Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Fiction

നടന്ന് നടന്നാണ് കൊണ്ടോയിരുന്നത്

ഡി അനിൽകുമാർ by ഡി അനിൽകുമാർ
in Fiction, Poetry, Uncategorized
Reading Time: 1 min read
0
നടന്ന് നടന്നാണ് കൊണ്ടോയിരുന്നത്

കുട്ടയിൽ മണ്ണിട്ട്
അടുക്കി ഐസിട്ട്
മണ്ണിട്ട് അടുക്കി
കുട്ടയിൽ മീനുകൾ
നടന്ന് നടന്നാണ് കൊണ്ടോയിരുന്നത്

കാല് ചുടുമ്പം
കൊറേ നേരമിലയിൽ ചവിട്ടി
ഉച്ചിവെയിലടിക്കുമ്പോ
ചരുവം ചെരിച്ച്
വാലിയാമൊരലോ
ആമത്തലയോ
കീറിയും ഉപ്പിട്ടും
ഉണക്കിയെടുത്ത പരലോ
വഴിനീളെ നിൽക്കുന്നോർക്ക്
വില പറഞ്ഞുകൊടുത്ത്
ഉരുകിയൊലിച്ച ഐസ്
മീൻ വെള്ളം
നെറ്റീല് മൂക്കില്
നീറ്റലിടാൻ കണ്ണില്
ഇറ്റിറ്റു വീഴുമ്പോഴും
ചുമട് മാറ്റാതെ
വണ്ടി വരുമ്പോ മാറി
ഗേറ്റ്നു മുന്നിലെ
പട്ടിക്കൊര കേട്ട്
നടന്ന് നടന്നാണ്..

*കടയിലെത്തിയാ
ആൾപ്പെരുപ്പം
കവറ്, സഞ്ചി, പേപ്പർ,
പേശൽ, ലേലം
എല്ലാം കഴിഞ്ഞ്
ഉണങ്ങിയ കാറ്റുപോൽ
മെല്ലെ മെല്ലെ
വീശി വീശി
നടന്ന് നടന്നാണ് വന്നോണ്ടിരുന്നത്

ഇപ്പോ സർക്കാര് വണ്ടീണ്ട്
പണം കൊടുത്താ
പെട്ടിയാട്ടോ കിട്ടും
നടന്ന് നടന്ന് കൊണ്ടോയ കാലം പോലല്ല

നാറ്റമാണ്
ആളോളൊക്കെ കേറീട്ട് മതി
എന്നൊക്കെ പറഞ്ഞ്
വണ്ടീന്ന് പിടിച്ചുതള്ളുമ്പോ
പൊലീസുകാര് ചവിട്ടുമ്പോ
അതൊക്കെ വെറുതെ ഓർക്കും

*കട – ചന്ത

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ഹൃദ്യവായനയുടെ ഹിമകണങ്ങൾ

Next Post

ച

ഡി അനിൽകുമാർ

ഡി അനിൽകുമാർ

കവി, പ്രഭാഷകൻ, സാഹിത്യ പ്രവർത്തകൻ

Next Post
ച

ച

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact