വളരെ തിരക്കുപിടിച്ച ആധുനിക ജീവിത ശൈലിയില്‍ ജീവിതത്തില്‍ സംഭവിച്ച അരുതായ്മകളെയും സംഘട്ടനങ്ങളെയും കുറിച്ച് പുനരാലോചിക്കാന്‍ നമ്മിലധികം പേര്‍ക്കും സമയം ലഭിക്കുന്നില്ല. മതവാദികള്‍ എന്നും മതനിരപേക്ഷകരെന്നും സ്വന്തമായി വിശേഷിപ്പിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ആശ്വാസം പകരേണ്ടത്. എന്നാല്‍ ഏറ്റവും അപകടപരമായ രീതിയില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ ഇവരില്‍ നിന്നും ലഭിക്കുന്ന മൗനം ഭീതി വളര്‍ത്തുന്നതാണ്.
മതത്തിന്റെ പേരില്‍ വര്‍ധിച്ചു വരുന്ന ഗുരുതരമായ അക്രമണങ്ങള്‍ എന്ന യഥാര്‍ത്ഥ്യവും ഇതേ തുടര്‍ന്നുള്ള തിരിച്ചടിയും മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇറാഖ്, ഫലസ്തീന്‍ അധിനിവേഷങ്ങളും, തുര്‍ക്കിയിലെ അരക്ഷിതാവസ്ഥയെയുമെല്ലാം ഇതിന്റെ ആഴം കാണിക്കുന്നതാണ്.
എവിടെ നിന്നോ ചില വിചിത്രമായ അവബോധങ്ങള്‍ ആധുനിക ആക്രമങ്ങള്‍ക്കിടയിലും മുസ്‌ലിം സമൂഹത്തെ പിടികൂടുന്നുണ്ട്. നാല്‍പതുകളിലെയും അറുപതുകളിലെയും ഫലസ്തീനിയന്‍ ചിന്തകനായിരുന്ന ഖലീല്‍ സറാകിതി തന്റെ ഫലസ്തീനിയന്‍ നേതാക്കളോട് ഇസ്‌റാഈലുമായുള്ള സംഘട്ടനങ്ങളെ ഒഴിവാക്കാന്‍ കരാറുകള്‍ ഊര്‍ജിതപ്പെടുത്തണമെന്നും അതിലൂടെ നേരിടണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ കാല്‍പനികവും പാരമ്പര്യ വൈരാഗ്യവുമാണെന്നും ആധുനിക യുദ്ധത്തിന്റെ പട്ടികയില്‍ അതിനെ ഉള്‍പ്പെടുത്താന്‍ മാത്രം അതില്ലെന്നുമാണ് അവര്‍ കണക്കാക്കിയത് എന്ന് ജേര്‍ണലില്‍ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. വാസ്തവത്തില്‍ ഇതാണ് ആധുനിക മനുഷ്യരുടെ പ്രശ്‌നം. ഔചിത്യബോധം യഥാര്‍ത്ഥ സിദ്ധാന്തങ്ങളെ മറികടക്കുന്നു.
ആധുനിക മുസ്‌ലിംകള്‍ മതനിരപേക്ഷയുടെ മറുവശം നന്നായി പഠിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈനികര്‍ അക്രമണം നടത്തുമ്പോള്‍ അപൂര്‍വ്വമായി മാത്രമേ പോരാളികളെയും സാധാരണക്കാരെയും വേര്‍ത്തിരിച്ച് കാണാറുള്ളു. ഇത്തരത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരെ പെന്റഗണ്‍ വിശേഷിപ്പിക്കാറുള്ളത് ഉപകാരപ്രദമായ നഷ്ടങ്ങള്‍ എന്നാണ്. വെറുപ്പിനെതിരെയും വിദ്വേഷത്തിനെതിരെയും ചേരിതിരവില്ലാതെ ഒരു പറ്റം മുസ്‌ലിംകള്‍ അടിച്ചമര്‍ത്തുമ്പോള്‍ മറ്റുചിലര്‍ പറയും അവര്‍ നമ്മുടെ കൂട്ടുകാരെ കൊന്നു തള്ളിയിട്ട് നമ്മള്‍ നോക്കി നില്‍ക്കുമെന്നാണോ കരുതുന്നത്. പാവങ്ങളെ വെറുതെ കൊന്നു കളയുന്നതിനെതിരെ ചോദിച്ചാല്‍ ഉപകാരപ്രദമായ നഷ്ടങ്ങളെ ഒരിക്കലും തീവ്രവാദമായി ചിത്രീകരിക്കാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നില്ല. മറിച്ച് അവര്‍ക്ക് അത്യാഹിതങ്ങള്‍ വരാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്ന പറഞ്ഞാണ് ഭരണാധികാരികള്‍ പാപക്കറ കഴുകാറുള്ളത്. ഇത്രയൊക്കെ ചെയ്തിട്ട് അവസാനം വെറുതെ കൊന്നുകൂട്ടിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അനുശോചനവും ഖേദ പ്രകടനവുമെല്ലാം നീതികേട് മനസ്സിലാക്കിയവരില്‍ അറപ്പും വെറുപ്പും ഉളവാക്കുന്നതാണ്.
മനുഷ്യര്‍ ഇടപഴകുന്ന വ്യത്യസ്ത മേഖലകള്‍ പോലെ തന്നെ മതങ്ങള്‍ക്കും ചില വിരോധാഭാസങ്ങളുണ്ട്. ആധുനിക ലോകത്ത് മതത്തിന്റെ ഒരു പുറം വായിക്കുമ്പോള്‍ നമ്മുടെ ആഗ്രഹങ്ങളെയും ദര്‍ശനങ്ങളെയും അത് സ്വര്‍ഗം വരെ കൈപിടിച്ചുയര്‍ത്തുമെന്ന് തോന്നും. അതിനു പുറമെ എണ്ണമറ്റ സിദ്ധാന്തങ്ങളും മതങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു. ഉദാഹരണം പറയുകയാണെങ്കില്‍ തൗറാത്ത് നമുക്ക് രണ്ട് വാചകങ്ങളിലൊതുക്കാം: ദൈവത്തെ നിന്റെ ഹൃദയം കൊണ്ട് മുഴുവന്‍ സ്‌നേഹിക്കുക, നിന്റെ അയല്‍ക്കാരനെ നിന്നെ പോലെ സ്‌നേഹിക്കുക, ബാക്കിയുള്ളതൊക്കെ നിന്റെ പിന്നില്‍ വരും. നിനക്ക് വെറുപ്പുളവാക്കുന്നതൊക്കെ മറ്റഉള്ളവര്‍ക്കും നീ നല്‍കാതിരിക്കുക. അധാര്‍മികമായി ഒരു ജീവന്‍ കവരുന്നത് നീ ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണ്. ഈ പറഞ്ഞത് മുഴുവന്‍ ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം മതം എന്നിവയില്‍ നിന്നും യഥാക്രമം എടുക്കപ്പെട്ടതാണ്.
ഏതൊരു മതത്തിലും തന്റെ അനുയായി തെറ്റ് ചെയതാല്‍ തന്റെ മതം ആ തെറ്റിനെ ഏറ്റവും കര്‍ശനമായി തടഞ്ഞിട്ടുണ്ടെന്ന ന്യായീകരണവുമായി ആ മതത്തിലെ വിശ്വാസികള്‍ ആ മതത്തെ ന്യായീകരിക്കും. തമ്മില്‍ വെറുപ്പുളളവരാക്കാന്‍ മതങ്ങള്‍ ധാരാളം നിലവിലുണ്ട്. പക്ഷെ പരസ്പരം സ്‌നേഹിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു മതവും ഇവിടെയില്ല എന്നാണ് ജോനാദന്‍ സ്വാഫ്റ്റ് അഭിപ്രായപ്പെടുന്നത്.
ഒരു പക്ഷെ അത് ശരിയായിരിക്കാം. മതത്തെ അദ്ദേഹം മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയവര്‍ക്ക് മതം ഒരു പരിഹാരമല്ല എന്നു മാത്രമല്ല, മതമായിരിക്കും പ്രധാന പ്രശ്‌നം എന്ന് തോന്നിപ്പോകും.
ആധുനിക മതങ്ങളുടെ നിലവിലെ ഏറ്റവും വലിയ ദുരന്തം ജനങ്ങള്‍ മതത്തെ പരസ്പരം സ്‌നേഹവും സാഹോദര്യവും വളര്‍ത്താനുള്ള സാധ്യതയില്‍ കലര്‍ത്തപ്പെട്ട മാരക വിഷമായി കാണുന്നു എന്നുള്ളതാണ്. വിശ്വാസത്തെയും സമര്‍പ്പണത്തെയും അവകാശപ്പെടുന്ന നാം തന്നെയാണ് നമ്മുടെ വിശ്വാസത്തെ ജനങ്ങള്‍ക്ക് ഇത്രമാത്രം ക്രൂരതയുടെ മറ്റൊരു മുഖമായി ചിത്രീകരിക്കാന്‍ അവസരമൊരിക്കി കൊടുത്തത്. ചില തീക്ഷ്ണമായ നമ്മുടെ നിലപാടികള്‍ എണ്ണമറ്റ ജനങ്ങളില്‍ മതത്തെ കുറിച്ച് ഭീതിതമായ കാഴ്ചപ്പാട് ജനിപ്പിക്കുകയും മതത്തെ ഉപേക്ഷിച്ച് പോകാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും നാമവരെ മതത്തെ എതിര്‍ക്കുന്നവരെന്നും, പരിഹസിക്കുന്നവരെന്നും, യുക്തിവാദികളെന്നും വിശേഷിപ്പിച്ച് അകറ്റിനിര്‍ത്തുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ അവരില്‍ അധിക പേരും അങ്ങനെയല്ല, അവരടെ പ്രശ്‌നം മതത്തിലുള്ളവര്‍ മനുഷ്യത്വരഹിതമായും നീചമായും പെരുമാറുമ്പോള്‍ ചില സിദ്ധാന്തങ്ങളെയും ഫിലോസഫികളുടെയും പുറകെ പോകുന്നുണ്ട് എന്ന് മാത്രമാണ്. അങ്ങനെയാണവര്‍ എപിക്‌റ്റെറ്റസിന്റെയും താഓ തേ ചിങ്ങിന്റെയും എന്തിനധികം ദീപക് ചൊപ്രയുടെയുമൊക്കെ സിദ്ധാന്തങ്ങള്‍ വിശ്വസിക്കുകയും ജീവിതം സംഗീതത്തിലും സിനിമയിലുമായി ആനന്ദം കൊള്ളുന്നവരുമായിത്തീരുന്നത്.
നിര്‍മിക്കപ്പെട്ട പല മതങ്ങളും ഒരു കേവല അതിര്‍വരമ്പുകളും സ്വയം നിര്‍മിതമായ ചില നിയമങ്ങളും ആധുനിക ജനങ്ങളെ മതത്തെ ചവറ്റു കൊട്ടയിലേക്കെറിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മതവാദികള്‍ ഒരിക്കലും തങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് തിരിച്ചറിയാതെ മതനിരപേക്ഷകരെ ഇകഴ്ത്തിക്കൊണ്ടിരിക്കുന്നു. മതത്തിന് കൂടുതല്‍ അതിര്‍ വരമ്പുകള്‍ നല്‍കുമ്പോള്‍ വിശ്വാസികള്‍ കൂടുതല്‍ ദേഷ്യമുള്ളവരായി കാണപ്പെടുന്നു. മറ്റുള്ളവര്‍ വിശ്വാസികളെ ഇങ്ങനെ കാണുമ്പോള്‍ അവര്‍ മതത്തെ വെറും വിലക്കുകളായും സങ്കുചിതപ്പെട്ടതായും കണക്കാക്കുന്നു. അതോടൊപ്പം വെറുപ്പും സൃഷ്ടിക്കപ്പെടുന്നു.
നമ്മള്‍ യഥാര്‍ത്ഥത്തില്‍ മതനിരപേക്ഷക വാദികളുടെയും മതവാദികളുടെയും നടുവിലാണ്. ഇരു തലങ്ങളിലും ഒരുപാട് കയ്പ് രുചികളുണ്ട്. ഇരു വിഭാഗവും പ്രശ്‌നങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ ആധുനിക കാലത്ത് അസഹിഷ്ണുത അധികരിക്കുന്നു.
യൂറോപ്പിലെ ജനതക്ക് ക്രിസ്തു മതത്തോട് വിദ്വേഷം തോന്നാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിന്റെ കാരണം നൂറ്റാണ്ടുകളായുള്ള മതത്തിനുള്ളിലെ അസഹിഷ്ണുതയും മതകീയ അക്രമണ ആളുകളുമായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ അത്തരമൊരു കലഹങ്ങളില്ലാഞ്ഞതും സമാനതകളില്ലാത്ത നീതി ബോധവും വിശ്വാസ ബോധവുമെല്ലാം ഇസ്‌ലാമിനെ യൂറോപ്പിന് പ്രിയപ്പെട്ടതാക്കി കൊണ്ടിരിക്കുകയായിരുന്നു. ഖേദകരമെന്ന് പറയട്ടെ റിയാദിലെയും കറാച്ചിയിലെയും തുര്‍ക്കിയിലെയും മറ്റു എണ്ണമറ്റ സ്ഥലങ്ങളിലെ ബോംബ് സ്‌ഫോടനവും മതത്തിന്റെ വക്താക്കന്മാര്‍ക്ക് അസഹിഷ്ണുതയും അക്രമണങ്ങളും ഉല്ലാസം നല്‍കുന്ന വഴികളാണെന്നും അത് മതത്തിന്റെ ഭാഗമാണെന്നും വരെ ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ദോഷ ഫലം ചൂണ്ടിക്കാട്ടുന്നത് അമുസ്‌ലിംകള്‍ മാത്രമല്ല. പല ആധുനിക ഇസ്‌ലാം മത വിശ്വാസികളും മതത്തെ വെറുപ്പുള്ളതായി കണ്ട് ചില ദര്‍ശനങ്ങളിലേക്ക് അഭയം പ്രാപിക്കുന്നു. മതത്തെ വലിച്ചെറിയുന്നു. എന്നിട്ടും പല മുസ്‌ലിംകളും ഇയൊരു പ്രശ്‌നത്തെ കണ്ടതായി ഗണിക്കുന്നില്ല. എവിടെ നോക്കിയാലും ഇതാണ് ഇസ്‌ലാമിനെ ജനങ്ങള്‍ കുറ്റപ്പെടുത്താന്‍ കാരണമെന്ന് എനിക്ക് മനസ്സിലാകുന്നു. ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
മുസ്‌ലിംകള്‍ എന്ന് വാദിക്കുന്നവര്‍ തന്നെ തീവ്രവാദവും ഭീകരവാദവും നടത്തുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ റഹ്മാന്‍ എന്ന വിശേഷമുള്ള അല്ലാഹുവിന്റെ മതത്തില്‍ തന്നെയാണോ അവര്‍ വിശ്വസിക്കുന്നത് എന്ന് ചിന്തിച്ച് പോവുകയാണ്. അല്ലാഹുവിന്റെ അടിമകള്‍ ഈ ലോകത്ത് വളരെ ലളിതമായി ജീവിക്കുന്നവരാണ്. അവരോട് അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ തിരിച്ച് സൗമ്യമായി പെരുമാറുന്നവരാണ് എന്ന ഖുര്‍ആനിക വാക്യത്തിന് എന്ത് പ്രാധാന്യമാണ് അവര്‍ കല്‍പിക്കുന്നത്.
പരസ്പര വഞ്ചന, ചതി, ദുരാരോപണങ്ങള്‍, അക്രമണം, കൊല, കൊള്ളിവെപ്പ് മുതലായ മാനവരാശിയെ മൃഗീയതയിലേക്കെത്തിക്കുന്ന മുഴുവന്‍ കാര്യങ്ങളും മുസ്‌ലിംകള്‍ വെടിയുന്നു. ലോകത്ത് ഇന്ന് പല അക്രമണങ്ങളും നടക്കുന്നുണ്ടെങ്കിലും മുസ്‌ലീകള്‍ ചെയ്യുന്ന തെറ്റുകളെ ഊതി വീര്‍പ്പിച്ച് സമൂഹത്തില്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ലോകത്ത് മതമുള്ള ആര് തെറ്റ് ചെയ്താലും അതവന്റെ മതത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ കൊള്ളരുതാത്ത സിദ്ധാന്തമായി ചിത്രീകരിക്കും. യുക്തി നന്മ ചെയ്യും എന്ന് വാദിക്കുന്ന യുക്തിവാദികള്‍ തെറ്റുചെയ്യുമ്പോള്‍ ജനങ്ങള്‍ അതിനെ മനുഷ്യരുടെ ചിന്തയുടെ ചാപല്യമായേ കണക്കാക്കൂ. അവര്‍ക്ക് പക്ഷെ അത് കൊണ്ട് നഷ്ടമൊന്നും സംഭവിക്കുന്നില്ലെങ്കിലും മതത്തെ അത് സാരമായി ബാധിക്കും.
തന്റെ പ്രവര്‍ത്തനങ്ങളുടെ ഭവിഷ്യത്തുകളെ മറന്ന് വീണ്ടും വീണ്ടും അതേ പ്രവര്‍ത്തി തന്നെ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവന്‍ മതഭ്രാന്തനാണ്. ഒന്നു കൂടി ഊന്നിപ്പറയുകയാണെങ്കില്‍ തന്റെ ജീവിതത്തിന്റെ പ്രവൃത്തി അര്‍ത്ഥ ശൂന്യമാണെന്ന് കരുതി റിസ്‌ക് എടുക്കാന്‍ കഴിയാത്ത ഒരാള്‍ അവന്റെ പ്രയത്‌നം മുഴുവനും വ്യര്‍ത്ഥമാക്കി തീര്‍ക്കുന്നവനാണ്. അദ്ദേഹത്തിന്റെ വിജയങ്ങള്‍ സത്യത്തില്‍ തോല്‍വികളാണ്. അയാളുടെ വിജയങ്ങളുടെ അന്ത്യം പരാജയങ്ങളാണ്.
തീവ്രവാദവും അക്രമവുമൊന്നും മതം ഉള്‍കൊള്ളുന്നതല്ല, മതചിഹ്നവുമല്ല. അതിനെയൊന്നും മതം പ്രോത്സാഹിപ്പിച്ചിട്ടില്ല. ഒരിക്കലും പ്രോത്സാഹിപ്പിക്കുകയുമില്ല. പ്രവാചകര്‍ നബി (സ) പറയുന്നു: യുദ്ധക്കളത്തില്‍ എതിരാളിയെ കൊല്ലണം എന്ന ലക്ഷ്യത്തോടെ ആരും യുദ്ധം ചെയ്യരുത്. ഇനി അങ്ങനെ ഒരവസരം വരികയാണെങ്കില്‍ അത് സന്മാര്‍ഗം സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് എന്ന ലക്ഷ്യം മാത്രമായിരിക്കണം. കാരുണ്യം എന്നത് ഒരു പ്രവര്‍ത്തനമല്ല, മറിച്ച് ഒരു പ്രവര്‍ത്തിയെ അലങ്കരിക്കുന്നതാണ്. ഒരു പ്രവര്‍ത്തനത്തിലും അത് വിഭാടനം ചെയ്യുന്നില്ല. ആ പ്രവര്‍ത്തി നീചവും മോശവും അപകീര്‍ത്തിപ്പെടുത്തുമ്പോഴല്ലാതെ. മറ്റൊരവസരത്തില്‍ നബി (സ) പറഞ്ഞു: അല്ലാഹു ഒരിക്കലും എളിമയും പരുഷതയും ഒപ്പം മേളിപ്പിക്കുകയില്ല.
മനുഷ്യനെ മതത്തിലേക്കടുപ്പിക്കുന്നത് മാന്യത നിറഞ്ഞ പെരുമാറ്റമാണ്. അതു കൊണ്ടാണ് അല്ലാഹു നബിയോട് ഖുര്‍ആനിലൂടെ പറയുന്നത്. നബിയേ, അങ്ങേക്ക് എളിമയും കരുണയും നിറഞ്ഞ സല്‍സ്വഭാവം നല്‍കിയത് അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവുമാണ്. അങ്ങേക്കെങ്ങാനും കാര്‍ക്കശ്യം നിറഞ്ഞ സ്വഭാവമായിരുന്നെങ്കില്‍ അത് ജനങ്ങള്‍ക്ക് വെറുപ്പുളവാക്കുകയും അങ്ങയില്‍ നിന്ന് ജനങ്ങള്‍ അകലുകയും ചെയ്യുമായിരുന്നു. തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്വഹീഹായ ഹദീസില്‍ കാണാം: നബി (സ) പറയുന്നു: അക്രമവും അരാചകത്വവും കൊടികുത്തിവാഴുന്ന അവസാന കാലമാകുമ്പോള്‍ നിങ്ങള്‍ അതിലെ ആദം നബിയുടെ പുത്രന്മാരില്‍ നിന്നും നന്മ പ്രവര്‍ത്തിച്ചവനെ പോലെ നന്മ പ്രവര്‍ത്തിക്കുന്നവരില്‍ ആദ്യത്തെ ആളായി. അവര്‍ പറഞ്ഞതു പോലെ പറയണം നിങ്ങള്‍ എന്നെ കൊല്ലാനായി കൈ ഉയര്‍ത്തിയാലും ഞാന്‍ നിനക്കെതിരെ കൈ ഉയര്‍ത്തില്ല. കാരണം ലോകത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ ഞാന്‍ ഭയപ്പെടുന്നു.
പണ്ടുകാലത്ത് സൈന്യത്തിന് പോലും ഏല്‍പിക്കാനാവാത്ത മാരകമായ മുറിവുകള്‍ ജനങ്ങള്‍ക്ക് തന്നെ ജനങ്ങളുടെ മേല്‍ നടത്താന്‍ കഴിയുന്ന ഈ ഒരു കാലഘട്ടത്തില്‍ അനീതിക്കും അധര്‍മ്മത്തിനുമെതിരായ ജാഗ്രത പ്രതിഷേധങ്ങളായും പുച്ഛത്തോടെ നിങ്ങള്‍ നിരസിക്കുകയും അപലപിക്കുകയും വേണം. ആധുനിക യുദ്ധത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയും ഇബ്രാഹിം നബിയുടെ കാലം മുതല്‍ മതം സ്വീകാര്യത നല്‍കിയ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കുകയും വേണം.
വിവ: അബൂത്വാഹിര്‍