Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Series Memoir

പി.എം.കെ ഫൈസി; പ്രബോധനകലയുടെ മാർഗദർശനം

ഉസ്താദിനെ ഓർക്കുമ്പോൾ ചുരുങ്ങിയ ആയുസു കൊണ്ട് ഇസ്‌ലാമിക ചരിത്രത്തിൽ അനശ്വരത അടയാളപ്പെടുത്തിയ വിജ്ഞാന സാഗരമായ ഇമാം നവവി(റ) നെയാണ് ഓർമവരുന്നത്.

ആസാദ് കൊടുങ്ങല്ലൂർ by ആസാദ് കൊടുങ്ങല്ലൂർ
in Memoir
Reading Time: 3 mins read
0
പി.എം.കെ ഫൈസി; പ്രബോധനകലയുടെ മാർഗദർശനം

കേരളത്തിലെ സുന്നി മുസ്‌ലിം മാധ്യമ സാംസ്കാരിക ധാരയുടെ ചരിത്രത്തിൽ പുതുചക്രവാളം തീർത്ത പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി.എം.കെ. ഫൈസി വിടപറഞ്ഞിട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിടുന്നു. പ്രബോധന സാധ്യതകളുടെ രംഗത്ത് വിസ്മയങ്ങൾ തീർത്ത മഹാപണ്ഡിതൻ. അക്ഷരങ്ങളിൽ കവിത വിരിയിച്ച അനുഗൃഹീത തൂലികയുടെ ഉടമ. ഒരു സമൂഹം ചെയ്തു തീർക്കേണ്ടത് മുഴുവൻ ഒറ്റയ്ക്ക് ചെയ്തു തീർത്ത കർമയോഗി. ദഅവരംഗത്ത് ഉസ്താദ് നടത്തിയ കാൽവെപ്പ് സമീപകാലത്ത് ആരും നിർവഹിച്ചിട്ടില്ലയെന്നു നിസ്സംശയം പറയാം.

പ്രവാസലോകത്തെ തന്റെ സുഹൃത്തുകളുടെ സഹകരണത്തോടെ ആരംഭിച്ച അൽ ഇർഫാദ് മാസിക സൃഷ്ടിച്ച അക്ഷര വിപ്ലവം പ്രസിദ്ധീകരണ രംഗത്ത് ഏവരാലും പ്രശംസിക്കപ്പെട്ടു. അത്രയും നവഭാവുകത്വം നിറഞ്ഞതായിരുന്നു ഇർഫാദിൻ്റെ ഉള്ളടക്കം. മുഹമ്മദലി ക്ലേ (കാഷ്യസ് ക്ലേ ), കാറ്റ് സ്റ്റീവൻസ് (യൂസുഫുൽ ഇസ്‌ലാം) ലിയോ പോൾ വെയ്സ് (മുഹമ്മദ് അസദ്, മോറിസ് ബുക്കായ്) എന്നിവരുടെ ഇസ്‌ലാം ആശ്ലേഷം മനോഹാരമായി ഇർഫാദിന്റെ താളുകളിലൂടെ വെളിച്ചം കണ്ടു. അഗോളരാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും അറബ് ലോകത്തെ ഇസ്‌ലാമിക ചലനങ്ങളും ഇർഫാദ് ചൂടോടെ വായനക്കാരുടെ മുന്നിലെത്തിച്ചു. കേരളത്തിലെയും അറബ് ലോകത്തെയും പണ്ഡിത പ്രമുഖരുമായുള്ള ഇർഫാദിലെ അഭിമുഖങ്ങൾ അനുവാചകരെ അറിവിന്റെ വിശാല ലോകത്തേക്കു നയിച്ചു. മക്കയിലെ വിശ്രുത പണ്ഡിതൻ സയ്യിദ് മുഹമ്മദ് അലവി മാലികിയുടെ ‘മഫാഹീം’ ഭാഷാ സൗകുമാര്യത ചോരാതെ അദ്ദേഹം വിവർത്തനം ചെയ്തു. പ്രമുഖ അറബ്പത്രം അൽ ഇത്തിഹാദിൻ്റെ പത്രാധിപർ മുഹമ്മദ് യാസീൻ ഫഖ്റാനിയുൾപ്പടെയുള്ളവരുടെ ലേഖനങ്ങൾ ഇർഫാദിൻ്റെ താളുകളിലൂടെ മലയാളി വായനക്കാർ ആസ്വദിച്ചു.

 

നാൽപ്പതിൽപരം മനോഹരമായ പുസ്തകങ്ങൾ ആ അനുഗൃഹീത തൂലിക മലയാളത്തിനു സമ്മാനിച്ചു. ഇതുകൂടാതെ ആയിരകണക്കിനു ലേഖനങ്ങൾ പി.എം. കെ. ഫൈസി, പി.എം. കെ, മുഈനി, അബൂമഅ്റൂഫ്, അബൂസുആദ, അബൂസുആല തുടങ്ങിയ പലപേരുകളിലും അദ്ദേഹമെഴുതി.

ആരാധന ബഹിരാകാശത്തും ധ്രുവങ്ങളിലും, മനുഷ്യ പട്ടിയും ക്ലോണിങ്ങും, ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങളിലെ പഠനങ്ങളും ലേഖനങ്ങളും ഇർഫാദിനു വൻസ്വീകാര്യത നേടിക്കൊടുത്തു. ഓരോ ലക്കമിറങ്ങുന്നതും വായന സമൂഹം അക്ഷമയോടെ കാത്തിരുന്നു. സത്യംതേടി തീർത്ഥയാത്ര, മുഹമ്മദ് റസൂലുല്ലാഹ് തുടങ്ങി നാൽപ്പതിൽപരം മനോഹരമായ പുസ്തകങ്ങൾ ആ അനുഗൃഹീത തൂലിക മലയാളത്തിനു സമ്മാനിച്ചു. ഇതുകൂടാതെ ആയിരകണക്കിനു ലേഖനങ്ങൾ പി.എം. കെ. ഫൈസി, പി.എം. കെ, മുഈനി, അബൂമഅ്റൂഫ്, അബൂസുആദ, അബൂസുആല തുടങ്ങിയ പലപേരുകളിലും അദ്ദേഹമെഴുതി. കേരളത്തിലെയും ലോകത്തിലെ വിവിധ സമൂഹങ്ങളിലെയും പണ്ഡിത പ്രമുഖരെ മലയാളത്തിനു പരിചയപ്പെടുത്തി. ആ അഭിമുഖങ്ങൾ ദൃശ്യമാധ്യമത്തിലെന്ന പോലെ വായനക്കാരനെ അനുഭവിപ്പിക്കാൻ പി.എം.കെ.യ്ക്കു കഴിഞ്ഞു.

പി എം കെ ഫൈസി ഉസ്താദ് ശൈഖുനാ ബദ്റുസ്സാദാത്തിനോടൊപ്പം (ഫയൽ ചിത്രം)

സ്പെയിനിൻ്റെ ഉത്ഥാനപതനങ്ങൾ, ഫലസ്തീൻ്റെ കണ്ണീരും നോവും, സാമ്രാജ്യത്വ അധിനിവേശവും യുദ്ധ ഭീകരതകളും, കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയ തകർച്ചകളും നേർകാഴ്ച പോലെ പി.എം.കെ. ഉസ്താദ് ഇർഫാദിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തു പോലെ മനോഹരമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടേറെ കാര്യങ്ങൾ നല്ല ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുന്നത് കേൾക്കുക മധുരമുളള അനുഭവമായിരുന്നു. ഇസ്‌ലാമിന്റെ ദാർശനിക സൗന്ദര്യം വായനക്കാരെയും കേൾവിക്കാരെയും അനുഭവിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ മികവ് വേറിട്ടതായിരുന്നു.

പി.എം.കെ ഫൈസി പ്രവാചക തിരുമേനിയെ ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. സഹോദര സമുദായങ്ങളിലെ പ്രമുഖരുമായുള്ള അടുപ്പം സ്ഥാപിക്കാനും നിലനിർത്താനും ഇസ്‌ലാമിന്റെ മനോഹാരിത അവർക്കു കൂടുതലായി മനസിലാക്കി കൊടുക്കാനും അദ്ദേഹത്തിനു സാധിച്ചു. പാരമ്പര്യ ഇസ്‌ലാമിനെ തെറ്റുധരിച്ചവർക്കു ഋജുപാത കാണിച്ചു കൊടുക്കാനും അവരെ ഇർഫാദിലൂടെ സുന്നിപ്രസ്ഥാനത്തോട് അടുപ്പിക്കാനും സാധിച്ചത് പി.എം.കെയുടെ വശ്യവും ഹൃദ്യവുമായ സമീപനം കൊണ്ടാണ്. പ്രൊഫ. അഹമ്മദ്കുട്ടി ശിവപുരമെന്ന എഴുത്തുകാരനിലെ പ്രതിഭയെ കൂടുതൽ പരിപോഷിപ്പച്ചത് പി.എം.കെ. യാണെന്നു ശിവപുരം തന്നെ എഴുതിയതോർക്കുന്നു. പുതുതലമുറയിലെ എഴുത്തുകാരെയും അദ്ദേഹം ഉള്ളംനിറഞ്ഞു പ്രോത്സാഹിപ്പിച്ചതായി പലരും പറഞ്ഞിട്ടുണ്ട്.

 

സ്പെയിനിൻ്റെ ഉത്ഥാനപതനങ്ങൾ, ഫലസ്തീൻ്റെ കണ്ണീരും നോവും, സാമ്രാജ്യത്വ അധിനിവേശവും യുദ്ധ ഭീകരതകളും, കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയ തകർച്ചകളും നേർകാഴ്ച പോലെ പി.എം.കെ. ഉസ്താദ് ഇർഫാദിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തു പോലെ മനോഹരമായിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ രിസാലയിൽ ഈ കുറിപ്പുകാരനെഴുതിയ പ്രവാചകൻ കവിതകളിൽ എന്ന ലേഖനത്തെക്കുറിച്ച് പത്രാധിപരായിരുന്ന അബ്ദുറസാഖ് കൊറ്റിയോടും പിന്നീട് കണ്ടപ്പോൾ നേരിട്ടും അഭിനന്ദമറിയിച്ചത് നന്ദിയോടെ ഓർക്കുന്നു. ഇസ്‌ലാമിക പ്രബോധന രംഗത്ത് നൂതനമായ ശൈലി രൂപപ്പെടുത്തിയ പണ്ഡിതനായിരുന്നു അദ്ദേഹം. ദഅവ പ്രവർത്തനം വാക്കിലൊതുക്കാതെ കർമപഥത്തിൽ പ്രയോഗവത്കരിച്ച പ്രബോധകനായിരുന്നു അദ്ദേഹം. വിശ്വാസികളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു ചിലർ വിശ്വാസികളെ വഴിതെറ്റിച്ചപ്പോൾ, ആ പ്രദേശങ്ങളിൽ ചെന്ന് അവിശ്വാസത്തിൽ നിന്ന് അവരെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. പണ്ഡിതൻ, മുദരിസ്, എഴുത്തുകാരൻ, ചിന്തകൻ, പ്രഭാഷകൻ, സംഘാടകൻ, പ്രബോധകൻ, പരിഭാഷകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, കാരുണ്യ പ്രവർത്തകൻ അങ്ങനെ അറ്റമില്ലാത്ത ആ ബഹുമുഖ വ്യക്തിത്വമെത്ര സുന്ദരം. തന്റെ 56ാം വയസിൽ 1433 റജബ് 14 (2012 ജൂൺ 5 ) നാണ് പി എം കെയെന്ന കർമയോഗിയുടെ വിയോഗം. കൊല്ലം ഖാദിസിയ്യയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ, കൊടുങ്ങല്ലൂരിനടുത്ത ആല പ്രദേശത്ത് വെച്ചായിരുന്നു വാഹനപകടത്തിൽ കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന് നികത്താനാവത്ത നഷ്ടമായി ആ വിയോഗമുണ്ടാകുന്നത്.

ലേഖകൻ സൂക്ഷിച്ചുവെച്ച പത്രവാർത്തകളുടെ ഭാഗങ്ങൾ

1956 ആഗസ്റ്റ് 10 ന് മലപ്പുറം ജില്ലയിലെ മോങ്ങത്ത് പൂന്തല മുഹമ്മദ്ഷായുടെ മകൻ മുഹിയദ്ദീൻ്റെയും ചേനാട്ടുകുഴി മരക്കാർ മുല്ലയുടെ മകൾ ബീവാത്തുമ്മയുടെയും മകനായിട്ടാണ് പി. മുഹമ്മദ് കുട്ടിയെന്ന പി.എം. കെ ജനിക്കുന്നത്. പ്രാഥമിക മതപഠനത്തിനു ശേഷം കൊടുവള്ളി സിറാജുൽ ഹുദാ, പൊട്ടച്ചിറ അൻവരിയ്യ കോളേജ്, പട്ടിക്കാട് ജാമിഅ: നൂരിയ്യ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1977 ൽ ഫൈസി ബിരുദം. 1993 ൽ ഈജിപ്തിലെ അൽ അസ്ഹറിൽ നിന്ന് ദഅവാ ബിരുദം. മുഹമ്മദ് മുല്ല, ഒഴുകൂർ അലി ഹസൻ മുസ്‌ലിയാർ, കെ.സി. ജമാലുദ്ദീൻ മുസ്‌ലിയാർ, തൃപ്പനച്ചി മൊയ്തീൻകുട്ടി മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കെ.പി.മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, കെ.കെ. അബൂബക്കർ ഹസ്രത്ത്, സയ്യിദ് മുഹമ്മദ് അലവി മാലികി, ഡോ. മുസ്തഫ അശ്ശഖ്, ഡോ. അബ്ദുൽ അസീസ് ഇസ്സത്ത് തുടങ്ങിയവരാണ് പ്രധാന ഉസ്താദുമാർ. സയ്യിദ് ഹിബ്ബത്തുല്ലാഹിൽ ബുഖാരി, കക്കിടിപ്പുറം ഉസ്താദ് തുടങ്ങിയവരിൽ നിന്ന് ആത്മീയ ശിഷ്യത്വവും സ്വീകരിച്ചിട്ടുണ്ട്.

 

അത്രയും ഈമാനിക പ്രഭയോടെ ഉസ്താദിൻ്റെ മുഖം അതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. വിജ്ഞാനത്തിൻ്റെ തീർത്ഥ യാത്രയിലായിരിക്കെ കാരുണ്യവാനായ അല്ലാഹു തിരിച്ചുവിളിച്ചു.

നിരവധി സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും നേതൃസ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹം വിദ്യാർത്ഥികളുടെ ധൈഷണികവും ബൗദ്ധികപരവുമായ വളർച്ചയ്ക്കു മാർഗദർശനം നൽകുന്ന ക്ലാസുകൾ നടത്തുമായിരുന്നു. കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. കെ.കെ.എൻ.കുറുപ്പ്, ഡോ. എ.എൻ. പി. ഉമർ കുട്ടി എന്നിവരെയുൾപ്പെടുത്തി പി.എം.കെ.യുടെ മുൻകൈയിൽ പ്രസിദ്ധീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിൻ്റെ അമ്പതു വർഷങ്ങൾ ഇന്ത്യൻ ഗോൾഡൻ ജൂബിലിയുടെ മികച്ച ഉപഹാരമായി മാറി. തൃശൂർ ജില്ലയിലെ വടക്കേകാട് ഐ.സി.എസ് സ്കൂൾ ഇസ്‌ലാമിക് ഡിപ്പാർട്ട്മെൻ്റ് മേധാവിയായി പി.എം.കെ. ജോലി ചെയ്യുന്ന ഘട്ടത്തിൽ 1990 ൽ നടന്ന എസ്.എസ്.എഫ് തൃശൂർ ജില്ലാ ക്യാമ്പിൽ വെച്ചാണ് ഈ വിനീതൻ ഉസ്താദിനെ പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എൻ്റെ മനസ്സ് കീഴടക്കിയ പി എം. കെ. ചില പുസ്തകങ്ങൾ വായിക്കാൻ നിർദേശിച്ചിരുന്നു. അന്നു തുടങ്ങിയ ബന്ധം മരണത്തിന് ഏതാനും മാസം മുമ്പ് വരെ തുടർന്നു.

പ്രാസ്ഥാനിക സുഹൃത്ത് പി.യു. ശമീറും ഐ.മുഹമ്മദ് കുട്ടി സുഹ്‌രിയും വിളിച്ചറിഞ്ഞാണ് ഉസ്താദിൻ്റെ അപകട വിവരമറിയുന്നത്. ഉടനെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്കു കുതിച്ചു. അവിടെയെത്തുമ്പോഴേക്കും ആ വിലയേറിയ ജീവൻ അല്ലാഹുവിൻ്റെ റഹ്മത്തിലേക്കു യാത്രയായിരുന്നു. അത്രയും ഈമാനിക പ്രഭയോടെ ഉസ്താദിൻ്റെ മുഖം അതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. വിജ്ഞാനത്തിൻ്റെ തീർത്ഥ യാത്രയിലായിരിക്കെ കാരുണ്യവാനായ അല്ലാഹു തിരിച്ചുവിളിച്ചു. ഉസ്താദിനെ ഓർക്കുമ്പോൾ ചുരുങ്ങിയ ആയുസു കൊണ്ട് ഇസ്‌ലാമിക ചരിത്രത്തിൽ അനശ്വരത അടയാളപ്പെടുത്തിയ വിജ്ഞാന സാഗരമായ ഇമാം നവവി(റ) നെയാണ് ഓർമവരുന്നത്.

സുന്നി പ്രസ്ഥാനത്തിനു നവോന്മേഷം നൽകി, ദഅവ രംഗത്തും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രൂഷ സാന്ത്വന സാധ്യതകളിലും ആ മഹാമനീഷി നടത്തിയ മുന്നേറ്റം എക്കാലവും സ്മരിക്കപ്പെടും.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

അജ്മീർ; അനുഭൂതിയുടെ ദർബാർ

Next Post

ഗ്യാൻവാപി; നീതിന്യായ വ്യവസ്ഥയുടെ അലംഭാവചിത്രമോ?

ആസാദ് കൊടുങ്ങല്ലൂർ

ആസാദ് കൊടുങ്ങല്ലൂർ

എഴുത്തുകാരൻ, സംഘാടകൻ

Next Post
ഗ്യാൻവാപി; നീതിന്യായ വ്യവസ്ഥയുടെ അലംഭാവചിത്രമോ?

ഗ്യാൻവാപി; നീതിന്യായ വ്യവസ്ഥയുടെ അലംഭാവചിത്രമോ?

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact