രാജ്യത്തെ കോച്ചിംഗ് തലസ്ഥാനമായി പേരെടുത്ത നഗരമാണ് രാജസ്ഥാനിലെ കോട്ട. 1980 കളുടെ തുടക്കത്തിലാണ് ആധുനിക കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. 1949ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ ജനിച്ച വിനോദ്കുമാർ ബൻസാലായിരുന്നു ആധുനിക കോട്ടയുടെ ഉപജ്ഞാതാവ്. ബനാറസിലെ ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം രാജസ്ഥാനിലെ കോട്ടയിലെ ജെകെ സിന്തറ്റിക്സെന്ന കെമിക്കൽ കമ്പനിയിൽ ജോലി നേടി. 1974 വികെ ബൻസാലിനു മാരകമായ മസ്കുലർ ഡിസ്ട്രോഫി സ്ഥിരീകരിച്ചു. അദ്ദേഹത്തിൻ്റെ ആയുസ്സ് ഡോക്ടർമാർ കുറിച്ചു നൽകി.
1983 ആയപ്പോഴേക്കും കോട്ടയിലെ സാമ്പത്തിക പ്രതിസന്ധി കാരണം ജെകെ സിന്തറ്റിക് അടച്ചുപൂട്ടേണ്ടി വന്നു. തുടർന്ന് ഉപജീവനമാർഗം തേടിയ വികെ ബൻസാലിൻ തന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള എൻട്രൻസ് എക്സാമുകൾക്കു വിദ്യാർഥികളെ പരിശീലിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്നത്തെ ഒരൊറ്റ തീരുമാനത്തിൽ നിന്നായിരുന്നു ആധുനിക കോട്ടയുടെ തുടക്കമുണ്ടാകുന്നത്. ഒരു കെമിക്കൽ എൻജിനീയർ എന്നതിനപ്പുറം മികച്ച അധ്യാപകനും കൂടിയായിരുന്നു ബൻസാലിൻ.
ഇത്രയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞദിവസം പതിനെട്ടുകാരിയായ ജെഇഇ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഹാരികയെന്ന പെൺകുട്ടി കോട്ടയിലെ ഹോസ്റ്റൽ മുറിയിൽ
“I am loser. I am worst daughter. Sorry mummy papa. Yahi last option he,” എന്ന കുറിപ്പെഴുതി ആത്മഹത്യ ചെയ്തു.
എട്ടോളം വിദ്യാർഥികളിൽ നിന്നായിരുന്നു ബൻസാലിന്റെ തുടക്കം. മുമ്പ് ശീലിച്ചിട്ടില്ലാത്ത കഠിനമായ പരിശീലന മുറകളിലൂടെ അദ്ദേഹം അവരെ പഠിപ്പിച്ചു.1991 ൽ അദ്ദേഹത്തിൽനിന്ന് പരിശീലനം നേടിയ ഏതാനും വിദ്യാർത്ഥികൾ ജെഇഇ എക്സാം പാസായതോടെ, ബെൻസാലിൻ ഐഐടി, ജെഇഇ കോച്ചിംഗ് സെന്റർ ഔദ്യോഗികമായി ആരംഭിച്ചു. 1994 കാലം ആയപ്പോഴേക്കും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവേശന പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിൽ ബൻസാൽ വളരെ പ്രശസ്തനായിത്തീർന്നു. അടുത്ത നഗരങ്ങളിൽ നിന്നുള്ള മാതാപിതാക്കൾ വലിയ സ്വപ്നങ്ങളുമായി ബൻസാലിന്റെ വീട്ടുവാതിൽക്കലെത്തി, അവരുടെ കുട്ടികളെ ഏറ്റെടുക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. തന്റെ അടുത്തേക്കു വരുന്നവരെയെല്ലാം കഠിനമായ പ്രവേശന പരീക്ഷയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ ബൻസാൽ ബാർ താഴ്ത്തുകയും കോട്ടയുടെ കോച്ചിംഗ് രാജാവായി മാറുകയും ചെയ്യുകയാണ് ഉണ്ടായത്.
നിലവിൽ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട്, മോഷൻ എജ്യുക്കേഷൻ, റെസൊണൻസ്, ബൻസാൽ, ആകാശ്, കരിയർ പോയിൻ്റ്, ഫിസിക്സ് വല്ലാഹ്, അൺകാദമി എന്നിവയുൾപ്പെടെ കോട്ടയിൽ നാൽപ്പതിലധികം പ്രശസ്ത കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇത്രയും സ്ഥാപനങ്ങളിൽ എൻജിനീയറിങ്ങിനുള്ള ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ), മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ മത്സര പരീക്ഷകൾക്കു തയ്യാറെടുക്കാൻ പ്രതിവർഷം രാജ്യത്തുടനീളമുള്ള രണ്ടു ലക്ഷത്തിലധികം വിദ്യാർഥികളാണ് കോട്ടയിലെത്തുന്നത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നഗരത്തിൻ്റെ സാമ്പത്തിക ജീവനാഡിയായി മാറി. ഇന്ന് കോട്ടയിൽ കുറഞ്ഞത്, 4,000 ഹോസ്റ്റലുകളും 40,000 പേയിംഗ് ഗസ്റ്റ് സൗകര്യങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് വിദ്യാഭ്യാസത്തിൻ്റെ “പുതിയ കാശി” എന്നാണ്. കോട്ട ഫാക്ടറി, എൻട്രൻസ് ക്യാപിറ്റൽ എന്നു തുടങ്ങി പല പേരുകളിലാണ് കോട്ട അറിയപ്പെടുന്നത്.
രാജ്യത്തെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥികളുടെ ആത്മഹത്യ നിരക്കിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രധാന കോച്ചിംഗ് കേന്ദ്രമായ കോട്ടയിൽ 2023ൽ മാത്രം 26 വിദ്യാർത്ഥികൾ ജീവനൊടുക്കി. 2022ൽ 15, 2021 ൽ 1, 2020 ൽ 4, 2019ൽ 8, 2018 ൽ 12, 2017ൽ 10 വിദ്യാർത്ഥികൾ എന്നിങ്ങനെ നീണ്ടുപോകുന്ന നഗരത്തിലെ ആത്മഹത്യ കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്.
ഒരു പരിധിവരെ ഇത്തരം ആത്മഹത്യകളിൽ മാതാപിതാക്കൾക്കു കൂടി പങ്കുണ്ട്. സ്വന്തം മക്കളുടെ കഴിവും അഭിരുചിയും മനസ്സിലാക്കാതെ അറവുമാടുകൾ കണക്കെ എൻട്രൻസ് കോച്ചിംഗ് സെൻ്ററുകളിലേക്കു തള്ളിവിടുന്നതിനു മുമ്പ് അവരോടു കൂടിയൊന്നു ചോദിക്കൂ…
ആത്മഹത്യ കേസുകളിൽ റെക്കോർഡ് വർധനവ് ഉണ്ടായതോടെ ഫാനുകളിൽ ആൻറി ഹാങ്ങിങ് (Anti Hanging, ഇരുപത് കിലോയിൽ കൂടുതൽ ഭാരമുള്ള ഒരു വസ്തു ഫാനിൽ തൂക്കിയിട്ടാൽ അതിൽ ഘടിപ്പിച്ചിരിക്കുന്ന സ്പ്രിംഗ് വികസിക്കുകയും ആത്മഹത്യ ഫലം വിഫലമാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ) ഉപകരണം നിർബന്ധമാക്കി. അതോടൊപ്പം രണ്ടുമാസത്തേക്കു പരീക്ഷയൊന്നും നടത്തരുതെന്നു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കു നിർദേശം നൽകുന്നതുവരെയുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊണ്ടിരുന്നു. വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതു തടയാൻ കോട്ടയിലെ ഹോസ്റ്റലുകളുടെ ബാൽക്കണികളിലും ലോബികളിലും ആത്മഹത്യവിരുദ്ധ വലകൾ സ്ഥാപിക്കുകയും, ഹോസ്റ്റലുകളിലും പിജി അക്കോമഡേഷനുകളിലും താമസിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ വിഷാദമോ സമ്മർദമോ ഉണ്ടോയെന്നു പരിശോധിക്കാൻ കോട്ട പോലീസ് വാർഡൻമാർ, മെസ്സ് വർക്കർമാർ തുടങ്ങിയവർക്ക് നിർദേശം നൽകുകയും, സദാനിരീക്ഷണ വിധേയമാക്കുകയും ചെയ്തിരുന്നു. അത്രയും ഭീതിതമായിരുന്നു കോട്ടയിലെ അന്തരീക്ഷം.
ഇത്രയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞദിവസം പതിനെട്ടുകാരിയായ ജെഇഇ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഹാരികയെന്ന പെൺകുട്ടി കോട്ടയിലെ ഹോസ്റ്റൽ മുറിയിൽ
“I am loser. I am worst daughter. Sorry mummy papa. Yahi last option he,” എന്ന കുറിപ്പെഴുതി ആത്മഹത്യ ചെയ്തു. രാജ്യം വേദനയോടെയാണ് ഈ വരികൾ വായിച്ചത്. 2024 ൽ കോട്ടയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. രണ്ടുദിവസത്തിനുശേഷം നടക്കുന്ന പരീക്ഷയിൽ പരാജയപ്പെടുമോയെന്ന ഭയമായിരുന്നുവെത്രെ ഈ കൗമാരക്കാരിയുടെ ആത്മഹത്യയ്ക്കു കാരണം.
അടിച്ചേൽപ്പിക്കുന്ന കഠിനമായ പരിശീലന മുറകൾ, പാക്ക് ചെയ്ത ഷെഡ്യൂളുകൾ, കട്ട്- ത്രോട്ട് മത്സരങ്ങൾ, ഉയർന്ന റാങ്ക് നേടാനുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിരന്തരമായ സമ്മർദം, മാതാപിതാക്കളുടെ പ്രതീക്ഷകളുടെ ഭാരം, ഗൃഹാതുരത്വം തുടങ്ങിയ കഠിനമായ മാനസിക സമ്മർദങ്ങളാണ് ഇത്തരം തീവ്രമായ തീരുമാനങ്ങളെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്.
കോട്ടയിലെ കോച്ചിംഗ് സെൻ്ററുകൾക്കെതിരെ വലിയ തോതിൽ പരാതികളുയർന്നിട്ടുണ്ട്. പരസ്പരം മത്സരിക്കുകയും, കൂടുതൽ കുട്ടികളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകർഷിപ്പിക്കുന്നതിനായി വലിയതോതിലുള്ള പരസ്യപ്രചരണങ്ങളും നടത്തുകയുമൊക്കെയായി കോച്ചിംഗ് സെൻ്ററുകൾ വിദ്യാഭ്യാസ കച്ചവടത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. എക്സാമുകളിൽ ടോപ് റാങ്കുകളിലെത്തുന്ന വിദ്യാർത്ഥികളുമായി തുറന്ന ജീപ്പിൽ നഗര മധ്യത്തിലൂടെ റാലികൾ സംഘടിപ്പിക്കുന്നതും കോട്ടയിൽ സാധാരണമാണ്. മറ്റു കുട്ടികളുടെ ആരാധനാപാത്രമാക്കാനും തങ്ങളുടെ ഇമേജ് വർധിപ്പിക്കാനുമാണത്രെ ഇത്തരം റാലികൾ സംഘടിപ്പിക്കുന്നത്. പ്രതിവർഷം 1500 കോടിയിലധികം വരുന്ന ലാഭം കോട്ടയിലെ കോച്ചിംഗ് സെന്ററുകൾ കൊയ്യുന്നുണ്ട്.
ഒരു ദിവസം കോട്ടയിലെ വിദ്യാർത്ഥി 18 മണിക്കൂർ പഠനം നടത്തുന്നു. “സൗഹൃദങ്ങൾക്കോ മറ്റു സാമൂഹിക ചുറ്റുപാടുകൾക്കോ ഇവിടെ സ്ഥാനമില്ല. എനിക്കു സുഹൃത്തുക്കളുമായി ചിലവഴിക്കാൻ സമയമില്ല, എന്റെ സുഹൃത്തുക്കൾ പുസ്തകങ്ങളാണ്” കോട്ടയിലെ ഒരു വിദ്യാർഥിനിയുടെ വാക്കുകളാണിത്. പുലർച്ചെ നാലുമണിയ്ക്കു തുടങ്ങുന്ന പഠനം അർധരാത്രി വരെ നീളുന്നു. ഇത്തരം നിർബന്ധിത പഠന രീതികൾക്കാണ് കോട്ടയിലെ പരിശീലന കേന്ദ്രങ്ങൾ വിദ്യാർഥികളെ വിധേയമാക്കുന്നത്.
സ്ഥാപനങ്ങളുടെ മാർക്കറ്റിങ്ങിനായി വിദ്യാർഥികളെ കൃത്യമായ പഠനമുറകളും കഠിനമായ പരിശീലന സെഷനുകളും നിർണയിച്ചു രണ്ടാഴ്ചതോറും പരീക്ഷകൾ നടത്തി റാങ്കിംഗ് അടിസ്ഥാനത്തിൽ വർഗീകരിച്ചുമുള്ള ഒരുതരത്തിൽ വിദ്യാഭ്യാസ കുത്തിവെപ്പുകളാണ് ഇവിടങ്ങളിൽ നടക്കുന്നത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഇത്തരം പ്രവണതകളാണ് വിദ്യാർത്ഥികളിൽ പ്രതികൂല മാനസികാവസ്ഥ സൃഷ്ടിക്കുന്നതിനു കാരണമാകുന്നത്.
2023ല്‍ രാജ്യത്തു നടന്ന 1123 ആത്മഹത്യകൾക്കു കാരണം പരീക്ഷകളിലെ പരാജയമാണെന്നു വെളിപ്പെടുത്തുന്നു. ഇതിൽ 578 പെൺകുട്ടികളും 575 ആൺകുട്ടികളുമാണ്. രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാകേണ്ടവർ ഒരു തുണ്ടുകയറിൽ ജീവനൊടുക്കുന്ന ഈ സാഹചര്യം ഭീതിതമാണ്.
പരീക്ഷകളിൽ പരാജയപ്പെടുമോ, പരാജയപ്പെട്ടാൽ എങ്ങനെ മറ്റുള്ളവരെ അഭിമുഖീകരിക്കും, മാതാപിതാക്കളോട് എന്ത് പറയും, അവരുടെ പ്രതീക്ഷകൾക്കൊത്തുയരാൻ കഴിഞ്ഞില്ലല്ലോ തുടങ്ങിയ ഭയമാണ് മിക്ക വിദ്യാർത്ഥികളെയും ആത്മഹത്യകളിലേക്ക് എത്തിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ എൻ സി ആർ ബി പുറത്തിറക്കിയ, ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2023ല്‍ രാജ്യത്തു നടന്ന 1123 ആത്മഹത്യകൾക്കു കാരണം പരീക്ഷകളിലെ പരാജയമാണെന്നു വെളിപ്പെടുത്തുന്നു. ഇതിൽ 578 പെൺകുട്ടികളും 575 ആൺകുട്ടികളുമാണ്. രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാകേണ്ടവർ ഒരു തുണ്ടുകയറിൽ ജീവനൊടുക്കുന്ന ഈ സാഹചര്യം ഭീതിതമാണ്. ഭരണകൂടം കൃത്യമായ മാർഗനിർദേശങ്ങൾ പുനരാവിഷ്കരിക്കേണ്ടതുണ്ട്. കോച്ചിംഗ് സെന്ററുകളുടെ പ്രവർത്തനരീതികളിൽ പഠനം നടത്തുകയും വിദ്യാർത്ഥികളിലെ സമ്മർദം കുറയ്ക്കാൻ ആവശ്യമായ നടപടികൾ കർശനമാക്കുകയും ചെയ്യുന്നതിനായി ഭരണകൂടം മുന്നിട്ടിറങ്ങണം.
ഒരു പരിധിവരെ ഇത്തരം ആത്മഹത്യകളിൽ മാതാപിതാക്കൾക്കു കൂടി പങ്കുണ്ട്. സ്വന്തം മക്കളുടെ കഴിവും അഭിരുചിയും മനസ്സിലാക്കാതെ അറവുമാടുകൾ കണക്കെ എൻട്രൻസ് കോച്ചിംഗ് സെൻ്ററുകളിലേക്കു തള്ളിവിടുന്നതിനു മുമ്പ് അവരോടു കൂടിയൊന്നു ചോദിക്കൂ. രക്ഷിതാക്കളുടെ സ്വപ്നം മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനെക്കാൾ ഏറെ ഫലപ്രദം മക്കളുടെ സ്വപ്നങ്ങൾക്കു വഴി തെളിയിക്കുന്നതായിരിക്കും.


