1986 ജൂണ്‍ 16:
മേല്‍മുറിയിലെ മസ്ജിദുന്നൂറിലേക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുദരിസായി എത്തുന്നു
ആദര്‍ശപരമായി സുന്നത്ത് ജമാഅത്തില്‍ അടിയുറച്ചു ജീവിക്കുന്നവരാണ് മലപ്പുറത്തെ മഹാഭൂരിപക്ഷമാളുകളും. എന്നാല്‍ പുതിയ തലമുറയെ സുന്നത്ത് ജമാഅത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കാലത്തിനൊത്ത സൗകര്യങ്ങളൊന്നും ഇവിടെയില്ല. മുതിര്‍ന്നവരുടെ മദ്‌റസ വിദ്യാഭ്യാസം അധികവും നാലാം ക്ലാസ് വരെ മാത്രവും. മതനിയമങ്ങളും അനുഷ്ടാനങ്ങളും നേരാംവണ്ണം അറിയുന്നവര്‍ തുച്ഛം. ഇക്കാലത്താണ് മര്‍ഹൂം അബ്ദുസ്സമദ് ബൈത്താനി ഉസ്താദിന്റെ നേതൃത്വത്തില്‍ മലപ്പുറം മേല്‍മുറിയിലെ മസ്ജിദുനൂറിലേക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുദരിസായി എത്തുന്നു.