No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
in Articles, Religious
June 30, 2022
സിറാജുദ്ദീൻ പെരുമുഖം

സിറാജുദ്ദീൻ പെരുമുഖം

Share on FacebookShare on TwitterShare on WhatsApp

1921 മലബാർ സമരം കൊടുമ്പിരി കൊള്ളുന്ന സമയം, ബ്രിട്ടീഷ്കാരുടെ തിരൂരങ്ങാടി ഓഫീസ് കൊള്ളയടിക്കാൻ ഒരു പറ്റം പോരാളികൾ പുറപ്പെട്ടു. വഴിക്കുവെച്ച് സമരക്കാരെ തടഞ്ഞുകൊണ്ട് ഒരു മുസ്ലിം പണ്ഡിതൻ ഘോരമായി പ്രസംഗിക്കുകയുണ്ടായി. സുഹൃത്തുക്കളെ നാം ഖിലാഫത് അനുയായികളാണ്. ബ്രിട്ടൺ നമ്മുടെ ശത്രുക്കളും അവർ ഇന്ത്യ വിട്ടു പോകുന്നത് വരെ ഞാൻ അഹിംസയുടെ കൂടെ അവർക്കെതിരെ പോരാടണം. ഗവൺമെന്റിനെതിരെ യുദ്ധത്തിനോ കൊള്ളയ്ക്കോ നിൽക്കരുത്. സമാധാന പോരാട്ടത്തിനെ തയ്യാറാകൂ. ഗാന്ധിയൻ സമരമുറ മുറുകെപിടിച്ച വിപ്ലവ കാലത്തും സമൂഹത്തിന് വിദ്യാഭ്യാസം നൽകാൻ പ്രയത്നിച്ച ഊർജ്ജസ്വലനായ ആ പണ്ഡിതൻ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ആയിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപകരിൽ പ്രമുഖനായ അഹ്മദ് കുട്ടി മുസ്ലിയാർ മലബാറിലെ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് ബ്രിട്ടീഷുകാർക്കെതിരെ ധീരമായ നിലപാട് എടുത്തു.

ജനനവും കുടുംബവും

അറേബ്യയിൽ നിന്ന് ഇസ്ലാമിന്റെ വെളിച്ചവുമായി കേരളത്തിലേക്ക് കടന്നു വന്ന മാലിക് ബ്നു ഹബീബ് (റ )കുടുംബത്തിലേക്കാണ് മഹാനവർകളുടെ പരമ്പര ചെന്ന് ചേരുന്നത്. നൂറുദ്ദീൻ മകൻ അബ്ദുറഹ്മാൻ മകൻ നൂറുദ്ദീൻ ആണ് പിതാവ്. കിട്ടിയ വിഹിതം ഭൂമിയിൽ കൃഷി ചെയ്തു കുടുംബം നോക്കിയ പിതാവ് തികഞ്ഞ ഒരു മത ഭക്തനായിരുന്നു. ആറങ്കോട് നിന്ന് പുത്തൻപീടികയിലേക്ക് താമസം മാറ്റിയതിനാൽ ഈ കുടുംബം ആലങ്കോട് പുത്തൻപീടിക എന്ന് വിളിക്കപ്പെടുന്നു. മാതാവ് പഴമഠത്തിൽ മൊയ്തീൻ മകൾ തിത്തി കുട്ടി എന്നിവരാണ്. 1888 ജൂൺ 21 ഹിജ്റ വർഷം 1305 ശവ്വാൽ 11ന് വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ പാങ്ങിലെ കുറുവ പഞ്ചായത്തിലാണ് അഹ്മദ് കുട്ടി മുസ്ലിയാർ പിറവികൊള്ളുന്നത്.

വിദ്യാഭ്യാസം

കൃഷിയിറക്കലും വിളവെടുപ്പുമായി ബന്ധപ്പെട്ട തിരക്കുപിടിച്ച ഭൗതിക ജീവിതത്തിനൊപ്പം മാലയും മൗലിദും നിറഞ്ഞ ആത്മീയ സാഹചര്യത്തിലാണ് അഹ്മദ് വളർന്നത്. ഖുർആൻ പഠനം ഏഴാം വയസ്സിൽ പൂർത്തീകരിച്ചു. പിന്നീട് നാട്ടിലെ ദർസിൽ ഓതാൻ തുടങ്ങി. തെക്കൻ വയലിലെ തൊഴിലാളികൾക്കുള്ള ഭക്ഷണവുമായി പോകുമ്പോൾ കാലു വഴുതി വീണ് ഭക്ഷണം മുഴുവൻ നഷ്ടപ്പെട്ടു. തിരിച്ചു വീട്ടിലേക്ക് മടങ്ങിയാൽ പിതാവിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന് ഭയന്ന് നാടുവിടുകയും കാനഞ്ചേരി ദർസിൽ വിദ്യാർത്ഥിയായി ചേരുകയും ചെയ്തു.
മകൻ നാടുവിട്ടു ദർസിൽ ചേർന്ന് വിവരമറിഞ്ഞ നൂറുദ്ദീൻ അവന്റെ ആഗ്രഹങ്ങൾക്ക് എതിരു നിന്നില്ല. തുടർന്ന് പണ്ഡിത പ്രമുഖരായ അലിയന്നൂർ, കരിമ്പനക്കൽ അഹ്മദ് മുസ്‌ലിയാർ, കാപ്പാട് മുഹമ്മദ് മുസ്ലിയാര് ഉൾപ്പെടുന്നവരിൽ നിന്ന് അറിവ് നുകർന്നു. ഉന്നതപഠനത്തിനായി ബാഖിയാത്തിൽ പോയ അഹ്മദ് കുട്ടി മുസ്ലിയാർ ഒരു തികഞ്ഞ പണ്ഡിതനായാണ് പിന്നീട് നാട്ടിൽ തിരിച്ചെത്തിയത്. വെല്ലൂർ ബാഖിയാത്തിൽ നിന്നും ലത്വീഫിയ്യ കോളേജുകളിൽ നിന്ന് സനദും ബിരുദവും കരസ്ഥമാക്കി പാങ്ങിൽ ദർസ് ആരംഭിച്ചു.

അധ്യാപനം

പാങ്ങ് ജുമഅത്ത് പള്ളിയിൽ നിന്ന് ദർസ് ആരംഭിച്ചു. പിന്നീട് മണ്ണാർക്കാട് മഅദിനുൽ ഉലൂംമിലും താനൂർ വലിയ കുളങ്ങരയിലും അധ്യാപനം തുടർന്നു. താനൂർ വലിയകുളങ്ങര ദർസ് നടത്തുമ്പോൾ ഉള്ള ആഗ്രഹമായിരുന്നു ബാഖിയാതിനോട് കിടപിടിക്കുന്ന ഒരു കലാലയം സ്ഥാപിക്കുക എന്നത്. പണ്ഡിതരുമായി സംസാരിച്ച് ഇസ്ലാഹുൽ ഉലൂം എന്ന പേരിൽ ഒരു അറബിക് കോളേജ് സ്ഥാപിച്ചു. പള്ളിയിൽ ബുഖാരി ദർസ് ആരംഭിച്ച അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ക്ലാസ് ശ്രവിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് പണ്ഡിതർ ഉൾപ്പെടെ എത്തിച്ചേർന്നു. സ്ഥാപനത്തിൽ ഇംഗ്ലീഷ് ഉറുദു പലതരം കോഴ്സുകളും നടത്തിയിരുന്നു മത വിദ്യക്കൊപ്പം ഭൗതിക വിദ്യാഭ്യാസവും ഭാഷകളും കരസ്ഥമാക്കിയിരുന്ന പണ്ഡിതനായിരുന്നു അഹ്മദ് കുട്ടി മുസ്ലിയാർ. 32 വർഷം കാലത്തെ അധ്യാപക ജീവിതത്തിൽ പല പണ്ഡിത പ്രതിഭകളെയും അവിടുന്ന് വാർത്തെടുത്തു. കാപ്പാട് മുഹമ്മദ് മുസ്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, അബ്ദുൽ ഖാദിർ ഫള്ഫരി, കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ,ബീരാൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശിക്ഷ കുലത്തിൽ ഉൾപ്പെടുന്നു.

സമരനായകൻ

വൈദേശിക ആധിപത്യത്തിനെതിരെയുള്ള സമരങ്ങളിൽ കേരള മുസ്ലിം പണ്ഡിതരുടെ പങ്ക് അനിർവചനീയമാണ്. സമൂഹത്തെ സമര സന്നദ്ധ ആക്കുന്നതിനും സമരക്കാർക്ക് ആത്മീയ വീര്യം പകർന്നു നൽകുന്നതിനും അവർ അക്ഷീണം യത്നിച്ചു. വിദ്യാഭ്യാസവും കൊള്ളയടിക്കുന്നതിനെതിരെ സമാധാനപരമായി സമത്വം നടത്തുകയെന്ന മാർഗമാണ് അഹമ്മദ് കുട്ടി മുസ്ലിയാർ സ്വീകരിച്ചത്. അക്രമാസക്തമായ പോരാട്ടങ്ങളെയും കൊള്ളയെയും നിരുത്സാഹപ്പെടുത്തി അദ്ദേഹം അഹിംസയിലൂന്നിയ ചെറുത്തുനിൽപ്പുകൾക്കാണ് പ്രാധാന്യം നൽകിയത്.
1889 ലെ മാപ്പിള 20 ആക്ട് പ്രകാരം ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ അപകടകാരികളായ 18 കലാപകാരികളുടെ കൂട്ടത്തിൽ പതിനെട്ടാമത്തെ വ്യക്തിയായിരുന്നു പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ. മാപ്പിള സമരനായകൻ ആലിമുസ്ലിയാർകൊപ്പം ആണ് അദ്ദേഹം സമരം നയിച്ചത്.

ബിദഇകൾക്കെതിരെ

1921 മലബാർ സമരത്തിന് ശേഷം പരിഷ്കരണ വാദവുമായി രംഗത്തെത്തിയ നവീന ആശയക്കാർ പരമ്പരാഗത മുസ്ലിം ആചാരനുഷ്ഠാനങ്ങൾ എതിർത്തു തുടങ്ങി അവർക്കെതിരെ മൗനം പാലിക്കാൻ മഹാനവർകൾ തയ്യാറായില്ല. പല വേദികളിലും പ്രസംഗിച്ച് കേരളത്തിലങ്ങോളമിങ്ങോളം സമുദായത്തെ ബോധവൽക്കരിച്ചു. 1926 ലെ സമസ്ത രൂപീകരണത്തിലേക്ക് മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് സമൂഹത്തിൽ വിളയാടുമ്പോൾ പണ്ഡിതർ നിശബ്ദരായി നിൽക്കരുതെന്ന നബി വചനമാണ്. പുത്തനാശയക്കാർ ക്കെതിരെ ധീരമായ രംഗത്ത് വന്നത് കൊണ്ട് തന്നെ അവർ അഹ്മദ് കുട്ടി മുസ്ലിയാരെ നിരന്തരം വേട്ടയാടി.

ഒരിക്കൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ തീരുമാനപ്രകാരം കോഴിക്കോട് Deputy Collector തിരൂരങ്ങാടിയിൽ വച്ച് അദ്ദേഹത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മലബാറിലെ രോഷാകുലരായ ജനങ്ങൾ അങ്ങോട്ടേക്ക്ഇരച്ചെത്തി. ജനങ്ങൾ കാര്യമന്വേഷിച്ചപ്പോൾ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ മലബാർ ലഹളയിൽ പങ്കാളിയാവുകയും വർഗീയ കലാപങ്ങൾക്ക് തിരികൊളുത്തി എന്നും ബോധ്യപ്പെടുത്തി. പോലീസ് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പ്രശ്നം വഷളാകും എന്നുകണ്ട് പോലീസ് മറ്റു പരാതിക്കാരുടെ ഒപ്പുകൾ അവരെ കാണിച്ചു. മമ്പുറം പാലത്തിന് നിർമ്മാണത്തിനായി ജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ച് ആണെന്നും തെറ്റിദ്ധരിപ്പിച്ച് അഹ്മദ് കുട്ടി മുസ്ലിയാരെ പിടിക്കാൻ വഹാബികൾ ഒപ്പിച്ച് വേല ആണെന്ന് ബോധ്യപ്പെട്ടു. മഹാനവർകൾക്ക് പൂർണ്ണ ആദരവുകളും നൽകി കലക്ടർ കേസ് പിൻവലിച്ചു. തിരുവതാംകൂർ ഭാഗത്തേക്ക് പ്രഭാഷണത്തിനായി ഒരിക്കൽ അദ്ദേഹത്തെ ക്ഷണിച്ചു. മുൻകൂട്ടി വിവരം അറിഞ്ഞ 16 വഹാബി ഉദ്യോഗസ്ഥർ അദ്ദേഹത്തെ മുസ്ലീങ്ങൾക്കെതിരെ മത ഐക്യം തകർക്കുന്നു എന്ന് പരാതി നൽകി. പിന്നീട് അദ്ദേഹത്തിന്റെ സഹായിയായിരുന്ന മാമുക്കോയ കോടതിയിൽ ഹാജരായി. അദ്ദേഹം മുൻകൂട്ടി പ്രഭാഷണത്തിനായി തയ്യാറാക്കിയ പ്രസംഗം കോടതിയിൽ വായിച്ചു. പരസ്പര സൗഹാർദവും വിവരത്തിന് പ്രാധാന്യവും ഭരണകർത്താക്കളോടൊ ഉള്ള മര്യാദയും പരാമർശിക്കുന്ന പ്രസംഗമായിരുന്നു അത്.

സമസ്തയുടെ സാരഥി

പുത്തൻ വാദികളുടെ പിൻകാല ആശയങ്ങൾ ഒരു സുന്നിയുടെ പരമ്പരാഗത വിശ്വാസത്തെ നിർഭയപ്പെടുത്തുന്നു എന്ന് കണ്ട് അഹ്മദ് കുട്ടി മുസ്ലിയാർ 1926 കോഴിക്കോട് ടൗൺഹാളിൽ നിരവധി പണ്ഡിതർ വിളിച്ചുചേർത്ത കെ എം മൗലവി ഉൾപ്പെടെയുള്ള വഹാബി ചിന്താധാരകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രതയിൽ ഇരിക്കേണ്ടത് ആവശ്യകത ബോധ്യപ്പെടുത്തി. സമസ്തയുടെ പ്രഥമ അധ്യാപകനായി അഹമ്മദ് കുട്ടി മുസ്ലിയാരെ സഭ നിർദ്ദേശിച്ചെങ്കിലും വരക്കൽ മുല്ലക്കോയ തങ്ങളോടുള്ള ആദരവ് മൂലം പൂർണ സമ്മതത്തോടെ തങ്ങൾ ആ വേല തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി അഹ്മദ് കുട്ടി മുസ്ലിയാര് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം തന്റെ മരണം വരെ സമസ്തയുടെ അധ്യക്ഷത വഹിച്ചു.
പിന്നീട് പ്രസ്ഥാനത്തിന്റെ വളർച്ചയിലും ഉയർച്ചയിലും അദ്ദേഹം പ്രയത്നിച്ചു. പ്രഭാഷണത്തിലും രചനയിലും പ്രബോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി അറബി ഇംഗ്ലീഷ് ഉറുദു ഉൾപ്പെടെ വിവിധ ഭാഷകളിൽ വൈദഗ്ദ്ധ്യം ഉണ്ടായിരുന്ന മുസ്ലിയാർ വൈജ്ഞാനിക മുന്നേറ്റങ്ങൾക്കായി പ്രസ്ഥാനത്തിനു കീഴിൽ പദ്ധതികൾ ആവിഷ്കരിച്ച് പ്രസ്ഥാനം പടുത്തുയർത്തി.

രചനാലോകം

ആശയ പ്രചാരണങ്ങൾക്കായി അദ്ദേഹം തൂലികയെ ചലിപ്പിച്ചു. 1929 സമസ്തയുടെ മൂന്നാം വാർഷിക സമ്മേളനത്തിൽ തീരുമാനിച്ചതു പ്രകാരം പ്രസിദ്ധീകരിക്കാൻ ആരംഭിച്ച സമസ്തയുടെ മുഖപത്രത്തിന്റെ പ്രഥമ പത്രാധിപൻ ആയിരുന്നു അഹ്മദ് കുട്ടി മുസ്ലിയാർ. സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾക്കായി തന്റെ രചനകളിലൂടെ അദ്ദേഹം മുന്നോട്ടുവന്നു. വിവിധ വൈജ്ഞാനിക ശാഖകളിലായി അറബിയിലും മലയാളത്തിലും എണ്ണമറ്റ രചനകൾഎഴുതി .പുത്തൻവാദികൾക്കെതിരെ തന്റെ രചനകൾ കൊണ്ട് നിരന്തരം ശബ്ദിച്ചു. നിരവധി ഫത്വകളും മനാഖിബുകളും അദ്ദേഹത്തിന്റെ രചനകളിൽ ഉൾപ്പെടുന്നു. പ്രമുഖ പണ്ഡിതരുടെ വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്. ജീവിതത്തിലുടനീളം വൈജ്ഞാനിക മതപ്രബോധന പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കേരളീയ മുസ്‌ലിം സമൂഹത്തിന് വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തി. പരമ്പരാഗത ഇസ്ലാമിന്റെ ആശയാദർശങ്ങളുടെ ഉയർത്തിപ്പിടിച്ച് സ്വാതന്ത്ര്യ സമര പ്രഖ്യാപനത്തിന് നേതൃത്വപരമായ പങ്കുവഹിച്ചു. ഹിജ്റ 1,365 ദുൽഖഅ്ദ 25ന് ക്രിസ്താബ്ദം 1946 നവംബർ 20-ന് മതപണ്ഡിത നായകൻ യാത്രയായി.

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
www.urava.net
Articles

കോര്‍ണിഷ് മാന്വല്‍: 2022ലെ വിലപ്പെട്ട ചരിത്ര കൃതി

April 23, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×