യാത്രകൾ എക്കാലത്തും വിജ്ഞാന സമ്പാദനത്തിന്റെ പ്രധാന മാധ്യമമാണ്. യാത്രകളിലൂടെ പുതിയ ദേശങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും അവിടെ നിലനിൽക്കുന്ന അറിവിന്റെ ഉറവിടങ്ങളെയും അനുഭവിച്ചറിയാൻ സാധിക്കുന്നു. ലോകത്ത് അറിവുകൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ ആളുകളെക്കുറിച്ച്, വിശിഷ്യാ ഇസ്‌ലാമിക പണ്ഡിതരെക്കുറിച്ചു പഠിക്കുമ്പോൾ അവിടെയെല്ലാം അവർ താണ്ടിക്കടന്ന രാജ്യാതിർത്തികളുടെ കഥകൾ നമുക്കു വായിക്കാനാകും. ആവശ്യമുള്ള വിജ്ഞാനത്തിന്റ ഏറ്റവും ആധികാരികമായ ഉറവിടം ലോകത്തെവിടെയാണെങ്കിലും എന്തു ത്യാഗം സഹിച്ചും, അതു തേടിപ്പിടിക്കുകയെന്നത് അവരുടെ ശീലമായിരുന്നു. നിരവധി ഉദാഹരങ്ങൾ ചരിത്രത്താളുകളിൽ തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട്.
ഈ അർത്ഥത്തിൽ ഇമാം ശാഫിഈ(റ) വിൻ്റെ ജീവിതം യാത്രകളാൽ സമ്പന്നമായിരുന്നു. ആ ജീവിതത്തെ, മഹാൻ നടത്തിയ യാത്രകളുടെ അടിസ്ഥാനത്തിൽ മാത്രം നമുക്കു വേർതിരിക്കാൻ സാധിക്കും.
ഇറാഖ് യാത്ര യാദൃച്ഛികമായിരുന്നതിനാൽ തന്നെ അന്നാട്ടിലെ വിജ്ഞാന സമ്പത്തിലുള്ള അതിയായ മോഹം മനസ്സില്‍ ബാക്കിവെച്ചാണ് മഹാന്‍ മക്കയിലേക്കു മടങ്ങിയത്. അങ്ങനെ മദീനയിൽ നിന്ന് മാലികി മദ്ഹബും ഇറാഖിൽ നിന്ന് ഹനഫി മദ്ഹബും പരിപൂർണമായി സ്വായത്തമാക്കി.
ഹിജ്റ വർഷം 150ൽ പലസ്തീനിലെ ഗസ്സയിൽ ജുന്ദ് ഫിലസ്തീൻ മേഖലയിലാണ് മഹാൻ ജനിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഉപ്പ വിടപറഞ്ഞുപോയി. തൻ്റെ ഓമനപുത്രനു രണ്ടു വയസ്സുള്ളപ്പോൾ ഉമ്മയൊരു തീരുമാനമെടുത്തു, മകനെയും കൊണ്ട് വിശുദ്ധ മക്കയിലേക്കു പോകണം. ഏറെ കഷ്ടതകൾ സഹിച്ച് അവർ മക്കയുടെ പുണ്യഭൂമിയിലെത്തി. പ്രയാസങ്ങൾ നിറഞ്ഞ കുടുംബപശ്ചാത്തലത്തിലും പഠനത്തിലാണ് ഇമാം ശാഫിഈ(റ) തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. മക്കയിലെ അക്കാലത്തെ മുഫ്തിയായിരുന്ന മുസ്‌ലിം ഇബിനു ഖാലിദ് അസ്സൻജിയായിരുന്നു ആദ്യത്തെ അധ്യാപകൻ. ഏഴ് വയസ്സായപ്പോഴേക്കും മഹാൻ ഖുർആൻ പൂർണമായും മനഃപാഠമാക്കിയിരുന്നു. പത്താം വയസ്സായപ്പോഴേക്കും ഇമാം മാലിക്കി(റ) വിൻ്റെ മുഅത്വയും ഹൃദിസ്ഥമാക്കി.
അവർ മദീനയില്‍ ചെന്ന് ഇമാം മാലിക്(റ) വിനെ സമീപിച്ച് അവരിൽ നിന്ന് മുവത്വ നേരിട്ടു പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യമൊക്കെ മഹാൻ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ആ പത്തു വയസ്സുകാരൻ മുവത്ത്വ പരിപൂർണമായി കാണാതെ വായിച്ചു കേൾപ്പിച്ചപ്പോൾ മഹാൻ അത്ഭുതാവഹനാവുകയും ഇമാം ശാഫിഈ(റ) വിനെ നന്നായി ആശീർവാദിക്കുകയും ചെയ്തു.
പതിനഞ്ച് വയസ്സായപ്പോൾ ഫത്‌വ നല്‍കാനുള്ള യോഗ്യത നേടുകയും ഉസ്താദ് മുസ്‌ലിമുബ്നു ഖാലിദുസ്സന്‍ജി(റ) ഫത്‌വക്കനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മദീനയില്‍ നിന്നു മക്കയിലേക്കു തന്നെ തിരിച്ചുവന്നു. ആ സമയം വിശുദ്ധഹജ്ജ് കര്‍മത്തിനെത്തിയ യമനിലെ ഭരണാധികാരിക്കൊപ്പം അവിടേക്കു പോയി. അവിടത്തെ കുറഞ്ഞ കാലത്തെ ജീവിതത്തിനിടയില്‍ യമനീ പണ്ഡിതന്മാരില്‍ നിന്ന് നേടാവുന്നത്രയും വിജ്ഞാനം കരഗതമാക്കി. ശേഷം ഹിജ്‌റ 184 ൽ ഇമാം ബാഗ്ദാദിലെത്തുകയും മഹാൻ അവിടെയുള്ള അറിവിൻ ഉറവകൾ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. ഹാറൂന്‍ റശീദിന്‍റെ ദര്‍ബാറിലെ സുപ്രസിദ്ധ ഹനഫീ പണ്ഡിതന്‍ മുഹമ്മദുബ്നുല്‍ ഹസന്‍ അൽ ശൈബാനി പോലെയുള്ളവരിൽ നിന്നു ധാരാളം ഹദീസുകളും ഫിഖ്ഹ് വിജ്ഞാനീയങ്ങളും നേടി. പണ്ഡിതരുമായി ചർച്ചകളും കൂടിക്കാഴ്ചകളും നടത്തി തന്‍റെ വിജ്ഞാനദാഹം തീർക്കാൻ മഹാൻ പരമാവധി അധ്വാനിച്ചു. ഇറാഖ് യാത്ര യാദൃച്ഛികമായിരുന്നതിനാൽ തന്നെ അന്നാട്ടിലെ വിജ്ഞാന സമ്പത്തിലുള്ള അതിയായ മോഹം മനസ്സില്‍ ബാക്കിവെച്ചാണ് മഹാന്‍ മക്കയിലേക്കു മടങ്ങിയത്. അങ്ങനെ മദീനയിൽ നിന്ന് മാലികി മദ്ഹബും ഇറാഖിൽ നിന്ന് ഹനഫി മദ്ഹബും പരിപൂർണമായി സ്വായത്തമാക്കി.
ശേഷം മക്കയിലേക്കു തന്നെ മടങ്ങിവന്നു. ഒൻപതു വർഷത്തോളം അവിടെ ജീവിച്ചു. ആ സമയത്ത് ഹറമിൽ വെച്ച് ഒരുപാട് പണ്ഡിതന്മാർക്കു ദർസ് നടത്തി. വ്യത്യസ്ത പഠനപര്യവേഷണങ്ങൾ ഈ കുറഞ്ഞ കാലത്തിനുള്ളിൽ നടന്നു.
മക്കയില്‍ നിന്നു മഹാൻ വീണ്ടും ഇറാഖിലേക്കു പോയി. അവിടെ വെച്ചാണ് അൽ രിസാലയെന്ന ഉസൂലുൽ ഫിഖ്ഹിലെ ആദ്യ ഗ്രന്ഥം മഹാനവർകളുടെ കരങ്ങളാൽ വിരചിതമാകുന്നത്. രണ്ടു വര്‍ഷത്തോളം അവിടെ താമസിച്ചു. ശേഷം മക്കയിലേക്കു തന്നെ മടങ്ങി. തുടര്‍ന്ന് ഈജിപ്തിലേക്കു യാത്രയായി.
ശേഷം മിസ്റിലേക്കു പോവുകയും തന്റെ രിസാലയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഈ അടിസ്ഥാനത്തിൽ ഈജിപ്തിലെത്തിയതിനു ശേഷം മഹാനവർകൾ പറഞ്ഞ അഭിപ്രായങ്ങളാണ് ശാഫിഈ മദ്ഹബിൽ ജദീദായ ഖൗൽ (പുതുതായ വാക്ക്) എന്നപേരിൽ അറിയപ്പെടുന്നത്. മഹാൻ വഫാതാകുന്നതു വരെ അവിടെയാണ് കഴിഞ്ഞത്.
ഏഴ് വയസ്സായപ്പോഴേക്കും മഹാൻ ഖുർആൻ പൂർണമായും മനഃപാഠമാക്കിയിരുന്നു. പത്താം വയസ്സായപ്പോഴേക്കും ഇമാം മാലിക്കി(റ) വിൻ്റെ മുഅത്വയും ഹൃദിസ്ഥമാക്കി.
ഇമാം ശാഫിഈ(റ)വിൻ്റെ സഞ്ചാരകഥകള്‍ ചരിത്രതാളുകളിൽ നിന്നു വ്യക്തമാണ്. വിജ്ഞാന സാമ്പാദനവും അതിന്റെ പ്രസരണവുമായിരുന്നു മഹാൻ്റെ ജീവിതലക്ഷ്യം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള പണ്ഡിത മഹത്തുക്കളുമായി നേരില്‍ സന്ധിക്കുന്നതിനായി അവർ നടത്തിയ യാത്രകള്‍ ത്യാഗപൂർണമായിരുന്നു. എത്തിയ സ്ഥലങ്ങളിലെല്ലാം പണ്ഡിതന്മാരെ കണ്ടെത്തി ശിഷ്യത്വവും അവരുടെ പൊരുത്തവും അംഗീകാരവും നേടൽ അവരുടെ പതിവായിരുന്നു. എല്ലാ സ്ഥലത്തും അദ്ദേഹത്തിന്‍റെ ദര്‍സുകള്‍ ശ്രവിക്കാന്‍ ധാരാളം വിജ്ഞാനകുതുകികളെത്തി. ഇബ്റാഹീമുല്‍ ഹര്‍ബി പറയുന്നു: ‘ഇമാം ശാഫിഈ(റ) ബഗ്ദാദിലെത്തുന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള പ്രസിദ്ധമായ ജുമുഅ മസ്ജിദില്‍ 24 വിജ്ഞാന സദസ്സുകളുണ്ടായിരുന്നു. ഒരാഴ്ച കൊണ്ട് മൂന്നോ നാലോ അല്ലാത്ത സദസ്സുകളെല്ലാം നിന്നുപോയി. എല്ലാവരും ശാഫിഈ ഇമാമിന്‍റെ ദര്‍സില്‍ ലയിക്കുകയാണുണ്ടായത്.
വിശ്രമമില്ലാത്ത വിജ്ഞാന യാത്രകൾക്കൊടുവിൽ ഹിജ്റ 204 റജബ് അവസാന ദിവസം മിസ്റിൽ വെച്ച് ഇമാം ശാഫിഈ(റ) എന്നെന്നേക്കുമായി ഈ ലോകത്തു നിന്നു യാത്രയായി. മഹാന് അപ്പോൾ 54 വയസ്സായിയിരുന്നു പ്രായം.
മിസ്റിലാണ് മഹാൻ അന്ത്യവിശ്രമം കൊള്ളുന്നത്. ആയിരങ്ങളുടെ ആശാ കേന്ദ്രമായി ആ അനുഗൃഹീത സന്നിധി ഇപ്പോഴും വെളിച്ചം പടർത്തുന്നു.


