Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

ഇസ്രയേലിനു ലോക പൊലീസുണ്ട്, സംഘ്പരിവാറിനു ജുഡീഷ്യറിയും

ബാബരിയായാലും ഗാൻവാപിയായാലും കേവലം ആരാധനാലയത്തിൻ്റെ കാര്യത്തിലൊതുങ്ങുന്ന പദ്ധതികളല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരന്മാരാക്കി അരികുവത്കരിച്ചു മതരാഷ്ട്ര സ്ഥാപനത്തിനുള്ള പദ്ധതിയുടെ ഗണിതഭദ്രമായ പ്രയോഗങ്ങളുടെ മുഖവുരയാണത്.

റാശിദ് ആമപ്പൊയില്‍ by റാശിദ് ആമപ്പൊയില്‍
in Articles
Reading Time: 2 mins read
0
ഇസ്രയേലിനു ലോക പൊലീസുണ്ട്, സംഘ്പരിവാറിനു ജുഡീഷ്യറിയും

കഴിഞ്ഞ ഒക്ടോബറിൽ അർബൻ ഡിഷ്ണറി പുതുതായി തിരഞ്ഞെടുത്ത പദമാണ് Israeled. പദത്തിൻ്റെ അർത്ഥം വിവരിക്കുന്നത് ഇങ്ങനെയാണ്.
when a person tells you that your property is theirs (when it obviously isn’t), and demands you just give this to them, and if you refuse, they take it by force and the law will somehow be on the their (israeling) side.
പാലസ്തീനിൽ ഇസ്രയേൽ പതിറ്റാണ്ടുകളായി നടത്തുന്ന ക്രൂരമായ അധിനിവേശത്തിനെതിരെ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുയർന്നുവന്ന പ്രതിഷേധ സ്വരങ്ങളിൽ ലോകശ്രദ്ധ നേടിയൊരു സർഗാത്മക ഇടപെടലായിരുന്നു അർബൻ ഡിഷ്ണറിയുടേത്. സംസ്കാരത്തിലും അസ്തിത്വത്തിലും അഭിമാനിച്ച് സമാധാനപൂർണമായി കഴിയുന്നൊരു ജനതയുടെ വിരിമാറിലാണ് 1948 ൽ ജൂതരാഷ്ട്രത്തെ തിരുകിക്കയറ്റുന്നത്. അവിടന്നങ്ങോട്ട് ഇത്തിൾക്കണ്ണി പോലെ ആ ജനതയുടെ മണ്ണും ചോരയും ഊറ്റിക്കുടിച്ച് ഇസ്രയേൽ വീർക്കുന്നതും ഭൂപടത്തിലെ പുള്ളികളിലേക്കു പാലസ്തീൻ വറ്റിപ്പോകുന്നതും നമ്മൾ കണ്ടു.

യഹൂദനായിരുന്ന ലിയോ പോൾഡ് വെയ്സ് മതം മാറി ഇസ്‌ലാം സ്വീകരിച്ചു മുഹമ്മദ് അസദായി. മാധ്യമ പ്രവർത്തകനായ അദ്ദേഹം തൻ്റെ Road To Mecca യിൽ സയണിസ്റ്റ് ആചാര്യനും ബുദ്ധിജീവിയുമായ ചെയിം വെയ്സ്മാനുമായുള്ള തൻ്റെ സുദീർഘമായ അഭിമുഖം ഉദ്ധരിക്കുന്നുണ്ട്. ലിയോപോൾഡ് വെയ്സിന്റെ ചോദ്യം: ‘അറബ് ജനതയുടെ ശക്തമായ എതിർപ്പുകൾ വകവെക്കാതെ പാലസ്തീൻ ജൂതദേശമാണെന്നു പറയാനെന്തുണ്ട് ന്യായം? ഒന്നുമില്ലെങ്കിലും അവരല്ലേ ഭൂരിപക്ഷം?’
വെയ്സ്മാൻ നിസ്സംഗമായി പ്രതികരിച്ചു: ‘We expect they will not be in a majority after a few years’
അഥവാ, കൊന്നുതള്ളുമെന്ന്.

ഇസ്രയേൽ രാഷ്ട്ര രൂപീകരണത്തിനു മുമ്പു തന്നെ മസ്ജിദുൽ അഖ്സയുടെ കാര്യത്തിൽ സ്റ്റാറ്റസ് കോ (തൽസ്ഥിതി) തുടരണമെന്നു കരാർ ഉണ്ടായിരുന്നു. രാഷ്ട്രീയ സയണിസ്റ്റ് കരുനീക്കങ്ങളുടെ ഫലമായി കുടിയേറ്റം ശക്തമാകുമ്പോഴാണ് 1878 ൽ തുർക്കിയും യൂറോപ്യൻ ശക്തികളും തമ്മിൽ ബെർലിൻ കരാറിൽ ഒപ്പുവെക്കുന്നത്. ബാൽഫർ പ്രഖ്യാപനത്തിലും ബെർലിൻ കരാർ പാലിക്കപ്പെടുമെന്നു പ്രഖ്യാപിച്ചിരുന്നു. ജൂത രാഷ്ട്രചരിത്രത്തിൽ അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും വെറും ജലരേഖയാണ്.

1991 ൽ നിലവിൽ വന്ന ദി പ്ലേസ് ഓഫ് വർഷിപ് (സ്പെഷ്യൽ പ്രൊവിഷൻ) നിലവില്ലുള്ളപ്പോഴാണ് ഈ ഗൂഢാലോചനയും അതിനൊത്താശ ചെയ്യുന്ന ജില്ല, ഹൈകോടതി വിധികളും എന്നോർക്കണം. ആരാധനാലയങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള സ്റ്റാറ്റസ് കോ (തൽസ്ഥിതി) തുടരണമെന്നായിരുന്നു ആക്ടിൻ്റെ അന്തസത്ത.

ഫാഷിസത്തിൻ്റെ മൂലകാണ്ഡം നുണകളാണ്. വിതയ്ക്കുന്ന നുണകളുടെ വേരാഴമറിയണമെങ്കിൽ, ഇസ്രയേലിൻ്റേത് പ്രധിരോധമല്ലേ, ഹമാസ് അങ്ങോട്ടുചെന്നു അക്രമിച്ചിട്ടല്ലേ, ബാബരി പൊളിച്ചത് ക്ഷേത്രം പൊളിച്ചുണ്ടാക്കിയ പള്ളിയായതു കൊണ്ടല്ലേ, അവിടെ ഹിന്ദുക്കൾക്കും അവകാശമില്ലേയെന്നൊക്കെ ചോദിക്കുന്ന പ്രിവിലേജഡ് പൊതു ബോധത്തെ നിരീക്ഷിച്ചാൽ മതി.
ഫാഷിസം ഒരു ക്യാൻസറാണ്. അത് ആദ്യം ബാധിക്കുന്നത് മനുഷ്യരുടെ നട്ടെല്ലുകളെയാണെന്ന കവി റഹീം പൊന്നാടിൻ്റെ വരികൾ അർത്ഥഗർഭമാവുന്നത് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികളുടെ അമ്മിച്ചുവട്ടിൽ വാലു കുടുങ്ങിയ സെലിബ്രിറ്റികളുടെ ദുർഗതിയോർക്കുമ്പോഴാണ്.

നമുക്ക് ഇന്ത്യയിലേക്കു വരാം. ബാബരി ധ്വംസനത്തിനു ശേഷം തൽസ്ഥാനത്തു നിർമിച്ച രാമക്ഷേത്ര ഉദ്ഘാടന ശേഷം കരുനീക്കങ്ങൾ ഗാൻവാപി മസ്ജിദിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മുസ്‌ലിംകൾ നാന്നൂറ് വർഷമായി ആരാധന നിർവഹിച്ചു പോരുന്ന ഗാൻവാപി മസ്ജിദിൽ കഴിഞ്ഞ മുപ്പതു വർഷമായി സംഘ്പരിവാറിൻ്റെ കഴുകക്കണ്ണുകളുണ്ട്. 1991 ൽ നിലവിൽ വന്ന ദി പ്ലേസ് ഓഫ് വർഷിപ് (സ്പെഷ്യൽ പ്രൊവിഷൻ) നിലവില്ലുള്ളപ്പോഴാണ് ഈ ഗൂഢാലോചനയും അതിനൊത്താശ ചെയ്യുന്ന ജില്ല, ഹൈകോടതി വിധികളും എന്നോർക്കണം. ആരാധനാലയങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള സ്റ്റാറ്റസ് കോ (തൽസ്ഥിതി) തുടരണമെന്നായിരുന്നു ആക്ടിൻ്റെ അന്തസത്ത. രാജ്യത്തിൻ്റെ അടിത്തറ പിഴുതെടുക്കുന്ന അവകാശ വാദങ്ങൾ ജനാധിപത്യത്തെ കശാപ്പു ചെയ്യാതിരിക്കാനുള്ള കരുതലിൻ്റെ ഫലമായായിരുന്നു പ്രസ്തുത നിയമം പുറപ്പെടുവിക്കപ്പെട്ടത്. ബാബരിയിൽ സ്വയംഭൂവായ വിഗ്രഹമെടുത്ത് സരയൂ നദിയിലെറിയണമെന്നു നെഹ്റു പ്രസ്താവിച്ചതും ആ കരുതലിൻ്റെ പുറത്തായിരുന്നു.

ബാബരിയായാലും ഗാൻവാപിയായാലും കേവലം ആരാധനാലയത്തിൻ്റെ കാര്യത്തിലൊതുങ്ങുന്ന പദ്ധതികളല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരന്മാരാക്കി അരികുവത്കരിച്ചു മതരാഷ്ട്ര സ്ഥാപനത്തിനുള്ള പദ്ധതിയുടെ ഗണിതഭദ്രമായ പ്രയോഗങ്ങളുടെ മുഖവുരയാണത്. ഗാൻവാപിയും മധുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദും കൂടി ഞങ്ങൾക്കു വിട്ടുതന്നാൽ ഞങ്ങൾ കൂതൽ പള്ളികളിലേക്കു തിരിയില്ലെന്ന രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയുടെ ഭീഷണി വന്നിരിക്കുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കോടതിയുടെയും ബ്യൂറോക്രസിയുടെയും ഒത്താശയോടെ സാധിച്ചെടുക്കാമെന്ന അഹംഭാവത്തിൻ്റെ പേരാണ് ഫാഷിസം. അതിനിടയ്ക്ക്, ശാഹി ഈദ് ഗാഹ് മസ്ജിദിൽ സർവേക്കും ഗാൻവാപിയിൽ പൂജക്കും കോടതികൾ അനുമതി കൊടുത്തിരിക്കുന്നു. ബാഗ്‌പതിലെ ബദ്റുദ്ദീൻ ഷായുടെ ദർഗയും ഹിന്ദുക്കൾക്കു വിട്ടുകൊടുത്തിരിക്കുന്നു. മഹാഭാരത്തിൽ പരാമർശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത‌ സ്ഥലത്താണ് ദർഗയുള്ളതെന്നാണ് ഹിന്ദുത്വ വിഭാഗത്തിൻ്റെ വാദം.

‘അറബ് ജനതയുടെ ശക്തമായ എതിർപ്പുകൾ വകവെക്കാതെ പാലസ്തീൻ ജൂതദേശമാണെന്നു പറയാനെന്തുണ്ട് ന്യായം? ഒന്നുമില്ലെങ്കിലും അവരല്ലേ ഭൂരിപക്ഷം?’ വെയ്സ്മാൻ നിസ്സംഗമായി പ്രതികരിച്ചു: ‘We expect they will not be in a majority after a few years’ അഥവാ, കൊന്നുതള്ളുമെന്ന്.

ഇന്ത്യയിലിപ്പോൾ സംഘ്പരിവാറിനു വേണ്ടത് മുസ്‌ലിംകളെ രോഷം കൊള്ളിക്കുകയാണ്. അവരുടെ വിശ്വാസത്തെ വൃണപ്പെടുത്തി കലാപത്തിനിറക്കലാണ്. ഫാഷിസത്തിന് ഒരു കനലു കിട്ടിയാൽ മതി. ഗുജറാത്തിൽ നിന്നു നമ്മളതു കണ്ടതാണ്. ദിവസങ്ങൾക്കു മുന്നേ വീടുകളാക്രമിക്കാനുള്ള കല്ലിറക്കി കപിൽമിശ്രയുടെ പ്രസംഗത്തോടെ മൃഗഭാവം പ്രാപിച്ച മനുഷ്യർ നടത്തിയ ഡൽഹി വംശഹത്യ അതിൻ്റെ മറ്റൊരു പകർപ്പായിരുന്നു. പക്ഷേ, എല്ലാവരും ഉത്തരവാദിയായി കണ്ടത് കപിൽമിശ്രയെ മാത്രമാണ്. അതിനു മുമ്പേ നടന്ന ആസൂത്രണങ്ങൾ ആരും ചർച്ച ചെയ്തില്ല. ഇങ്ങനെ കാണാമറയത്തിരുന്നു കര്യങ്ങൾ സാധിക്കാൻ കഴിയുന്നതാണ് സംഘ്പരിവാറിൻ്റെ സാമർത്ഥ്യം. അതുപോലൊരു കനലൊപ്പിക്കാനുള്ള തത്രപ്പാടാണ് ബാബരിയായും രാമക്ഷേത്രമായും ഗാൻവാപിയായും പരിണമിക്കുന്നത്. കലാപമുണ്ടാക്കണം, ചോരപ്പുഴയൊഴുക്കണം, ഏകപക്ഷീയമായ വംശഹത്യയല്ലയെന്നു സമർത്ഥിക്കണം. കാരണമന്വേഷിക്കുമ്പോൾ ഒരു മുസ്‌ലിം പേരിൻ്റെ തുമ്പ് കിട്ടണം. അങ്ങനെ രാജ്യത്ത് തീവ്രവാദ ഉന്മൂലനം നടത്തണം. അങ്ങനെ നീളുന്നു ലക്ഷ്യങ്ങൾ. രാമക്ഷേത്ര ഉദ്ഘാടനത്തിൻ്റെ തൊട്ടു മുമ്പ് മുസ്‌ലിം പേരിൽ കെട്ടിച്ചമച്ച ബോംബാക്രമണ ഭീഷണിയും ആ കൂട്ടത്തിൽ വായിക്കണം. ആ ചൂണ്ടയിൽ മുസ്‌ലിംകൾ കൊത്താത്തതു തന്നെയാണ് സംഘ്പരിവാറിൻ്റെ എടുത്തുചാട്ടത്തിനുള്ള പ്രധാന പരിമിതി.

നമ്മളാദ്യം ഉദ്ധരിച്ച ‘Israeled’ ഇസ്രയേലിനോളം ചേരുന്നുണ്ട് ഇന്ത്യയിലെ സംഘ്പരിവാറിന്. ഇസ്രയേലിനു ലോകപൊലീസുണ്ട്. സംഘ്പരിവാറിനു ജുഡീഷ്യറിയും.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

റജബ്; വിശ്വാസിയുടെ അനുഗ്രഹകാലം

Next Post

ഇമാം ശാഫിഈ (റ); ഇടവഴികളില്ലാത്ത യാത്രകൾ

റാശിദ് ആമപ്പൊയില്‍

റാശിദ് ആമപ്പൊയില്‍

എഴുത്തുകാരൻ, വിദ്യാർത്ഥി

Next Post
ഇമാം ശാഫിഈ (റ); ഇടവഴികളില്ലാത്ത യാത്രകൾ

ഇമാം ശാഫിഈ (റ); ഇടവഴികളില്ലാത്ത യാത്രകൾ

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact