No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

വരളുന്ന പ്രകൃതിയും ഇരയാക്കപ്പെടുന്ന സ്ത്രീയും

Photo-by-Kerem-Karaarslan-on-Unsplash.jpg

Photo-by-Kerem-Karaarslan-on-Unsplash.jpg

in Articles, Religious
March 1, 2017
രിള്‌വാൻ അദനി

രിള്‌വാൻ അദനി

ആധുനികതയുടെ ആചാര്യന്മാരിലൊരാളാണ് ഫ്രഡ്രിക്ക് നീത്‌ഷേ.'ദൈവം മരിച്ചു' എന്ന നാസ്തിക വാദത്തിന്റെ ഉപജ്ഞാതവും ഇദ്ദേഹമാണ്. 1844 മുതല്‍ 1900 വരെയായിരുന്നു നീത്‌ഷേയുടെ ഭൂവാസം. ഇപ്പോഴും നീത്‌ഷേയെ ഇടനെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന പുരോഗമന ചിന്തകരും സാഹിത്യ വിമര്‍ശകരും നിരവധിയാണ്. എകദേശം ഒരു വര്‍ഷം കഴിഞ്ഞിട്ടേയുള്ളു നീത് 'മരിച്ച ദൈവത്തെ' പുല്‍കാന്‍ ഇഹലോകവാസം വെടിഞ്ഞിട്ട്.

Share on FacebookShare on TwitterShare on WhatsApp

ഇത്തവണ ഗുരുമുഖത്തിനു രണ്ടു വിഷയങ്ങളിലൂടെ കടന്നു പോകണം. ഒന്ന് ‘സ്ത്രീ’യും മറ്റൊന്ന് പ്രകൃതിയും. പരസ്പര ബന്ധിതമല്ലാത്ത രണ്ടു വിഷയങ്ങളെ ചര്‍ച്ചക്കെടുക്കുന്നതില്‍ വിരോധാഭാസം തോന്നുന്നുവെങ്കില്‍ ക്ഷമിക്കണം. മഴക്കാലത്ത് വേനലും വേനലിന് മഴയും അതിശൈത്യ കാലത്ത് അത്യുഷ്ണവുമുള്ള പുതിയ കാലത്ത് വിഷയങ്ങളിലെ ബന്ധമില്ലായ്മക്ക് പ്രസക്തിയില്ല. കാരണം കാലങ്ങള്‍ പോലും പരസ്പര ബന്ധങ്ങള്‍ മറന്നു പോയിരിക്കുന്നു. എങ്ങനെയാണങ്കിലും നമ്മളിവിടെ ചര്‍ച്ചക്കെടുത്ത രണ്ടു വിഷയങ്ങളും കാലികവും പ്രസക്തവും തങ്ങളുസ്താദിന്റെ ബുഖാരി സബ്ഖില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ളവയുമാണ്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഉസ്താദുമായി ബന്ധപ്പെട്ട ചില അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെക്കട്ടെ. നിങ്ങള്‍ തങ്ങളുസ്താദിന്റെ ജീവിതവും സംസാര ശൈലിയും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കിലൊന്നു ശ്രദ്ധിക്കണം. ഉസ്താദ് പറയുന്ന ഉദാഹരണങ്ങളുടെയും ഉപമകളുടെയും ആശയ രൂപീകരണവും പ്രബോധന ശൈലിയും കടം കൊണ്ടത് പ്രവാചക ജീവിതത്തില്‍ നിന്നായിരിക്കും. ഉസ്താദിന്റെ ക്ലാസുകളും പ്രഭാഷണങ്ങളും അശ്‌റഫുല്‍ ഖല്‍ഖിനെ പരാമര്‍ശിക്കാതെ അവസാനിക്കാറില്ല എന്നതാണ് വസ്തുത. സബ്ഖുകളില്‍ ഇസ്‌ലാമുമായി ബന്ധമില്ലാത്ത, പ്രവാചകനു ശേഷം വന്ന പല തത്വചിന്തകരുടെയും തത്വങ്ങളും നവോത്ഥാന നായകരുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുമ്പോള്‍ ഉസ്താദ് അവര്‍ കൊണ്ടു വന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ നല്ല വശങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്നും അദ്ധ്യാപനങ്ങളില്‍ നിന്നും ആവേശപൂര്‍വ്വം ഉദാഹരണ സഹിതം എടുത്തു പറയും. മദര്‍ തരേസയും ശ്രീനാരായണഗുരുവും അയ്യങ്കാളിയും എ പി ജെ അബ്ദുല്‍ കലാമുമെല്ലാം ഈ നവോത്ഥാന നായകരില്‍ ചിലരാണ്.

സ്ത്രീകളെ സംബന്ധിയായി ഇസ്‌ലാമിനെതിരെ നടക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്ന തരത്തില്‍ ഈയിടെ നടന്ന ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്. ആ പ്രഭാഷണങ്ങളിലത്രയും അശ്‌റഫുല്‍ ഖല്‍ഖ്(സ്വ) സ്ത്രീകള്‍ക്ക് നല്‍കിയ മഹത്വവും സംരക്ഷണവും പുതിയ കാല സ്ത്രീകളുടെ സുരക്ഷയുമായി താരതമ്യം ചെയ്യുകയായിരുന്നു ഉസ്താദ്. വിഷയങ്ങളെ പഠിക്കാന്‍ ഉസ്താദ് കാണിക്കുന്ന സമീപനമാണ് അത്ഭുതം. ഉസ്താദിന്റെ പ്രഭാഷണത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു കൊണ്ടാണ് ആധുനികാചാര്യന്മാര്‍ സ്ത്രീകള്‍ക്കു നല്‍കിയ വിലയും പ്രവാചകര്‍ സ്ത്രീകളെ കണ്ടവിധവും തമ്മില്‍ താരതമ്യത്തിനൊരുങ്ങിയത്. ഈയിടെ കേരളത്തിലെ ഒരു പ്രമുഖ നടി അക്രമിത്തിനിരയാകുന്നത്. ഈ സംഭവത്തെ പ്രതി പല പ്രമുഖരും സമൂഹിക ചിന്തകരും രാഷ്ട്രീയക്കാരും അതുവരെ ‘യാഥാസ്ഥികം’ എന്നു വാചാലമായിരുന്നു കാര്യങ്ങളെ സ്തുതിക്കാനം പുകഴ്ത്താനും തുടങ്ങിയത് നാം കണ്ടതാണ്. ‘സ്ത്രീ ഒറ്റക്കു സഞ്ചരിക്കേണ്ടവളല്ല, അക്രമികള്‍ക്ക് അറേബ്യന്‍ ശിക്ഷാ നിയമം പോലോത്ത ശിക്ഷകള്‍ നില്‍കണം, വീടിനകത്തു പോലും അവള്‍ സുരക്ഷിതയല്ല’ തുടങ്ങി കമന്റുകള്‍ അവര്‍ പറഞ്ഞു. സബ്ഖില്‍ വീണ്ടും സ്ത്രീ സുരക്ഷ വിഷയങ്ങള്‍ സജീവ ചര്‍ച്ചയായി. ചില ഭൗതികവാദികളുടെ സ്ത്രീ കാഴ്ചപാടുകള്‍ പ്രവാചക ജീവിതവുമായി താരതമ്യം ചെയ്ത് അവതരിപ്പിച്ചപ്പോള്‍ ഉസ്താദ് അതിനു നല്‍കിയ പ്രോത്സാഹനവും സപ്പോര്‍ട്ടും വിവരണാതീതമാണ്. ആധുനികരുടെ സ്ത്രീകളും പ്രവാചകരുടെ സ്ത്രീയും എന്നവിഷയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കിടയില്‍ ശ്രദ്ധേയമായ ഒരു സംഭവം ഇവിടെ പങ്കുവെക്കാം. ആധുനികതയുടെ ആചാര്യന്മാരിലൊരാളാണ് ഫ്രഡ്രിക്ക് നീത്‌ഷേ.’ദൈവം മരിച്ചു’ എന്ന നാസ്തിക വാദത്തിന്റെ ഉപജ്ഞാതവും ഇദ്ദേഹമാണ്. 1844 മുതല്‍ 1900 വരെയായിരുന്നു നീത്‌ഷേയുടെ ഭൂവാസം. ഇപ്പോഴും നീത്‌ഷേയെ ഇടനെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന പുരോഗമന ചിന്തകരും സാഹിത്യ വിമര്‍ശകരും നിരവധിയാണ്. എകദേശം ഒരു വര്‍ഷം കഴിഞ്ഞിട്ടേയുള്ളു നീത് ‘മരിച്ച ദൈവത്തെ’ പുല്‍കാന്‍ ഇഹലോകവാസം വെടിഞ്ഞിട്ട്. നീത്‌ഷേയെ കുറിച്ച് ഇത്രയും പറഞ്ഞത്. ഇസ്‌ലാം സ്ത്രീകളെ വീട്ടുതടങ്കലിലടക്കുന്ന മതമാണ് എന്ന് നാഴികക്ക് നാല്‍പതുവട്ടം നാക്കിട്ടടിക്കുന്ന ആധുനികതാ വാദികളോട് നീത്‌ഷേയുടെ സ്ത്രീ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കാനാണ്.”സ്ത്രീ എന്നാല്‍ പുരുഷന്‍ കൊതിക്കുന്ന ഏറ്റവും അപകടകരമായ കളിപ്പാട്ടമാണ്. പുരുഷന്റെ ബീജം ഏറ്റുവാങ്ങി യോദ്ധാക്കളെ പ്രസവിക്കുക എന്നതല്ലാതെ അവള്‍ക്കു മറ്റൊരു കര്‍മവുമില്ല. സ്ത്രീയെ കുറിച്ച് നിലവിലുള്ള മറ്റുധാരണകളൊക്കെ മണ്ടത്തരങ്ങളാണ്” നീത്‌ഷേയുടെ പ്രധാന വാദങ്ങളിലൊന്നാണിത്. നീത്‌ഷേ തന്റെ ‘സരതുഷ്ട്രയുടെ പ്രവചനങ്ങള്‍'(വtu െുെീസല ഗ്വമൃമവtuേെൃമ) എന്ന ഗ്രന്ഥത്തില്‍ സ്ത്രീയെ ഒതുക്കാനുള്ള മാര്‍ഗം പറയുന്നത് ‘അവളെ ഗര്‍ഭവതിയാക്കുക’എന്നാണ്. ജര്‍മന്‍ തത്വചിന്തകളുടെ കുലപതിയായ നീത്‌ഷേയുടെ ധൈഷണിക നിലപാടു നോക്കണേ! അതല്ല രസം നമ്മുടെ ആധുനികതാ വിമര്‍ശകരുടെ മാനിഫെസ്റ്റോയാണ് നീത്‌ഷേയുടെ ഈ ഗ്രന്ഥം.

യുക്തിവാദത്തിന്റെ ആചാര്യനായ നീത്‌ഷേയുടെ ബുദ്ധിയിലെ സ്ത്രീക്ക് നൂറുവര്‍ഷം മുമ്പ് ഇതായിരുന്നു സമൂഹത്തില്‍ വകവെച്ചു നല്‍കിയ ഇടമെങ്കില്‍,’സ്ത്രീ’ എന്ന പദം ലോകത്തെ ഏറ്റവും വലിയ അസഭ്യമായി കരുതിയിരുന്ന, മനുഷ്യവര്‍ഗത്തില്‍ പുരുഷനെന്ന ഇനം മാത്രമേയുള്ളൂ എന്നു വിധിയെഴുതിയിരുന്ന പ്രവാചക കാലം ഇന്നോ ഇന്നലയോ ആയിരുന്നില്ല(രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പുള്ള എല്ലാ പാശ്ചാത്യന്‍ ‘ധൈഷണിക’രുടെയും സ്ത്രീ കാഴ്ചപാടുകള്‍ ഇതുതന്നെയായിരുന്നു). അത് നീത്‌ഷേക്കും മുമ്പ് പതിമൂന്ന് ശതാബ്ദങ്ങള്‍ക്കപ്പുറമായിരുന്നു. അന്ന് അവള്‍ക്ക് ജീവിക്കാനും ഉപജീവനം നടത്താനും അന്തസ്സോടെ കുടുംബം നടത്താനും വിപ്ലവം നടത്തി അവകാശം നല്‍കി, സ്ത്രീയുടെ സുരക്ഷമായ ഇടം ഏതാണെന്ന് കാണിച്ചു നല്‍കിയത് പ്രവാചകര്‍(സ)യിരുന്നു. എന്നാലിന്ന് പുതിയ’നീത്‌ഷേയന്‍’ യുക്തിയില്‍ ചിന്തിച്ച പലര്‍ക്കും അവളുടെ ഇടം ഇതല്ലന്നും ‘ഇതുക്കും മേലെ’യാണെന്ന് തോന്നുകയും അതിനായി അവളെ പറഞ്ഞു പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അവള്‍ പലവേലികളും ചാടികടന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു സ്ത്രീപക്ഷത ചമഞ്ഞ പുരുഷരുടെ കെണിയാണെന്ന് അവള്‍ അറിയാതിരിക്കുകയോ അറിഞ്ഞിട്ടും വശംവദപ്പെട്ടു കൊടുക്കുകയോ ചെയ്തു. സ്ത്രീ സുരക്ഷക്ക് സംഘടനകളും പ്രസ്ഥാനങ്ങളും സജീവമായി രംഗത്തുള്ള ഈ കാലത്ത് ഇതൊന്നുമില്ലാതിരുന്ന കാലത്ത് സ്ത്രീക്ക് ലഭിച്ചിരുന്ന സുരക്ഷിതത്വം ലഭിക്കുന്നില്ല. ഇതെന്തുകൊണ്ടാണ് എന്ന നിഷ്പക്ഷ പഠനത്തിനു കൂടി മുതിര്‍ന്നാല്‍ സ്ത്രീയുടെ ഇടവും അവളിടപടേണ്ട മേഖലകളും വ്യക്തമാവും. വിഷയത്തെ ഉസ്താദ് അവസാനിപ്പിച്ചു തന്നത് ഇങ്ങനെയാണ് മുസ്‌ലിം സ്ത്രീ സമൂഹം ഇസ്‌ലാമിനെ അതിന്റെ യാഥാര്‍ത്ഥ ഉറവിടങ്ങളില്‍ നിന്നു തന്നെ പഠിക്കാന്‍ തയ്യാറകണം. താനിടപെടുന്ന മേഖലകളിലും തന്റെ വേഷവിധാനങ്ങളിലും മതത്തിന്റെ കാഴ്ചപാടെന്താണെന്ന് വ്യക്തമായ ധാരണയുണ്ടാകണം. അപ്പോള്‍ തീര്‍ച്ചയായും അവള്‍ക്ക് മതം തന്നെ കെട്ടിയിടുകയാണോ സുരക്ഷിതയാക്കുകയാണോയെന്ന് മനസ്സിലാകും.

പ്രകൃതിയാണ് നമ്മുടെ രണ്ടാമത്തെ ചര്‍ച്ച. വെള്ളത്തിന് മൂല്യം നിര്‍ണ്ണയിക്കാന്‍ സാധിക്കില്ല എന്ന വാചോടാപത്തിന്(വെള്ളം അമൂല്യമാണ്) പ്രാക്ടിക്കലായി തന്നെ പ്രകൃതി വെള്ളം, മൂല്യം നിര്‍ണയിക്കാന്‍ സാധിക്കാത്ത വസ്തുവാണെന്ന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആ വിഷയം ചര്‍ച്ച ചെയ്യപെടാതെ ബുഖാരി സബ്ഖുകള്‍ ഉണ്ടാകുമെന്ന വിശ്വസിക്കാന്‍ സാധിക്കുമോ. അനസ് ബ്‌നു മാലിക്ക്(റ)വിനെ തൊട്ട് റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസാണ് ഉസ്താദ് ബൂഖാരിയില്‍ നിന്ന് ഉദ്ദരിക്കുന്നത്. ജലക്ഷാമം നേരിടുന്ന സമയത്ത് ജനങ്ങള്‍ ഇമാമിനോട് മഴയെതേടുന്നതിനെ കുറിച്ചു പറയുന്ന ബുഖാരിയുടെ ബാബിലാണ് ഹദീസുള്ളത്. ഹദീസിതാണ്. ജലക്ഷമാം നേരിടുന്ന സന്ദര്‍ഭത്തില്‍ ഉമര്‍(റ)തങ്ങള്‍ മഴയെതേടി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മഹാനയ ഇബ്‌നു അബ്ബാസ്(റ)വിനെ സമീപിച്ചു. എന്നിട്ട് ഉമര്‍തങ്ങള് പറഞ്ഞു:അല്ലാഹുവേ ഞങ്ങള്‍ നബി(സ) ഉണ്ടായിരുന്നപ്പോള്‍ നബിയെ മുന്‍നിറുത്തി മഴയെതേടിയപ്പോള്‍ നീ ഞങ്ങള്‍ക്കു മഴവര്‍ഷിപ്പിച്ചു. ഇന്ന് പ്രവാചകരില്ല അത്‌കൊണ്ട് ഞങ്ങളവിടുത്തെ പിതൃവ്യനെ മുന്‍ നിറുത്തി മഴയെതേടുന്നു, നീ ഞങ്ങള്‍ക്ക് മഴയെ വര്‍ഷിപ്പിച്ചു തരണേ.അങ്ങനെ മഴപെയ്തു. ഇത്രയുമായിരുന്നു ഹദീസ്. ഈ ഹദീസ് തീര്‍ത്തും സാന്ദര്‍ഭികമായിരുന്നു. മഴ ഭൂമിയിലേക്ക് എത്തി നോക്കാന്‍ എന്തോ ഭയപ്പടുന്നതുപോലുള്ള സാഹചര്യത്തില്‍ നിലവിലുള്ള വെള്ളത്തിന്റെ വിനിയോഗത്തില്‍ സമൂഹം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് ആവശ്യമാണല്ലോ. കരുതിയത് പോലെ തന്നെ ഉസ്താദ് ഞാന്‍ നടേ പറഞ്ഞത് പോലെ പ്രവാചകാദ്ധ്യാപനങ്ങളില്‍ നിന്നും ഇസ്‌ലാമിക വീക്ഷണങ്ങളില്‍ നിന്നും ജലം എത്ര പ്രാധാന്യമര്‍ഹിക്കുന്നു എന്നു വിവരിച്ചു തന്നു. സൂറത്തു നൂറിലെ നാല്‍പത്തിയഞ്ചാമത്തെ ആയത്ത് ഉസ്താദ് ഓതി കേള്‍പ്പിച്ചു. ആയത്തിന്റെ ആശയമിതാണ:് അല്ലാഹു എല്ലാ ജീവികളെയും ജലത്തില്‍ നിന്ന് സൃഷ്ടിച്ചു. അവയില്‍ ഇഴഞ്ഞു നടക്കുന്നവയും രണ്ടു കാലില്‍ നടക്കുന്നവയും നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. നിശ്ചയം അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. ആയത്തിന്റെ ആശയം പറഞ്ഞതിനു ശേഷം ഉസ്താദ് പറഞ്ഞു. ജലം ജൈവലോകത്തെ അത്യന്താപേക്ഷിതമായ വസ്തുവാണ്. ഇസ്‌ലാം ജലസംരക്ഷണത്തിനു നല്‍കിയ പ്രാധാന്യം ശ്രദ്ധേയമാണ്. ജലവും പ്രകൃതിയുമായി ബന്ധപെട്ട നിരവധി ഖൂര്‍ആന്‍ സൂക്തങ്ങളും ഹദീസകളും കാണാം. പ്രകൃതിയിലെ എല്ലാം പരസ്പര ബന്ധിതമാണ്. പരസ്പര ആശ്രയത്തോടെ ജീവിക്കുക എന്നതാണ് പ്രകൃതിയുടെ ബാലന്‍സ് നിലനിര്‍ത്താനുള്ള മാര്‍ഗം. ഒരുദാഹരണം പറയാം കേരളത്തിലെ മണ്ണില്‍ അല്ലാഹു വെള്ളം സമൃദമായി നല്‍കിയപ്പോള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളാണ് നല്‍കിയത്. ഇനി കേരളത്തില്‍ തന്നെ പാലകാടിന് അരിയും ധാന്യങ്ങളും നല്‍കിയപ്പോള്‍ വയനാടിനു നല്‍കിയത് കാപ്പിയാണ് മറ്റുപല ജില്ലകള്‍ക്കും മറ്റുപലതുമാണ് നല്‍കിയത്. അഥവാ പ്രകൃതിപരമായി തന്നെ നമ്മളെല്ലാവരും ആശ്രയിച്ചു ജീവിക്കുന്നവരാണ്. അപ്പോള്‍ പ്രകൃതിയുടെ അമിതമായ ചൂഷണം മനുഷ്യകുലത്തിന്റെയെന്നല്ല ഭൂമിയുടെ തന്നെ ബാലന്‍സിനെ തകരാറിലാക്കും. ഉസ്താദിന്റെ വിശദീകരണം തുടര്‍ന്നപ്പോള്‍ എനിക്ക് ഓര്‍മ വന്നത് ഈയിടെ വായിച്ച ജെയിംസ് ലവ്‌ലോക്കിന്റെ ഗേയ സിദ്ധാന്തമാണ്(ഴമശമ വ്യുീവേലശെ)െ. നാം അജൈവം എന്നുവിളിക്കുന്ന ഭൂമി യഥാര്‍ത്ഥത്തില്‍ ഒരു ജീവിയാണെ(ലമൃവേ ശ െമ ഹശ്ശിഴ ീൃഴമിശാെ)ന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഭൂമിയില്‍ ജൈവമായവയെല്ലാം അജൈവമെന്നു നാം വിളിക്കുന്നവയുമായി ഒരു അനുസ്യൂതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു. മണ്ണും ജലവും വായുവും ഒക്കെതന്നെയാണ് നമ്മുടെ ശരീരങ്ങളും. ഇദ്ദേഹത്തിന്റെ വാദത്തിന്റെ ശരിതെറ്റുകളെ കുറിച്ചല്ല നമ്മുടെ ചര്‍ച്ച മറിച്ച് ഭൂമിയിലെ ജൈവിക വസ്തുകളെല്ലാം പരസ്പര ബന്ധിതമാണ്. നമുക്ക് ഉസ്താദിലേക്കു തിരിച്ചുവരാം ഉസ്താദു പറഞ്ഞു ലോകത്തെ മുപ്പതിലധികം രാജ്യങ്ങളിന്ന് കടുത്ത ജലക്ഷമാത്തിലാണ്. ഒരു പതിറ്റാണ്ടു കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നിലൊരാള്‍ക്ക് ജലം അന്യമാവുമെന്നാണ് യു എന്‍ റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ ലോകത്തെ 110 കോടി ജനങ്ങള്‍ക്ക് ജലം വേണ്ടത്ര ലഭിക്കുന്നില്ല. ജലം കൊള്ളചെയ്യപ്പെടുന്ന അവസ്ഥ വരെ എത്തി നില്‍ക്കുന്നു. എത്രയും പെട്ടെന്ന് പരിഹാര നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്. വിശ്വാസികള്‍ സ്ഥിരമായി ശുദ്ധി വരുത്തുന്നവരാണ്. ദിവസവും ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ഓരോരുത്തരും അംഗസ്‌നാനം ചെയ്യുന്നുണ്ട്. അഥവാ ദിവസവും വിശ്വാസികള്‍ നല്ലൊരു ശതമാനം വെള്ളം ഉപയോഗിക്കുന്നുണ്ട്. ജലം ഉപയോഗിക്കുന്ന അവസരത്തില്‍ അതെങ്ങനെയാണ് ഉപയോഗിക്കേണ്ടെതെന്നു കൂടി അശ്‌റഫുല്‍ ഖല്‍ഖ്(സ)പഠിപ്പിച്ചിട്ടുണ്ട്. അതു കൂടെ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിച്ചാല്‍ അമിതമായി ഒന്നും ഉപയോഗിക്കുന്ന പ്രകൃതം വിശ്വാസിക്കുണ്ടാവുകയില്ല. ഒരിക്കല്‍ ഒരു അഅ്‌റാബിക്ക് മൂന്നു പ്രാവശ്യം കഴുകി വുളൂഅ് ചെയ്യാന്‍ പഠിപ്പിച്ച അഷ്‌റഫുല്‍ ഖല്‍ഖ്(സ) പറഞ്ഞു. ഇതാണ് വുളൂഅ്. ആരെങ്കിലും ഇതിനെക്കാള്‍ അധികരിപ്പിച്ചാല്‍ അവന്‍ തെറ്റു ചെയ്യുകയും തിന്മ പ്രവര്‍ത്തിക്കുകയും അക്രമം കാണിക്കുകയും ചെയ്തിരിക്കുന്നു. സമുദ്രത്തില്‍ നിന്നാണ് വുളൂഅ് ചെയ്യുന്നതെങ്കിലും അമിതവ്യയം കാണിക്കരുത് എന്ന തിരുവചനവും ഇവിടെ ചേര്‍ത്തിവായിക്കണം. മഹല്ലുകള്‍ കേന്ദ്രീകരിച്ചു ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍കരണം നടത്തണം, നമ്മാലകുന്നതെല്ലാം ജലസംരക്ഷണത്തിനുവേണ്ടി ചെയ്യണം. ഉസ്താദ് ജീവിതത്തിലെ അനുഭവങ്ങളും മഅ്ദിന്‍ ഇവ്വിഷയകമായി ആലോചിച്ചു കൊണ്ടിരിക്കുന്ന പദ്ധതികളും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ചുരുക്കത്തില്‍ അന്നത്തെ സബ്ക്കില്‍ ഉസ്താദിലെ പ്രകൃതി സ്‌നേഹിയെ ശരിക്കനുഭവിച്ച ദിവസമായരുന്നു. പല സബ്ക്കുകളിലും മറ്റു സംഭാഷണങ്ങളിലും ഉസ്താദു പങ്കുവെച്ച ചില അനുഭവങ്ങളും പൊതുജനതത്പര്യ വിഷയങ്ങളുമാണ് ഗുരുമുഖത്തില്‍ ചര്‍ച്ച ചെയ്യാര്‍. മണിക്കൂറുകള്‍ നീളുന്ന അര്‍ത്ഥ ഗര്‍ഭമായ ഉസ്താദിന്റെ സബ്ക്കുകളെ ഈ രണ്ടു താളുകളില്‍ പൂര്‍ണ്ണമായി പകര്‍ത്തണമെന്നത് വ്യാമോഹവും അസാധ്യവുമാണെന്ന് നിങ്ങളെപോലെ തന്നെ വ്യക്തമായ ധാരണയുള്ളവനാണ് ഞാനും. പൂര്‍ണ്ണമായും ഉസ്താദവര്‍കളുടെ സബ്ക്കുകളെ അടുത്തറിയാനഗ്രഹിക്കുന്നവര്‍ ഉസ്താദ് സ്ഥലത്തുള്ള ദിനങ്ങളിലെല്ലാം രാവിലെ മഅ്ദിനിലെ ഗ്രാന്റ് മസ്ജിദിലെത്തിയാല്‍ മതി.

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×