എവിടെ അകതാരു നിര്‍ഭയമാകുന്നു
എവിടെ ശിരസ്സുയര്‍ന്നു നില്‍ക്കുന്നു
എവിടെ അറിവു യഥേഷ്ടമാം സ്വതന്ത്രമാകുന്നു
എവിടെ ഇടുങ്ങിയ ഉള്‍ഭിത്തികളാല്‍
അംശങ്ങളായ് ഉലകം ഉടയ്ക്കപ്പെടാതിരിക്കുന്നു
എവിടെ ആര്‍ജവത്തിന്‍ അഗാധതയിലങ്കുരിയ്ക്കും
വചസ്സുകള്‍ ബഹിര്‍ഗമിക്കുന്നു
എവിടെ അശ്രാന്തപരിശ്രമം
അഖണ്ഡതയിലേയ്ക്കതിന്‍ കരങ്ങള്‍ നീട്ടുന്നു
എവിടെ അരണ്ട ആചാരങ്ങളുടെ
അരസമാം മണല്‍പരപ്പിലേയ്ക്ക് വിവേകത്തിന്‍
അരുവിക്കു വഴിതെറ്റാതിരിക്കുന്നു
എവിടെ അനവരതം അഭിവൃദ്ധിപ്പെടും
ചിന്താ കര്‍മ്മങ്ങളിലേയ്ക്ക് അവിടുത്താല്‍ ആനയിക്കപ്പെടുന്നു
ആ ഒരു സ്വാതന്ത്ര്യത്തിന്‍ ആരാമത്തിലേയ്ക്ക്,
എന്‍ രക്ഷിതാവേ, എന്റെ നാടിനെ ഉണര്‍ത്തീടേണമേ.
വിവര്‍ത്തനം:
മഹ്മൂദുല്‍ ഹസന്‍ അഹ്‌സനി മേല്‍മുറി
(അറബിക് & ഇസ്ലാമിക് സ്റ്റഡീസ് ലക്ചറര്‍, ഇംഗ്ലീഷ് കോച്ച്, മഅ്ദിന്‍ അക്കാദമി)