1987 ജനുവരി:
അല്‍ഹുദാ ലൈബ്രറി ആരംഭിക്കുന്നു
എഴുത്ത് മേഖലയില്‍ മുന്നേറാന്‍ ആദ്യം വേണ്ടത് വായന തന്നെയാണ്. ദര്‍സില്‍ ഓതുന്ന കിതാബ് വാങ്ങാന്‍ വരെ സാമ്പത്തികമായി പ്രയാസമുള്ള വിദ്യാര്‍ഥികള്‍ ഇതര പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും നന്നേ പ്രയാസപ്പെട്ടു. ഒത്തൊരുമയോടെ മുന്നിട്ടിറങ്ങി കിട്ടുന്ന പുസ്തകങ്ങള്‍ സ്വരൂപിച്ച് അവര്‍ ലൈബ്രറി തുടങ്ങി. ആയിരത്തിലേറെ ഗ്രന്ഥങ്ങളോടെ ലൈബ്രറി സമ്പന്നമായി. മേല്‍മുറി ഏരിയയിലെ വീടുകളില്‍ ദര്‍സ് വിദ്യാര്‍ഥികള്‍ പുസ്തകങ്ങളെത്തിച്ചു നല്‍കിയത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായി.