയൊരിദാണ്. അതു മറുപടി ചൊന്നു. തുഷാരങ്ങള്‍ ഹതാശരായി,അവസാന മാര്‍ഗ്ഗവും അടയുകയാണ്. ഞാനൊന്നു നോക്കട്ടെ, കാറ്റു പറഞ്ഞു. അതു മെല്ലെ മെല്ലെ വീശിത്തുടങ്ങി.
പോേെകപ്പാകെ അതിനല്‍പാല്‍പ്പമായവതു കൂടി. അവരിേപ്പാള്‍ കേരംതിങ്ങും(?)കേരളാംബരത്തിലാണ്.പതിവുപോലെ, കാറ്റു നിന്നില്ല. മുന്നോട്ടു വീശി, വീണ്ടും വീണ്ടും മുന്നോട്ട്. കാറ്റിനു കാര്യം തിരിഞ്ഞു. നില്‍ക്കാന്‍ കഴിയുന്നില്ല. പുരാതന കാലേത്ത തന്നെ പിടിച്ചു നിര്‍ത്താറുണ്ടായിരുന്ന മാമലകളെ കാണ്മാനില്ലല്ലോ, അതു സന്ദേഹം പൂണ്ടു. എന്നും എഴുന്നേറ്റു നില്‍ക്കേണ്ട കുന്നിനെ,പാടത്തു കൊണ്ടു കിടത്തിയിരിക്കുന്നു. ആരാണ്?. കാറ്റ,് പാടങ്ങളില്‍ ചരിഞ്ഞു കിടക്കുന്ന പര്‍വ്വത ഭീമന്മാരോടു ചോദിച്ചു. അവ ഒന്നും മിണ്ടിയില്ല. എന്തു മിണ്ടും,’സഹജീവിയെ’ കുറ്റപ്പെടുത്തിയിട്ട്?!.കാറ്റക്ഷമനായി. ബാക്കിവന്ന ഒറ്റത്തടിയായ മരങ്ങളോടു ചോദിച്ചു: എവിടെ നിങ്ങളുടെ കൂടപ്പിറപ്പുകള്‍?. ബധിരരെ പോല്‍ അവ മൂകരായി നില്‍ക്കുന്നതു കണ്ട് മാരുതനു ഈറ കയറി. മരങ്ങള്‍ക്കുത്തരം പറയാന്‍ കഴിയില്ലായിരുന്നു; ആശ്രിതരെ ക്രൂശിച്ചു കൊണ്ട്!. പയ്യെപ്പയ്യെ കാറ്റിനു കാര്യം വ്യക്തമായി. മനുഷ്യനാണ്. ക്ഷമിക്കാനാവാതെ അതാര്‍ത്തലറി. ജേഷ്ഠ്യനു മദമിളകിയതു കണ്ട് അനുജരായ മരങ്ങള്‍ പേടിച്ചു വിറച്ചു. ഏട്ടനു മുന്നില്‍ അവ ആവും വിധം തല കുനിച്ചു നിന്നു. തന്റെ മക്കള്‍ പരസ്പരം പോരടിക്കുന്നതു കണ്ട് ‘അമ്മ’ക്കപസ്മാരമിളകി. അത്തരം വിഷമ സന്ധികളിലെല്ലാം തന്നെ സാന്ത്വനിപ്പിക്കാറുള്ള മൂത്ത പുത്രനായ മാമലകളെവിേെടപ്പായി എന്നാ അമ്മസന്ദേഹം പൂണ്ടു. ഒടുക്കം, ഒടുക്കാനായ് ജനിച്ചവന്‍ ചത്തൊടുങ്ങി.