Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction

സ്പെയർപ്പാർട്ട്

സച്ചിദാനന്ദൻ പുഴങ്കര by സച്ചിദാനന്ദൻ പുഴങ്കര
in Fiction, Poetry
Reading Time: 1 min read
0
സ്പെയർപ്പാർട്ട്

ആപ്പീസു ഫയലുകൾ-
ക്കിടയിലൊരു ഫയൽ – മേരീ പോൾ
തൊഴിലാളിസ്റ്റോറിലു-
ണ്ടൊരിക്കലും
വറ്റാത്തൊരെണ്ണപ്പാട്ട-മോഹനൻ
ഗാരേജിലെ
യന്ത്രഭാഗങ്ങൾക്കിട-
യ്ക്കുണ്ടല്ലോ ശിവരാമൻ.

ശിവരാമന് ഡീസൽ-
മഴയിലാറാട്ട്,
അന്തർദ്ദേശീയ തൊഴിലാളി-
ദിനത്തിൽ കൊടിയേറ്റ്.

ടയറും ഗീറും ക്ലച്ചും
ബ്രേക്കുമുള്ളവനവൻ
ആക്സിലേറ്ററിൽ കാലുകൊടുക്കെ
മുന്നോട്ടേയ്ക്കു പായുന്നു
(ഇടതുപക്ഷം ചേർന്നു
നാടോടിപ്പോകും പോലെ)

സ്റ്റിയറിംഗിനു കനം കൂടിയും
സെൻട്രൽ ജോയ-
ന്റിളകിയൊരാൾ പെരു
വഴിയിൽ ഗതാഗത-
നിയമം ലംഘിക്കുന്നു
ഇടിച്ചു മറിയുന്നു.

ഒരു നട്ടിനും
എന്തിന്നൊരു ബോൾട്ടിനുപോലും
ഇളക്കം തട്ടാത്തവൻ
ശിവരാമനതാ ഹന്ത! മുന്നോട്ട്
(‘ഹന്ത’യ്ക്കല്ലോ പട്ട്)

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ച

Next Post

ഒരു തെരുവ് തൊഴിലാളിയുടെ സാഹിത്യബന്ധം

സച്ചിദാനന്ദൻ പുഴങ്കര

സച്ചിദാനന്ദൻ പുഴങ്കര

മലയാളത്തിലെ മുതിർന്ന കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമാണ്

Next Post
ഒരു തെരുവ് തൊഴിലാളിയുടെ സാഹിത്യബന്ധം

ഒരു തെരുവ് തൊഴിലാളിയുടെ സാഹിത്യബന്ധം

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact