ആണിയില്‍ തൂങ്ങിയും
മുസ്വല്ലയില്‍ ചുരുണ്ടും
കാണാറുണ്ട്;
പ്രതീക്ഷ വറ്റി,
നെടുവീര്‍പ്പിട്ട്
കണ്ണീരിനൊപ്പം വന്ന തഴമ്പ്
ഓരോ മണിയിലും
അഴകായിരുന്നു..
ഉള്ളം കൈ ചൂടു പറ്റി നിന്ന
രാപകലുകള്‍..!!
ഓര്‍മ്മകള്‍ക്ക് തിമിരം
ബാധിച്ചിരിക്കുന്നു..!!
കഥകള്‍ പറയാനുണ്ടേറെ,
കൂട്ടുപോയ യാത്രകള്‍ക്ക്.
ആന്‍ഡ്രോയ്ഡില്‍ തേഞ്ഞ
വിരലുകള്‍ തൊട്ടപ്പോള്‍
ചീഞ്ഞു നാറിയ, ഇക്കിളിപ്പെടുത്തിയ
എന്തെല്ലാമോ തൊണ്ണൂറ്റൊമ്പത്
കുരുക്കളെയും പഴുപ്പിച്ചു..!!
മെസ്സേജിന്റെ ശബ്ദം
വെറുതെ വിടാനുള്ള
ഉത്തരവായി മാറി..
ഏന്തി വലിഞ്ഞു വീണ്ടും
ആണിയില്‍ കയറി..
ഇപ്പോള്‍ റൂമെങ്ങും
സ്‌ക്രീന്‍ ലൈറ്റു മാത്രം..!!