മലയാളി ആഘോഷങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

ആഘോഷങ്ങളുടെ കാലമാണിത്. എന്തും ഏതും ആഘോഷമാക്കാനുള്ള തിരക്കിലാണ് പുതിയ തലമുറ. ആഘോഷിക്കേണ്ടതെന്നോ അല്ലാത്തതെന്നോ അതില്‍ വ്യത്യാസമില്ല. ഡി ജെ മ്യൂസിക് സൗണ്ടും ലഹരിയും ആഹ്ലാദവുമൊക്കെയായി ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചാലേ ആഘോഷമാകൂവെന്ന ചിന്താഗതിയുള്ളവര്‍ വര്‍ധിച്ചുവരുന്ന സാഹചര്യവും നിലനില്‍ക്കുന്നു. വിനോദയാത്രകള്‍ സംഘടിപ്പിച്ച് മദ്യവും മയക്കുമരുന്നുമായി കുത്തഴിഞ്ഞു നടത്തുന്ന ആഹ്ലാദ ആഘോഷങ്ങളാണ് ഇന്നത്തെ യുവതലമുറയുടെ പതിവുശീലം. മതപരവും സാംസ്‌കാരികവുമായ ആഘോഷങ്ങള്‍ക്കൊണ്ടു സമ്പന്നമായിരുന്നു കേരളം. വിവിധ സംസ്‌കാരങ്ങള്‍ ഒത്തൊരുമിക്കുന്ന സംഗമഭൂമി. മനുഷ്യമനസ്സുകളെ കൂട്ടിയോജിപ്പിച്ച് ജാതി-മത-ദേശ ഭേദമില്ലാതെ മലയാളികളെന്ന ഒറ്റ വികാരത്തില്‍ ഒരുമിപ്പിക്കുന്നതായിരുന്നു കേരളീയ മണ്ണില്‍ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതല്‍. പൂര്‍വികര്‍ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും. ഓണമോ ഈദോ ക്രിസ്തുമസോ ആവട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും. നാടിന്റെ ആവേശവും അഭിമാനവുമാണ് ഓരോ ആഘോഷവും. ഓരോ ഉത്സവവും സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങളുടെ പ്രഖ്യാപനവും പിന്തുടര്‍ന്നുവരേണ്ട മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലും കൂടിയാണ്. എന്നാല്‍, ഇന്ന് കേരളീയ സമൂഹം അത്തരം മതേതര ഇടങ്ങള്‍ നഷ്ടപ്പെടുത്താനുള്ള വ്യഗ്രത ചിലയിടങ്ങളില്‍ നിന്നെങ്കിലും കാണിക്കുന്നുവെന്നത്  ദുഃഖകരമാണ്. അതോടൊപ്പം സാമൂഹ്യതിന്മകള്‍ക്ക് പുതിയ അംഗീകാരവും ലഭിക്കുന്നുണ്ട്. എല്ലാ ആഘോഷങ്ങളുടെയും പെരുന്നാളുകളുടെയും ഉത്സവങ്ങളുടെയും അന്തര്‍ധാരയായിരുന്ന ഉന്നതമായ മൂല്യങ്ങള്‍ പലപ്പോഴായി ചോദ്യം ചെയ്യപ്പെടുകയാണ്. വിഭാഗീയതയും വര്‍ഗീയതയും ലഹരിയും ആഘോഷങ്ങളുടെ നിറംകെടുത്തുക മാത്രമല്ല, അവയുടെ ആഹ്ലാദത്തെ ചുരുക്കിക്കെട്ടുകയും ചെയ്യും.
നമ്മുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിച്ചു തരുന്നതിനോടൊപ്പം, ഈ സംസ്‌കാര വ്യവസായം ഓരോ പുതിയ സാധ്യതകളും തുറന്നിട്ടു. അതുവഴി പുതിയ കമ്പോള വ്യവസായത്തിന്റെ ലോകവും സൃഷ്ടിക്കപ്പെട്ടു. ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ ദിവസങ്ങളില്‍ പൊതുവെ അവശ്യസാധനങ്ങള്‍ക്കടക്കം വില അമിതമായി ഈടാക്കാറുണ്ട്. എന്നാലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് നിറം മങ്ങാറില്ല.
ഓണം, ക്രിസ്തുമസ്, പെരുന്നാള്‍

ഓണവും ക്രിസ്തുമസും പെരുന്നാളുമെല്ലാം ഇന്ന് വിപണിയുടെ പുത്തന്‍ തന്ത്രങ്ങള്‍ പയറ്റപ്പെടുന്ന അവസരങ്ങളായി മാറി. വസ്ത്രങ്ങള്‍ മുതല്‍ സദ്യ വരെ കടയില്‍ നിന്ന് വാങ്ങുന്ന ഉപഭോഗ സംസ്‌കാരം നിലവില്‍ വന്നു. നമ്മുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിച്ചു തരുന്നതിനോടൊപ്പം, ഈ സംസ്‌കാര വ്യവസായം ഓരോ പുതിയ സാധ്യതകളും തുറന്നിട്ടു. അതുവഴി പുതിയ കമ്പോള വ്യവസായത്തിന്റെ ലോകവും സൃഷ്ടിക്കപ്പെട്ടു. ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ ദിവസങ്ങളില്‍ പൊതുവെ അവശ്യസാധനങ്ങള്‍ക്കടക്കം വില അമിതമായി ഈടാക്കാറുണ്ട്. എന്നാലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് നിറം മങ്ങാറില്ല. കേരളത്തില്‍ ഭൂരിഭാഗം പേരുടെയും ഉപജീവനമാര്‍ഗം കൃഷിയായിരുന്നത് കൊണ്ടുതന്നെ മറ്റ് ആവശ്യങ്ങള്‍ക്കായി അവര്‍ വിപണിയിലെത്തിക്കുന്നത് നെല്ലും നാളികേരവും പച്ചക്കറികളും മറ്റുമായിരിക്കും. എല്ലാറ്റിലും വലുത് മാനുഷിക മൂല്യങ്ങളാണെന്ന പ്രഖ്യാപനമാണ് വിവിധ മതങ്ങളുടെ ആഘോഷങ്ങളിലൂടെ നടക്കുന്നത്. കുടുംബത്തിലെയും നാടിന്റെയും താളം നിയന്ത്രിക്കുന്നതില്‍ ഈ ആഘോഷങ്ങള്‍ക്ക് പങ്കുണ്ട്. കലണ്ടറിലെ കുറേ ചുവന്ന അക്കങ്ങള്‍ക്കപ്പുറത്ത്, ഒരു ഷോപ്പിംഗിന്റെ ആഹ്ലാദത്തിനപ്പുറത്ത്, എക്സ്ചേഞ്ച് ഓഫറുകളുടെ പെരുമഴക്കാലത്തിനപ്പുറത്ത് ചില ആഘോഷങ്ങള്‍ ഒന്നുമല്ലാതായിരിക്കുന്നു.

വിവാഹം, ജനനം, മരണം
ലളിതമായിരുന്നു മുന്‍കാലങ്ങളിലെ വിവാഹങ്ങള്‍. പന്തല്‍ നിര്‍മാണം മുതല്‍ അവസാനം ഒരുക്കു സാധനങ്ങള്‍ തിരികെയെത്തിക്കുന്നതില്‍ വരെ അയല്‍ക്കാരും സുഹൃത്തുക്കളും സജീവമായി സഹകരിക്കുന്ന അന്നത്തെ വിവാഹച്ചടങ്ങുകള്‍ അയല്‍പ്പക്ക, സുഹൃദ് കൂട്ടായ്മക്കും സഹകരണത്തിനും ആക്കം പകര്‍ന്ന ആഘോഷങ്ങളുമായിരുന്നു. ഇന്നും ഈ ബഹുസ്വരത  കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും സാമ്പത്തികോന്നതിയും പത്രാസും പ്രകടിപ്പിക്കാനുള്ള അവസരമായാണ് പലപ്പോഴും വിവാഹത്തെ ഉപയോഗപ്പെടുത്തുന്നതായി കാണുന്നത്. മിഠായി കൊടുക്കല്‍ ചടങ്ങ് മുതലാണ് അതിന്റെ തുടക്കം. പിന്നീട് ക്ഷണക്കത്തിലും സേവ് ദി ഡേറ്റ്, മോം ടു ബി, ബേബി ഷോവെര്‍, ബ്രൈഡ് ടു ബി യു, ബ്രൈഡ് ഷോവെര്‍ ഓഫ് ചങ്ക് തുടങ്ങി വിവിധ പേരുകളിലുമായാണ് നവദമ്പതികളുടെയും യുവതലമുറയുടെയും ആഘോഷങ്ങള്‍. ബര്‍ത്ത്ഡേക്കും വിവാഹ വാര്‍ഷികത്തിനും കേക്ക് മുറിച്ചും ആഘോഷമാക്കിയും ധൂര്‍ത്തിന്റെ അതിപ്രസരം തന്നെയാണ് ഉണ്ടാവുക. വരന്റെയും വധുവിന്റെയും വസ്ത്രം, പന്തല്‍, ഭക്ഷണം, വിവാഹാനന്തര സത്കാരങ്ങള്‍ തുടങ്ങിയവക്കെല്ലാം ലക്ഷങ്ങളാണ് സമ്പന്നരുടെ വിവാഹങ്ങളില്‍ പൊടിപൊടിക്കുന്നത്. ആഹാര പദാര്‍ഥങ്ങളിലേറെയും മണ്ണില്‍ കഴിച്ചുമൂടപ്പെടുകയാണ്. സമ്പന്നന്റെ ഈ ധാരാളിത്തം സാധാരണക്കാരനും അനുകരിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ കടത്തില്‍ മുങ്ങിത്താഴ്ന്ന് ജീവിതം തകരുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ ദുരന്തപൂര്‍ണമായ മറ്റൊരു വശം. വിവാഹധൂര്‍ത്ത് മൂലം കേരളീയ കുടുംബങ്ങള്‍ കടക്കെണിയിലാകുന്നത് തടയാനായി സംസ്ഥാന വനിതാ കമ്മീഷന്‍ പത്തിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇത്തരം നീക്കങ്ങളെയെല്ലാം വിഫലമാക്കി വിവാഹധൂര്‍ത്ത് പെരുകുന്നതിനു പിന്നില്‍ നിലവിലെ കമ്പോള കേന്ദ്രീകൃതമായ വ്യവസ്ഥിതിയും മലയാളിയെ ആഴത്തില്‍ ബാധിച്ച ഉപഭോഗ സംസ്‌കൃതിയുമാണ്. ധൂര്‍ത്തിനെതിരെ ഗീര്‍വാണം മുഴക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത പദവിയിലിരിക്കുന്നവരുമെല്ലാം സ്വന്തം മക്കളുടെ വിവാഹം ആഢംബരമായി നടത്തുകയും ചെയ്യുന്നുവെന്നതാണ് വിരോധാഭാസം. ഏറ്റവും അനുഗൃഹീത വിവാഹം ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണെന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. ഗര്‍ഭിണിയായത് മുതല്‍ വിവിധ പേരുകളിലായി ധൂര്‍ത്തിന്റെയും നാട്ടാചാരങ്ങളുടെയും പെരുമഴയാണ് കുട്ടിയെ വെച്ച് നടത്തപ്പെടുന്നത്. ആഘോഷരൂപമായി മാറുന്ന മരണാനന്തര ചടങ്ങുകളും പല തരത്തില്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കിത്തീര്‍ക്കുന്നുണ്ട്. ഇവ മുതലെടുക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും വിവിധയിടങ്ങളില്‍ രംഗത്ത് വരുന്നത് മരണത്തെ പോലും കൊച്ചാക്കുന്നതിനു തുല്യമാണ്.
ആള്‍ക്കൂട്ടങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ വിദ്യാര്‍ഥികളെ നാം മറന്നിട്ടില്ല. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തെരുവുകളിലേക്കും ബസ് സ്റ്റാന്‍ഡുകളിലേക്കും എത്തുന്നത് ആള്‍ക്കൂട്ടങ്ങളും നാശനഷ്ടങ്ങളും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു. പെട്ടെന്ന് രൂപംകൊള്ളന്ന ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ ആഘോഷങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നുണ്ട്.
ന്യൂ ഇയര്‍, നിശാക്ലബ്, ഉദ്ഘാടന ചടങ്ങുകള്‍
പുലരും വരെ സംഗീതവും നൃത്തവും വിരുന്നുമുള്ള ആഘോഷമാണ് പുതുവത്സരത്തലേന്ന് നടക്കുന്നത്. ഫൗണ്ടന്‍ ഷോ, ആനിമേഷന്‍ ഷോ, കാര്‍ണിവല്‍, ലൈറ്റ് ഷോ, ലേസര്‍ ഷോ, കരിമരുന്ന് പ്രയോഗം, വാദ്യമേളങ്ങള്‍ തുടങ്ങി കരയും കടലും ആകാശവും വര്‍ണങ്ങളില്‍ ആറാടിക്കുന്ന വിനോദം. എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയാലും ലഹരിവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന ആഘോഷമാണ് ന്യൂ ഇയറിന് കാണാറുള്ളത്. ആഹ്ലാദാരവങ്ങള്‍ കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനു പകരം ഗതകാല ജീവിതത്തിലേക്കൊരു എത്തിനോട്ടം നടത്തി, വ്യക്തിപരമായ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ട സ്ഥാനത്താണ് ഇത്തരം ആര്‍പ്പുവിളികള്‍ നടത്തുന്നത്. ഓരോ ദിവസം മാറിവരുന്നതിലും രാപ്പകലുകളുടെ വ്യതിയാനത്തിലും സ്രഷ്ടാവിനെ ഓര്‍മിക്കുകയാണ് സൃഷ്ടികള്‍. ദിനരാത്രങ്ങളുടെ ആഗമനത്തില്‍ വിശ്വാസികള്‍ക്ക് ചിന്തക്കു വകയുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഒഴിവ് ദിനങ്ങളിലും ആഘോഷരാവുകളിലും നിശാ ക്ലബുകള്‍ ലഹരിയുടെയും സെക്‌സിന്റെയും ആഘോഷയിടമായി മാറിയിട്ടുണ്ട്. ഒപ്പം സാമ്പത്തിക ചൂഷണവും പെണ്‍വാണിഭവും ഇവ കേന്ദ്രീകരിച്ച് സജീവമാകുന്നു.

ഷോപ്പുകളും മാളുകളും ഉദ്ഘാടനം ചെയ്യുന്ന വേദികള്‍ ആഘോഷത്തിന്റെ പുതിയ രൂപങ്ങളാണ് മലയാളികള്‍ക്കിടയില്‍ അവതരിപ്പിക്കുന്നത്. സെലിബ്രിറ്റികളുടെ വരവ് കാരണമായുണ്ടാകുന്ന ആള്‍ക്കൂട്ടവും ഗതാഗതക്കുരുക്കും ബഹളവും സാമൂഹിക പരിസരത്തെയാണ് മലിനമാക്കുന്നത്.

നേര്‍ച്ച, ഉറൂസ്, ഉത്സവങ്ങള്‍
പൂര്‍വീകരായ മഹത്തുക്കളെ സ്മരിച്ച് കൊണ്ട് കേരളത്തിന്റെ വിവിധയിടങ്ങളിലായി നേര്‍ച്ചകളും ഉറൂസുകളും ഉത്സവങ്ങളും നടക്കാറുണ്ട്. പഴയകാലം മുതലേ തുടര്‍ന്നുപോന്ന ഇത്തരം പരിപാടികളും ആഘോഷങ്ങളും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ ഹേതുവായിരുന്നു. സമാധാനം, സമൃദ്ധി, സമത്വം എന്നിവകള്‍ക്കൊപ്പം മികച്ച ഭരണനിര്‍വഹണത്തിന്റെ പ്രാധാന്യവും കൂടി നേര്‍ച്ചകളും ഉത്സവങ്ങളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതോടൊപ്പം ആണ്ടുനേര്‍ച്ചകള്‍ പല സ്ഥലങ്ങളിലും കാടുകയറിയിട്ടുണ്ട്. ഖബ്ര്‍ സിയാറത്തിന്റെ മറവിലാണ് ഇത്തരം ആചാരങ്ങള്‍ മുസ്‌ലിം നാമധാരികള്‍ തന്നെ കടത്തിക്കൂട്ടിയിട്ടുള്ളത്. മദ്യപാനവും ചീട്ടുകളിയും മുതല്‍ സര്‍ക്കസ് കൂടാരം വരെ അവിടങ്ങളിൽ അരങ്ങേറുന്നതിൽ സമുദായം ജാഗ്രത പുലർത്തണം.

 

ആഘോഷങ്ങളുടെ കാമ്പസ്

ആഘോഷങ്ങളുടെ കാമ്പസാണ് ഇപ്പോഴത്തെ സ്‌കൂള്‍, കോളജ് കാമ്പസുകള്‍. ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍, സെന്റ് ഓഫ് ആഘോഷങ്ങള്‍ക്ക് പുറമെ വാലന്റൈന്‍സ് ഡേയും ഹോളിയുമെല്ലാം ഇപ്പോള്‍ കടന്നുകൂടിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ബര്‍ത്‌ഡേ ആഘോഷവും കൂടിയായപ്പോള്‍ ആഘോഷങ്ങളില്ലാത്ത ദിവസങ്ങള്‍ കാമ്പസുകളില്‍ നന്നേ കുറഞ്ഞു. സോഷ്യല്‍ മീഡിയ റീല്‍സുകള്‍ വന്നതോടെ കുട്ടികളില്‍ വലിയൊരു ശതമാനവും പഠനത്തേക്കാളും ഇത്തരം പരിപാടികളില്‍ ആകൃഷ്ടരാകുന്ന കാഴ്ചകളാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ അപകടകരമായി വാഹനമോടിച്ച്  അതിരുവിട്ട ആഘോഷങ്ങള്‍ നടത്തുന്നതും വിരളമല്ല. കോഴിക്കോട് ജില്ലയിലെ ഒരു കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ സ്റ്റണ്ട് ചെയ്യുന്നതിനിടെ അപകടവുമുണ്ടായിരുന്നു.
മിഠായി കൊടുക്കല്‍ ചടങ്ങ് മുതലാണ് അതിന്റെ തുടക്കം. പിന്നീട് ക്ഷണക്കത്തിലും സേവ് ദി ഡേറ്റ്, മോം ടു ബി, ബേബി ഷോവെര്‍, ബ്രൈഡ് ടു ബി യു, ബ്രൈഡ് ഷോവെര്‍ ഓഫ് ചങ്ക് തുടങ്ങി വിവിധ പേരുകളിലുമായാണ് നവദമ്പതികളുടെയും യുവതലമുറയുടെയും ആഘോഷങ്ങള്‍. ബര്‍ത്ത്ഡേക്കും വിവാഹ വാര്‍ഷികത്തിനും കേക്ക് മുറിച്ചും ആഘോഷമാക്കിയും ധൂര്‍ത്തിന്റെ അതിപ്രസരം തന്നെയാണ് ഉണ്ടാവുക.
ആഘോഷങ്ങള്‍ക്ക് പിന്നിലെ സംഘര്‍ഷങ്ങളും നഷ്ടങ്ങളും
കാമ്പസുകളിലും അങ്ങാടികളിലും മറ്റ് ക്ലബുകളിലും നടക്കുന്ന വിവിധ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും തുടര്‍ന്ന് ധാരാളം നാശനഷ്ടങ്ങളും ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ വിദ്യാര്‍ഥികളെ നാം മറന്നിട്ടില്ല. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തെരുവുകളിലേക്കും ബസ് സ്റ്റാന്‍ഡുകളിലേക്കും എത്തുന്നത് ആള്‍ക്കൂട്ടങ്ങളും നാശനഷ്ടങ്ങളും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു. പെട്ടെന്ന് രൂപംകൊള്ളന്ന ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ ആഘോഷങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നുണ്ട്.

 

ഇസ്‌ലാം വിഭാവനം ചെയ്യുന്ന ആഘോഷങ്ങള്‍

ഇസ്‌ലാമിലെ ആഘോഷങ്ങള്‍ ബലിപെരുന്നാളിലും ചെറിയപെരുന്നാളുമാണ്. വേറെ ഒരു രീതിയിലുള്ള ആഘോഷവും ഇസ്‌ലാം അനുവദിക്കുന്നില്ല. അനസ്(റ)ല്‍ നിന്നും നിവേദനം: നബി(സ്വ) മദീനയില്‍ വന്നപ്പോള്‍ ജനങ്ങള്‍ വര്‍ഷത്തില്‍ രണ്ട് ദിവസം ഉത്സവ ദിവസങ്ങളായി കൊണ്ടാടിയിരുന്നു. നബി(സ്വ) അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഉല്ലാസത്തിനും വിനോദത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച രണ്ടു ദിവസങ്ങളാണിത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു:  ഈ രണ്ടു ദിവസത്തിനു പകരം  അല്ലാഹു നിങ്ങള്‍ക്ക് മറ്റു രണ്ടു ദിവസം നിശ്ചയിച്ചു തന്നിരിക്കുന്നു. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ രണ്ട് ദിനങ്ങള്‍ (അബൂദാവൂദ്). ഈ രണ്ട് ദിനങ്ങളും ഇസ്‌ലാംമത വിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ളതാണ്. എന്നാല്‍ ഏതു വിഷയത്തിലുമുള്ള പോലെ നിയമ വലയങ്ങള്‍ക്കുള്ളിലുള്ള ആഘോഷ വിനോദങ്ങളെയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്. മറിച്ച് ഇസ്‌ലാമിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് പരിധി ലംഘിക്കാത്ത ആഘോഷങ്ങളെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്.
ബലിപെരുന്നാളിന്റെ മാംസ വിതരണത്തില്‍  പങ്കുവെക്കല്‍ എന്നതും കടന്നുവരുന്നു. കൊടുത്തും വാങ്ങിയും ഒരു സമൂഹത്തിന്റെ പരസ്പരബന്ധത്തിന്റെ ഭദ്രത ഊട്ടിയുറപ്പിക്കലും പരസ്പരം സ്നേഹകൈമാറ്റങ്ങളും പെരുന്നാളിലൂടെ കടന്നുവരുന്നു.
ത്വയ്യിബ് അദനി പെരുവള്ളൂര്‍

ത്വയ്യിബ് അദനി പെരുവള്ളൂര്‍

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മഅ്ദിൻ ക്രിയേറ്റീവ് ഹബ് ഡയറക്ടർ.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×