പാര്യമ്പര്യ ഇസ്‌ലാമില്‍ പൈതൃകവും തനിമയും സാംസ്‌കാരവും നഷ്ടപ്പെടാത്ത ഒരു രാജ്യമാണ് 1993ല്‍ രൂപീകൃതമായ ചെച്‌നിയ. പാര്യമ്പര്യ മുസ്‌ലിംകളുടെ വിശ്വാസത്തിനും സംസ്‌കാരത്തിനും കളങ്കപ്പെടുത്തുന്ന ചില സംഭവങ്ങള്‍ക്ക് 1993ന് ശേഷം ആ രാജ്യം സാക്ഷിയായിട്ടുണ്ട്. റഷ്യന്‍ അധിനിവേശ കാലത്ത് പാരമ്പര്യ മുസ്‌ലിം സ്മാരകങ്ങളും പൈതൃകങ്ങളും തകര്‍ത്തതിനെതിരെ മുസ്‌ലിം മത പണ്ഡിതന്മാര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ആ സംഘട്ടനത്തില്‍ 52 മതപണ്ഡിതന്മാര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. തന്റെ രാജ്യം ഒരു ഖാദിരിയ്യ ത്വരീഖത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ ഖദിറോവ്. ഖുര്‍ആനിലും നബി ചര്യയിലും അധിഷ്ഠിതമായിരുന്ന തന്റെ ജീവിതം പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പുകയും ഭവനരഹിതര്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കുകയും എല്ലായിടത്തും വെള്ളവും വെളിച്ചവും പ്രാധമിക ആവശ്യങ്ങളും നിറവേറ്റുകയും ചെയ്ത് കൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുകയാണ് അദ്ദേഹം. മികച്ച സര്‍വകലാശലകളും സ്ഥാപനങ്ങളും നിര്‍മ്മിച്ച് വിദ്യഭ്യാസ രംഗത്ത് വലുതും നൂതനവുമായ സംവിധാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. മത ഭൗതിക പണ്ഡിതന്‍മാരെ വാര്‍ത്തെടുത്ത് രാജ്യത്തിന്റെ തനിമയെ സംരക്ഷിക്കുകയും ഇതിനു വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അന്താരാഷ്ട്ര പണ്ഡിതന്‍മാരെ തന്റെ രാജ്യത്തിലേക്ക് ക്ഷണിച്ചു കൊണ്ടും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുകയാണ് റമദാന്‍ ഖദിറോവ്.
ഇനി രാജ്യത്തിന്റെ സവിശേഷതയിലേക്ക് കടന്ന് വരാം. തിരു പ്രാവാചകരോടും അവരുടെ ആസാറുകളോടുമുള്ള അടങ്ങാത്ത പ്രേമം അവരുടെ ഹൃദയാന്തരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നതാണ്. എല്ലാ വര്‍ഷവും തിര ുശേഷിപ്പുകള്‍ ജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാറുണ്ട്. തിരുനബി(സ)യുടെ കൈകളും ചുണ്ടുകളും സ്പര്‍ശിച്ച പാനപാത്രത്തോട് അവര്‍ക്ക് എത്രമാത്രം ആദരവും സ്‌നേഹവും ഉണ്ടെന്ന് അന്വേഷിക്കുമ്പോഴാണ് നമ്മുടെ ഈമാന്‍ എത്രമാത്രം ബലഹീനമാണെന്ന് തിരിച്ചറിയാന്‍ സാധിക്കുക. സാധാരണക്കാരായ ജനങ്ങളുടെ വിരല്‍ തുമ്പുകളില്‍ പോലും മിക്ക സമയങ്ങളിലും തസ്ബീഹ് മാല ഉണ്ടായിരിക്കുമെന്നത് ആ രാജ്യത്തിന്റെ മറ്റെരു സവിശേഷതയാണ്. ജമാഅത്ത് നിസ്‌കാരത്തില്‍ അവര്‍ക്കുള്ള കാര്‍ക്കശ്യം വളരെ വലുതാണ്. എല്ലാസര്‍ക്കാര്‍ ഉദ്യോഗസ്ഥരും മേലാളന്‍മാരും പ്രമാണിമാരും സുബ്ഹി നമസ്‌കാരത്തിന് പോലും പള്ളിയില്‍ എത്തുന്നതായിട്ട് കാണാം. സുബ്ഹി നമസ്‌കാരാനന്തരം ഹദീസ്‌ക്ലാസുകളും പഠനവേദികളും ഇവിടെ സജീവമാണ്. രാജ്യത്തിന്റെ പ്രസിഡന്റ് അവരിലൊരംഗമായി മാറും. എന്നാല്‍ രാഷ്ട്രത്തിന്റെ അഭ്യന്തര വിഷയങ്ങളില്‍ അതീവ ശ്രദ്ധാലുവുമാണദ്ദേഹം. രാജ്യത്തിന്റെ ഔദ്യേഗികമായ ത്വരീഖത്തായി പ്രഖ്യാപിക്കപ്പെട്ട ഖാദരീയ്യ ത്വരീഖത്ത് അവിടെ സജീവമാണ്. ശാഫിഈ മദ്ഹബും അശ്അരീ മദ്ഹബുമാണ് അവിടെയുള്ളത്. അങ്ങനെ പാരമ്പര്യ മശാഇഖുമാരെയും സൂഫികളെയും പിന്തുടരുന്ന രാജ്യമാണ് ചെച്‌നിയ. ജനങ്ങള്‍ ആദരിക്കുയും ബഹുമാനിക്കുയും ചെയ്യുന്ന സൂഫിവര്യന്‍ അശ്ശൈഖ് ഖുന്‍ത്ത അന്ത്യ വിശ്രമം കൊള്ളുന്നതും അവരെ സ്മരിച്ചു കൊണ്ടുള്ള പ്രകീര്‍ത്തനങ്ങള്‍ പ്രകടിപ്പിക്കാന്‍ സംഘടിപ്പിക്കപ്പെടുന്ന പ്രോഗ്രാമുകളും എടുത്ത് പറയേണ്ട കാര്യമാണ്. അഹ്‌ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് സര്‍വ്വ ജനങ്ങളും.