1986 ജൂലൈ:
എം എച്ച് എസ്
സമൂഹത്തിന്റെ നേതൃസ്ഥാനത്ത് നില്‍ക്കേണ്ടവരാണ് പണ്ഡിതന്മാര്‍. പ്രബോധനം ചെയ്യുന്നവര്‍ക്ക് പ്രസംഗത്തിലും എഴുത്തിലും കഴിവ് അത്യാവശ്യമാണ്. ഇത്തരം കഴിവുകള്‍ നേടിയെടുക്കുന്നതിന് പരിശീലനങ്ങളാണ് വേണ്ടത്. ഇതിനുവേണ്ടി മേല്‍മുറി മസ്ജിദുന്നൂറിലെ ദര്‍സ് വിദ്യാര്‍ഥികളുടെ സാഹിത്യ കൂട്ടായ്മ രൂപവത്കരിക്കുന്നു. ‘മിസ്ബാഹുല്‍ ഹുദാ സാഹിത്യസമാജം’ എന്ന് കൂട്ടായ്മക്ക് നാമകരണം നല്‍കുന്നു. തക്കാളിയുടെയും ആപ്പിളിന്റെയും ഒഴിവാക്കിയ പെട്ടികള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ എം എച്ച് എസിന് ഒരു ഓഫീസുണ്ടാക്കി.