തബ്്ലീഗ്് ജമാഅത്ത് എന്ന പദം സൂചിപ്പിക്കും പോലെ മതപ്രബോധനത്തിനായി ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിം കള്‍ രൂപം നല്‍കിയ സംഘമാണ് തബ്്‌ലീഗ് ജമാഅത്ത്.1886 ഉത്തര്‍ പ്രദേശിലെ കാന്തലയില്‍ ജനിച്ച് ദല്‍ഹിക്കത്തടുത്ത് മേവാത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച ശാഹ് മുഹമ്മദ് ഇല്യാസാണ് ഈ സംഘത്തിന്റെ സ്ഥാപകന്‍.1926 ലാണ് ഇദ്ദേഹം സംഘടനക്ക് രൂപം നല്‍കുന്നത്.ഇസ്ലാമിന്റെ അടിസ്ഥാന ശിലകളായ വിശ്വാസ കര്‍മ്മകാര്യങ്ങളില്‍ വളരെ ചെറിയ രൂപത്തില്‍ മാത്രമാണ് ദഅ്‌വ പ്രവര്‍ത്തനത്തിനിടയില്‍ ഇവര്‍ ശ്രമിക്കുന്നത്.അവിഭക്ത ഇന്ത്യയില്‍ 1867 ല്‍ തുടക്കം കുറിച്ച ദയൂബന്തികളുടെ ദഅ്‌വാ വിഭാഗമായിട്ടാണ് ഇത് നിലവില്‍ വരുന്നത്. അതിനാല്‍ തന്നെ വിശ്വാസ ആദര്‍ശ കാര്യങ്ങളില്‍ ദയൂബന്തികളെയാണ് ഇവര്‍ ആധാരമാക്കിയത്.
ദയൂബന്തികള്‍
ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ഇമാം അബൂഹനീഫ (റ)നെ.ും വിശ്വാസ ശാസ്ത്രത്തില്‍ ഇമാം അബൂമന്‍സൂരില്‍ മാതുരീദിയെയും പിന്തുണക്കുന്നവരാണ് തങ്ങളെന്ന് ഇവര്‍ സ്വയം പരിചയപ്പെടുത്തി വരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ ഈ ആശത്തോട് നിരക്കാത്തത് ഇവരില്‍ നിന്നും വെളിവായിട്ടുണ്ട്.അഹ്ലെ ഹദീസിനോടും ബറേല്‍വികളോടും നിര്‍ദാക്ഷിണ്യമായ ഇടപെടലാണിവര്‍ നടത്താറുള്ളത്. തീവ്രമായ ആശയധാരയെ ഇവര്‍ പ്രോത്സാഹിപ്പിച്ചതു വഴി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പല തീവ്രവാദി വിവാദ ഗ്രൂപ്പുകള്‍ക്കും ഊര്‍്ജ്ജമായി ഇവര്‍ മാറി.ലഷ്‌കറെ ജാന്ഗവി , താലിബാന്‍, തഹ്‌രീകെ താലിബാന്‍,സിപായെ സ്വഹാബ മുതലായ മിലിറ്റന്റ് വിഭാഗങ്ങല്‍ക്ക് ഇവരുടെ ആശയങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നതായി വിലയിരുത്തപ്പെടുന്നു.
കേരളത്തിലെന്ന പോലെ ലോകത്തെ വിത്യസ്ത മേഖലകളില്‍ ദയൂബന്തികള്‍ക്ക തബ്ലീഗ് ജമാഅത്തിന്റെ പേരിലാണ് ഇടപടാനും സ്വാധീനിക്കാനും കഴിഞ്ഞത്.
ഘടകങ്ങള്‍
പ്രവര്‍ത്തന വിപുലീകരണത്തിനായി നാല് ഉപ ഘടകങ്ങള്‍ക്കു കൂടി ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്.
1.ജംഇയ്യത്തു ഉലമാ യേ ഹിന്ദ്
1919 ലാണ് ഇതിനു തുടക്കമായത്.ഇന്ന് പാക്കിസ്ഥാനില്‍ കാര്യമായ വേരോട്ടമുണ്ട് ഇവര്‍ക്ക്.2008 ല്‍ ഇവര്‍ രണ്ടായി പിരിഞ്ഞു.
2.ജംഇയ്യത്തു ഉലമാ യേ ഇസ്ലാം(ഷൗശ)
1945 ല്‍ മുന്‍ സംഘടനയില്‍ പാക്കിസ്ഥാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വിത്യസത്തില്‍ നിന്നും രൂപം കൊണ്ടു.
3.മജ്‌ലിസെ അഹ്‌റാറെ ഇസ്ലാം
1929 ല്‍ ലാഹോര്‍ ആസ്ഥാനമായി രൂപീകരിക്കപ്പെട്ട രാഷ്ട്രീയ ഘടകം.മുഹമ്മദലി ജിന്നക്കെതിരെയുള്ള മൂവ്‌മെന്റായി ഇവര്‍ വിലയിരുത്തപ്പെടുന്നു.
4.തബ്‌ലീഗ് ജമാഅത്ത്
ഹിന്ദു മതത്തിലെ പ്രബോധനത്തിന്റെ രീതിയും ശൈലിയും കണ്ട് അതിനൊരു മുസ്ലിം ബദല്‍ എന്ന നിലക്കാണ് തബ്ലീഗ് ജമാഅത്ത് സ്ഥാപിക്കപ്പെടുന്നത്.പ്രബോധനം ജീവിത മുദ്രയാക്കി മാറ്റുക എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് മുഹമ്മദ് ഇല്യാസ് ദല്‍ഹിക്കടുത്ത് മേവാത്തില്‍ ബോധന പ്രവര്‍ത്തനം തുടങ്ങി.1926 ലായിരുന്നു ഇത്.അതില്‍ സംത്രപ്തനാവാതെ അദ്ദേഹം തന്റെ പ്രവര്‍ത്തനം ഡല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് മാറ്റി.തഹ് രീക്കുല്‍ ഈമാന്‍ എന്ന പേരാണ് അദ്ദേഹം സംഘടനയെ വിളിച്ചത്.ഇന്ന് ഇന്ത്യക്കുപുറമെ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി 150ാളം രാജ്യങ്ങളില്‍ ഇവര്‍ക്ക് അനുയായികളുണ്ടെന്നാണ്.സമൂഹത്തിലെ പൊതു മാധ്യമങ്ങളെ ഇവര്‍ അഭിമുഖീകരിക്കാറില്ല.തങ്ങളുടെ അംഗങ്ങളുടെ വിവരം, പ്രവര്‍ത്തനം എന്നിവ പുറത്തുവിടാറുമില്ല.
സംഘടന നടപ്പുള്ള കേന്ദ്രീകൃത സംഘടനാ കമ്മിറ്റിയുടെ സമ്പ്രദായം സ്വീകരിക്കാത്ത ഇവര്‍ സംഭാഷണങ്ങള്‍ക്കും പൊതുവെ മുതിരാറില്ല.വിത്യസ്ത പ്രദേശങ്ങളിലുള്ള ‘മര്‍ക്കസു’കള്‍ കേന്ദ്രീകരിച്ചാണഅ പ്രവര്‍ത്തനങ്ങള്‍.ഡല്‍ഹി കേന്ദീകൃതമായ ‘ഇവകള്‍ക്ക് നേതൃത്വം നല്‍കുന്നു.
11 മെമ്പര്‍മാര്‍ അടങ്ങിയ ശൂറയാണ് കേന്ദ്ര ഘടന. ഇവരില്‍ ഒരാളെ അമീറായി നിശ്ചയിക്കുന്നു.ആദ്യ അമീറാണ് മുഹമ്മദ് ഇല്യാസ് കാന്തലവി.
സപ്ത തത്വങ്ങള്‍ തബ്ലീഗ് ജമാഅത്തിന്റെ പ്രധാന തത്വങ്ങളായി ഇല്യാസ് ഏഴ് തത്വങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്.
1.കലിമ
2.സ്വലാത്ത്
3.അറിവ് ,
4.ദിക്‌റ്
5.മുസ്ലിം ബഹുമാനം
6.ഉദ്ദേശ ശുദ്ധി
7. പ്രബോധനം
പ്രവര്‍ത്തനങ്ങള്‍
ജമാഅത്ത്&ഖുറൂജ്:
പ്രബോധനം ലക്ഷ്യമാക്കിയുള്ള യാത്രയാണ് ഇതിന്റെ പ്രഥമ ഘട്ടം.’ഒരു മാസത്തില്‍ മൂന്ന് രാത്രികളില്‍ , അല്ലെങ്കില്‍ വര്‍ഷത്തി 40 ദിവസങ്ങളില്‍, അതുമല്ലെങ്കില്‍ വര്‍ഷത്തില്‍ 120 ദിവസങ്ങളില്‍ നിര്‍ ബന്ധമായും പ്രബോധനത്തിനായി ഇറങ്ങിത്തിരിക്കണമെന്ന് ‘ഇവര്‍ ആവശ്യപ്പെടുന്നു.
പള്ളികള്‍ കേന്ദീകരിച്ചാണ് ജമാഅത്തുകള്‍ സംഘടിപ്പിക്കാറ്.ഭക്ഷണത്തിലും വേഷത്തിലും പ്രത്യകമായ രീതി ജമാഅത്തുകളില്‍ അവര്‍ കൈ കൊള്ളുന്നു.നിസ്‌കാരം, ദിക്‌റുകള്‍ മുതലായവ സജീവമാക്കാനുള്ള പ്രേരണ ജമാഅത്തിന്റെ പ്രത്യേകതയാണ്.പകല്‍ സമയങ്ങളില്‍ ചുറ്റു വട്ടത്തുള്ള വീടുകള്‍,കടകള്‍, അങ്ങാടികള്‍ മുതലായവ സന്ദര്‍ശനം നടത്തി രാത്രിയില്‍ പള്ളിയില്‍ വെച്ചു നടക്കുന്ന സദസ്സിലേക്ക് ആളുകളെ ക്ഷണിക്കുന്നു.സപ്ത തത്വങ്ങളും ഇസ്ലാമിക കര്‍മ്മങ്ങളുടെ ശേൃഷ്ടതകളുമാണ് സദസ്സിലെ പ്രതിപാദ്യ വിഷയങ്ങള്‍.
ഇജ്തിമാഅ്:
വിത്യസ്ത ദേശങ്ങളിലുള്ള തബ്ലീഗു പ്രവര്‍ത്തകരുടെ വാര്‍ഷിക സംഗമമാണിത്. പ്രാര്‍ത്ഥനയാണ് ഇതിലെ മുഖ്യ പരിപാടി.ബംഗ്ലാദേശില്‍ ഇത്തരം വിശാല സംഗമങ്ങള്‍ നടന്നു വരുന്നു.20002010 കാലയളവില്‍ പാക്കിസ്ഥാനിലും ഇന്ത്യയിലും ഇത്തരം സംഗമങ്ങള്‍ നടന്നിട്ടുണ്ട്.
പ്രധാന ഗ്രന്ഥങ്ങള്‍
1. മല്‍ഫൂളാത്ത്
തബ്‌ലീഗ് സ്ഥാപകനായ ശാഹ് മുഹമ്മദ് ഇല്യാസിന്റെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ക്രോഡീകരണം നടത്തിയുണ്ടാക്കിയ കൃതിയാണിത്. ഇല്യാസിന്റെ ജീവിത കാലത്ത് തന്നെ ഇതിന്റെ പ്രസിദ്ധീകരണം പൂര്‍ത്തിയാക്കിയിരുന്നു.
2. ഫതാവാ റശീദിയ്യ:
ഇല്യാസിന്റെ ഗുരുക്കന്മാരില്‍ പ്രധാനിയായ അഹ്മദ് ഗാങ്കോഹിയുടെ കൃതിയാണിത്. കേരളത്തിലെ പ്രമുഖ തബ്‌ലീഗ് നേതാവ് കാഞ്ഞാര്‍ മൂസ മൗലവി ഇല്യാസിന്റെ മുര്‍ശിദായിട്ടാണ് ഗാങ്കോഹഹിയെ പരിചയപ്പടുത്തുന്നത്.
3. സ്വിറാതുല്‍ മുസ്തഖീം
അഹ്മദ് ഗാങ്കോഹിയുടെ ശൈഖും മുര്‍ശിദുമായ ശാഹ് ഇസ്മാഈല്‍ ശഹീദ് ദഹ്‌ലവിയാണ് ഇതിന്റെ രചയിതാവ്.
4. മകാതീബ്
ഇല്യാസ് തന്റെ ജീവിത കാലത്ത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കയച്ച കത്തുകള്‍ സമാഹരിച്ച് കൊണ്ട് ക്രോഡീകരണം നടത്തി 1991ല്‍ അബുല്‍ ഹസന്‍ അലി നദ്‌വി രചിച്ചതാണ് ഈ കൃതി.
5. തഖ്‌വിയതുല്‍ ഈമാന്‍
ശാഹ് ഇസ്മാഈല്‍ ശഹീദ് ദഹ്‌ലവിയുടെ മറ്റൊരു പ്രധാന കൃതിയാണിത്.
6. മുഹമ്മദ് ഇല്യാസ് ഔര്‍ ഉന്‍കീ ദീനീ ദഅ്‌വത്ത്:
ഇല്യാസിന്റെ ജീവചരിത്ര വിവരണത്തോട് കൂടി തബ്‌ലീഗ് ജമാഅത്തിന്റെ ഉത്ഭവവും വളര്‍ച്ചയും പുരോഗതിയും പരാമര്‍ശിക്കുന്ന കൃതിയാണിത്. അബുല്‍ ഹസന്‍ അലി നദ്‌വിയാണിതിന്റെ രചയിതാവ്.
7. മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് ഔര്‍
ഉന്‍കീ ഖിലാഫത്ത് പ്രോപഗണ്ട:
മന്‍സൂര്‍ നുഅ്മാനി രചിച്ച പ്രസ്തുത കൃതിയില്‍ നജ്ദില്‍ രൂപം കൊണ്ട വഹാബീ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങളെയും ആദര്‍ശത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും ഭാരതത്തിലുണ്ടായ സംഭവവികാസങ്ങളാണ് പരാമര്‍ശിക്കുന്നത്.
8. തബ്‌ലീഗീ ദുസ്തൂറുല്‍ അമല്‍
ഡല്‍ഹിയിലെ തബ്‌ലീഗ് നേതാവായ മുഹമ്മദ് ഇദ്‌രീസ് അന്‍സാരിയാണ് ഇതിന്റെ രചയിതാവ്. തബ്‌ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിന് നിദാനമായ സാഹചര്യം, തബ്‌ലീഗുകാര്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും, അമീറിനെ തിരഞ്ഞെടുക്കേണ്ട വിധം തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
9. ബറാഹീനെ ഖാത്വിഅ:
ഗാംങ്കോഹിയുടെ ആശയങ്ങള്‍ ഏറ്റുപിടിച്ച് ഇല്യാസിന്റെ മറ്റൊരു ഗുരുവായ ഖലീല്‍ അഹ്മദ് അമ്പേട്ടവിയുടെ പ്രധാന കൃതിയാണിത്. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു പ്രധാന സുന്നീപണ്ഡിതനെ ഖണ്ഡിക്കാന്‍ വേണ്ടിയാണിത് രചിക്കപ്പെട്ടത്.
11 മെമ്പര്‍മാര്‍ അടങ്ങിയ ശൂറയാണ് കേന്ദ്ര ഘടന. ഇവരില്‍ ഒരാളെ അമീറായി നിശ്ചയിക്കുന്നു.ആദ്യ അമീറാണ് മുഹമ്മദ് ഇല്യാസ് കാന്തലവി.
സപ്ത തത്വങ്ങള്‍
തബ്ലീഗ് ജമാഅത്തിന്റെ പ്രധാന തത്വങ്ങളായി ഇല്യാസ് ഏഴ് തത്വങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്.
1.കലിമ
2.സ്വലാത്ത്
3.അറിവ് ,
4.ദിക്‌റ്
5.മുസ്ലിം ബഹുമാനം
6.ഉദ്ദേശ ശുദ്ധി
7. പ്രബോധനം