പുയ, മയ

പുതുതായി
ഒന്നാംക്ലാസിൽ ചേർന്ന
കുഞ്ഞനിയൻ്റെ
‘പുയ’കളെ , ‘മയ’കളെ
പുഴകളിലേക്കും മഴകളിലേക്കും
വിവർത്തനം ചെയ്യുന്നു ഉമ്മ

എത്ര ശ്രമിച്ചിട്ടും,
അവൻ ഒരേ
പുയ,മയ,പുയ,മയ..

ഞാനൊന്നും പറഞ്ഞില്ല
അവന്റെ പുയകളെ പുഴകളായും
മയകളെ മഴകളായും
കാണുകയല്ലാതൊന്നും.

നിസാം കിഴിശ്ശേരി

നിസാം കിഴിശ്ശേരി

യുവകവി, എം എ മലയാളം വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×