ഒരുപാട് തവണ പിന്നത്തേക്ക് മാറ്റിവെച്ച അനേകം പുസ്തകങ്ങളിലേക്കാണ് എങ്ങനെയൊ ‘ഹബീബിനെ തേടി ഋതുമാറി വിരിഞ്ഞ പൂക്കളും’ വന്നു ചേർന്നത്.
മടിയുടെ കരിമ്പടത്തിനുള്ളിൽ മൂടി കിടക്കുമ്പോ വായിക്കാനുള്ള തോന്നൽ പലപ്പോഴും കണ്ടില്ലെന്ന് നടിച്ചു കിടന്ന് ഉറങ്ങാറാണ് പതിവ്.ഇന്നലെയെപ്പോഴോ ഉറക്കവും നഷ്ടപ്പെട്ടപ്പോഴാണ് പുസ്തകം മറിച്ചു തുടങ്ങിയത്.
തികച്ചും സ്വാഭാവികമായി മാത്രം ഒരു കഥയെ സമീപിച്ച എനിക്ക് എങ്ങനെയാണ് ശ്വാസം പോലും മുറുകെ പിടിച്ച് വാക്കുകളുടെ നെഞ്ചിടിപ്പിൽ ചേർന്നലിയാൻ കഴിഞ്ഞെതെന്ന് അവസാന താളും പൂർത്തിയാക്കും വരെയും ഞാൻ ഓർത്തില്ലായിരുന്നു.
21 ആം നൂറ്റാണ്ടിക് നിന്നും 6 ആം നൂറ്റാണ്ടിലേക്ക് യാത്രപോയവരുടെ കഥ!
ശാസ്ത്രവും ദീനും ഒരുപാട് സംശയങ്ങൾ ജനിപ്പിക്കുന്ന., തോന്നിപ്പിക്കുന്ന പല ചോദ്യങ്ങൾക്കുമുള്ള തക്കതായ മറുപടിയാണീ പുസ്തകമെന്ന് കോറിയിടാൻ തോന്നുന്നു.
ഒപ്പം ഇങ്ങനെ ഒന്ന് സംഭവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹവും..
ടൈം ട്രാവലിൽ കയറിയിട്ട് അറേബ്യയിലെ കിരാത സമൂഹത്തെ കാണാനുള്ള ധൈര്യം ഇല്ല എങ്കിലും,
മാനവരാശിയുടെ വിമോചകനെ..,ലോക നേതാവിനെ കാണാനായെങ്കിലെന്ന് ആശിച്ച് പോകുന്നു.
അല്ലെങ്കിലും
ശാസ്ത്രത്തിന്റെ അത്ഭുത വളർച്ചയിലൂടെ സഞ്ചരിച്ച് പഴയ കാലത്തേക്ക് ഇറങ്ങി ചെല്ലാൻ കഴിയുമെങ്കിൽ
ഹബീബിന്റെ കാലത്തേക്ക് ഊളിയിടാൻ ഏതൊരു മുഅമിനാണ് മോഹിക്കാതിരിക്കുക!
ഭാവനയിലെ മികവും ലോക പരിചയവും ചരിത്ര സമ്പുഷ്ടതയും മാത്രം മതി എഴുത്തുകാരൻ പ്രിയപ്പെട്ടതാവാൻ.
‘ഹബീബിനെ പ്രണയിച്ചവൾ’ വായിച്ചു തീർക്കുമ്പോൾ തീർത്തും ചരിത്ര ഭൂമിയിലൂടെയുള്ള ഒരു യാത്രയുടെ അനുഭൂതിയായിരുന്നു. എന്നാൽ ഇവിടെ ചരിത്രഭൂമിയിലെ ജീവിതമാണ്, അനുഭവമാണ്..
ഇബ്നു അസദും,മൂന്ന് ‘ആൺ മക്കളും’ ഭരണവും, ശിക്ഷാനടപടികളുമാണ് കോരിത്തരിച്ച് കണ്ഠം വിറച്ച് വായിച്ച് തീർത്ത ഭാഗങ്ങൾ.കച്ചവട വസ്തുക്കൾക്ക് നൽകുന്ന വില പോലും നൽകാത്ത അന്നത്തെ പെൺ സമൂഹത്തെ ഓർത്തുള്ള മരവിപ്പും.
“ശാന്തിയോടെ ശാന്തമായ് മതം പറഞ്ഞ സയ്യിദ്..
ത്യാഗമായ് പുണ്യജന്മം കരുതി വെച്ച ആദില്..
ഉടമകള്‍ക്കുമടിമയോട് അദബുരത്ത രാജര്..
കുഴിവിരിച്ച പെണ്‍കുരുന്നിന്‍ കൈപിടിച്ച കാമില്..
തലകൊതിച്ച ശത്രുവിന്റെ മനം കവര്‍ന്ന നബിയര്…
സഹനം സമരമാക്കിയുള്ള ലോകം കണ്ട ധീരര്..
അഭയമാണ് എന്‍ ഹബീബര്!”
ത്വാഹാ തങ്ങളുടെ ഈ വരികൾക്ക് ജീവനുണ്ടോ എന്നറിയാൻ ഹെഗ്‌റയിൽ ജനിക്കേണ്ടി വന്ന ലൈലയോട് ചോദിക്കണം..!!
കണ്ണുകളിൽ പ്രണയമൊളിപ്പിച്ച്
വ്യഥയുടെ കൈപ്പുനീരിൽ ജീവിക്കാൻ വിധിച്ച ലൈലയും ലൈസും സിയന്നയും
നല്ലൊരു ഓർമ്മയായിരിക്കട്ടെ..
എങ്കിലും
എന്റെയുള്ളിലെ റസാൻ വീണ്ടും അറേബ്യയിലെത്തിയിരിക്കുന്നു..
ഹബീബിന്റെയോരം പിടിക്കാൻ ഓടുക്കിതക്കുന്ന നൂറയുടേ ചാരത്ത് അവനും ചേർന്നിരിക്കുന്നു…!!
കോപ്പികൾക്ക്: 7356114436