ഖൈറുവാനിലെ ലോകപ്രശസ്തനായ ന്യായാധിപന്‍, മദ്ഹബിന്റെ ഇമാമായ ഇമാം മാലിക്ബ്‌നു അനസ്(റ) വിന്റെ ശിഷ്യരില്‍ പ്രധാനിയും മദ്ഹബിനെ ക്രോഡീകരിച്ചവരുമായി യുഗപ്രഭാവന്‍, ശത്രുക്കളുടെ കരങ്ങളില്‍ നിന്നും സിഖ്‌ലിയ്യ ജയിച്ചടക്കിയവരിലെ മുണിപ്പോരാളി, അറിവിനായി സര്‍വം സമര്‍പ്പിച്ച് ധീരരക്തസാക്ഷി തുടങ്ങി വിശേഷണങ്ങള്‍ക്ക്് അറ്റമില്ലാത്ത പണ്ഡിത ശ്രേഷ്ടനാണ് ഇമാം അസദ് ബ്‌നു ഫുറാത്ത് (റ). ശാമിലെ അറയില്‍ ഹിജ്‌റ 142 നാണ് ജനനം. പ്രാഥമികവിദ്യാഭ്യാസവും തുടര്‍ പഠനങ്ങളും എല്ലമാായി നീണ്ട മുപ്പതു വര്‍ഷം നാട്ടില്‍ തന്നെ കഴിച്ചുകൂട്ടി. മദീനയിലെ അറിവിന്റെ അക്ഷയഖനിയായ ഇമാം മാലിക് (റ) വിന്റെ അരികെ നിന്നും വിദ്യ നേടണമെന്ന് മോഹം പൂവണിഞ്ഞത് ഹിജ്‌റ 172 ല്‍ തന്റെ മുപ്പതാം വയസിലാണ്. ദൂരങ്ങള്‍ താണ്ടി വന്നത് വെറുതെയായില്ല. ഗുരുവിന്റെ മാസറ്റ്ര്‍പീസ് ഗ്രന്ഥമായ ഹദീസ് ലോകത്തിലെ അല്‍ഭുത പുസ്തകം ‘:മുവത്്വ’ മുഴുവന്‍ ഇമാമിന്റെ അടുത്ത് നിന്നും പഠിച്ചു ഹ്രദ്യസ്ഥമാക്കി. കഠിനമായ യാത്രക്കൊടുവിലാണ് അടുത്ത വര്‍ഷം ഇറാഖിലെത്തിയത്.
ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ എന്നവരുടെ ഹനഫി മദ്ഹബിലെ പ്രമുഖനായ പണ്ഡിതന്‍ അഹ്മദു ബ്‌നു ഹസന്‍ ശൈബാനി എിവരുടെ അരികില്‍ നിന്നും അറിവ് സമ്പാദിക്കാന്‍ ആയിരുന്നു ആഗ്രഹം. തന്റെ ഉള്‍ക്കടമായ ആഗ്രഹം നേരില്‍ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു .ഇമാം ശൈബാനിയെ നേരില്‍കണ്ട് പറഞ്ഞു.
‘ഞാന്‍ ഒരുപാട് ദൂരെ നിന്നും വരികയാണ്. അറിവ് സമ്പാദിക്കാന്‍ വലിയ ആഗ്രഹമുണ്ട്. ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട് അങ്ങയെപ്പറ്റി, പക്ഷേ അറിവ് കരസ്ഥമാക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇതിനു വേണ്ടി മാത്രമാണ് ഞാന്‍ ഈ ദൂരമത്രയും താണ്ടിയത്. അങ്ങ് കനിയില്ലെ?’
അസദ് ബ്‌നു ഫുറാത്തിന്റെത് വെറും വായാടിത്തം അല്ലെന്ന് ബോധ്യപ്പെട്ട ഇമാം ശൈബാനി സന്തോഷത്തോടെ പ്രതിവചിച്ചു
‘പകല്‍ മുഴുവന്‍ ഞാന്‍ ഇവിടുത്തുകാര്‍ക്ക് ദര്‍സ്് എടുക്കുകയാണ്,അതില്‍് നിങ്ങളും പങ്കെടുത്തോളൂ,നിങ്ങള്‍ എന്റെ കൂടെ താമസിച്ചോളൂ, എന്നാല്‍ രാത്രിമുഴുവനും നമുക്ക്് ഉപകാരപ്പെടുത്താമല്ലൊ’. ഇമാമിന്റെ മറുപടിയില്‍ അത്യധികം സന്തോഷിച്ചു അവിടെ ചിലവഴിച്ച കാലം ഇമാം വിവരിക്കുത് ഇങ്ങനെയാണ്. രാത്രി മുഴുവന്‍ ഇമാം ഷൈബാനിക്കൊപ്പം അറിവാന്വേഷണത്തിലായിരിക്കും. ഉറക്കം വരുമ്പോള്‍ നേരത്തെ കൊണ്ടുവന്ന് വെച്ച് വെള്ളം മുഖത്തെടുത്ത് തളിക്കും, വീണ്ടും വായനയില്‍ മുഴുകും.പാതിരാത്രി കഴിഞ്ഞാല്‍ ഞാന്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങും. ഇമാം ശൈബാനി എന്നെ തട്ടിവിളിച്ചുണര്‍ത്തും. രാവിനെ പകലാക്കി അധ്വാനിച്ച നാളുകള്‍ എത്ര മനോഹരമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അസദ് (റ) കയ്യില്‍ കരുതിയ കാശെല്ലാം തീര്‍ന്നുപോയി.
ഒരിക്കല്‍ എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്ത് അടുത്തുള്ള അരുവിയില്‍ നിന്നും വെള്ളം കുടിക്കുന്നത്് ഇമാം ഷൈബാനി കാണാനിടയായി. രാപ്പകലില്ലാത്ത അറിവ് സമ്പാദനത്തിനിടയില്‍ നിത്യവൃത്തിക്കുള്ളത്് തന്നെ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരന്നു അസദ് (റ)ന് 80 ദീനാര്‍ ഉസ്താദ് ഇമാം ശൈബാനി പാരിതോഷികമായി നല്‍കി.ഇത്്് പഠനത്തിനു വലിയ പ്രചോദനമായി മാറി. അവസാനം പഠനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ യാത്രാ ചെലവും ഉസ്താദ് തയൊണ് നല്‍കിയത്!. ഇപ്പോള്‍ കിഴക്കും പടിഞ്ഞാറും മുഴുവന്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഖൈറുവാനിലെ പള്ളിക്കു മുമ്പില്‍ അസദ് ബ്‌നു ഫുറാത്തിനായി ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ?