പുരാതനകാലം മുതലെ മനുഷ്യര്‍ക്കിടയില്‍ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ബി.സി 6000ത്തില്‍ കാസ്പിയന്‍ കടല്‍ തീരപ്രദേശങ്ങളിലും 4000 ത്തില്‍ ഈജിപ്തിലും 800 ല്‍ ചൈനയിലും ഇന്ത്യയിലും ലഹരി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളുണ്ട്. സസ്യങ്ങളുടെ ഇല, തണ്ട്, കായ്, പൂവ് തുടങ്ങിയവ ലഹരിവസ്തുക്കള്‍ക്കായി ഉപയോഗിച്ചു വരുന്നു. ഉപയോഗം കൂടുതലായതോടെ സുഖാനുഭൂതികള്ക്ക് കൂടി അവ ഉപയോഗിച്ചു തുടങ്ങി. ആനന്ദത്തിനു വേണ്ടി തുടങ്ങിയവര്‍ പലരും പീന്നീട് അത് നിര്‍ബന്ധമാണെന്ന അവസ്ഥയില്‍ ചെന്നെത്തി. അതിലൂടെ ഓരോരുത്തരായി നശിച്ചു പോകുന്ന സ്ഥിതിവിശേഷമാണ് നാം കാണുന്നത്.
കള്ളും കഞ്ചാവും പുകയിലയും മാത്രമുള്ള ലഹരിയുഗം അവസാനിച്ചിരിക്കുന്നു. ഇന്ന് ലഹരിയുടെ ഭീകരമായ മുഖങ്ങളുടെ എണ്ണം അധികരിച്ചിരിക്കുന്നു. പ്രധാന ലഹരി വസ്തുക്കള്‍ പരിചയപ്പെടുത്താം.
1. സ്റ്റിമുലന്‍സ്: കൊക്കെയ്ന്‍, ആംഫിറ്റമിന്‍ ,കഫീന്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു.
2. ആങ്‌സിയോളെറ്റിക്‌സ് ഹിപ്‌നോട്ടിക്‌സ്: ഉറക്കഗുളികകളുടെ വിഭാഗമായ ഈ ഇനത്തില്‍ സയസിപാം, നൈട്രസിപാം, ക്ലോര്‍ഡയാസിപ്പോക്ലൈഡ് എന്നിവ ഉള്‍പ്പെടുന്നു.
3.ഡിപ്രസന്റെസ്: കറുപ്പും അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓപിയോഡ്‌സും ഈ വിഭാഗത്തില്‍ പെടുന്നു. ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍ മോഅഫിന്‍, പെത്തഡിന്‍ എന്നിവയും ഇതില്‍ പെടുന്നവയാണ്.
4. കന്നാബീസ്: കഞ്ചാവിന്റെ വിവിധ രൂപങ്ങളായ വരസ്സ്, ഭാംഗ്, മരിജുവാന, ഹാഷിഷ് മുതലായവയാണ് ഇവയിലെ അംഗങ്ങള്‍
5. ഹാംസിനോജന്‍സ്: അതിമാരകമാണ് ഈ വിഭാഗം. LSD ഡിലോസൈബിള്‍, മെസ്‌കാലിന്‍ എന്നിവ ഇതില്‍ പെടുന്നു.
6. ഇന്‍ഹാലന്റ്‌പെയിന്റ് നിന്നര്‍, പെട്രോള്‍, ഡീസല്‍, നൈല്‍ പോളിഷ്, ഗ്യാസ്, പശ, എന്നിവ തുടര്‍ച്ചയായി ശ്വസിച്ച് ലഹരിക്കടിമപ്പെടുന്നവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്.
7. മുറുക്ക്, സിഗരറ്റ്, ബീഡി, ഹാന്‍സ്, മധു…
ലഹരി മരുന്നിലെ മായങ്ങള്‍
ഗ്ലാസ് പൊടി കൊതുകുതിരിയുടെ ചാരം, ബാറ്ററി, ഉറക്കുഗുളികള്‍ പൊടിച്ചത്, പാത്രം കഴുകാനും നിലം കഴുകാനും ഉപയോഗിക്കുന്ന രാസവസതുക്കള്‍ എന്നിവയാണവ. ഇവ കുത്തിവെക്കുമ്പോഴും കഴിക്കുമ്പോഴും മാരകമായ രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്ന് മാറാവ്യാധിയായ പലരോഗങ്ങള്‍ക്കും കാരണമാവുകയും, എന്തിന് മരണത്തിന് പോലും സാധ്യതയുള്ളതാണ്.
പൊതുവെ ശാരീരികവും പകൃതിപരവുമായ കാരണങ്ങളാലാണ് രോഗങ്ങള്‍ ഉണ്ടാവാര്‍. എന്നാല്‍ നാം തന്നെ സ്വമേധയാല്‍ രോഗങ്ങളെ വിളച്ച് വരുത്തുകയാണ് ലഹരി ഉപയോഗത്തിലൂടെ. ശാരീരികവും മാലസികവുമാ നിരവധി അസുഖങ്ങളാണ് അതിലൂടെ ഉണ്ടാവുന്നത്. സാധാരണ ഗതിയില്‍ വലിയ പ്രശ്ണക്കാരല്ലാത്ത പുകയില ഉത്പന്നങ്ങളിലൂടെ മാത്രം മരിച്ചുവീഴുന്നവര്‍ അനേക ലക്ഷമാണ്. ബ്രിട്ടനില്‍ അടുത്തിടെ പുകവലിക്കാര്‍ക്കിടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത് പുകവലിക്കുന്ന മൂന്ന് പേര്‍ മരണപ്പടുമ്പോള്‍ അതില്‍ രണ്ടുപേരുടെയും മരണകാരണം പുകവലി തന്നെയാണെന്നാണ്.
ശാരീരിക പ്രശ്‌നങ്ങള്‍
ലഹരി ഉപയോഗിക്കുന്നതിലൂടെ ബ്രൈന്‍, ഹൃദയം, കരള്‍, പാന്‍ക്രിയാസ്, രോഗപ്രതിരോധശേഷി എന്നിവയെയാണ് സാരമായി ബാധിക്കുന്നത്.
ശരീരത്തിലേക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ ചെ ല്ലുന്നതിലൂടെ തലച്ചോറിലേക്കുള്ള സന്ദേശവാഹക ഞെരമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുന്നു. അതുമൂലം നമ്മുടെ പ്രതികരണ ശേഷിയും ആശയ വിനമയും ശരിയാകാതെ വരുന്നു.
ബ്രെയിന്‍ കഴിഞ്ഞാല്‍ ലഹരിയുടെ ഉപദ്രവം നടക്കുന്നത് ഹൃദയത്തിലാണ്. അമിതമായി ലഹരിയുല്‍പ്പന്നങ്ങള്‍ അകത്തേക്കു ചൊല്ലുമ്പോള്‍ ഹൃദയത്തിന്റെ മസിലുകളുടെ ബലം കുറയാന്‍ കാരണമാകുന്നു. തന്മൂലം ബ്ലെഡ് സെര്‍ക്കുലേഷന്‍ ശരിയാവാതെ വരികയും ശരീരത്തിന്റെ എല്ലാ ഭാഗത്തും ബ്ലെഡും അതിലൂടെ വരുന്ന പോഷകങ്ങളും കുറയുന്നു. അതോടെ ഓരോ അവയവത്തിവും കോശത്തിനും ഏതു നിമിഷവും അസുഖം വരാമെന്ന അവസ്ഥയിലെത്തുന്നു. ഇത്തരക്കാരിന്‍ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുന്നു. മദ്യം കഴിക്കുന്നവരില്‍ സ്‌ട്രോക്കിനുള്ള സാധ്യതയും കൂടുതലാണ്. ഇവരില്‍ അമിത ബ്രഡ് പ്രഷറും സാധാരണയായിരിക്കും.
ബ്രെയിന്‍, ഹൃദയം എന്നിവക്കു പുറമെ കരളിനെയും കാര്‍ന്നു തിന്നുന്നതാണ് ലഹരി. ലഹരിയുടെ സാന്നിദ്ധ്യം അറിയുന്നതോടെ കരളിനു വീക്കം സംഭവിക്കുകയും അതോടെ അയാള്‍ ഒരു നിത്യരോഗിയായി തീരുകയും ചെയ്യുന്നു. ലഹരി തിന്നുന്ന മറ്റൊരു അവയലമാണ് പാന്‍ക്രിയാസ്. മദ്യത്തിന്റെ അംശം പാന്‍ക്രിയാസ് അറിഞ്ഞു തുടങ്ങിയാല്‍ അതിന്റെ പ്രവര്‍ത്തനം വിപരീതമാവുകയാണ് ചെയ്യുന്നത്. അഥവാ വിഷപരമായ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുകയും അവ രക്തക്കുഴലുകളെ നശിപ്പിക്കുകയും ചെയ്യുന്നു.
സാധാരണഗതിയില്‍ പലമാരകമായ അസുഖങ്ങളുമാണ് ലഹരിക്കടിമപ്പെട്ടവരില്‍ കണ്ടുവരുന്നത്. കാന്‍സറാണ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മദ്യം, കഞ്ചാവ്, മയക്കുമരുന്നുകള്‍, പുകയില എന്നിവ ഉപയോഗിക്കുന്നവരില്‍ ശരീരത്തിന്റെ ഏതുഭാഗത്തും ഏതുനിമിഷവും കാന്‍സര്‍ പിടിപെടാം. വായ, തൊണ്ട, കരള്‍, ബ്രസ്റ്റ് എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഇത്തരം ആളുകളുടെ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും എന്നതും എടുത്ത് പറയേണ്ടതാണ്. അതുകൊണ്ടാണ് തന്നെ ഏതുസമയവും ഒരു അണുബാധ ഇത്തരക്കാര്‍ പ്രതീക്ഷിച്ചു കൊള്ളട്ടേ.
മാനസിക പ്രശ്നങ്ങള്‍
ലഹരി ഉപയോഗിക്കുന്ന ആള്‍ എപ്പോഴും ഒരു കുറ്റബോധത്തോടെയാകും ജീവിക്കുക. ചെയ്യുന്നത് തെറ്റാണെന്ന ബോധവും സമൂഹത്തിലെയും വീട്ടിലെയും ഒറ്റപ്പെടലും ആ കുറ്റബോധത്തിനു കാരണമാകുന്നു. എപ്പോഴെങ്കിലും മാറണമെന്ന് ചിന്തിച്ചാല്‍ പോലും സമൂഹ മധ്യേ ഒരു മോശപ്പെട്ടവനെന്ന ഖ്യാതി നിലനില്‍ക്കുന്നതിനാല്‍ ഒരിക്കലും ലഹരിയുടെ ലോകത്ത് നിന്നും കയറിവരാന്‍ സാധിക്കാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു.
ലഹരി ഉപയോഗിച്ച് തുടങ്ങിയാല്‍ പലരൂപത്തിലുള്ള പേഴ്സണാലിറ്റി പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. സംശയ രോഗമാണ് അതിലൊന്ന്. തന്നെ നോക്കുന്നവരൊക്കെ തന്റെ മോശം സ്വഭാവത്തെ കുറിച്ച് അറിഞ്ഞവരാകം എന്ന ചിന്തയാണ് ഇത്തരക്കാരിലുണ്ടാവുക. അതുകൊണ്ട് തന്നെ സമൂഹമധ്യത്തില്‍ നിന്ന് വിളിച്ചോതി തനിച്ചു ജീവിക്കാനാണ് ഇവര്‍ക്ക് താത്പര്യം. സ്വന്തം ഭാര്യ നാട്ടുകാരോട് തന്റെ ദുശ്ശീലങ്ങള്‍ നാട്ടുകരോട് പറയുന്നുണ്ടോ എന്ന സംശയത്താല്‍ ഭാര്യയെ കൊല ചെയ്ത കേസുപോലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിശാദം, സമ്മര്‍ദ്ദം, തുടങ്ങിയവയും ഇവരുടെ പ്രശ്നങ്ങളില്‍ ചിലതാണ്.
കള്ളിനു പുറമെ കഞ്ചാവു ഉപയോഗിക്കുന്നവരുടെ പ്രശ്നം നിസാരമല്ല. മദ്യം, പുകയില എന്നിവയേക്കാള്‍ പ്രശ്നക്കാരനാണ് കഞ്ചാവെന്ന് ഈയിടെ കണ്ടെത്തിയിരിക്കുന്നു. ഹാ ലൂ സിനേഷണല്‍ അവസ്ഥയാണ് കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ സാധാരണയില്‍ കണ്ടുവരുന്നത്. അഥവാ കാണാത്തത് കണ്ടുവെന്നും കേള്‍ക്കാത്തത് കേട്ടുവെന്നും അനാവശ്യമായി ചിരിക്കലും അകാരണമായി അക്രമിക്കാനൊരുങ്ങലും സാധരണയാണ്.
പുറത്ത് നടക്കുന്ന കാര്യങ്ങളോട് ബന്ധമില്ലാത്തതിനാല്‍ ഉണ്ടായിരുന്ന ടെന്‍ഷനുകളോ പുതിയ ടെന്‍ഷനുകളോ അറിയുന്നില്ല ഇത്തരക്കാര്‍.അതുകൊണ്ട് തന്നെ ലഹരിയെ ഒരു ടെന്‍ഷന്‍ ഫ്രീ ഉപാദിയായാണ് ആളുകള്‍ കാണുന്നത്.
ചുരുക്കത്തില്‍, ലഹരി കുടുംബത്തിലെ ഒന്നും മോശമല്ലാതെ ഗുണം ചെയ്യുന്നവയല്ല. ഒരിക്കല്‍ ഉപയോഗിച്ചവര്‍ അതിനു അടിമപ്പെട്ടുപോവുകയും പിന്നീട് ഒരിക്കലും തിരിച്ചു കയറാന്‍ പറ്റാത്ത അവസ്ഥയിലെത്തുകയുമാണ് ചെയ്യുന്നത്. മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയില്‍ നിന്ന് കരകയറാന്‍ ചിന്തിച്ചാല്‍ പോലും ശാരീരകവും മാനസികവുായ സൈഡെഫക്റ്റുകള്‍ അതിനു സാധിപ്പിക്കുകയുമില്ല. അതുകൊണ്ട് സ്വയചിലവാണെങ്കില്‍ പോലും ഉപയോഗിക്കാന്‍ മുതിരരുത് എന്ന നിര്‍ദ്ദേശമാണ് പറയാനുള്ളത്
(മിംഹാര്‍ സൈക്യാട്രിക് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറും സൈക്കോളിക്കല്‍ കൗണ്‍സിലറുമാണ് ലേഖകന്‍)