അഭയം

പാതിരാത്രിയിൽ ഒട്ടകങ്ങൾ
അവരെ കാത്തു നിന്നു,
കൂടെ ഇബ്നു ഉറൈഖിത്വും.
ഗുഹാമുഖത്തെ കച്ചവടമായിരുന്നു
ഖസ്‌വാഇന് ഏറെ പ്രിയപ്പെട്ടത്,
ഇനിയെന്നും തങ്ങൾക്കൊപ്പം!.

അവളുടെ കുളമ്പടി
ആ മണ്ണിലമർന്നു ,
അഭയ ഭൂമി പുളകിതമായി..
കൈകൾ ശൂന്യമായിട്ടും
അൻസ്വാറുകൾ നെഞ്ചോട് ചേർത്തു,
‘ത്വലഅ’ വാനിലുയർന്ന് കേട്ടു.

നൂറ്റാണ്ടുകൾക്ക് മുമ്പേ
ഒപ്പിട്ട് പോന്ന കരാറിൽ,
അവസാനത്തെ സീലും വീണു.
അവളവിടെ തന്നെ മുട്ട്കുത്തി.
മദീന എല്ലാം ഒരുക്കി വെച്ചിരുന്നു..

“ആമിനുമ്മയുടെ കൈപിടിച്ച്
നടന്ന ഭൂമി തന്നെ!”
ഈന്തപ്പന മെല്ലെ മന്ത്രിച്ചു.
‘നൂറ് വന്ന വഴി മുത്തലിബ്
മുമ്പേ കൊണ്ട് പോയിരുന്നല്ലോ’- ശൈബയുടെ പിരിയൽ തൊട്ടേ
മദീന ആറ്റലോരെ
കൊതിച്ചിരുന്നത്രെ!.

“ഹബീബേ,
ഈ മദീനക്കങ്ങയെ പിരിയാനാവില്ല.
അങ്ങേക്ക് എന്നുമിവിടം
അഭയം.
അഭയം തേടി വരുന്നവർക്ക് അങ്ങ്
അഭയവുമല്ലോ നൂറേ..!”
വിണ്ണിൽ താരങ്ങൾ കണ്ണിറുക്കി.
മണ്ണിലൊരായിരം ഹൃദയങ്ങൾ
മദീനയായി.

ആലിയ സഫ്‌വാന ബാഹിറ

ആലിയ സഫ്‌വാന ബാഹിറ

യുവ എഴുത്തുകാരി, വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!