No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ഭിന്നശേഷി വിഭാഗം: അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍

1 / 1 – charles-deluvio-RrZI0UD12So-unsplash.jpg

1 / 1 – charles-deluvio-RrZI0UD12So-unsplash.jpg

in Articles
April 25, 2017
റശീദ് അദനി പുളിയക്കോട്

റശീദ് അദനി പുളിയക്കോട്

പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും സ്‌കോളര്‍ഷിപ്പുകളും സൗജന്യമായി വിതരണം ചെയ്യുന്നു. പഠനാവശ്യത്തിനായി ബാങ്കില്‍ നിന്നും അനിശ്ചിതകാലത്തേക്ക് കുറഞ്ഞ പലിശനിരക്കില്‍ പണം വായ്പയെടുക്കാനും അനുമതിയുണ്ട്.

Share on FacebookShare on TwitterShare on WhatsApp

രാജ്യത്ത് അവഗണിക്കപ്പെടുന്നവരാണ് ഭിന്നശേഷി വിഭാഗം(disabilities persons). എല്ലാ സമുദായത്തിലും ഭിന്നശേഷിക്കാരുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇത്തരം വിഭാഗത്തിന് സുരക്ഷയും ജീവിതവും ഉറപ്പുവരുത്താന്‍ ഐക്യരാഷ്ട്രസഭ (UN) അടക്കമുള്ള സന്നദ്ധസംഘടനകള്‍ നിതാന്തമായ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയും അസംഖ്യം അവകാശങ്ങളും ആനുകൂല്യങ്ങളും ഭിന്നശേഷി വിഭാഗത്തിന് ഉറപ്പുനല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള അവകാശങ്ങള്‍ സ്വമേധയാ തന്നെ നിയമാനുസൃതരീതി പിന്തുടരുന്നതോട് കൂടെ പൊതുനിയമ വ്യവഹാരത്തില്‍ ഈ അവകാശങ്ങള്‍ വലിയ തോതില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. സര്‍വ്വവിധത്തിലുള്ള ഭിന്നശേഷി വിഭാഗക്കാരുടെ കഴിവുകളെ മെച്ചെപ്പെടുത്താന്‍ വേണ്ടിയുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലേക്കും നിയമരീതികള്‍ ഊന്നല്‍ നല്‍കുന്നു.

ഇന്ത്യയില്‍ 70 മില്യന്‍ ജനങ്ങള്‍ ഭിന്നശേഷിവിഭാഗക്കാരായിട്ടുണ്ട്. ആകെ ജനസംഖ്യയുടെ എട്ട് ശതമാനത്തോളം വരും ഇവര്‍. 1995ലെ ഭിന്നശേഷിവിഭാഗ നിയമ (Person with disability Act) പ്രകാരം ഏഴ് വിഭാഗക്കാരാണ് പ്രധാനമായും ഇതില്‍ ഉള്‍ക്കൊള്ളുന്നത്. അന്ധര്‍, ബധിരര്‍, മൂകര്‍, ഭാവനാത്മകത കുറഞ്ഞവര്‍ (Low vision), കുഷ്ഠം, പാണ്ഡ് രോഗികള്‍, ചലനശക്തി കുറഞ്ഞവര്‍ (Low Locomation), മാനസിക വിഘ്‌നര്‍(Mental Retardation) എന്നിവരാണ്. ഇത്തരം വിഭാഗത്തിന് ഇന്ത്യന്‍ ഭരണകൂടം വ്യവസ്ഥാപിതമായി നിയമങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ആ അവകാശങ്ങള്‍ അറിയാനിട വരാത്ത കാരണത്താല്‍ തന്നെ ഭിന്നശേഷിക്കാര്‍ ഇത് നേടുന്നതില്‍ നിന്നും നിഷ്‌ക്രിയരായി മാറിക്കൊണ്ടിരിക്കുന്നു. ഇത് മിക്കപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. അടിസഥാനപരവും നിയമാസൂത്രിതവുമായി നിര്‍മിച്ച അവകാശങ്ങളില്‍ ചിലത് വിശദീകരിക്കുന്നു.

ഭിന്നശേഷി സാക്ഷ്യപത്രം (Disablity Certificate)

ഭിന്നശേഷി വിഭാഗത്തിന് ഇന്ത്യാ രാജ്യത്ത് നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും ഫാക്കല്‍റ്റീസും നേടിയെടുക്കാനുള്ള ഔദ്യോഗിക രേഖയാണ് ഭിന്നശേഷി സാക്ഷ്യപത്രം. ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് മെഡിക്കല്‍ ബോഡില്‍ നിന്നും 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമാണ് ഈ സര്‍ട്ടിഫിക്കറ്റിനവകാശം ലഭിക്കുന്നത്. അടുത്തുള്ള ആശുപത്രികളിലും സര്‍ട്ടിഫിക്കറ്റിന് രേഖാമൂലം അപേക്ഷിക്കാവുന്നതാണ്. 5 വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലപരിധി. അതിന് ശേഷം ആവശ്യം നേരിടുന്നുണ്ടെങ്കില്‍ പുതുക്കാവുന്നതുമാണ്. ഇത് ലഭ്യമാകുന്നതിന് പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
.1. തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, ഭിന്നശേഷി തെളിയിക്കുന്ന രണ്ട് ഫോട്ടോയും ഹാജറാക്കണം.
2. പരമാവധി ലഭ്യമായ സൈക്കോളജിക്കല്‍ മെഡിക്കല്‍ ടെസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍

യാത്രാ ആനുകൂല്യങ്ങള്‍ (Travel Consessions)

ഇന്ത്യാരാജ്യത്ത്് സുരക്ഷിതമായി സഞ്ചരിക്കാനും ആസ്വദിക്കാനുമുള്ള യാത്രാ ആനുകൂല്യങ്ങള്‍ ഭിന്നശേഷി വിഭാഗത്തിന് രാജ്യം നല്‍കുന്നു. ട്രയിന്‍ യാത്രയില്‍ 75 ശതമാനവും വിമാനയാത്രയില്‍ 50 ശതമാനവും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. ഈ ആനുകൂല്യം ലഭിക്കാന്‍ അടുത്തുള്ള ഡിവിഷന്‍ റെയില്‍വേ മാനേജരുടെ അടുത്ത് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഐ.ഡി കാര്‍ഡിന്റെ കോപ്പിയും സമര്‍പ്പിക്കണം. യാത്ര പോകുമ്പോള്‍ ഐ.ഡി കാര്‍ഡും ഫോട്ടോയും നിര്‍ബന്ധമായും കൈയ്യില്‍ കരുതേണ്ടതാണ്. നിഷ്പ്രയാസം ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ ഈ ആനുകൂല്യം മതിയാകുന്നതാണ്. ഇത്തരക്കാര്‍ക്ക് സംസ്ഥാനത്ത് ബസ് സര്‍വ്വീസ് പൂര്‍ണ്ണമായും സൗജന്യമാണ്.

ഭിന്നശേഷി പെന്‍ഷന്‍

80 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയും ദാരിദ്ര്യരേഖക്ക് താഴെയും 18 വയസ്സിന് മുകളില്‍ പ്രായവുമായവര്‍ക്ക് ഇന്ദിരാഗാന്ധി നാഷണല്‍ സിസിബിലിറ്റി പെന്‍ഷന്‍ സ്‌കീമീന്റെ കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ്് പെന്‍ഷന്‍ നല്‍കിവരുന്നു. ഗവണ്‍മെന്റേതര സംഘടനകളും(NGO) ഇത്തരം ഉദ്യമത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 15 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജണഉ (Public Work Department) കാര്‍ഡിന് അവകാശം നല്‍കുന്നു. (മെഡിസിന്‍, മെഡിക്കല്‍ തുടങ്ങിയ സര്‍വ്വീസുകളില്‍ 20 ശതമാനം ഡിസ്‌കൗണ്ട്് അനുവദിക്കാന്‍ ഈ കാര്‍ഡ് ഉപകരിക്കുന്നതാണ്). അത്‌പോലെ ഗവണ്‍മെന്റ്് ഇന്‍ഷുറന്‍സ് സര്‍വ്വീസ് സിസ്റ്റ (GISS)വും ഇത്തരക്കാര്‍ക്കുള്ള അവകാശങ്ങളില്‍പ്പെടുന്നു.
പെന്‍ഷന്‍ നല്‍കുന്നതിന് പ്രധാനമായും രണ്ട് കാറ്റഗറിയായി വിഭജിച്ചിരിക്കുന്നു.
1. 80 ശതമാനം മുതല്‍ 100 ശതമാനം വരെ ഭിന്നശേഷിയുള്ളവര്‍ക്ക് ഓരോ മാസവും 700 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നു.
2. 80% ന് താഴെ ഭിന്നശേഷിയുള്ളവര്‍ക്ക് 525 രൂപ പെന്‍ഷന്‍ നല്‍കുന്നു.

ഹാജരാക്കേണ്ട രേഖകള്‍
1.Disability certificate
2.Residence proof
3.Income proof
4.Passport size photo

വിദ്യാഭ്യാസം

ഭിന്നശേഷിക്കാര്‍ക്ക് ഗവണ്‍മെന്റും പ്രാദേശിക സംഘടനകളും വിദ്യാഭ്യാസം നല്‍കാനുള്ള നിയമചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസം ഗവണ്‍മെന്റ് ഉറപ്പ്് നല്‍കുന്നു. സാധാരണ നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളില്‍ പോലും ഭിന്നശേഷി വിദ്യാര്‍ത്ഥി ഉദ്ഗ്രഥനത്തിന് വളരെയധികം പ്രോല്‍സാഹനം നല്‍കുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ആരോഗ്യ ക്യാമ്പയിനുകളും ബോധവത്കരണ ക്ലാസ്സുകളും ഗവണ്‍മെന്റ് നടത്തിവരുന്നു. പ്രത്യേക പാഠപുസ്തകങ്ങളും സിലബസ്സും രൂപപ്പെടുത്തുന്നതോടൊപ്പം വിവിധ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്കിടയില്‍ സംഭാഷണങ്ങള്‍ക്കും സംസാരങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും സ്‌കോളര്‍ഷിപ്പുകളും സൗജന്യമായി വിതരണം ചെയ്യുന്നു. പഠനാവശ്യത്തിനായി ബാങ്കില്‍ നിന്നും അനിശ്ചിതകാലത്തേക്ക് കുറഞ്ഞ പലിശനിരക്കില്‍ പണം വായ്പയെടുക്കാനും അനുമതിയുണ്ട്. 1950 ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏകദേശം പത്ത് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ 1990 ആയപ്പോഴേക്കും 1100 സ്‌പെഷ്യല്‍ സ്‌കൂളുകളായി ഇത് പരിവര്‍ത്തനപ്പെട്ടു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് 3000 സ്‌പെഷ്യല്‍ സ്‌കൂളുകളുണ്ട്. ഇതെല്ലാം ഭിന്നശേഷിവിഭാഗത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ വിദ്യാഭ്യാസത്തിലും രണ്ടാമതാണ്.

തൊഴില്‍

ഗവണ്‍മെന്റിന്റെ എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇതില്‍ ഒരു ശതമാനം അന്ധര്‍/ഭാവനാത്മകത കുറഞ്ഞവര്‍ക്കും രണ്ട് ശതമാനം മാനസിക വിഘ്‌നര്‍/ബധിരര്‍ തുടങ്ങിയവര്‍ക്കും സംവരണം ചെയ്യപ്പെട്ടതാണ്. അത് പോലെ ഫില്‍അപ്പ് ആകാത്ത മറ്റു തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനാരോഹണം ലഭ്യമാണ്. സുരക്ഷിതമായി തൊഴില്‍ ചെയ്ത് ജീവിതം പുലര്‍ത്താനുള്ള അവസരങ്ങള്‍ ഗവണ്‍മെന്റ് ഇത്തരക്കാര്‍ക്ക് ധാരാളം നല്‍കുന്നുണ്ട്.

എന്നാല്‍ ഒരുപാട് അവകാശങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ലംഘനങ്ങള്‍ക്ക് ഒരു കുറവുമില്ല. ഈ അവകാശലംഘനങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ തന്നെയാണ് പരിഹരിക്കേണ്ടത്. എന്നാല്‍ ഇത്തരം വിഭാഗത്തിന്റെ പ്രശ്‌നപരിഹാരത്തിന് ദേശീയതലത്തില്‍ സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കും സംസ്ഥാനതലത്തില്‍ സ്‌റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിക്കും കേന്ദ്രഗവണ്‍മെന്റ് രൂപം നല്‍കിയിട്ടുണ്ട്. അത്‌പോലെ ദേശീയതലത്തില്‍ ചീഫ് കമ്മീഷണറും സംസ്ഥാനതലത്തില്‍ കമ്മീഷണര്‍മാരെയും ഗവണ്‍മെന്റ് നിയമിച്ചിട്ടുണ്ട്.

നിരപരാധികളായ ഭിന്നശേഷി വിഭാഗം അക്രമിക്കപ്പെട്ടാല്‍ ദ്രുതഗതിയില്‍ നടപടിയെടുക്കാന്‍ ഭരണഘടന നിയമം 226 പ്രകാരം ചീഫ് കമ്മീഷണറെയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാവുന്നതാണ്. ഭരണഘടന നിയമം 32 പ്രകാരം സുപ്രീം കോടതിയിലും ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനുമായി നേരിട്ട് പരാതി ബോധിപ്പിക്കാവുന്നതുമാണ്.

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×