Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction

ഞാൻ മുസ്‌ലിം

സച്ചിദാനന്ദന്‍ by സച്ചിദാനന്ദന്‍
in Fiction, Poetry
Reading Time: 1 min read
0
ഞാൻ മുസ്‌ലിം

ഞാന്‍ മുസ്‌ലിം,
രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍
‘ക്രൂരമുഹമ്മദരു’ടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍
‘ഒറ്റക്കണ്ണനും’ ‘എട്ടുകാലി’യും
‘മുങ്ങാങ്കോഴി’യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയതങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു.

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം ‘കുഫിയ്യ’
കത്തിക്കു പകരം തോക്ക്
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്തു മിടിക്കുന്ന ബോംബ്
കുടിക്കുന്നത് ‘ഖഗ് വ’
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേര്: ‘ഭീകരവാദി’
ഇന്നാട്ടില്‍ പിറന്നുപോയി, ഖബ്റ്
ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റുമുട്ടലിലെന്നു പാടി കൊല്ലാം
തെളിവൊന്നു മതി: എന്റെ പേര്‌.

ആ ‘നല്ല മനിസ’നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
‘ഇശ്ഖി’നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു ‘ഖയാലായി’ മാറാനെങ്കിലും?

കുഴിച്ചുമൂടിക്കോളൂ ഒപ്പനയും കോല്‍ക്കളിയും ദഫ്മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചുകളഞ്ഞോളൂ മന്ത്രവിരിപ്പുകളും വര്‍ണചിത്രങ്ങളും
തിരിച്ചു തരൂ, എനിക്കെന്‍റെ മുഖം മാത്രം..

എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

വൈശാഖ് ! നിങ്ങളീ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

Next Post

റജബ്; വിശ്വാസിയുടെ അനുഗ്രഹകാലം

സച്ചിദാനന്ദന്‍

സച്ചിദാനന്ദന്‍

കവി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്

Next Post
റജബ്; വിശ്വാസിയുടെ അനുഗ്രഹകാലം

റജബ്; വിശ്വാസിയുടെ അനുഗ്രഹകാലം

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact