ഇഷ്ടം കൊണ്ടെന്റെ ഖൽബ്
റൗളയിൽ പറന്നു ചെന്ന്
ഇഷ്‌ക്ക് നിറഞ്ഞ മുത്ത്
റസൂലിന്റെ ചാരെ നിന്ന്
ചൊല്ലി സ്വലാത്ത് സല്ലള്ളാ
ഉള്ളിൽ നിറഞ്ഞു ഹംദള്ളാ….
ആകാശഭൂമികളൊക്കെയും
ആശ്ചര്യം പൂണ്ടാനാളിൽ
ആലമാ നൂറിൽ മുട്ടി
അർവാഹിൻ ഹൃദയം തട്ടി
ചൊല്ലി സ്വലാത്ത് സല്ലള്ളാ
ഉള്ളിൽ നിറഞ്ഞു ഹംദള്ളാ….
കൂടെ നടന്നു നടന്ന്
കൂട്ടം തെറ്റാതെ വളർന്ന
കൂട്ടർക്കു നൽകിയിഷ്ട്ടം
അഹദോന്റെ കദ്റാൽ സ്പഷ്ടം
ചൊല്ലി സ്വലാത്ത് സല്ലള്ളാ
ഉള്ളിൽ നിറഞ്ഞു ഹംദള്ളാ….
ആദ്യം നിന്നൊളിവിൽ നിന്ന്
ആദം പിന്നാലെ വന്ന്
ആകയാലീ ലോകമിന്ന്
വാഴ്ത്തുന്നു രാപകലൊന്ന്
ചൊല്ലി സ്വലാത്ത് സല്ലള്ളാ
ഉള്ളിൽ നിറഞ്ഞു ഹംദള്ളാ….
മാനുഷ്യർക്കഖിലം മേന്മ
ചൊരിയുമാജീവിതവെണ്മ
കാണിച്ചു തന്നു സർവ്വം
മോഹിച്ചു ഹക്കായ് സ്വർഗ്ഗം
ചൊല്ലിസ്വലാത്ത് സല്ലള്ളാ
ഉള്ളിൽ നിറഞ്ഞു ഹംദള്ളാ….

