ഒരുമ്മ

റസൂലിൻ്റുമ്മച്ചിക്ക്
സുഖപ്രസവമായിരുന്നു.

പള്ള കാണലോ
ചീരണിപ്പൊതി സത്ക്കാരമോയില്ല.

ബറഖ മാത്രമെത്തിയ
സുദിനം
ബീവി കണ്ട സ്വപ്നം പറഞ്ഞു.
അത്രതന്നെ..

ഹൈള് തെറ്റി
തിരുനൂറെത്തി
തരിപ്പോലും നൊന്തില്ലത്രെ.

ൻ്റുമ്മച്ചിക്കും സുഖപ്രസമായിരുന്നു,
എല്ലു നുറുങ്ങുന്ന
അസ്ഥികൾ വലിഞ്ഞമരുന്ന
മരണവേദനയുള്ള സുഖം.

ഉമ്മയിലൊന്നും
നോവ് നൽകാതെ
ഭൂമിയിൽ വന്ന നൂറ്.
ഉമ്മത്തിലും.

അത് മതിയല്ലോ
അത്ഭുതമെന്നറിയാൻ
അജബാണെന്നുരയാൻ

റസൂലിൻ്റുമ്മച്ചിക്ക്
സുഖപ്രസവമായിരുന്നു.
ആർക്കും കിട്ടാത്ത സുഖം.

ഒരുമ്മ

പെറ്റുമ്മയല്ല
പോറ്റുമ്മയുമല്ല
ചുംബനം…

മുത്ത് നബി
ഉമ്മ വെച്ചപ്പോൾ
അരികത്തുള്ളോർ പറഞ്ഞ്
പത്ത് മക്കളുണ്ടെന്ന്
ആരെയും ചുംബിച്ചിട്ടില്ലെന്ന്.

കരുണയുടെ കടലരികിൽ
അവരെങ്ങനെ….!!

വാത്സല്യത്തിൻ്റെ ഉമ്മകൾ
നബിയോരത്ത്
ഒരു ഹദീസിനെ കാത്ത് കിടന്നു.

ഒരുമ്മ

ഉമ്മാ… എന്ന വിളിയിൽ
നീയറിയുന്നുണ്ടോ
അലിഫിനെ
മീമിനെ

പൊരുകളിൽ
അലിഫിൽ അല്ലാഹ്
മീമിൽ മുഹമ്മദ്

വിളികളെല്ലാം
സ്വർഗകവാടം ചെല്ലുന്നുണ്ടല്ലേ

കാൽ ചുവട്ടിൽ സ്വർഗമുണ്ടെന്ന്
വെറുതെ പറയുന്നതല്ല….

തസ്‌ലീം കൂടരഞ്ഞി

തസ്‌ലീം കൂടരഞ്ഞി

കവി, എഴുത്തുകാരൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!