റൂബിക്സ്ക്യൂബിന്റെ വർണങ്ങൾ

രു റൂബിക്സ് ക്യൂബ് നിർമാതാവിൻ്റെ അലമാരയിൽ
അദ്ദേഹം ആദ്യം നിർമിച്ച ക്യൂബ് നന്നാക്കാതെ കിടക്കുന്നതു കണ്ട
സഹായി ചോദിച്ചു
“താങ്കൾ നിർമിക്കുന്ന ക്യൂബ് താങ്കൾക്കു തന്നെ നന്നാക്കാൻ അറിയില്ലേ?”
നിർമാതാവ് പ്രതിവചിച്ചു.

“പല വർണ വശങ്ങളുള്ള ക്യൂബിന്റെ ഭംഗി
ഒരിക്കലും ഒരേ വർണമുള്ള ക്യൂബിനു ലഭിക്കില്ല”

“എന്തുകൊണ്ട്?”
സഹായി ചോദിച്ചു.
അതിനുത്തരം പറയാതെ നിർമാതാവ് തുടർന്നു.

“ഒരു റൂബിക്സ് ശരിയാക്കാൻ രണ്ടു വഴികളുണ്ട്.
അതിനെ പൂർണമായും തകർത്ത്
ഒരേ വർണത്തിൽ തിരികെ പണിയുക,
അല്ലെങ്കിൽ അതിനെ
ഘട്ടം ഘട്ടമായി ഒരേ നിറത്തിലാക്കി മാറ്റുക”

സഹായിയ്ക്ക് ഒന്നും മനസ്സിലായില്ല.
പക്ഷെ, നിർമാതാവ് ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു.
“അതാണ് നമ്മുടെ രാജ്യത്ത് ഇന്ന് സംഭവിക്കുന്നത്!”

(2022-23 മലപ്പുറം ജില്ലതല സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം കവിത രചന മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച കവിത)

അശീഖ് മർജാൻ

അശീഖ് മർജാൻ

ജാമിഅ മില്ലിയയിൽ ബിരുദ വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×