Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Travel

അജ്മീർ; അനുഭൂതിയുടെ ദർബാർ

ഞാൻ ആത്മവിശ്വാസത്തോടെ റെയിൽവേ കൺട്രോൾ റൂമിൽ ചെന്നു പരാതിപ്പെട്ടു. നിരാശയായിരുന്നു ഫലം. ട്രെയിൻ അടുത്ത സ്റ്റേഷനും വിട്ടുപോയിരിക്കുന്നു. തെല്ലൊരു ആശങ്കപോലുമില്ലാതെ എന്റെ ഉള്ളിൽ പടർന്നുകയറിയ ആത്മവീര്യം കൈമുതലാക്കി ഖാജ(റ) യുടെ പേരിൽ നേർച്ചകൾ നേർന്നു. കാര്യങ്ങളൊക്കെ ഖാജ(റ) ഏറ്റെടുത്തു കാണും. ഇനി ദർഗ ശരീഫ് ലക്ഷ്യമാക്കി മുന്നോട്ടു നടക്കാം.

ഒ കെ റാഷിദ് അഹ്സനി കോഡൂർ by ഒ കെ റാഷിദ് അഹ്സനി കോഡൂർ
in Travel
Reading Time: 4 mins read
0
അജ്മീർ; അനുഭൂതിയുടെ ദർബാർ

വെൽക്കം ടു അജ്മീർ സ്റ്റേഷൻ. അങ്ങനെ ഗരീബ് നവാസ് ഖാജ മുഈനുദ്ധീൻ ചിശ്തി (റ)യുടെ
മുറ്റത്തിറങ്ങുകയാണ്. പവിത്രമായ പ്രഭാത സമയം. ആകാശം വെള്ളപുതച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ ദിനവും ഒഴുകിയെത്തുന്ന തീർത്ഥാടക വൃന്ദങ്ങളെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ് ഈ വിശുദ്ധ നഗരം. മെല്ലെ മെല്ലെയൊരു നഗരം തിരക്കുകളിലേക്ക് പ്രവേശിക്കുന്ന കാഴ്ചകളും ശബ്ദങ്ങളും നേരിട്ടനുഭവിക്കുന്നത് ഒരു യാത്രക്കാരനെ സംബന്ധിച്ചടത്തോളം മാനസിക ഉന്മേഷം ലഭിക്കുന്ന കാര്യമാണ്.
ഏറെ കാലത്തെ ആഗ്രഹം സഫലമാകുന്നതിന്റെ ആത്മീയാനുഭൂതിയിൽ കൂട്ടുകാരെല്ലാം ഫ്ലാറ്റ്ഫോമിലിറങ്ങി മുന്നോട്ടു നടന്നു.

പക്ഷേ, ആദ്യമായി അജ്മീറിലെത്തുമ്പോൾ ഭവ്യതയോടെ നടന്നു നീങ്ങണമെന്ന് നിനച്ച എനിക്ക് നിലംതൊടാതെ പിൻ ബോഗിയിലേക്ക് ഓടാനായിരുന്നു വിധി. അവിടെയാണ് എന്റെ ബാഗിരിക്കുന്നത്. അതിനകത്ത് സുഹൃത്ത് അബ്ദു റഹ്‌മാന്റെ ഫോണിരിക്കുന്നുണ്ട്. ഉറങ്ങിപ്പോയതു കണ്ടപ്പോൾ അവനൊരു നന്മചെയ്തു കൊടുത്തതാണ്. പണവും മൊബൈൽ ഫോണുമൊഴികെ എന്റെ അവശ്യവസ്തുക്കളൊക്കെ ബാഗിനകത്താണിരിക്കുന്നത്. ഒട്ടും വൈകാതെ പിൻബോഗി ലക്ഷ്യമാക്കി കുതിച്ചു. ചെന്നു നോക്കുമ്പോൾ ഞാൻ കാണുന്നത് ഏറെ നിരാശ നൽകുന്ന ചിത്രങ്ങളാണ്.

 

ഇനി രക്ഷാവഴികളുണ്ടോ? ഇങ്ങനെയൊരു അനുഭവം ഞാൻ ഒട്ടും കരുതിയതല്ല. എല്ലാ പ്രതീക്ഷകളും അറ്റുവീണു പോയെന്ന ചിന്ത മനസ്സിനകത്തേക്കു നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു.

ട്രെയിനിൽ സഞ്ചരിച്ചു വന്നവർക്കു തന്നെ പുറത്തിറങ്ങാനുള്ള സമയമില്ല. അതിനു മാത്രമുള്ള തിക്കും തിരക്കും ഒച്ചയും ബഹളവും. അതിലുപരി ഒരു വലിയ ജനക്കൂട്ടം ബോഗിയിലേക്ക് ഇരച്ചുകയറാൻ പുറത്തു നിന്ന് മുറവിളികൂട്ടുന്നു. ഇതിനിടയിൽ എവിടെയാണ് എനിക്ക് ആ ബോഗിയിൽ കയറി ബാഗ് തപ്പിയെടുത്ത് പുറത്തിറങ്ങാനുള്ള സമയം. ശ്രമകരം തന്നെ. ഞാൻ നിരാശയുടെ ഭാരവും പേറി കന്മനം അൽ ഫിർദൗസ് ദഅവയിലെ എന്റെ ഉസ്താദുമാരുടെയും കൂട്ടുകാരുടെയും സമീപത്തേക്കു തിരിഞ്ഞു നടന്നു.

ഇനി രക്ഷാവഴികളുണ്ടോ? ഇങ്ങനെയൊരു അനുഭവം ഞാൻ ഒട്ടും കരുതിയതല്ല. എല്ലാ പ്രതീക്ഷകളും അറ്റുവീണു പോയെന്ന ചിന്ത മനസ്സിനകത്തേക്കു നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു. എന്നാൽ, അപ്പോഴും ആശ്വാസത്തിന്റെ തുരുത്ത് പോലെ ഉള്ളിലൊരു കനൽ കെടാതെ കത്തുന്നുണ്ടായിരുന്നു. അതിൽ പിന്നെ ഒരു വിഷമവും തോന്നിയില്ല. ഞാൻ വന്നിരിക്കുന്നത് അജ്മീറിലാണ്. പ്രയാസങ്ങളുടെ തീച്ചൂളയിൽ നിന്ന് ആശ്വാസത്തിന്റെ കുളിർ തേടിയെത്തുന്നവർക്കു തണലിട്ട് നൽകുന്നൊരു ആത്മീയ തണൽമരം വേരിറങ്ങിയ മണ്ണാണിത്. ജീവിതത്തിലെ ആകുലതകളുടെ അടിവേരറുക്കണം. കൺനിറയുന്ന പ്രാർത്ഥനയിൽ എന്റെ തിന്മകളൊക്കെയും കുത്തിയൊലിച്ചു പോകണം. നന്മപൂക്കുന്ന ജീവിതം കൊണ്ടെനിയ്ക്ക് നാടണയണം. ഇതെല്ലാമായിരുന്നല്ലോ ഞാൻ നെയ്തെടുത്ത യാത്രാസ്വപ്നങ്ങൾ. അതിനിടയിൽ വന്നുപെട്ട ഈ ക്ലേശത്തിനും അറുതി ഉണ്ടാകുമെന്നതു തീർച്ചയാണ്. കാരണം, അതിഥികളെ അതിരറ്റ് സ്വീകരിക്കുന്നതാണ് ഖാജ ഗരീബ് നവാസിന്റെ ശീലം.

 

യാത്രക്കാരെ ചരക്കു പോലെ കുത്തി നിറച്ചൊരു തീവണ്ടിയിലായിരുന്നു യാത്ര. ഒരു രാത്രി പുലർന്നു കിട്ടാൻ ചിലപ്പോൾ കണ്ണുതുറന്നും കാത്തിരിക്കേണ്ടി വരുമെന്നതായിരുന്നു അനുഭവം. സമയം അർധരാത്രി പിന്നിട്ടിരിക്കുന്നു. രാജസ്ഥാനിലെ ഏതൊക്കെയോ പ്രാന്തപ്രദേശങ്ങളിലൂടെയാണ് ഈ രാത്രി കടന്നുപോകുന്നതെന്നു മാത്രമറിയാം.

ഞാൻ ആത്മവിശ്വാസത്തോടെ റെയിൽവേ കൺട്രോൾ റൂമിൽ ചെന്നു പരാതിപ്പെട്ടു. നിരാശയായിരുന്നു ഫലം. ട്രെയിൻ അടുത്ത സ്റ്റേഷനും വിട്ടുപോയിരിക്കുന്നു. തെല്ലൊരു ആശങ്കപോലുമില്ലാതെ എന്റെ ഉള്ളിൽ പടർന്നുകയറിയ ആത്മവീര്യം കൈമുതലാക്കി ഖാജ(റ) യുടെ പേരിൽ നേർച്ചകൾ നേർന്നു. കാര്യങ്ങളൊക്കെ ഖാജ(റ) ഏറ്റെടുത്തു കാണും. ഇനി ദർഗ ശരീഫ് ലക്ഷ്യമാക്കി മുന്നോട്ടു നടക്കാം.

ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. യാത്രക്കാരെ ചരക്കു പോലെ കുത്തി നിറച്ചൊരു തീവണ്ടിയിലായിരുന്നു യാത്ര. ഒരു രാത്രി പുലർന്നു കിട്ടാൻ ചിലപ്പോൾ കണ്ണുതുറന്നും കാത്തിരിക്കേണ്ടി വരുമെന്നതായിരുന്നു അനുഭവം. സമയം അർധരാത്രി പിന്നിട്ടിരിക്കുന്നു. രാജസ്ഥാനിലെ ഏതൊക്കെയോ പ്രാന്തപ്രദേശങ്ങളിലൂടെയാണ് ഈ രാത്രി കടന്നുപോകുന്നതെന്നു മാത്രമറിയാം. സ്റ്റേഷനുകൾ പലതും വന്നു പോകുന്നുവെങ്കിലും തിരക്കിനു തെല്ലൊരു ആശ്വാസവും കിട്ടിയില്ല. ട്രെയിനിന്റെ ശബ്ദത്തിനു
ഭയവിഹ്വലതയുടെ സ്വരം വന്നു ചേർന്നതു പോലെയുണ്ട്. രണ്ടു ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന ഭാഗത്ത് ഞാൻ ബാഗും തൂക്കിപ്പിടിച്ചു നിൽക്കുകയാണ്. ഇരുട്ടുകൊണ്ട് പുതപ്പിട്ടു മൂടിയൊരു ഇടം. തൊട്ടുരുമ്മി നിൽക്കുന്നവനെ പോലും തെളിഞ്ഞു കാണുക സാധ്യമല്ല.
ഇടക്കെപ്പോഴോ ബോഗിക്കകത്ത് പ്രവേശിക്കാൻ അവസരമുണ്ടായപ്പോൾ സ്വൽപ്പം സമാധാനം പ്രതീക്ഷിച്ചുവെങ്കിലും മാനുഷിക പരിഗണന പ്രകടപ്പിക്കുന്ന ഒരുടലിനെയും ഞാൻ അവിടെ കണ്ടില്ല.

യാത്രയുടെ ക്ഷീണം മജ്ജയ്ക്ക് പിടിച്ചിരിക്കുന്നു. ഉറക്കച്ചടവിൽ അടുത്തു കണ്ട ഒരു സീറ്റിന്റെ തുമ്പിലിരിക്കാൻ ശ്രമം നടത്തിയ നേരം നിർദാക്ഷിണ്യം കാലു കൊണ്ടു തൊഴിക്കുന്നതായിരുന്നു അനുഭവം. സീറ്റു പിടിച്ചവരൊക്കെ ലൈറ്റണച്ചു നന്നായി ഉറങ്ങുന്നു. അതിനിടയിൽ സീറ്റ് കിട്ടാതെ ബാക്കിയാകേണ്ടി വന്ന കുറേ മനുഷ്യർ. അവർക്കിന്ന് ഉറങ്ങാൻ നിവൃത്തിയില്ല. ഉറക്കിമിളച്ച് നേരം വെളുപ്പിക്കാനാണ് വിധി. ഒരു വശത്ത് സ്വപ്നങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്നവർ. മറുവശത്ത് നിരാശയുടെ ചിലന്തി വല കെട്ടുന്നവർ.

 

വെറുപ്പിന്റെ വിയർപ്പും അമർഷത്തിന്റെ വിങ്ങലും മേളിച്ച അന്തരീക്ഷം. അന്യമായൊരു ദേശം. അപരിചിതത്വത്തിന്റെ തുറിച്ചു നോട്ടങ്ങൾ. നേരം വെളുത്തു കിട്ടാനുള്ള പ്രാർത്ഥനകൾ. ഇരുൾ മുറ്റിയ ട്രാക്കിലൂടെ ശോകഗാനത്തിന്റെ താളത്തിൽ മൂകത തളംകെട്ടിയ ഒരു ട്രെയിൻ അജ്മീർ ലക്ഷ്യമാക്കി ചൂളമടിച്ചു മുന്നോട്ടു പാഞ്ഞു.

ഗാഢമായ മൗനവും കാടുകയറിയ ചിന്തകളുമാണ് ഈ രാത്രിയുടെ ബാക്കിവെപ്പ്.
ആരും ആരോടും അടുത്ത് പരിചയപ്പെടുന്നില്ല. യാത്രികരുടെ ആശ്ചര്യതയ്ക്കു പകരം നിശ്ചലരായി നിൽക്കുകയാണിവർ. വെറുപ്പിന്റെ വിയർപ്പും അമർഷത്തിന്റെ വിങ്ങലും മേളിച്ച അന്തരീക്ഷം. അന്യമായൊരു ദേശം. അപരിചിതത്വത്തിന്റെ തുറിച്ചു നോട്ടങ്ങൾ. നേരം വെളുത്തു കിട്ടാനുള്ള പ്രാർത്ഥനകൾ. ഇരുൾ മുറ്റിയ ട്രാക്കിലൂടെ ശോകഗാനത്തിന്റെ താളത്തിൽ മൂകത തളംകെട്ടിയ ഒരു ട്രെയിൻ അജ്മീർ ലക്ഷ്യമാക്കി ചൂളമടിച്ചു മുന്നോട്ടു പാഞ്ഞു. നാളെ സൂര്യനുദിക്കുമ്പോൾ സുകൃതമനസ്സോടെ അജ്മീറിലണയാൻ കഴിയുമെന്നുള്ള കാര്യം മാത്രമാണ് ഞെങ്ങി ഞെരുങ്ങിയ യാത്രക്കിടയിലും എന്റെ ഹൃത്തിൽ സന്തോഷം പടർത്തുന്നത്.

യഥാർത്ഥത്തിൽ ഹർദിക് പട്ടേലിന്റെ കീഴിൽ അഹ്‌മദാബാദിൽ നടന്ന ട്രെയിൻ തടയൽ അടക്കമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് മുന്നേ ടിക്കറ്റെടുത്ത ട്രെയിൻ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത്. അതേത്തുടർന്ന് ബസ് പിടിച്ചു കിലോമീറ്ററുകൾ താണ്ടി ഗുജറാത്ത്‌ അതിർത്തിയും കടന്ന് രാജസ്ഥാനിലെ ഉദയ്പൂരിലെത്തി. അവിടെ നിന്നും അജ്മീറിലേക്കു പോകുന്ന ആകെയുള്ള ട്രെയിനിലെ ദുരവസ്ഥകളാണ് നടേ പരാമർശിച്ചത്.

കഴിഞ്ഞ ദിവസത്തെ ദുരനുഭവങ്ങളെയൊക്കെ മനഃപൂർവം മറക്കാൻ ശ്രമിച്ചു ഞാൻ ഖാജയെന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ടു നടന്നു. തീർത്ഥാടകരുടെ ഒഴുക്കു കാരണം തിരക്കുപിടിച്ച വഴിയോരങ്ങൾ. ഖാജയുടെ സന്നിധിയിലെത്തിയാൽ എല്ലാവരെയും കാണാം.
മുസ്‌ലിം, ഹിന്ദു, സിഖ്, വിശ്വാസങ്ങളിൽ വിഭിന്നരാണെങ്കിലും ഇവിടെയെല്ലാവരും ഖാജയുടെ അതിഥികളാണ്. ഇന്ത്യൻ ജനതയെ ഐക്യത്തിന്റെ നാരിൽ കോർത്തെടുക്കുന്ന കേന്ദ്രബിന്ദുവാണ് അജ്മീർ. തിരക്കു പിടിച്ച കാലത്ത് എന്റെ വിഷമങ്ങളും ആഗ്രഹങ്ങളും
കേൾക്കാനും പരിഹരിക്കാനും ഖാജയുണ്ടെന്നതാണ് അവരെയെല്ലാം അജ്മീറിലെത്തിക്കുന്ന പ്രേരകം.

 

ശാജഹാനി മസ്ജിദിന്റെ മുറ്റത്തു വിരിച്ച മാർബിൾ പാളിയിലിരുന്ന് ഒരു മൗനിയായി ഖുബ്ബയിലേക്കു നോക്കിയിരിക്കുന്നതു തന്നെ സംതൃപ്തിയാണ്. മാർബിളിലെ തണുപ്പ് ഹൃദയത്തെ നനച്ചു കടന്നുപോകുന്നതായി തോന്നും. ഖാജയുടെ സാമീപ്യം എല്ലായ്പ്പോഴും ആനന്ദം പകരുന്നതാണ്.

ബുലന്ദ് ദർവാസയും കടന്നു ഗരീബ് നവാസിന്റെ ദർഗയ്ക്കകത്തു ചെന്നിരുന്നപ്പോൾ എന്റെ ഹൃദയം തണുത്തു. അവിടെയുള്ള ആത്മീയസൗരഭ്യം ശരീരത്തെ ഗ്രസിച്ചു. ദിനേന ഇടതടവില്ലാതെ ഈ പുണ്യ ഗേഹത്തിലെത്തി സായൂജ്യമടയുന്നവർ ആരൊക്കെയാണ്. പാവപ്പെട്ടൻ, പണക്കാരൻ, പണ്ഡിതൻ, പാമരൻ എല്ലാവരുടെ ഹൃദയത്തിനകത്തും ഖാജയെന്ന രണ്ടക്ഷരം അവാച്യമായ ഒരനുഭൂതി പകർന്നു കടന്നുപോകുന്നുണ്ട്.

ശാജഹാനി മസ്ജിദിന്റെ മുറ്റത്തു വിരിച്ച മാർബിൾ പാളിയിലിരുന്ന് ഒരു മൗനിയായി ഖുബ്ബയിലേക്കു നോക്കിയിരിക്കുന്നതു തന്നെ സംതൃപ്തിയാണ്. മാർബിളിലെ തണുപ്പ് ഹൃദയത്തെ നനച്ചു കടന്നുപോകുന്നതായി തോന്നും. ഖാജയുടെ സാമീപ്യം എല്ലായ്പ്പോഴും ആനന്ദം പകരുന്നതാണ്. സലാം പറഞ്ഞു പിരിയുമ്പോഴേക്കും ജീവിതത്തിൽ അവരുടെ സാന്നിധ്യം അകതാരിൽ കിളിർത്തു തുടങ്ങിയതായി അനുഭവപ്പെടും.

 

ബുലന്ദ് ദർവാസയും കടന്നു ഗരീബ് നവാസിന്റെ ദർഗയ്ക്കകത്തു ചെന്നിരുന്നപ്പോൾ എന്റെ ഹൃദയം തണുത്തു. അവിടെയുള്ള ആത്മീയസൗരഭ്യം ശരീരത്തെ ഗ്രസിച്ചു. ദിനേന ഇടതടവില്ലാതെ ഈ പുണ്യ ഗേഹത്തിലെത്തി സായൂജ്യമടയുന്നവർ ആരൊക്കെയാണ്.

അനാസാഗർ, താരാഗണ്ഡ്, ചില്ല തുടങ്ങി ഖാജയുടെ സ്പർശനമേറ്റ ഇടങ്ങളിലൂടെയായിരുന്നു അടുത്ത ദിവസത്തെ സന്ദർശനം. ഖാജതങ്ങളുടെ മകൻ ശൈഖ് ഫഖ്റുദ്ദീൻ എന്നവരുടെ ദർഗ സ്ഥിതി ചെയ്യുന്ന സൽവാറിലെത്തുമ്പോൾ സമയം ഉച്ച പിന്നിട്ടുണ്ട്. ദർഗയുടെ കവാടം കൗതുകത്തോടെ നോക്കി നിൽക്കുന്നതിനിടെയാണ് സുഹൃത്ത് അബ്ദു റഹീമിന് (ഫോൺ നഷ്ടപ്പെട്ട സുഹൃത്ത് അബ്ദു റഹ്മാന്റെ പിതൃസഹോദരന്റെ മകൻ) വീട്ടിൽ നിന്നും ഒരു കോൾ വന്നതായി അറിയുന്നത്. മധ്യപ്രദേശിലെ ഗോളിയോറിൽ നിന്നും ആരോ വിളിച്ചിരുന്നത്രെ. ഒരു ബാഗ് കിട്ടിയിട്ടുണ്ടെന്നും റെയിൽവേ പോലീസിനെ ഭദ്രമായി എൽപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. വന്നാൽ വാങ്ങിക്കൊണ്ടു പോകാം. എന്റെ ബാഗിനകത്ത് ഒരു നിയോഗം പോലെ പെട്ടുപോയ അബ്ദുറഹ്മാന്റെ ഫോണിൽ നിന്നുമാണ് മനുഷ്യ സ്നേഹിയായ ആ സഹോദരൻ വിളിക്കുന്നത്. വസ്ത്രങ്ങളടക്കമുള്ള എന്റെ അവശ്യ വസ്തുക്കളെല്ലാം നഷ്ടപ്പെട്ടാലും സുഹൃത്തിന്റെ ഫോൺ അതിൽ പെട്ടുപോയല്ലോയെന്നതായിരുന്നു വലിയ നിരാശ. പക്ഷേ ആ ഫോണിലൂടെ തന്നെ പരിഹാരത്തിനു വഴിയൊരുങ്ങുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത റെയിൽവേ പരിസരത്തു തന്നെ അപരന്റെ മനസ്സറിയാൻ കെൽപ്പുള്ള ഒരാളുടെ കൈകളിലേക്ക് പടച്ചവൻ പ്ലാനുകൾ ക്രമീകരിച്ചിരിക്കുന്നു. ഖാജയെന്ന ഇഷ്ട ദാസനോടുള്ള പടച്ചവന്റെ കരുതൽ കേവല ഭൗതിക പ്രശ്നങ്ങളിൽ പോലും വിശ്വാസികൾക്ക് അനുഗ്രഹമാണ്. സംസ്ഥാനങ്ങൾക്കപ്പുറമാണ് ബാഗ് കിടക്കുന്നതെങ്കിലും അതൊരു പ്രയാസം പോലും ആയില്ലെന്നതാണു സത്യം. കാരണം, ചെന്നൈ വഴിയായിരുന്നു ഞങ്ങളുടെ മടക്ക യാത്ര ഉണ്ടായിരുന്നത്. ആ പാതയിൽ പെടുന്ന ഗോളിയോർ റെയിൽവേയിലെ പോലീസിനെ സമീപിച്ചു ബാഗ് കൈപറ്റുകയും ചെയ്തു.

 

ഒരു ബാഗ് കിട്ടിയിട്ടുണ്ടെന്നും റെയിൽവേ പോലീസിനെ ഭദ്രമായി എൽപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. വന്നാൽ വാങ്ങിക്കൊണ്ടു പോകാം. എന്റെ ബാഗിനകത്ത് ഒരു നിയോഗം പോലെ പെട്ടുപോയ അബ്ദുറഹ്മാന്റെ ഫോണിൽ നിന്നുമാണ് മനുഷ്യ സ്നേഹിയായ ആ സഹോദരൻ വിളിക്കുന്നത്.

ഞാൻ ആലോചിക്കുകയായിരുന്നു നമ്മുടെ രാജ്യത്ത് ഖാജയെ കാകൊണ്ട് വെളിച്ചം വെച്ച എത്ര നാടുകളുണ്ടാകും. അവിടെയൊക്കെയും ഖാജയുടെ ആത്മീയ സാന്നിധ്യം ഹൃദയത്തിൽ ഒരനുഭൂതിയായ് കൊണ്ടുനടക്കുന്ന എത്ര മനുഷ്യരുണ്ടാകും. നടേ പരാമർശിച്ചതു പോലെയാണ് കാര്യം. ആശങ്കയുടെ പഴുതടച്ച് ഖാജ വന്നു നമ്മുടെ കൈ പിടിച്ചു തരുമ്പോൾ കിട്ടുന്നൊരു കരുത്തുണ്ട്. അപരന്റെ മനസ്സ് തൊടുന്ന അലിവാണ് ഖാജയുടെ ഭാഷയും പ്രകൃതവും. ആത്മീയ വളർച്ചയുടെ ആണിക്കല്ലും സ്നേഹമാണെന്നു ഖാജ പഠിപ്പിക്കുന്നു. നരകശിക്ഷയിൽ മോചനം ലഭിക്കുന്നതിന് എന്തുണ്ട് എളുപ്പവഴിയെന്ന ചോദ്യത്തിന് ഹസ്രത്ത് ഖാജ (റ) ന് പറയാനുള്ളതും അശരണരെ സഹായിക്കുന്നതും ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നതുമൊക്കെയാണ്. വേവലാതികളുണ്ടെങ്കിൽ നീട്ടി നടക്കാൻ പറ്റുന്നൊരിടം അജ്മീർ തന്നെയാണ്. അവിടെയാകുമ്പോൾ ഏതു പാതിരാവിലും നമ്മെയൊന്ന് ചേർത്തുപിടിക്കാൻ ഖാജയുണ്ടാകും.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ധീരതയ്ക്ക് ചൂട്ടു കാട്ടിയ പോരാളി

Next Post

പി.എം.കെ ഫൈസി; പ്രബോധനകലയുടെ മാർഗദർശനം

ഒ കെ റാഷിദ് അഹ്സനി കോഡൂർ

ഒ കെ റാഷിദ് അഹ്സനി കോഡൂർ

എഴുത്തുകാരൻ, ഗവേഷകൻ

Next Post
പി.എം.കെ ഫൈസി; പ്രബോധനകലയുടെ മാർഗദർശനം

പി.എം.കെ ഫൈസി; പ്രബോധനകലയുടെ മാർഗദർശനം

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact