സാമാന്യം മെച്ചപ്പെട്ട കുടിലിന് മുന്‍വശത്താണ് ഞങ്ങളുടെ വാഹനം ചെന്നുനിന്നത്. ഇടത്തരം ഇഷ്ടികകളാല്‍ നിര്‍മിച്ച ഭിത്തിയും മേല്‍ക്കൂരയും, എല്ലാ വശങ്ങളിലുമുള്ള അലൂമിനിയം തകരങ്ങളുമാണ് മറ്റു വീടുകളില്‍ നിന്നും ആ വീടുകളെ പ്രൗഢമാക്കുന്നത്. ഒരുകാലത്തെ പ്രൗഢി വിളിച്ചറിയിച്ചിരുന്ന കേരളത്തിലെ തറവാട് വീടുകളുടെ മാതൃകയിലുള്ള കുടിലില്‍ ആദ്യം കാണുന്ന റൂമിലേക്ക് ചൂണ്ടി കുടുംബ കാരണവന്‍ പറഞ്ഞത് സാഹചര്യത്തെളിവുകളോടെ ഞങ്ങള്‍ മനസ്സിലാക്കി. ഭാരമേറിയ ശരീരഭാഗത്തെ ഭിത്തിയില്‍ കയറ്റിയിരുത്തി. മഅ്ദിന്‍ എഡ്യൂപാര്‍ക്കിനടുത്ത് പുരോഗമിക്കുന്ന സ്വകാര്യ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മിക്ക ജോലിക്കാരുടെയും നാടാണ് വെസ്റ്റ് ബംഗാളിലെ കൊച്ചു ബീഹാര്‍ ജില്ല. ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് 10 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഹസാര്‍ ഹട്ട എന്ന കൊച്ചു ഗ്രാമം.
വിശാലമായ കൃഷിയിടങ്ങളാല്‍ സമ്പന്നമായ ഇവിടെ പ്രദേശവാസികള്‍ സ്വയം പര്യാപ്തരാണ്. മുഴുവന്‍ പേരും മുസ്‌ലിമീങ്ങള്‍. നിങ്ങളെപ്പോലെ നിസ്‌കാരമില്ല. ഇവിടുത്തെപോലെ.. ഇവിടെ ഒന്നുമില്ല., പള്ളിയിലേക്ക് വിളിച്ചുവരുത്തി നടത്തിയ ക്ലാസില്‍ സാബിഅ് ബായ് മനസ്സ് തുറന്നു. അങ്ങനെ ആ ഗ്രാമവാസികള്‍ക്ക് ഇസ്‌ലാമിന്റെ അന്തസത്തയെ പരിചയപ്പെടുത്താനും പള്ളിയും മദ്രസയും പണിയാനും ഞങ്ങള്‍ തീരുമാനിച്ചു. റൂമിലേക്ക് എത്തിനോക്കുന്ന കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍… ഒരു സമൂഹം തടിച്ചുകൂടുന്നത് കണ്ടു ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നു. പ്രതീക്ഷയുടെ പുതിയ ദിനങ്ങളിലേക്ക് ഞങ്ങളുണര്‍ന്നു… പെട്ടെന്നെഴുന്നേറ്റു… ഉടനെത്തന്നെ വന്നു ചോദ്യം സാബു ബായ് ഹമാര മസാര്‍ കിദറെ? അവിടെ തടിച്ചുകൂടിയ വരും അല്ലാത്തവരുമായ പുരുഷന്മാരെയും കുട്ടികളെയും ഒരുമിച്ചുകൂട്ടി ഒരു കൂട്ട സിയാറത്ത് ആയിരുന്നു പിന്നെ. ആദ്യ പ്രവര്‍ത്തനവും അതായിരുന്നു. ഉറ്റവരെ ഇറക്കി കിട്ടിയതില്‍ പിന്നെ ചെന്ന് നോക്കിയിട്ടില്ലാത്ത അവര്‍ക്കൊപ്പം മുളങ്കാടിനു അഭിമുഖമായിനിന്ന് ഞങ്ങള്‍ ഫാത്തിഹയും യാസീനുമോതി.
മുളങ്കാടുകള്‍ ആനന്ദാതിരേകത്താല്‍ കൈവിരലുകള്‍ കുലുക്കി നൃത്തമാടുന്നതിനു അവിടെ ഒരുമിച്ചു കൂടിയവരെല്ലാം സാക്ഷികളായി. എല്ലാം ആശ്വാസകരം. എന്നാല്‍ ആശ്വാസത്തിനപ്പുറം വിസ്മയവും അത്ഭുതവുമായിരുന്നു കാര്യങ്ങള്‍. ഫാത്തിഹ പോലുമറിയാത്ത അവര്‍ക്ക് സൂറത് യാസീനിന്റെ ഹൃദയമറിഞ്ഞ ആവിഷ്‌കാരം നന്നേ പിടിച്ചിരുന്നു. പെരുന്നാള്‍ സുദിനം ആണെങ്കില്‍പോലും പുത്തനുടുപ്പ് ധരിച്ച് ഒരാളെയും അവിടെ കാണാനില്ലായിരുന്നു. ഒരു കുട്ടിയും അതിനായി വാശി പിടിക്കാറില്ല. അങ്ങനെയൊന്നു പരിചയം ഇല്ലെന്നതാണ് സത്യം. തൊട്ടടുത്ത കടയില്‍ നിന്നും ബിസ്‌ക്കറ്റുകള്‍ വാങ്ങി. കുട്ടികള്‍ക്കിടയില്‍ വീതിച്ചു, മധുര നിര്‍വൃതിയില്‍ തുള്ളിച്ചാടുന്ന കുട്ടികളെ കണ്ട് ആനന്ദം പൊഴിക്കുന്ന കണ്ണുകള്‍ തുടക്കുന്ന ഉമ്മമാരെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. നെല്‍കതിരുകളെ തലോടിയെത്തുന്ന ഇളം തെന്നല്‍ രാത്രിയോടൊപ്പം തണുത്ത് കൂടിക്കൊണ്ടിരുന്നു. ഗ്രാമത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിളിച്ചുവരുത്തി മുതിര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചു. വലിയ പഠനവും അതിനപ്പുറവും എല്ലാം കഴിഞ്ഞിട്ടും ഇംഗ്ലീഷ് കൂട്ടിവായിക്കാന്‍ പോലും അറിയില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ലക്ഷ്യം ഞങ്ങള്‍ മുന്നോട്ടുവെച്ചത് പദ്ധതി വന്‍ വിജയം നേടി അപകര്‍ഷതാ ബോധമോ,സ്‌റ്റേജ് ഫിയറോ ഒന്നുമില്ലാതെ കുട്ടികള്‍ അത്യാര്‍ത്തിയോടെ ആവേശം കാണിച്ചു.
വലിയ കുട്ടികള്‍ക്ക് കോണ്‍വര്‍സേഷന്‍ ടിപ്‌സുകള്‍പഠിപ്പിച്ചപ്പോള്‍ ചെറിയവര്‍ അത്യുച്ചത്തില്‍ അക്ഷരമാല ചൊല്ലി. മിട്ടായി എല്ലാവര്‍ക്കും കിട്ടി എന്നുറപ്പുവരുത്തി കസേരകളിയോടെയാണ് ക്ലാസ് അവസാനിച്ചത്. അമ്മമാരും അമ്മൂമ്മമാരും തുടങ്ങി, തടിച്ചു കൂടിയവരെല്ലാം ശബ്ദമുഖരിതമായി ആവേശം നിറച്ചു. ഇത്രയുമായപ്പോഴേക്കും അല്പം മാറി നിന്ന് വീക്ഷിച്ചവര്‍ക്കുപോലും അതിനു സാധിക്കാതെ വന്നു. ഞങ്ങളിലുള്ള വിശ്വാസം എന്തിനും തയാറാണെന്ന് അവരെക്കൊണ്ട് പറയിപ്പിച്ചു. അന്യനാട്ടില്‍ കയറുക എന്നത് അത്ര നിസാര കാര്യമല്ലല്ലോ. എത്രയാണെങ്കിലും അവരുടേതായ ഐക്യബോധം തീര്‍ച്ചയായും ഉണ്ടാകും. അവരുടെ അഖണ്ഡതയിലേക്ക് കടന്നു ചെല്ലാനുള്ള ചെപ്പടി വിദ്യകള്‍ ആദ്യംമുതലേ ഞങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടായിരുന്നു.അതിന്റെ പൂര്‍ണതയാണ് ബംഗാള്‍ സന്ദര്‍ശനത്തിലൂടെ ഞങ്ങള്‍ നേടിയെടുത്തത്. താടിയും തൊപ്പിയും അണിഞ്ഞ് ഒരാള്‍ റൂമിലേക്കു കടന്നു സലാം ചൊല്ലി.ചിറികള്‍ക്കിടയിലൂടെ വെറ്റിലയുടെ ചുവപ്പ് തലയിട്ടു നോക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും നിങ്ങളുടെ സാന്നിധ്യം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. പിന്നെ വന്നത് പത്തുപന്ത്രണ്ട് തടിമാടന്മാരുമായിട്ടാണ്. ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ടെന്നും പുറത്തു നിന്ന് ആരെയും ആവശ്യമില്ലെന്നും അവര്‍ ഞങ്ങളെ അറിയിച്ചു. നിങ്ങളുടെ ഉദ്ദേശം എന്താണ്. പാസ്‌പോര്‍ട്ട് ഉണ്ടോ.. ഐഡന്ററ്റി എവിടെ. ഇങ്ങനെ തുടങ്ങി ചോദ്യം ചെയ്യലിന്റെ ഭീകരമായ നിമിഷങ്ങള്‍..
അശുഭകരമായ പടങ്ങളും ഫോട്ടോകളും ചിരപ്രതിഷ്ഠനേടി എന്നതായിരുന്നു സകല വീടുകളുടെയും അവസ്ഥ. കാണാന്‍ മൊഞ്ചുള്ള എന്തും ചുമരില്‍ ചാര്‍ത്തുന്ന പ്രവണത ഇല്ലാതാക്കാനും വീട്ടുചുമരുകള്‍ ക്ലീനാക്കാനും മൗലിദ് സദസുകള്‍ കൃത്യമായി നടപ്പിലാക്കുന്നതിലൂടെ ഞങ്ങള്‍ക്കു സാധിച്ചു. സായാഹ്ന സമയം. ഒരു ഗ്രാമം മുഴുവന്‍ ഞങ്ങള്‍ക്കു മുമ്പില്‍ നിരന്നിരുന്നു. പ്രായാധിക്യം കൊണ്ട് വലയുന്നവര്‍ മുതല്‍ പൈതങ്ങള്‍ വരെ.ആണ്‍പെണ്‍ ഭേദമന്യേ അവരെല്ലാവരും ഞങ്ങള്‍ക്കു മുമ്പില്‍ ശ്രോതാക്കളായിരുന്നു. ഇസ്ലാമിനെ പരിചയപ്പെടുത്തലായിരുന്നു ലക്ഷ്യം. നിസ്‌കാരത്തെ കുറിച്ചും നോമ്പിനെക്കുറിച്ചും, സ്വര്‍ഗത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി. ശഹാദത്തു ചൊല്ലിക്കൊടുത്തു, ഫാത്തിഹ പഠിപ്പിച്ചു. ആത്മാര്‍ത്ഥമായി, സേവനമാര്‍ഗങ്ങളെക്കുറിച്ചും മഹാനരായ മനുഷ്യരെക്കുറിച്ചും ചരിത്രമെഴുതിയ കഥകള്‍ ഹൃദയത്തിലേക്ക് ചേര്‍ത്തുവെച്ചപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി മനസ്സിലേക്ക് പ്രവേശിച്ചു. ഖല്‍ബില്‍ കുളിര് വീണതു പോലെ.
പള്ളിയും മദ്‌റസയും സ്ഥലം പതിച്ചു വാങ്ങി. കുറ്റിയടി കര്‍മ്മം നിര്‍വ്വഹിച്ചു. ജോലി കാര്യങ്ങളുടെ മേല്‍നോട്ടം ഒരു സഹോദരനെ ഏല്‍പ്പിച്ച് ഞങ്ങള്‍ മടങ്ങാനൊരുങ്ങി. ദുര്‍ഘടമായിരുന്നു. ഇരുണ്ട കണ്ണുകള്‍ ചോദ്യം ചെയ്യാനെത്തിയതാണ്. ഒരിക്കല്‍ കൂടി ഞങ്ങള്‍ മടങ്ങി. പകല്‍ മാന്യന്‍മാര്‍ക്കിടയിലൂടെ ഇറങ്ങിനടക്കാന്‍.
ആറു മാസത്തിനപ്പുറം സുന്ദരമായ ഒരു പള്ളി. ആ ഗ്രാമത്തില്‍ ബാങ്ക് വിളിയുയര്‍ന്നു. പരിസരത്തൊന്നും അങ്ങനെയൊരു കോണ്‍ക്രീറ്റ് മസ്ജിദ് കാണാന്‍ കഴിയില്ല. ഉലമാക്കളും എംഎല്‍എമാരും മറ്റു രാഷ്ട്രീയക്കാരുമായി രാജകീയമായി അതിന്റെ ഉദ്ഘാടനവും നടന്നു. ഇനി വേണ്ടത് മദ്രസയാണ് മെയ്യും മനസ്സും പകുത്തു നല്‍കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു സമൂഹം തങ്ങളുടെ മക്കള്‍ക്ക്, പുതിയ തലമുറക്ക് പഠിക്കാന്‍ ഒരു അവസരം അവരെ കാത്തുകിടക്കുന്നുണ്ട്. പ്രധാനമന്ത്രി കൗശല്യ വികാസ് യോജന കേന്ദ്ര ഗവണ്‍മെന്റ് മൈനോറിറ്റി വിഭാഗത്തിന് ഉന്നമനത്തിനായി നടപ്പിലാക്കുന്ന കോഴ്‌സുകള്‍ തുടങ്ങാനും പെര്‍മിഷനും പോളിടെക്‌നിക് കോളേജിലെ ഇടപെടലിലൂടെ നമുക്ക് ഇതിനകം കിട്ടിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ വന്ന് ജോലി ചെയ്യുന്ന വരുടെ മക്കള്‍ക്കും കുടുംബത്തിനും വേണ്ടി നമുക്കും ചിലതു ചെയ്യാം. ഇസ്‌ലാമിന്റെ സുന്ദരമുഖം വിവരിച്ചു കൊടുക്കാം.
അവസാനമായി അവരുടെ കഴുത്തിലും കയ്യിലും ഉണ്ടായിരുന്ന ജപമാലകള്‍ അടിച്ചുമാറ്റലായിരുന്നു ഞങ്ങളുടെ ദൗത്യം. ഒരുകെട്ട് ചരട് മന്ത്രിച്ച് ഓരോരുത്തരുടെയും കൈകളില്‍ ഞങ്ങള്‍ കെട്ടി. ആളുകള്‍ റൂമിനു മുന്നില്‍ തിക്കിത്തിരക്കി. അങ്ങനെ അതും കൃത്യമായി വിജയം കണ്ടു. ഇപ്പോള്‍ അവിടെ ചെല്ലുന്നവര്‍ക്ക് അവരുടെ വലതു കാലില്‍ കറുത്ത ചരട് കാണാം. എല്ലാം അറുത്തുമാറ്റി ഇരുകൈയും നീട്ടി സ്വീകരിച്ച മഹാത്ഭുതം. വിശ്വാസമുണ്ടെങ്കില്‍ അല്ലാഹുവിന്റെ കൃപാകടാക്ഷം ഇറങ്ങാന്‍ തന്നെ ധാരാളമാണ്.അതിരാവിലെ ഞങ്ങള്‍ യാത്ര പറഞ്ഞു. ടാറിട്ട റോഡിലൂടെ. ഒരു ഗ്രാമം ഞങ്ങളെ അനുഗമിച്ചു. അവരെ കണ്ടില്ലെന്നു നടിച്ച് ഞങ്ങള്‍ സലാം പറഞ്ഞു മടങ്ങി..