No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

നബി സ്‌നേഹികളുടെ അടയാളങ്ങള്‍

നബി സ്‌നേഹികളുടെ അടയാളങ്ങള്‍
in Articles, Religious
June 9, 2021
അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍

അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍

Share on FacebookShare on TwitterShare on WhatsApp

ഗസ്വാലി ഇമാം പറയുന്നു: ആരെങ്കിലും ഒരു കാര്യത്തെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ആ കാര്യത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യത്തെ കുറിച്ചും എടുത്തു പറയും. അപ്പോള്‍ അല്ലാഹുവിനോട് സ്നേഹമുണ്ടെന്നതിനുള്ള തെളിവുകള്‍: അവന് ദിക്ര്‍ ചൊല്ലലും അവന്റെ കലാമാകുന്ന ഖുര്‍ആനിനെയും അവന്റെ റസൂല്‍(സ്വ)യെയും ഇഷ്ടപ്പെടലും നബി(സ്വ)യിലേക്ക് ചേര്‍ക്കപ്പെടുന്ന എല്ലാവരെയും ഇഷ്ടപ്പെടലാണ്. കാരണം, ഒരാള്‍ മറ്റൊരാളെ സ്നേഹിച്ചാല്‍ അയാളുടെ നാട്ടിലുള്ള നായയെ പോലും സ്നേഹിക്കും. അപ്പോള്‍ ഒരാളോട് ശക്തമായ സ്നേഹമുണ്ടായാല്‍ സ്നേഹിതനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്നേഹമുണ്ടാകും(ഇഹ്‌യാ ഉലൂമിദ്ധീന്‍ ).

നബി(സ്വ)യോട് സ്നേഹമുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മഹാനായ ഖാളി ഇയാള് തന്റെ ‘അശ്ശിഫ’ എന്ന് കിതാബില്‍ രേഖപ്പെടുത്തിയ ദീര്‍ഘമായ കാര്യങ്ങളില്‍ നിന്ന് ചില കാര്യങ്ങളെ പരിചയപ്പെടാം.
1. നബി(സ്വ)യോട് പിന്‍പറ്റുകയും അവിടുത്തെ സുന്നത്തിനെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും അവിടുത്തെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും പിന്‍പറ്റുകയും അവിടുത്തെ കല്‍പ്പനകളെ പ്രവര്‍ത്തിക്കുകയും വിരോധനകളെ വെടിയുകയും സന്തോഷ സന്താപ ഘട്ടങ്ങളിലൊക്കെയും അവിടുത്തെ അദബുകളെ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു തആല ഖുര്‍ആനില്‍ പറഞ്ഞല്ലോ.. നബിയെ നിങ്ങള്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക, എന്നാല്‍ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും.
2. സ്വന്തം നഫ്സിന്റെ ഇച്ഛകളേക്കാള്‍ നബി(സ്വ) കൊണ്ടുവന്നതിനെ തെരഞ്ഞെടുക്കുക.
3. ഏതെങ്കിലും വ്യക്തികളോട് കോപമുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ പൊരുത്തത്തില്‍ മാത്രമാവുക.
അനസ് ബ്നു മാലിക് (റ) പറയുന്നു,
നബി(സ്വ) എന്നോട് പറഞ്ഞു: ഓ, കുഞ്ഞുമോനെ, നിന്റെ ഖല്‍ബില്‍ ഒരാളോടും വിദ്വേശമില്ലാതെ നിനക്ക് നേരം വെളുപ്പിക്കാനും വൈകുന്നേരമാക്കാനും കഴിയുമെങ്കില്‍ നീ അങ്ങനെ ചെയ്യണേ.. ശേഷം നബി(സ്വ), ഓ..കുഞ്ഞ് മോനെ, അത് എന്റെ സുന്നത്തില്‍ പെട്ടതാണ്. ആരെങ്കിലും എന്റെ സുന്നത്തിനെ ജീവിപ്പിച്ചാല്‍ അവന്‍ എന്നെ ഇഷ്ടപ്പെട്ടവനായി ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാല്‍ എന്നോട് കൂടെ അവന്‍ സ്വര്‍ഗത്തില്‍ ഉണ്ടാകും.
4. നബി തങ്ങളെ പറയലിനെ അധികരിപ്പിക്കുക
5. അവിടുത്തെ കാണാനുള്ള ആശയുണ്ടാകുക.
6. അവിടുത്തെ കൂടുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് നല്ല ആദരവ് കാണിക്കും. അവിടുത്തെ പേര് കേള്‍ക്കുമ്പോള്‍ ഭയക്തിയുണ്ടാകുക.
7. നബി തങ്ങളുടെ കാരണമായി ഉണ്ടായിത്തീര്‍ന്നവരോട് പ്രിയം വെക്കുകയും(അഹ്‌ലുബൈത്ത്, സ്വഹാബികള്‍..) അവരെ എതിര്‍ക്കുന്നവരോട് കോപം വെക്കുകയും ചെയ്യുക.
8. അവിടുന്ന് കൊണ്ട് വന്ന ഖുര്‍ആനിനെ പ്രിയം വെക്കുക
9. ഉമ്മത്തിനോട് കൃപയുണ്ടാകുക, അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കുക, അവരുടെ വിഷയങ്ങള്‍ക്ക് ഓടി നടക്കുക, അവര്‍ക്കു വരുന്ന ബുദ്ധിമുട്ടുകളെ തടക്കുക. കാരണം നബി(സ്വ)ഉമ്മത്തിന് നല്ല കാരുണ്യം ചെയ്യുന്നവരായിരുന്നു
ഈ പറയുന്ന വിശേഷങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അവന് പരിപൂര്‍ണ്ണ മഹബ്ബത്ത് ഉണ്ടായി. അതല്ല ഇതില്‍ നിന്നു കുറച്ചുണ്ടായാല്‍ അവന്റെ മഹബ്ബത്ത് കുറഞ്ഞന്നെ വരികയുള്ളൂ.. അല്ലാതെ മഹബ്ബത്തില്ലാ എന്ന് പറയാന്‍ പറ്റുകയില്ല(അശ്ശിഫ).

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×