No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

കോര്‍ണിഷ് മാന്വല്‍: 2022ലെ വിലപ്പെട്ട ചരിത്ര കൃതി

www.urava.net

www.urava.net

in Articles
April 23, 2022
മുജീബ് തങ്ങള്‍ കൊന്നാര്‌

മുജീബ് തങ്ങള്‍ കൊന്നാര്‌

Share on FacebookShare on TwitterShare on WhatsApp

ഇന്ന് ഏപ്രില്‍ 23 ലോക പുസ്തക ദിനം. പുസ്തക വായനയിലൂടെ അറിവിന്റെ അനന്ത സാധ്യതകള്‍ ലോക ജനതയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് 1995 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴ്ഘടകമായ യുനെസ്‌കോ ഏപ്രില്‍ 23ന് ലോക പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങിയത്. സാമൂഹമാധ്യമങ്ങളുടെ അതിപ്രസരം മൂലം പുസ്തകങ്ങളും വായനയും മരിക്കുന്നു എന്ന ആക്ഷേപങ്ങള്‍ ഉയരുന്ന ഈ കാലഘട്ടത്തില്‍ ഈ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്

വിശുദ്ധ ഖുര്‍ആന്റെ അവതരണം തന്നെ ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക ‘ (96:1) എന്ന ആഹ്വാനത്തോടെയാണ് ഇതില്‍ നിന്ന് തന്നെ വായനയുടെ മഹത്വം എത്ര വലുതാണെന്ന് സ്പഷ്ടമാണ്. അറിവിന്റെ സൗരഭ്യം പകര്‍ന്നു തരുന്ന വര്‍ണ്ണപുഷ്പങ്ങളൊണ് പുസ്തകങ്ങള്‍. ഗ്രന്ഥങ്ങള്‍ ധാരാളമുള്ള വീട് പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന ആരാമം പോലെയാണ്. ‘ആത്മാവില്ലാത്ത ശരീരം പോലെയാണ് പുസ്തകങ്ങള്‍ ഇല്ലാത്ത വീട് ‘ എന്നാണ് സീസറോ അഭിപ്രായപ്പെട്ടത്.

ഈ പുസ്തക ദിനത്തില്‍ ചര്‍ച്ച ചെയ്യപെടേണ്ട വിലപ്പെട്ട ഒരു ചരിത്ര കൃതിയാണ് കോര്‍ണിഷ് മാന്വല്‍. 2022ല്‍ കേരളത്തില്‍ പ്രകാശിതമായ പുസ്തകങ്ങളില്‍ തികച്ചും വ്യത്യസ്തവും അറിവിന്റെ അക്ഷയകനിയുമാണ് കോര്‍ണിഷ് മാന്വല്‍. പ്രദേശിക ചരിത്ര കൃതികളില്‍ മലയാളം കണ്ട ഏറ്റവും വിലപ്പെട്ട വിഭവങ്ങളാല്‍ സമൃദ്ധമാണ് ഈ അക്ഷരോപഹാരം.

നബികുടുംബത്തിന്റെ ധന്യപൈതൃകമായ സമദാരണീയനായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തിലാണ് ഈ മാന്വല്‍ അനുവാചകരുടെ കരങ്ങളില്‍ എത്തിയത്. കടലുണ്ടി ദേശത്തിന്റേയും പരിസരദേശങ്ങളുടേയും ചരിത്രം അനാവരണം ചെയ്യുന്ന ഈ കൃതി ഏതോരാളും വായിക്കേണ്ട വിലപ്പെട്ട ഒരു വിജ്ഞാന സമാഹാരമാണ്.

ഈയടുത്ത കാലങ്ങളിലായി പല പ്രദേശിക ചരിത്ര കൃതികളും മലയാളത്തില്‍ പ്രകാശിതമായിട്ടുണ്ട്. എന്നാല്‍ പ്രദേശിക ചരിത്ര രചന എങ്ങിനെയായിരിക്കണമെന്ന ഒരു മഹത്തായ സന്ദേശം ഈ പുസ്തകം നമുക്ക് നല്‍കുന്നത്. കടലുണ്ടി കോര്‍ണിഷ് മുഹ് യിദ്ദീന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനു ബന്ധിച്ചാണ് ഈ കൃതി പുറത്തിറങ്ങിയത്.

കോര്‍ണിഷ് മാന്വല്‍ എന്ന അക്ഷര നിധി തുറമ്പോള്‍ പ്രഥമ ലേഖനം ബഹുമാനപ്പെട്ട സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടേതാണ് .പ്രാര്‍ത്ഥനകളുടെ ഉത്തരമാണ് കോര്‍ണിഷ് മസ്ജിദ് എന്ന ശീര്‍ഷകത്തിലുള്ള ഈ ലേഖനം അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മ്മിച്ച കോര്‍ണിഷ് പള്ളിയുടെ ചരിത്രമാണ് പറയുന്നത്. ഈ ലേഖനം വായിക്കുന്ന ഒരാള്‍ക്ക് ഈ മസ്ജിദ് സന്ദര്‍ശിച്ച ഒരനുഭൂതിയാണ് ലഭിക്കുന്നത്. ലേഖനത്തിന്റെ ഭാഷയും അവതരണവും ഖലീല്‍ തങ്ങളെ ഒരു മികച്ച ചരിത്രകാരനാക്കുന്നു. രണ്ടാമത്തെ ലേഖനം ബേപ്പൂര്‍ ലോക ടൂറിസം ഭൂപടത്തിലേക്ക് എന്ന ശീര്‍ഷകത്തിലുള്ളതാണ്. മലബാറിന്റെ വാണിജ്യ വികസനത്തിന്റെ കേന്ദ്ര ബിന്ദുവായ ബേപ്പൂരിനെ ടൂറിസത്തിന്റെ പശ്ചാത്തലത്തില്‍ പരിചയപ്പെടുത്തുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.


(കോര്‍ണിഷ് മാന്വലിന്റെ ഉള്ളടക്കം)

തുടര്‍ന്ന് ദേശത്തിന്റെ കഥ, ചരിത്രമുള്ള ദേശം, സൗഹൃദമീ ദേശം, ദേശക്കാഴ്ച്ചകള്‍ എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് ഈ മാന്വലില്‍ ദേശചരിത്രം അനാവരണം ചെയ്തിരിക്കുന്നത്. ഈ ഓരോ ഭാഗങ്ങളും ചരിത്ര വിഭവങ്ങളാല്‍ സമ്പന്നമാണ്. ദേശത്തിന്റെ കഥ എന്ന ഒന്നാം ഭാഗത്ത്
കഥ പറയുന്ന കടലുണ്ടി, വിശപ്പകറ്റിയ ത്യാഗവഴികള്‍, കടലുണ്ടിയുടെ പ്രവാസം എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കടലുണ്ടി മഹല്ല് ചരിത്രം, കോയപ്പാപ്പയെന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി, അസ്സയിദ് അഹ്മദുല്‍ ബുഖാരി, ആത്മീയതയുടെ നിറദീപം, പ്രതിസന്ധി കാലത്തെ നെടുംതൂണുകള്‍, റാത്തീബ്: പ്രശ്‌നങ്ങളുടെ ആത്മീയ പരിഹാരം, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി കടലുണ്ടിയുടെ ആത്മീയ ജ്യോതി, കടലുണ്ടി സുന്നി മഹല്ല് ജമാഅത്ത്; വളര്‍ച്ചയുടെ പാതയില്‍, ആത്മീയ സംഗമങ്ങളുടെ നാട് ,മലബാറിലെ ബുഖാരി സയ്യിദ് വംശം, കരുവന്‍തിരുത്തിയിലെ ബുഖാരി സാദാത്തീങ്ങള്‍, ആദ്യം ആഖിറത്തിലേക്ക് വീട്, പിന്നെ സ്വന്തം വീട് എന്നീ വളരെ വിലപ്പെട്ട അക്ഷരങ്ങളാണ് മാന്വലിന്റെ ചരിത്രമുള്ള ദേശം എന്ന രണ്ടാം ഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്നത്.

വലിയ തങ്ങളും കറപ്പനും വാക്കടവിന് പറയാനേറെയുണ്ട്, മതം സൗഹാര്‍ദ്ദമാണ്, കടലുണ്ടി; പ്രതീക്ഷയുടെ തീരം, മൂല്യവത്തായ സംസ്‌കാരത്തിന്റെ ഉറവിടം, ഇവിടെ സ്‌നേഹത്തിന്റെ പൂക്കള്‍ വിരിയട്ടേ, വൈവിധ്യങ്ങളുടെ നാട്, സൗഹൃദപ്പെരുമയുടെ നാട്, ശൈഖ് നൂറുദ്ധീന്‍ അല്‍ ഹമദാനി; ചാലിയത്തിന്റെ വെളിച്ചം എന്നി വിഭവങ്ങയാണ് മാന്വലിന്റെ സൗഹൃദമീ ദേശം എന്ന മൂന്നാം ഭാഗത്ത് അനാവരണം ചെയ്തിരിക്കുന്നത്.

കടലുണ്ടി വിളിക്കുന്നു, കാഴ്ചകളുടെ തുരുത്തുകളിലേക്ക്, അസ്സയ്യിദ് ബാഹസന്‍ ജമലുലൈലി (ഖ.സി); നാടിന്റെ പ്രകാശഗോപുരം, അല്ലാമ ശാലിയാത്തി(റ); ദക്ഷിണേന്ത്യന്‍ മുസ്‌ലിംങ്ങളുടെ നായകന്‍, കടലുണ്ടിയിലെ ജനസേവന കേന്ദ്രങ്ങള്‍, ഹോപ്‌ഷോര്‍; ആശ്വാസ ചിരിയിടം,
കടലുണ്ടിയിലെ പ്രാസ്ഥാനിക പരിസരം, സൂപ്പിഹാജിയുടെ കയ്യൊപ്പുകള്‍, താഹിറുദ്ധീന്‍ കബീര്‍; ദൃശ്യഭംഗിയുടെ രൂപകല്‍പ്പകന്‍, സൈതലവി സഅദി; അവിശ്രമത്തിന്റെ മനുഷ്യരൂപം തുടങ്ങിയ ചരിത്രങ്ങളാണ് മാന്വലിന്റെ ദേശക്കാഴ്ച്ചകള്‍ എന്ന നാലാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


(കടലുണ്ടിയെ ആസ്പദമാക്കി കോര്‍ണിഷ് മാന്വലിന്റെ ഉള്‍പേജില്‍ വരച്ച മനോഹര ചിത്രം)

വര കാണാം
👇🏻👇🏻

കട്ടിലും മട്ടിലും മലയാളം കണ്ട ഒരു വിശിഷ്ട വിഭവമാണ് കോര്‍ണിഷ് മാന്വല്‍. അവതരണത്തിന്റെ വ്യത്യസ്തത, വിഭവങ്ങളുടെ വൈവിധ്യം, കാഴ്ച്ചയിലെ ആകര്‍ഷണീയത തുടങ്ങിയ എണ്ണമറ്റ വിശേഷങ്ങളുണ്ട് ഈ പുസ്തകത്തിന് പറയാന്‍.

വിഖ്യാത ചിന്തകനായ ക്ലാരന്‍സ്‌ഡെ പുസ്തകങ്ങളെ നിരീക്ഷിച്ചത് ഇപ്രകാരമാണ്: ‘പുസ്തകങ്ങളുടെ ലോകം ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ്. മനുഷ്യന്‍ നിര്‍മ്മിക്കുന്ന ഒന്നും എന്നെന്നും നിലനില്‍ക്കുന്നില്ല. സ്മാരകങ്ങള്‍ തകര്‍ന്നടിയുന്നു. രാഷ്ട്രങ്ങള്‍ നശിക്കുന്നു. സംസ്‌കാരങ്ങള്‍ പഴഞ്ചനാവുകയും ചരമമടയുകയും ചെയ്യുന്നു. ഇരുള്‍ മൂടിയ കാലഘട്ടത്തിന് ശേഷം പുതിയ മനുഷ്യ വര്‍ഗ്ഗങ്ങള്‍ പുതിയ സംസ്‌ക്കാരങ്ങളും മറ്റും നിര്‍മ്മിക്കുന്നു. എന്നാല്‍ പുസ്തകങ്ങളുടെ ലോകം വേറിട്ടതാകുന്നു. പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ പുസ്തകങ്ങളില്‍ കാണാം. അത് എഴുതിയ ദിവസം പോലെ തന്നെ എന്നും പുത്തനായും നവീനമായും പുസ്തകങ്ങള്‍ ജീവിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മനുഷ്യഹൃദയങ്ങളോട് പുസ്തകത്തിലെ വരികള്‍ സംവദിക്കുന്നു’

മുകളില്‍ പറഞ്ഞ ക്ലാരന്‍സ് ഡേയുടെ വചസ്സുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് കോര്‍ണിഷ് മാന്വലിലെ ഒരോ വരികളും. മുഹമ്മദ് രിസ്‌വാന്‍ അബൂബക്കര്‍ അദനിയാണ് കോര്‍ണിഷ് മാന്വല്‍ എന്ന ഈ അക്ഷരോപഹാരത്തിന്റെ ചീഫ് എഡിറ്റര്‍. മലപ്പുറം മഅദിന്‍ അക്കാദമിയുടെ കീഴിലുള്ള ഉറവ പബ്ലിക്കേഷന്‍സ് ആണ് ഈ മാന്വലിന്റെ പ്രസാധകര്‍.

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×