Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

ധീരതയ്ക്ക് ചൂട്ടു കാട്ടിയ പോരാളി

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സവിശേഷമായ രാഷ്ട്രീയ സാന്നിധ്യമാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിൻ്റെ ഓർമ്മകളെ പോലും ഭയപ്പെടുന്ന അധികാരബോധത്തെയാണ് നവഫാസിസ്റ്റ് കാലത്ത് ജനാധിപത്യ വിശ്വാസികൾക്ക് പ്രതിരോധിക്കേണ്ടി വരുന്നത്. വാരിയൻകുന്നൻ്റെ ഓർമ്മ ദിനമായിരുന്നു ജനുവരി 20. ആവേശോജ്ജ്വലമായ അദ്ദേഹത്തിന്റെ ജീവിതത്തെ പരിചയപ്പെടുത്തുകയാണ് ലേഖകൻ.

റാശിദ് വെള്ളുവങ്ങാട് by റാശിദ് വെള്ളുവങ്ങാട്
in Articles, Memoir
Reading Time: 3 mins read
0
ധീരതയ്ക്ക് ചൂട്ടു കാട്ടിയ പോരാളി

“ഞങ്ങൾ മരണവും അന്തസായി ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നവരാണ്.
നിങ്ങൾ കണ്ണുകെട്ടി പിറകിൽനിന്നു വെടിവെക്കാറാണു പതിവെന്നു കേട്ടിട്ടുണ്ട്. എന്നെ കൊല്ലുമ്പോൾ കണ്ണുമൂടാതെ മുന്നിൽനിന്നുതന്നെ വെടിയുതിർക്കണം. അവസാനമായി അതേ എനിക്കു പറയാനുള്ളൂ…”
‘അവസാനമായി വല്ല ആഗ്രഹവുമുണ്ടോ ?’ എന്ന ബ്രിട്ടീഷ് കോടതിയുടെ ചോദ്യത്തിനു വാരിയൻ കുന്നൻ നൽകിയ ധീരമറുപടിയാണിത്.

ബ്രിട്ടീഷുകാരൻ്റെ ക്രൂരതകൾ കണ്ടും പീഡനങ്ങൾ അനുഭവിച്ചുമാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വളർന്നത്. സ്വന്തം പിതാവിനെ ആന്ധമാൻ ദ്വീപിലേക്കു നാടുകടത്തിയതടക്കമുള്ള അനുഭവങ്ങളുടെ തിക്തഫലമാണ് വാരിയൻകുന്നനെന്ന ധീര പോരാളിയുടെ പിറവി.
1866ൽ ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയുടെയും കുഞ്ഞായിശുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ മകനായാണ് ഹാജിയുടെ ജനനം.1875 എന്നും അഭിപ്രായമുണ്ട്. 1883 എന്നാണ് ഹിച്ച്കോക്കിൻ്റെ അഭിപ്രായമായി കാണുന്നത്. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിനു നൽപ്പതിയൊമ്പത് വയസ്സുണ്ടായിരുന്നുള്ളൂവെന്ന അഭിപ്രായമനുസരിച്ച് രണ്ടാമത്തെ അഭിപ്രായത്തിനാണു സാധുത കൂടുതൽ. മഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന നെല്ലിക്കുത്ത് പ്രദേശത്താണ് ഹാജിയുടെ ജനനം. തൊട്ടടുത്ത പ്രദേശമായ വെള്ളുവങ്ങാട്ടാണ് തറവാട്. അവിടെ നിന്നും നെല്ലിക്കുത്തേക്ക് ആദ്യമായി മാറിതാമസിക്കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാമഹൻ കുഞ്ഞാലൻ കുട്ടിയാണ്. ചക്കിപ്പറമ്പനെന്നാണ് ഹാജിയുടെ വീട്ടുപേര്. പിതാവും പിതാമഹനുമെല്ലാം വീട്ടുപേരിൽ അറിയപെട്ടപ്പോഴും കുഞ്ഞഹമ്മദ് ഹാജി മാത്രമാണ് ‘ വാരിയൻകുന്നൻ’ എന്ന പേരിൽ വിശ്രുതനായത്. പിതാക്കൾ താമസിച്ചിരുന്ന വെള്ളുവങ്ങാട്ടിലെ തറവാടു വീട് സ്ഥിതിചെയ്തിരുന്നത് വാരിയംകുന്നത്തെന്ന ചെറിയൊരു കുന്നിൻ്റെ ചെരുവിലായിരുന്നുവെന്നതാണ് വാരിയൻകുന്നനെന്ന പേരു വന്നതിൻ്റെ പിന്നിലെ കഥയെന്നാണ് പറയപ്പെടുന്നത്. ബ്രിട്ടീഷ് രേഖകളിൽ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള പരാമർശങ്ങളിൽ വാരിയൻകുന്നനെന്നു ഉപയോഗിക്കപ്പെട്ടതും പിൽക്കാലത്ത് ആ പേര് വ്യാപകമാകാൻ കാരണമായിട്ടുണ്ട്.
വെള്ളുവങ്ങാടിലെ കാരക്കാടൻ കുഞ്ഞിക്കമ്മുമൊല്ലയുടെ ഓത്തുപള്ളിയിലാണ് കുഞ്ഞഹമ്മദ് ഹാജി പ്രാഥമികപഠനം തുടങ്ങിയത്. (ഇന്നത്തെ സൗത്ത് എ.എം.എൽ.പി സ്കൂൾ)
ശേഷം വെള്ളുവങ്ങാട് പഴയ ജുമുഅത്ത്പള്ളിയിലെ ദർസിലും മതപഠനം നടത്തി. തുടർന്ന് നാട്ടുകാരനായ ആലിമുസ്‌ലിയാരുടെ ദർസിൽ അൽപ്പകാലം തുടർപഠനത്തിനു ചേർന്നു.

Variyan Kunnath Kunjahammad Haji Memorial Municipal Town Hall, Malappuram

പിന്നീട് വലിയുപ്പ(ഉമ്മയുടെ ഉപ്പ) പറവട്ടി ഉണ്ണിമുഹമ്മദ് ഹാജി നിശ്ചയിച്ചതനുസരിച്ച് പാണ്ടിക്കാട്ടെ ബാലകൃഷ്ണനെഴുത്തച്ഛനിൽ നിന്നാണ് മലയാളവും ഇംഗ്ലീഷ് ഭാഷയുടെ പ്രാഥമിക വശങ്ങളും ഹാജി പഠിച്ചെടുത്തത്. ദഫ്മുട്ട്, കഥാപ്രസംഗം, ഗാനം പോലുള്ള കലാമേഖലകളിലുള്ള വൈഭവമായിരുന്നു അദ്ദേഹത്തിനു പൊതുജന ശ്രദ്ധ ലഭിക്കാനുണ്ടായ ഒരു കാരണം. വലിയ വ്യാപാരിയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുനിന്നു പലചരക്കു സാധനങ്ങൾ വാങ്ങി മഞ്ചേരി, പാണ്ടിക്കാട്, തുവ്വൂർ ഉൾക്കൊള്ളുന്ന ഏറനാട് പരിധിയിൽ എത്തിച്ചിരുന്നത് ഹാജിയായിരുന്നു. ഈ കച്ചവട സ്വാധീനവും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനാക്കി.

ചക്കിപ്പറമ്പനെന്നാണ് ഹാജിയുടെ വീട്ടുപേര്. പിതാവും പിതാമഹനുമെല്ലാം വീട്ടുപേരിൽ അറിയപെട്ടപ്പോഴും കുഞ്ഞഹമ്മദ് ഹാജി മാത്രമാണ് ‘ വാരിയൻകുന്നൻ’ എന്ന പേരിൽ വിശ്രുതനായത്. പിതാക്കൾ താമസിച്ചിരുന്ന വെള്ളുവങ്ങാട്ടിലെ തറവാടു വീട് സ്ഥിതിചെയ്തിരുന്നത് വാരിയംകുന്നത്തെന്ന ചെറിയൊരു കുന്നിൻ്റെ ചെരുവിലായിരുന്നുവെന്നതാണ് വാരിയൻകുന്നനെന്ന പേരു വന്നതിൻ്റെ പിന്നിലെ കഥയെന്നാണ് പറയപ്പെടുന്നത്.


പോരാട്ടത്തിലേക്ക്:

1894 ലെ മണ്ണാർക്കാട് സമരത്തിൻ്റെ പേരിൽ
പിതാവിനെ ബ്രിട്ടീഷ് ഭരണകൂടം ആന്ധമാനിലേക്കു നാടുകടത്തിയതും സ്വത്തുകൾ പിടിച്ചടക്കിയതും വാരിയൻകുന്നനു ബ്രിട്ടീഷുകാരോടുള്ള വൈര്യം വർധിപ്പിക്കുന്നതിനു കാരണമായി. പിതാവിനെ നാടു കടത്തിയ ശേഷവും ബ്രിട്ടീഷുകാർ ഹാജിയെയും കുടുംബത്തെയും സ്വസ്ഥമായി ജീവിക്കാൻ വിട്ടില്ല. വീട് റെയ്ഡ് ചെയ്തും നിരീക്ഷിച്ചും സ്വകാര്യതയിൽ കടന്നുകയറിയ ബ്രിട്ടീഷുകാർ നൂറ്റിഅമ്പത് ഏക്കർ സ്ഥലം കണ്ടുകെട്ടി ലേലത്തിനു വിറ്റു. ബ്രിട്ടീഷ് അധികാരത്തിനു കീഴിൽ പൊറുതിമുട്ടിയ ഏറനാട്ടിലെയും വെള്ളുവനാട്ടിലെയും ജനങ്ങളുടെ കഷ്ടതകൾ കണ്ടും കേട്ടും അനുഭവിച്ചുമാണ് ഹാജി വളർന്നത്. ഒപ്പം സ്വന്തം കുടുംബത്തെപോലും സ്വൈരമായി ജീവിക്കാൻ അനുവദിക്കാത്ത ഘട്ടത്തിലാണ് ഹാജിയും പിതാവിൻ്റെ വഴിയിൽ തന്നെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുന്നത് .

1896 ൽ നടന്ന മഞ്ചേരി സമര പശ്ചാത്തലം പരാമർശിക്കുന്നതു പ്രകാരം കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം അധിനിവേശ ശക്തികൾക്കെതിരിൽ പോരാട്ടം നയിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. തുടർന്നുള്ള ചെറുതും വലുതുമായ അനേകം പോരാട്ടങ്ങൾക്ക് വാരിയാൻകുന്നൻ നേതൃത്വംനൽകി. ബ്രിട്ടീഷുകാർക്കു വലിയ തിരിച്ചടിയായ പാണ്ടിക്കാട് യുദ്ധത്തിൻ്റെ മുഖ്യ സൂത്രധാരനും ഹാജിയായിരുന്നു. മഞ്ചേരി സമരം മുതൽ ബ്രിട്ടീഷുകാർ ഒരു കുറ്റവാളിയായി വാരിയൻകുന്നനെ കണക്കാക്കിയിരുന്നു. അദ്ദേഹത്തെ പിടികൂടാൻ ബ്രിട്ടീഷ്സൈന്യം പലവഴികളും നോക്കി. ഒടുക്കം ബ്രിട്ടീഷുകാരുടെ നിയന്ത്രണം ശക്തമായപ്പോൾ ഹാജി മക്കയിലേക്കു പോകുകയായിരുന്നു. 1909-10 കാലത്തു പോയി 1914ൽ തിരിച്ചുവന്നുവെന്നും 1914 മുതൽ 1920 വരെയായിരുന്നു മക്കയിലെ വാസമെന്നും അഭിപ്രായമുണ്ട്. അതിനു പുറമെ പിതാവിനെ ദ്വീപിലേക്കു നാടുകടത്തിയപ്പോൾ ഹാജിയെ മക്കയിലേക്കു നാടുകടത്തിയിരുന്നുവെന്നും ചില അഭിപ്രായങ്ങളിൽ കാണുന്നുണ്ട്.

1920 ഏപ്രിൽ 28,29 തിയ്യതികളിൽ നടന്ന കോൺഗ്രസിൻ്റെ മഞ്ചേരി സമ്മേളനത്തിലൂടെയാണ് ഹാജി കോൺഗ്രസിലേക്കും അതുവഴി ഖിലാഫത്ത് നേതൃത്വത്തിലേക്കും കടന്നുവരുന്നത്. 1920ന് ഗാന്ധിജി പങ്കെടുത്ത കോഴിക്കോട് ഖിലാഫത്ത് സമ്മേളനത്തിനുശേഷം ഹാജി ആലിമുസ്‌ലിയാരുടെ കൂടെ ഖിലാഫത്ത് പ്രവർത്തനങ്ങളിൽ സജീവമായി.

വാരിയൻകുന്നൻ തൻ്റെ രാജ്യത്തിനു സ്വന്തമായി നാണയവും കോടതിയും നികുതി സമ്പ്രദായവും സംവിധാനിച്ചിരുന്നു. ജാതി മത ഭേമന്യേ എല്ലാവരുടെയും ക്ഷേമം ലക്ഷ്യംവെച്ചായിരുന്നു മലയാള രാജ്യം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇതിനെ ഇസ്‌ലാമിക ഭരണമായും ഹിന്ദുക്കൾക്ക് എതിരായുള്ള നീക്കവുമായാണ് ബ്രിട്ടീഷുകാർ ചിത്രീകരിച്ചത്. പിൽക്കാലത്ത് മലയാളരാജ്യത്തിൻ്റെ എല്ലാരേഖകളും ബ്രിട്ടീഷുകാർ നശിപ്പിച്ചു. ബ്രിട്ടീഷ് രേഖകളും വാരിയൻകുന്നൻ്റെ സഹപ്രവർത്തകർ കൈമാറിയ വിവരങ്ങളുമാണ് മലയാളരാജ്യത്തിൻ്റെ പഠനത്തിനാധാരം.

 

മലയാള രാജ്യം:

1921 ഓഗസ്റ്റ് 22 മുതൽ 1922 ജനുവരി അഞ്ചിനു പിടിക്കപ്പെടുന്നതുവരെയുള്ള ആറുമാസക്കാലയളവിൽ വാരിയൻകുന്നൻ സ്ഥാപിച്ച സ്വതന്ത്രഭരണ സംവിധാനമാണ് മലയാള രാജ്യം. വാരിയംകുന്നൻ തന്റെ രാജ്യത്തെ നാലായി വിഭജിച്ചിരുന്നു. ഓരോന്നിൻ്റെയും ചുമതല ഓരോ നേതാക്കൾക്കു നൽകി. മണ്ണാർക്കാട് ഡിവിഷൻ ചെമ്പ്രശ്ശേരി തങ്ങളെ ചുമതലപ്പെടുത്തി. തിരൂരങ്ങാടി ആലിമുസ്‌ലിയാർ, വള്ളുവനാട് കുമരമ്പത്തൂർ സീതിക്കോയതങ്ങൾ, പൂക്കോട്ടൂർ കുഞ്ഞിതങ്ങൾ എന്നിങ്ങനെയായിരുന്നു ചുമതല. നിലമ്പൂർ, പന്തല്ലൂർ, പാണ്ടിക്കാട്, തുവ്വൂർ എന്നിവ വാരിയംകുന്നൻ തന്റെ നിയന്ത്രണത്തിലും നിലനിർത്തി. അവരുടെ കീഴിൽ ഓരോ പ്രദേശത്തിനും ഒരു ചെറിയ നേതാവിനെ നൽകി. ഓരോ പ്രദേശത്തിനും പ്രത്യേകം സൈന്യവും സൈനിക മേധാവിയും ഉണ്ടായിരുന്നു. സൈനികരെ റിക്രൂട്ട്ചെയ്യാനും അവരെ പരിശീലിപ്പിക്കാനും ആയുധങ്ങൾ വാങ്ങാനും ഈ ലെഫ്റ്റനന്റുമാർക്കു ചുമതലയുണ്ടായിരുന്നു. എല്ലാ ഡിവിഷനുകളിലെയും ഭരണാധികാരികൾ വാരിയംകുന്നന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. വാരിയൻകുന്നൻ തൻ്റെ രാജ്യത്തിനു സ്വന്തമായി നാണയവും കോടതിയും നികുതി സമ്പ്രദായവും സംവിധാനിച്ചിരുന്നു. ജാതി മത ഭേമന്യേ എല്ലാവരുടെയും ക്ഷേമം ലക്ഷ്യംവെച്ചായിരുന്നു മലയാള രാജ്യം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇതിനെ ഇസ്‌ലാമിക ഭരണമായും ഹിന്ദുക്കൾക്ക് എതിരായുള്ള നീക്കവുമായാണ് ബ്രിട്ടീഷുകാർ ചിത്രീകരിച്ചത്. പിൽക്കാലത്ത് മലയാളരാജ്യത്തിൻ്റെ എല്ലാരേഖകളും ബ്രിട്ടീഷുകാർ നശിപ്പിച്ചു. ബ്രിട്ടീഷ് രേഖകളും വാരിയൻകുന്നൻ്റെ സഹപ്രവർത്തകർ കൈമാറിയ വിവരങ്ങളുമാണ് മലയാളരാജ്യത്തിൻ്റെ പഠനത്തിനാധാരം.

മലബാർ സ്വാതന്ത്ര്യ സമരത്തിൻ്റെ മുന്നണിപോരാളിയായിരിക്കെയാണ് വാരിയൻകുന്നൻ ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പിടിയിലാകുന്നത്. നിരന്തരമായ ആസൂത്രണങ്ങൾക്കൊടുവിൽ ചതിപ്രയോഗത്തിലൂടെയാണ് കേണൽഹംഫ്രിയുടെ പട്ടാളം വാരിയൻകുന്നനെ പിടികൂടുന്നത്. കൂടിക്കാഴ്ച്ചയ്ക്കു വഴിയൊരുക്കി, കീഴടങ്ങിയാൽ സുരക്ഷിതമായി മക്കയിലേക്കു കടക്കാൻ വഴിയൊരുക്കാമെന്ന വാഗ്ദാനവും നൽകിയാണ് അവർ ഹാജിയെ വലയിലാക്കിയത്. കൂടിക്കാഴ്ചക്കിടയിൽ അസർനിസ്കാരത്തിനു നിന്നനേരം കടന്നാക്രമണം നടത്തി പിടികൂടുകയായിരുന്നു. 1922 ജനുവരി അഞ്ചിനായിരുന്നു ഇത്. അന്ന് കളികാവ് സ്റ്റേഷനിൽ താമസിപ്പിച്ച് ഹാജിയെയും കൂട്ടാളികളെയും പിറ്റേ ദിവസം വണ്ടൂർ വഴി മഞ്ചേരിയിലേക്കും അവിടെനിന്നു മലപ്പുറത്തേക്കും കൊണ്ടുപോയി. വഴിയിലൂടെ വലിച്ചിഴച്ചും ആക്രമിച്ചും ആർപ്പുവിളികളുമായി പരസ്യമായി നിന്ദിച്ചുകൊണ്ടാണ് അവർ ഹാജിയെ കൊണ്ടുപോയത്.

 

വാരിയംകുന്നൻ തന്റെ രാജ്യത്തെ നാലായി വിഭജിച്ചിരുന്നു. ഓരോന്നിൻ്റെയും ചുമതല ഓരോ നേതാക്കൾക്കു നൽകി. മണ്ണാർക്കാട് ഡിവിഷൻ ചെമ്പ്രശ്ശേരി തങ്ങളെ ചുമതലപ്പെടുത്തി. തിരൂരങ്ങാടി ആലിമുസ്‌ലിയാർ, വള്ളുവനാട് കുമരമ്പത്തൂർ സീതിക്കോയതങ്ങൾ, പൂക്കോട്ടൂർ കുഞ്ഞിതങ്ങൾ എന്നിങ്ങനെയായിരുന്നു ചുമതല. നിലമ്പൂർ, പന്തല്ലൂർ, പാണ്ടിക്കാട്, തുവ്വൂർ എന്നിവ വാരിയംകുന്നൻ തന്റെ നിയന്ത്രണത്തിലും നിലനിർത്തി. അവരുടെ കീഴിൽ ഓരോ പ്രദേശത്തിനും ഒരു ചെറിയ നേതാവിനെ നൽകി. ഓരോ പ്രദേശത്തിനും പ്രത്യേകം സൈന്യവും സൈനിക മേധാവിയും ഉണ്ടായിരുന്നു. സൈനികരെ റിക്രൂട്ട്ചെയ്യാനും അവരെ പരിശീലിപ്പിക്കാനും ആയുധങ്ങൾ വാങ്ങാനും ഈ ലെഫ്റ്റനന്റുമാർക്കു ചുമതലയുണ്ടായിരുന്നു.

മലപ്പുറത്തെത്തിയ ശേഷം രണ്ടാഴ്ചയോളം അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ചു. പ്രഹസനമെന്നോണം ഒരു വിചാരണക്ക് ശേഷം കോട്ടക്കുന്ന് മലമുകളിൽവെച്ചു വാരിയൻകുന്നനെ വെടിവെച്ചു. അദ്ദേഹത്തിൻ്റെ ആവശ്യപ്രകാരം കണ്ണുമൂടാതെ മുന്നിൽനിന്നാണു വെടിവെച്ചത്. വാരിയൻകുന്നൻ്റെ ഭൗതികശരീരം ബന്ധുക്കൾക്കു വിട്ടുനൽകാതെ അവിടെതന്നെ കത്തിച്ചുകളയുകയാണ് ചെയ്തത്. 1922 ജനുവരി 20 നായിരുന്നു ഇത്. ഹിച്ച്കോക്കിൻ്റെ രേഖകളിൽ ജനുവരി 22 എന്നും കാണുന്നുണ്ട്. അധിനിവേശശക്തിയുടെ മുമ്പിൽ നിശ്ചയദാർഢ്യത്തോടെ പോരാടി, രക്തസാക്ഷിത്വം വരിച്ച ധീരോദാത്തമായ ചരിത്രമാണ് ഈ പോരാളിയുടെ ജീവിതം ദർശനമാക്കുന്നത്.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

രണ്ടാം മഖ്ദൂമിന്റെ ആധികാരിക ചരിത്രം പറയുന്ന രചന

Next Post

അജ്മീർ; അനുഭൂതിയുടെ ദർബാർ

റാശിദ് വെള്ളുവങ്ങാട്

റാശിദ് വെള്ളുവങ്ങാട്

എഴുത്തുകാരൻ, അധ്യാപകൻ

Next Post
അജ്മീർ; അനുഭൂതിയുടെ ദർബാർ

അജ്മീർ; അനുഭൂതിയുടെ ദർബാർ

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact