1987
നബിദിന സന്ദേശറാലി
തിരുനബി (സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ പതിനൊന്നിന് മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് നബിദിന സ്‌നേഹയാത്ര സംഘടിപ്പിക്കുന്നു. ദര്‍സിലെ വിദ്യാര്‍ഥികളും ബഹുജനങ്ങളും സംഘടനാ നേതാക്കളും അണിനിരന്ന് അതിവിപുലവും ശ്രദ്ധേയവുമായ പ്രസ്തുത നബിദിന സന്ദേശറാലി എല്ലാ വര്‍ഷങ്ങളിലും നടത്താന്‍ തീരുമാനിക്കുന്നു.
1987 നവംബര്‍ 04
സ്വലാത്ത് മജ്‌ലിസ്
മതപ്രഭാഷണങ്ങളും ദിക്ര്‍ ദുആ സമ്മേളനവും നാടുകളില്‍ നടക്കുന്ന കാലം. ഇതില്‍ നിന്നും വ്യത്യസ്തമായി 40 വിശ്വാസികളെ ചേര്‍ത്ത് ഖലീല്‍ ബുഖാരി തങ്ങള്‍ സ്വലാത്ത് മജ്‌ലിസിന് തുടക്കം കുറിക്കുന്നു.
1988:
മഅ്ദനുല്‍ ഉലൂം ദര്‍സ് എന്ന നാമത്തില്‍ ദര്‍സ് അറിയപ്പെടുന്നു
മേല്‍മുറി മസ്ജിദുന്നൂറിലെ ദര്‍സിനൊപ്പം ഭൗതിക വിദ്യാഭ്യാസവും കൂടി ഖലീല്‍ ബുഖാരി തങ്ങള്‍ നല്‍കിത്തുടങ്ങിയതോടെ കുട്ടികള്‍ വര്‍ധിച്ചു. ദര്‍സിനു പുറമെ കണക്കും ഇംഗ്ലീഷ്, അറബി ഭാഷാ പഠനവും ഇവിടെയുണ്ടായിരുന്നു. മഅ്ദനുല്‍ ഉലൂം ദര്‍സ് എന്ന നാമത്തില്‍ ദര്‍സ് അറിയപ്പെടുന്നു.