Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction

അനുരാഗിയുടെ അപേക്ഷ

ശംസുദ്ധീന്‍ താഴത്തുമുറി by ശംസുദ്ധീന്‍ താഴത്തുമുറി
in Fiction
Reading Time: 1 min read
0
അനുരാഗിയുടെ അപേക്ഷ

മനദാരില്‍ പ്രണയത്തിന്‍ മധുമഴ പെയ്യിച്ച്
റബീഇന്‍ വസന്തം വിരുന്നു വന്നു.
മുത്ത് റസൂലിന്റെ മദ്ഹിന്റെ ഈണങ്ങള്‍
മാലോകരൊക്കെയും മീട്ടിടുന്നു.
മുത്ത് നബിയുടെ മൗലിദിന്നോര്‍മകള്‍
മനമില്‍ കുളിരായി പെയ്തിടുമ്പോള്‍
ഇശ്ഖാലെ മുത്തിന്‍ മദ്‌ഹേറെ പാടുവാന്‍
മോഹമുണ്ടീ പാപിപാമരെന്നും
മുത്തിന്‍ മദീനയെ മാറോടണക്കുവാന്‍
എന്നുമെന്നകതാരില്‍ മോഹമുണ്ട്
മുത്തിന്‍ മദീനയെമാറോടണക്കുവാന്‍
എന്നുമെന്നകതാരില്‍ മോഹമുണ്ട്
മുത്തിന്‍ മദീനയെ മുത്തി മണത്തെത്തും
കാറ്റിനോടാ മോഹം ചൊല്ലാറുണ്ട്
പാപി ഞാനെങ്കിലും യോഗ്യനല്ലങ്കിലും
വരുമോ ഹബീബേയങ്ങെന്‍ കിനാവില്‍
മാലോകര്‍ക്കൊക്കെയും മാതൃകയായോരെ
മഹ്മൂദെ മഹ്ബൂബെ യാ നബിയേ
മണ്ണിലേക്കെന്നെ മടക്കും മുമ്പങ്ങെന്റെ
ഇശ്ഖിന്റെ മോഹം അടക്കീടുമോ
മുത്ത് മയങ്ങുന്ന മണ്ണാം മദീനയില്‍
കൂടെ മയങ്ങുന്ന കൂട്ടുകാരേ
ഹിജ്‌റ തന്‍ നാളിലും ബദ്‌റിലും തിരുനബി-
ക്കെന്നും തുണയായ സിദ്ധീഖോരേ
പാപിയാമിബ്‌ലീസ് പോലും ഭയന്നുളള
ഉമറെന്ന ധീരരാം സയ്യിദോരെ
ഒന്നു ചൊല്ലീടുമോ മുത്തിനോടെന്‍ സലാം
മധുവൂറും റബീഇന്റെ തിരുനാളിലായി.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

സ്വല്ലല്‍ ഇലാഹ്: ഉമര്‍ ഖാളി(റ)യുടെ തോരാത്ത പ്രണയം

Next Post

തിരുനബിക്കൊരു കത്ത്

ശംസുദ്ധീന്‍ താഴത്തുമുറി

ശംസുദ്ധീന്‍ താഴത്തുമുറി

Next Post
തിരുനബിക്കൊരു കത്ത്

തിരുനബിക്കൊരു കത്ത്

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact