ആകാശക്കീറിലൂടെ
ഒലിച്ചിറങ്ങുന്ന
പേക്കിനാവാണ്
തിരിച്ചറിവേകാനിരിക്കുന്നത്
ഇറുകെപ്പിടിച്ച
പച്ചില
ക്ഷമയുടെ അതിർവേലിയിൽ
തളിരിട്ടത്
സത്യത്തിന്റെ
പിടിയിലാണ്
പച്ചിലച്ചാറിലാണു
തൂലികയുടെ
വേരോട്ടമുള്ളത്
ആകാശക്കണ്ണാടിയിൽ
മിന്നൽ ഇടയ്ക്കിടെ
മുഖംമിനുക്കി
വിറപ്പിക്കുന്നതും
തൃപ്തിപ്പെടുന്നതും
മുരണ്ടുകൊണ്ടാണ്
മൂന്നാംകണ്ണിനു
നഷ്ടം
സംഭവിച്ചിരിക്കാം,
നീറ്റലിന്റെ
ഗന്ധം
തുറിച്ചുനിൽക്കുന്നുണ്ട്
തൂലികയിലെ
പച്ചിലച്ചാറിന്റെ
അഭാവമാണ്
ജലക്ഷാമം..!


