ഈ ആൾക്കൂട്ടങ്ങൾക്കുശേഷം നമ്മളെന്താണ്.

ആൾക്കൂട്ടങ്ങൾക്കു ശേഷം മനുഷ്യർ എന്തുചെയ്യുമെന്ന് ആലോചിക്കാറുണ്ട്. നമുക്കൊപ്പം ആളുകളുണ്ടാകുന്ന സന്ദർഭത്തിൽ അനുഭവപ്പെടുന്ന പരിസരബോധത്തെ തോൽപ്പിച്ചുകളയുന്ന ഏകാന്തതയുടെ അടച്ചിട്ട മുറിയിലേക്കു തിരിച്ചു നടക്കുന്ന മനുഷ്യൻ, ആൾക്കൂട്ടങ്ങളിൽ തിമിർത്തുപെയ്യുന്ന മഴപോലെ ഉല്ലസിക്കുന്നു. മേളങ്ങളെയും ആൾക്കൂട്ടങ്ങളെയും കൂട്ടുപിടിക്കുന്നു. അതിനുവേണ്ടി മാത്രം പരിപാടികൾ സംഘടിപ്പിക്കുന്നു, ആഘോഷങ്ങളുണ്ടാക്കുന്നു. ഒരു ശരാശരി മലയാളിയുടെ ആഘോഷസംസ്കാരത്തിന്റെ വർത്തമാന പരിസരം ഇങ്ങനെയാണ്.

നമ്മുടെ സാമൂഹിക ജീവിതം നിരന്തരമായ പരിണാമ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അതിനെ സ്വാധീനിക്കുകയും വശംവരുത്തുകയും ചെയ്യുന്ന ഇടപെടലുകൾ പലവിധത്തിൽ ഉണ്ടാവുന്നുമുണ്ട്. ഏറ്റവും പ്രധാനമെന്ന് കരുതേണ്ടതാണ്, കോർപ്പറേറ്റുകൾ നടത്തുന്ന പ്രലോഭന ശ്രമങ്ങൾ, കച്ചവട, വ്യാപാര താൽപ്പര്യങ്ങൾ. നമ്മളെങ്ങനെയാണ് ജീവിതത്തെ ക്രമപ്പെടുത്തേണ്ടതെന്ന് ആലോചിക്കുന്നതിൽ പോലും ശല്യമുണ്ടാക്കുന്ന പരസ്യങ്ങളും, മോട്ടിവേഷൻ ചിത്രങ്ങളും, ഉത്പന്നങ്ങളും പ്രവർത്തിക്കുന്ന രീതി ആലോചിച്ചുനോക്കുക. ഇത്തരം ഇൻസ്പൈറ്ഡ് സോഷ്യൽ സ്റ്റാറ്റസുകളെ യൂറോപ്പ് സെൻട്രിക് അല്ലെങ്കിൽ വെസ്റ്റേൺ പ്രോഡക്റ്റ് എന്നൊക്കെ നിർവചിക്കാമെങ്കിലും, ഈ സമീപനങ്ങൾ അടുത്തകാലത്തായി നിർമിച്ച സാമൂഹിക പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. നമ്മുടേതെന്ന് വിചാരിക്കുന്ന ജീവിതാനുഭവങ്ങളുടെ പരിസരങ്ങളെ ക്രമപ്പെടുത്തുന്നതിൽ വളരെ യാദൃച്ഛികമെന്നോണം ഉണ്ടായിത്തീരുന്ന മാറ്റങ്ങളെ തിരിച്ചറിയുക, അതിനകത്തെ ശരിയേയും തെറ്റിനെയും വേർതിരിക്കുക വളരെ അത്യാവശ്യമാണ്. അങ്ങനെ ഉദാരവത്കരിച്ച് ആഘോഷിച്ചു അവസാനിപ്പിക്കേണ്ടതല്ല നമ്മുടെ ജീവിതമെന്ന് ചുരുക്കം.

നമ്മളെങ്ങനെയാണ് ജീവിതത്തെ ക്രമപ്പെടുത്തേണ്ടതെന്ന് ആലോചിക്കുന്നതിൽ പോലും ശല്യമുണ്ടാക്കുന്ന പരസ്യങ്ങളും, മോട്ടിവേഷൻ ചിത്രങ്ങളും, ഉത്പന്നങ്ങളും പ്രവർത്തിക്കുന്ന രീതി ആലോചിച്ചുനോക്കുക. ഇത്തരം ഇൻസ്പൈറ്ഡ് സോഷ്യൽ സ്റ്റാറ്റസുകളെ യൂറോപ്പ് സെൻട്രിക് അല്ലെങ്കിൽ വെസ്റ്റേൺ പ്രോഡക്റ്റ് എന്നൊക്കെ നിർവചിക്കാമെങ്കിലും, ഇവ സമീപനങ്ങൾ അടുത്തകാലത്തായി നിർമിച്ച സാമൂഹിക പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. നമ്മുടേതെന്ന് വിചാരിക്കുന്ന ജീവിതാനുഭവങ്ങളുടെ പരിസരങ്ങളെ ക്രമപ്പെടുത്തുന്നതിൽ വളരെ യാദൃച്ഛികമെന്നോണം ഉണ്ടായിത്തീരുന്ന മാറ്റങ്ങളെ തിരിച്ചറിയുക, അതിനകത്തെ ശരിയേയും തെറ്റിനെയും വേർതിരിക്കുക വളരെ അത്യാവശ്യമാണ്.

തിരക്കുകൾക്കിടയിൽ ജീവിക്കുന്നവരുടെ മാനസിക സന്തുലിതാവസ്ഥയ്ക്ക് വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. നിരന്തരം എൻഗേജ്ഡാവുകയും ഒറ്റപ്പെടുകയും ചെയ്യുന്നവർക്ക് ആൾക്കൂട്ടങ്ങൾ വലിയ ആശ്വാസമാണ്. അങ്ങനെയൊരു കൂട്ടത്തിലേക്ക് ഇറങ്ങി നിൽക്കുക വഴി തോന്നുന്ന സാറ്റിസ്ഫാക്ഷൻ രണ്ട് വിധത്തിലാണ് പ്രവർത്തിക്കുന്നത്. ഒന്ന്, തന്റെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ അടുത്തുകിട്ടുന്നു, അവരോട് സംവദിക്കാൻ കഴിയുന്നു, താൻ മാത്രമല്ല ഇങ്ങനെയെന്നു സമാധാനമുണ്ടാകുന്നു. രണ്ടാമത്തേതിൽ അസാധാരണമായ ഒന്നുമില്ല, വളരെ സ്വാഭാവികവും സാധാരണവുമായിരുന്ന പരിസരങ്ങളിൽ നിന്ന് മാറിനിൽക്കാൻ കഴിയുന്നു, മാറ്റങ്ങളുണ്ടാകുന്നു, പുതിയ കാഴ്ചകളും അനുഭവങ്ങളും തൊട്ടുനോക്കുന്നു. ഇതിൽ അസാധാരണത്വമില്ലെങ്കിൽ പോലും, ഇതുണ്ടാക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. അതുകൊണ്ട്, നിങ്ങൾക്ക് ആവശ്യമായ ഏത് വിപണനത്തിലും, വിനിമയത്തിലും എളുപ്പത്തിൽ ചെയ്യാവുന്ന സ്ട്രാറ്റജി ആൾക്കൂട്ടത്തെ നിർമിക്കുന്നതാണ്. അതിനാവശ്യമായ വിഭവങ്ങൾ സജ്ജീകരിക്കുന്നതാണ്.

വളരെ ചെറുപ്പത്തിൽ ക്ലാസ്മുറികളിൽ നിന്ന് മനസ്സിലാക്കിയെടുക്കുന്ന രീതിയാണ് താരതമ്യ പഠനം. മനുഷ്യൻ, അവന്റെ ജീവിതത്തിന്റെ മുഴുവനും ഘട്ടങ്ങളിലേക്കും ഈ രീതിശാസ്ത്രത്തെ പിന്തുടരുകയും നിരന്തരം ജീവിതത്തെയും അതിന്റെ അനുഭവത്തെയും പാഠങ്ങളെയും താരതമ്യം ചെയ്തുകൊണ്ടേയിരിക്കുന്നു. തൊട്ടപ്പുറത്തെ മനുഷ്യന്റെ വേദന, നമുക്കും വേദനയുണ്ടാക്കുന്നു എന്നതുപോലെ തനിക്കുള്ളതു പോലെയുള്ള സമാധാനക്കേട് അയാൾക്കുമുണ്ടല്ലോയെന്ന ആശ്വാസവും ഉണ്ടാകുന്നു. മറ്റൊരാൾ അങ്ങനെ ചെയ്തതുകൊണ്ട് നമ്മുടേതും അങ്ങനെയാകണമെന്ന് ആഗ്രഹിക്കുന്നു. താരതമ്യേന പുതിയത് എന്തെങ്കിലും ഉണ്ടാകുന്നുവെന്നല്ലാതെ, വളരെ ഫ്രഷായ എന്ത് സംഘാടനമാണ്, അനുഭവമാണ് നമുക്ക് കൈമാറാൻ സാധിക്കുന്നതെന്ന വലിയ ചോദ്യമുണ്ട്. സത്യത്തിൽ, അങ്ങനെ ആലോചിക്കുന്ന മനുഷ്യരും സർഗാത്മകമായ പ്രവർത്തനങ്ങളും ഉണ്ടാകുന്നുവെങ്കിലും അതിനു ദൃശ്യത കൈവരാത്ത വിധം നമ്മുടെ താരതമ്യ ജീവിത പഠനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, നമ്മുടെ ആഘോഷങ്ങൾ, നമ്മുടെ സന്തോഷങ്ങൾ മറ്റുള്ളവർ കൊണ്ടാടുന്നതു പോലെ നമുക്കുമാക്കേണ്ടി വരുന്നത്. ഏറ്റവും ചുരുങ്ങിയത്, നമ്മുടെ പരിമിതികളെക്കുറിച്ച്, നമ്മുടെ സാധ്യതകളെക്കുറിച്ച് കൃത്യമായ ബോധം നമുക്കെങ്കിലും ഉണ്ടാകണം. അതൊരു വലിയ തിരിച്ചറിവാണ്.

വിവിധ സംഘടനകൾ നടത്തുന്ന സമ്മേളനങ്ങളും ജാഥകളും പ്രകടനങ്ങളും ദിനംപ്രതി നമ്മൾ കാണുന്നതാണ്. ഇത്തരത്തിലുള്ള സംഘടിതമായ ആൾക്കൂട്ടങ്ങൾ വലിയ സാമൂഹിക മുന്നേറ്റങ്ങൾക്കു വഴിതെളിച്ച ചരിത്രമുണ്ട്. സമരങ്ങളും മാർച്ചുകളും പ്രതിഷേധ റാലികളും ആവേശത്തിന്റെ ഉജ്ജ്വലമായ ചരിത്ര ശബ്ദങ്ങൾ കോരിത്തരിപ്പിക്കാറുണ്ട്.

ജനാധിപത്യപരമായ സംവാദങ്ങൾ കുറഞ്ഞുവരുന്ന കാലത്ത്, നമ്മുടെ കാമ്പസുകൾ നിർവഹിക്കേണ്ടുന്ന ദൗത്യം തികച്ചും രാഷ്ട്രീയമാണ്. ഒരു കാമ്പസിനകത്തെ വിഭവങ്ങൾ വിവിധ തുറസ്സുകളിൽ നിന്നു കടന്നുവന്നവതാണ്, അത്തരം അനുഭവങ്ങളുടെ വിനിമയകേന്ദ്രമായി കാമ്പസുകൾ പ്രവർത്തിക്കുന്നുവെന്നതാണ് രാഷ്ട്രീയവും സവിശേഷവുമായ അതിന്റെ സാധ്യത. കേരളത്തിലെ എത്ര കാമ്പസുകൾ ഇത്തരത്തിലുള്ള വിദ്യാർത്ഥിനീക്കങ്ങളിലൂടെ സജീവവും ശ്രദ്ധേയവുമായ രാഷ്ട്രീയ ബോധം നിർമിക്കുന്നുണ്ടെന്ന് ആലോചിച്ചു നോക്കണം. കേവലമായ അടിച്ചുപൊളികളുടെയും തട്ടിക്കൂട്ട് പരിപാടികളുടെയും ആർപ്പുവിളികളുടെയും കേന്ദ്രമായി അപഹസിക്കപ്പെടുകയാണ് നമ്മുടെ കലാലയാനുഭവങ്ങൾ. സാമൂഹികവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ ആഘോഷിക്കുക വഴി നിർമിച്ചെടുക്കാവുന്ന ജനാധിപത്യ സംവാദങ്ങളെ തിരസ്കരിക്കുകയും, ആൾക്കൂട്ടങ്ങളെ ത്രസിപ്പിക്കുന്ന ഡെപ്പാൻകൂത്തുകളുടെ ചാട്ടങ്ങളിൽ വിദ്യാർത്ഥിസമയങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ മറികടക്കേണ്ടതുണ്ട്. ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തിയ കാമ്പസുകളും നമുക്കു മുന്നിലുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാവും ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ സാഹിത്യോത്സവം കണ്ണൂരിൽ നടത്തിയത്. സമാനമായ ശ്രമങ്ങൾ നിരവധി അടുത്തകാലത്ത് ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം പ്രശംസനീയമാണ്. എളുപ്പത്തിൽ ആൾക്കൂട്ടത്തെ നിർമിക്കാൻ കഴിയുന്നതിനുള്ള കുറുക്കുവഴികൾ സ്വീകരിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്ന സാമൂഹിക ജീവിതത്തിന്റെ സാധ്യതകളെ തിരിച്ചുപിടിക്കാൻ ക്രിയാത്മകമായ ശ്രമങ്ങൾ ഉണ്ടായിത്തീരണം. ഇതിന്റെ തുടർച്ച മാത്രമാണ്, ഇനിയങ്ങോട്ടുള്ള കാമ്പസുകൾക്കു പുറത്തെ ജീവിതാനുഭവങ്ങളുടെ പരിസരങ്ങളിൽ നമ്മൾ കാണുന്ന ആഘോഷങ്ങളും അതുണ്ടാക്കുന്ന ആൾക്കൂട്ടങ്ങളും.

ആൾക്കൂട്ടങ്ങൾ ശക്തി പ്രകടനം കൂടിയാണ്. വിവിധ സംഘടനകൾ നടത്തുന്ന സമ്മേളനങ്ങളും ജാഥകളും പ്രകടനങ്ങളും ദിനംപ്രതി നമ്മൾ കാണുന്നതാണ്. ഇത്തരത്തിലുള്ള സംഘടിതമായ ആൾക്കൂട്ടങ്ങൾ വലിയ സാമൂഹിക മുന്നേറ്റങ്ങൾക്കു വഴിതെളിച്ച ചരിത്രമുണ്ട്. സമരങ്ങളും മാർച്ചുകളും പ്രതിഷേധ റാലികളും ആവേശത്തിന്റെ ഉജ്ജ്വലമായ ചരിത്ര ശബ്ദങ്ങൾ കോരിത്തരിപ്പിക്കാറുണ്ട്. ഓരോ നാട്ടിലെയും സർവമത മനുഷ്യരെയും ഉൾക്കൊള്ളുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന ആഘോഷ പരിപാടികളും സാധാരണമാണ്. അതു വിനിമയം ചെയ്യുന്ന സാമൂഹിക ജീവിതത്തിന്റെ പ്രസക്തി വളരെ വലുതാണ്. കല്യാണങ്ങളും മരണങ്ങളും കുടുംബ സംഗമങ്ങളും തുടങ്ങിയ പരിപാടികൾ നിർമിക്കുന്ന ചെറിയ ആൾക്കൂട്ടങ്ങൾ പോലും ക്രമപരമായ സാമൂഹിക ജീവിതത്തിന്റെ അച്ചടക്കത്തെ അടയാളപ്പെടുത്തുന്നുണ്ട്. നോക്കൂ, ഇത്തരത്തിലുള്ള ആൾക്കൂട്ടങ്ങളെല്ലാം എന്തെങ്കിലുമൊന്നു ബാക്കിവെക്കുന്നുണ്ട്. വെറും ആഘോഷങ്ങളും സന്തോഷങ്ങളും എന്നതിനപ്പുറത്തേക്കുള്ള വലിയ സോഷ്യൽ സ്പേസ് ഇവ നിർമിച്ചെടുക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിനിമയങ്ങളെ മറച്ചുപിടിക്കുകയും, കേവലമായ ആൾക്കൂട്ടങ്ങളുടെയും ശബ്ദങ്ങളുടെയും ആർപ്പുവിളികളുടെയും പ്രദർശനമായി നമ്മുടെ ആഘോഷ സംസ്കാരം പരിണാമപ്പെട്ടു വരുന്നുണ്ട്. ഇതിന് അഭിസംബോധന ചെയ്യാതെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായ വിധത്തിൽ നമ്മുടെ സാംസ്കാരിക പൈതൃകത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നത് അപകടകരമാണ്. അതിനു പിന്നിലെ താൽപ്പര്യങ്ങൾ എന്തുതന്നെയായാലും, അതുണ്ടാക്കി തീർക്കുന്ന സാമൂഹിക പ്രതിസന്ധിയെക്കുറിച്ചുള്ള ആലോചനകൾ സജീവമാകണം.

കേരളത്തിലെ സാഹിത്യ സാംസ്കാരിക സാഹചര്യങ്ങളിൽ അടുത്തിടെ ഉയർന്നുവന്ന ഫെസ്റ്റിവൽ ട്രെൻഡുകൾ ഇത്തരം വിനിമയങ്ങളുടെ വലിയ സാധ്യത തുറന്നുനൽകുന്നുണ്ട്. അതിനു പിന്നിലെ വാണിജ്യ അടിസ്ഥാനത്തിലുള്ള താൽപ്പര്യങ്ങൾ എന്തുതന്നെയായാലും, അത്തരം സദസ്സുകളിലും സഭകളിലും നഗരികളിലും ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾ പ്രതീക്ഷാവഹമായ വിധത്തിൽ ഭാവിയെക്കുറിച്ച് ആലോചിക്കുന്നവരാണ്. ഇവിടങ്ങളിൽ നടക്കുന്ന ചർച്ചകളുടെയും കൈമാറ്റങ്ങളുടെയും സ്വഭാവം രാഷ്ട്രീയപ്രേരിതവുമാണ്. അതിന്റെ സ്വഭാവവും രീതിശാസ്ത്രവും പൂർണമായും ശരിയെന്നല്ല പറഞ്ഞുവെക്കുന്നത്. അതിനകത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉതകുന്ന വിധത്തിലുള്ള പ്രതിപക്ഷ അവസരങ്ങളും ഇത്തരം കോണ്ടെസ്റ്റുകൾ നിർമിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തി കൃത്യമായ സംവാദത്തിന്റെ മുഖങ്ങൾ തുറന്നിടാൻ നമ്മുടെ സാഹിത്യ സാംസ്കാരിക സദസ്സുകൾ മുൻകൈയെടുക്കുന്നുമുണ്ട്.

കേരളത്തിലെ സാഹിത്യ സാംസ്കാരിക സാഹചര്യങ്ങളിൽ അടുത്തിടെ ഉയർന്നുവന്ന ഫെസ്റ്റിവൽ ട്രെൻഡുകൾ ഇത്തരം വിനിമയങ്ങളുടെ വലിയ സാധ്യത തുറന്നുനൽകുന്നുണ്ട്. അതിനു പിന്നിലെ വാണിജ്യ അടിസ്ഥാനത്തിലുള്ള താൽപ്പര്യങ്ങൾ എന്തുതന്നെയായാലും, അത്തരം സദസ്സുകളിലും സഭകളിലും നഗരികളിലും ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾ പ്രതീക്ഷാവഹമായ വിധത്തിൽ ഭാവിയെക്കുറിച്ച് ആലോചിക്കുന്നവരാണ്.

ആശയപരമായ വിനിമയങ്ങൾ നടക്കാത്ത ആൾക്കൂട്ടങ്ങൾക്ക് ശേഷം, ഒറ്റയ്ക്കിരിക്കുന്ന മനുഷ്യൻ ഏതുവിധത്തിൽ പ്രവർത്തിക്കുമെന്നതിലെ ആശങ്കകൾ ചർച്ച ചെയ്യപ്പെടണം. ഏറ്റവും ചുരുങ്ങിയത്, പേഴ്സണലി എൻഗേജ് ചെയ്യിക്കുന്ന വിഭവങ്ങളുടെ വിനിമയമെങ്കിലും ഓരോ ആൾക്കൂട്ടങ്ങളിലും സംഭവിക്കണം. അതില്ലാത്ത പക്ഷം, ഒറ്റയൊറ്റമുറികളിൽ എരിഞ്ഞുതീരുന്ന ഹൃദയങ്ങളുടെ മിടിപ്പുകൾ മാത്രം ഈ ഭൂമിയിൽ ബാക്കിയാകും.

ജുനൈദ് വരന്തരപ്പിള്ളി

ജുനൈദ് വരന്തരപ്പിള്ളി

യുവകവി, എഴുത്തുകാരൻ, നിയമ വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×