ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ചുളള അഭിപ്രായങ്ങളും വൈവിധ്യമാര്‍ന്ന ചിന്തകളും പൊടിപൊടിക്കുകയാണ്. ഭിന്നലിംഗക്കാരെ കുറിച്ചും അവരുടെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകളെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ പല കോലാഹലങ്ങള്‍ക്കും ഇടവരുത്തിയിട്ടുമുണ്ട്. പ്രത്യേകിച്ചും ട്രാന്‍സ് ജെന്‍ഡറുകളിലെ ആദ്യവിവാഹത്തിന് തുടക്കം കുറിച്ച ഈ സമയത്ത്. നവയുഗത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നേരിട്ട്‌കൊണ്ടിരിക്കുന്നവരാണ് നപുംസകങ്ങള്‍. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ നാട് വിടുന്നവരെയാണ് അവരില്‍ കൂടുതലായും കാണപ്പെടുന്നത്. നാടും വീടും കുടുംബവും ഉപേക്ഷിച്ച് പുതിയ മേച്ചില്‍പുറം തേടി പുറപ്പെടുന്ന ഇവരെ കാത്തിരിക്കുന്നത് നവ സംസ്‌കാരവും നവീനാശയങ്ങളുമാണ.് തങ്ങളുടെ പിതാമഹന്മാര്‍ കൈമാറിത്തന്ന ആശയാദര്‍ശങ്ങളില്‍ ജീവിക്കുന്നതില്‍ അനിഷ്ടമുണ്ടായിട്ടല്ല, ജീവിതത്തിന്റെ പുതിയ സാഹചര്യങ്ങള്‍ അറ്റമില്ലാത്ത ഒരു ലോകത്തേക്ക് അവരെ ഉന്തിയകറ്റുകയാണ്.
പുതിയ ലോകത്ത് അവര്‍ ജീവിക്കുന്നത് നവ ആചാരങ്ങളോട് കൂടെയാണ്. മൈസൂരിലെ ദസറ ഉത്സവത്തിന് കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന നപുംസകങ്ങളുടെ ജീവിതം വ്യത്യസ്തത പകരുന്നു. തങ്ങളുടെ ജീവിതം എല്ലമ്മ ദേവിക്ക് സമര്‍പ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ക്രിസ്ത്യാനികളിലെ കന്യാസ്ത്രീകളുടെ സ്ഥാനമാണ് ഈ ദേവദാസി സമ്പ്രദായത്തില്‍ നമുക്ക് ദര്‍ശിക്കാനാകുന്നത്. ഇതിലും വ്യത്യസ്തത പകരുന്നതാണ് പുവ എന്ന പരിപാടി. എല്ലാവരും വര്‍ഷത്തില്‍ ഒരുതവണ ഒരിടത്ത് ഒരുമിച്ചുകൂടി മൂന്ന് ദിവസം സെമിനാര്‍ രൂപത്തില്‍ അവിടെ കഴിച്ചുകൂട്ടുന്നു. മൂന്നാം ദിവസത്തിന്റെ തലേ ദിവസം പരസ്പരം വിവാഹം നടക്കുന്നു. പൂജാരി വന്ന് താലി കെട്ടിക്കൊടുക്കുന്നതോടു കൂടിയാണ് വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. ആ രാത്രി മുഴുവന്‍ കാമലീലകളിലും ലൈംഗികവേഴ്ചകളിലുമായി കഴിച്ചുകൂട്ടുന്ന ഇവര്‍ പിറ്റേന്ന് മരച്ചുവട്ടില്‍ വെച്ച് താലിപൊട്ടിച്ച് വിധവയായി പ്രഖ്യാപിക്കുന്നു. പിന്നീടവര്‍ ബാംഗ്ലൂരിലേക്ക് യാത്രയാകുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ഹിജഡകളാണ് അറവാനികള്‍(സാധുക്കള്‍). ഇരവാന്റെ ഭാര്യയായ മോഹിനിയാവാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ വ്യത്യസ്തമായ ആചാരങ്ങളുമായി ജീവിതയാത്രതുടരുന്നവരേറെയാണ്.
ചിലരുടെ മനസ്സ് സ്ത്രീയായിരിക്കും. സ്ത്രീയാവാനാണ് അവരാഗ്രഹിക്കുന്നത്. പല പുരുഷാവയവങ്ങളും ഉപേക്ഷിക്കുകയും മോഡേണ്‍ സര്‍ജറിക്ക് വിധേയരാവുകയും ചെയ്യുന്നു. ചിലര്‍ ഒരിടത്ത് ഭാര്യയായും മറ്റൊരിടത്ത് ഭര്‍ത്താവായും ജീവിക്കുന്നത് കാണാനാവുന്നതാണ്. ആണായി ജനിച്ച അപരലിംഗര്‍ക്ക് പെണ്ണിന്റെ രൂപഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കാനായിരിക്കും കൂടുതല്‍ താല്‍പര്യം. പുര്‍ഷികസ്ത്രീകള്‍ ഇതിനൊരുദാഹരണമാണ്. ഇതേ സന്ദര്‍ഭത്തില്‍ പെണ്ണായി ജനിച്ച് ആണിന്റെ ഭാവത്തോടെ മുന്നോട്ട് പോകുന്നവരും വിരളമല്ല. അല്‍ബേനിയയിലെ ബ്രഹ്മചാരികള്‍ ഇത്തരത്തിലുളളവരാണ്. സാധാരണയില്‍ സ്വവര്‍ഗലൈംഗിക ചായ്‌വാണ് ഇവരുടെ താല്‍പര്യം. ഇവരെ മൂന്നാംലിംഗക്കാര്‍ എന്ന് പറയുമ്പോള്‍ ഇതില്‍പ്പെടുന്നവരെ അധിക്ഷേപിക്കുകയാണ് എന്ന നിലപാടെടുക്കുന്നവരും കുറവല്ല.
ആരാണ് നപുംസകം
നപുംസകം/ഹിജഡ എന്നീ വ്യത്യസ്ത നാമങ്ങളില്‍ ഉപയോഗിക്കാവുന്ന സംജ്ഞയെക്കുറിച്ച് പ്രശസ്ത ജീവശാസ്ത്ര നിഘണ്ടുവായ മറിയം വെപ്‌സൈറ്റില്‍ വിശദീകരിക്കുന്നത് നപുംസകം എന്നാല്‍ ആണ്‍ ലിംഗവും പെണ്‍ലിംഗവും കൂടിച്ചേര്‍ന്ന ഒരു ജീവഗണം എന്ന തരത്തിലാണ.് ഇംഗ്ലീഷില്‍ ഇവരെ ഹെര്‍മോപ്രോഡിറ്റ് എന്നും വിശേഷിപ്പിക്കുന്നു.
ലൈംഗിക ന്യൂനപക്ഷം (എല്‍.ജി.ബി.ടി) എന്ന ചുരുക്കപ്പേര് ലെസ്ബിയന്‍ (ഹലയെശമി), ഗേ(ഏമ്യ), ഉഭയലൈംഗികത (യ്യലെഃലൗഹ), അപരലിംഗര്‍(ഠൃമിഴെലിറലൃ) എന്നീ വിഭാഗങ്ങളെ മൊത്തമായി സംബോധന ചെയ്യാനാണ് ഇപ്പോള്‍ ഉപയോഗിക്കാറുളളത്. ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഗേ കമ്മ്യൂണിറ്റി എന്ന വാക്കിനു പകരം 1980 കളിലാണ് ഘഏആ എന്ന പദം ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1990ല്‍ ഘഏആ പരിഷ്‌കരിച്ച് ഘഏആഠ എന്നാക്കി. അമേരിക്കയിലും മറ്റു ഇംഗ്ലീഷ് ഭാഷാ രാജ്യങ്ങളിലും ലിംഗഭേദം/ലൈംഗികത എന്നിവ അടിസ്ഥാനമാക്കിയുളള സംഘടനകള്‍ക്കിടയില്‍ ഈ ചുരുക്കപ്പേര് വളരെ വേഗം പ്രചാരം നേടുകയും അത് ഈ സമൂഹങ്ങളെ അഭിസംബോധന ചെയ്യാനുളള മുഖ്യധാരപദമായി മാറുകയും ചെയ്തു. ഇന്റര്‍സെക്‌സ് (ശിലേൃലെഃ) ആയുളള സമൂഹങ്ങളെ കൂടി ഉള്‍ക്കൊളളിച്ചുകൊണ്ട് എല്‍.ജി.ബി.ടി.ഐ (ഘഏആഠക)എന്നു വിളിക്കുകയും അതേസമയം ഇന്ത്യയില്‍ ഹിജഡകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് എല്‍.ജി.ബി.ടി.ഐ.എച്ച്(ഘഏആഠകഒ) എന്നും ഉപയോഗിച്ച് വരുന്നു. എല്‍.ജി.ബി.ടി(ഘഏആഠ) എന്നതിനെ പൊതുവില്‍ ക്വിയര്‍ എന്നും (ഝൗലലൃ) അഭിസംബോധന ചെയ്യാറുണ്ട്. മുകളില്‍ വിവക്ഷിക്കപ്പെട്ട നാലുവിഭാഗങ്ങളില്‍ ട്രാന്‍സ്ജഡറുകളെ മാത്രമേ ഇസ്‌ലാം അംഗീകരിക്കുന്നുളളൂ. ട്രാന്‍സ്ജന്‍ഡര്‍ (ഠ)യോട് കൂടെ ‘എല്‍.ജി.ബി കൂട്ടി ‘ടി’യുടെ പ്രാധാന്യത്തിന് വ്രണം സംഭവിക്കുന്ന രൂപത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
തെക്കുകിഴക്കേ ഏഷ്യയുടെ സാംസ്‌കാരിക പാശ്ചാത്തലത്തില്‍ നിന്ന് ഹിജഡ എന്നത് വിവക്ഷിക്കുന്നത് സ്ത്രീയോ പുരുഷനോ അല്ലാതെ മൂന്നാമത്തേതായ ലിംഗപ്രകൃതിയുളളവരാണ് എന്നാണ്. ഇവരില്‍ മിക്കവരും ശാരീരികമായി പുരുഷന്മാരോ സമ്മിശ്രലിംഗികളോ ആണെങ്കിലും സ്ത്രീകളുടെ ശരീരപ്രകൃതിയുളളവരും ഉണ്ട്. ശരീരഭാഷയിലും ലൈംഗികപരമായും അവര്‍ തന്നെ സ്വയം പരാമര്‍ശിക്കുന്നത് തങ്ങളുടെ സ്ത്രീത്വത്തിലൂന്നിയാണ്. ആയതിനാല്‍ തന്നെ സ്ത്രീകളെപ്പോലെ അവര്‍ വസ്ത്രധാരണം ചെയ്യുകയും ചെയ്യുന്നു തികച്ചും അസ്വാഭാവികപ്രവണതയെന്നോണം പൗരുഷത്തോട് കുറച്ച് അകന്ന് നില്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ഇംഗ്ലീഷില്‍ യൂനക്(ഋൗിൗരവ)എന്ന് പറയപ്പെടുന്ന ഈ വിഭാഗത്തില്‍ പുരുഷനായി ജനിച്ച ശേഷം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഹിജഡകളാകുന്നവരും ഉണ്ടെങ്കിലും ജന്മനാ തന്നെ വ്യതിരിക്തമായ ലിംഗപ്രകൃതി ലഭിച്ചവരാണ് ഇവരില്‍ ഏറെയും.
ഹിജഡകളുടെ ജീവിത മാര്‍ഗങ്ങള്‍
ഒരു നേരത്തെ പശിയടക്കാന്‍ വേണ്ടി അന്യന്റെ മുന്നില്‍ താണുകേഴേണ്ടി വരുന്ന ഹിജഡകളില്‍ ഭൂരിഭാഗവും വളരെ ചെലവ് കുറഞ്ഞ ജീവിതശൈലി പിന്തുടരുന്നവരാണ് (ന്യൂനപക്ഷം സമ്പന്നരായി ജീവിക്കുന്നുണ്ട്). സമൂഹത്തിന്റെ ആട്ടും തുപ്പും ഏല്‍ക്കാന്‍ വയ്യാതെ സമൂഹത്തില്‍ നിന്നും അകന്ന് മാറി ഒറ്റപ്പെട്ടു താമസിക്കുന്നവരെയാണ് കൂടുതല്‍ പഠനങ്ങളില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. തെരുവില്‍ നിന്നും ബസ്,തീവണ്ടി തുടങ്ങിയ വാഹനങ്ങളില്‍ യാത്രചെയ്യുന്നവരില്‍ നിന്നും പണം പിരിച്ചും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുപറിച്ചും ചീപ്പ് സാധനങ്ങള്‍ കുറഞ്ഞവിലക്ക് വിറ്റും ആളുകളെ പറ്റിച്ചും കല്ല്യാണങ്ങളിലും മറ്റും നൃത്തം കളിച്ചും പാട്ടുപാടിയുമാണ് ഇവര്‍ ജീവിക്കാനാവശ്യമായ പണം സമ്പാദിക്കുന്നത്. ഇവര്‍ നാട് വിടുന്നതില്‍ സമൂഹത്തിനും അതിലേറെ മാതാപിതാവടങ്ങുന്ന വീട്ടിലെ അംഗങ്ങള്‍ക്ക് നിര്‍ണ്ണായകപങ്കാണുളളത്. ആരും സംരക്ഷിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് അവര്‍ക്ക് നാട് വിടേണ്ടി വരുന്നത്. ഇത്തരത്തില്‍ അനര്‍ഹമായ പല പ്രവര്‍ത്തനങ്ങളിലേക്കും അവരെ തള്ളിപലപ്പോഴും ബാംഗ്ലൂര്‍, മൈസൂര്‍, മുംബൈ പോലോത്ത പട്ടണങ്ങളിലേക്കവരെത്തിപ്പെടുകയും അവരുടേതായ ഒരു പുതിയ സംസ്‌കാരത്തിലും പ്രത്യേക ദൈവാരാധനയിലുമായി അവര്‍ കഴിഞ്ഞ് കൂടുന്നത് അസ്തിത്വധ്വംസനത്തിനിടയാക്കുന്നതാണ്.
പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്നതില്‍ സ്ത്രീകളേക്കാള്‍ ഒരുപടി മുന്നിലാണ് ട്രാന്‍സ്ജന്‍ഡറുകള്‍ എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. ലാളന നല്‍കേണ്ട മാതാപിതാക്കളും പിന്തുണനല്‍കേണ്ട സഹോദരങ്ങളും മനക്കരുത്ത് നല്‍കേണ്ട സമൂഹവും ട്രാന്‍സ്ജന്‍ഡറുകളെ അവഗണിക്കുന്നത് അവരുടെ മാനസിക നില തളര്‍ത്തുതിനിട വരുത്തിയിട്ടുണ്ട്. അവരില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകള്‍ പുറത്തേക്ക് ബഹിര്‍ഗമിക്കും മുമ്പേ അവരെ തെരുവുകളിലേക്കിറക്കപ്പെടുന്നത് വളരെ ഖേദകരമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ ഇസ്‌ലാമിക് സമീപനത്തിന് പ്രസക്തിയുണ്ടാകുന്നത്.
മൂന്നാം ലിംഗ പദവി; ഇസ്‌ലാമിക് വീക്ഷണം
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ഇസ്‌ലാം പാടേ അവഗണിച്ചെന്ന രൂപേണയാണ് ചര്‍ച്ചകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണവും കൃത്യവുമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്ന ഇസ്‌ലാമിന് നപുംസകങ്ങളുടെ വിഷയത്തിലും സത്യസാക്ഷാല്‍ക്കാരമാണ് അവതരിപ്പിക്കാനുളളത്. യഥാര്‍ഥത്തില്‍ ജീവജാലങ്ങളെ അല്ലാഹു ആണ്‍, പെണ്‍ എന്നീ രണ്ടുവിഭാഗങ്ങളായാണ് സൃഷ്ടിച്ചത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നപുംസകമായിട്ടോ മൂന്നാം ലിംഗക്കാരായിട്ടോ ശിഖണ്ഡികള്‍ ആയിട്ടോ അല്ല ഇസ്‌ലാം വിലയിരുത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ ആണ്‍, പെണ്‍ എന്നിവയില്‍ രണ്ടാലൊന്ന്് വ്യക്തമാകാതെയിരിക്കുന്ന അവസ്ഥ സംജാതമായാലും അല്ലാഹുവിനടുത്ത് അവ രണ്ടാലൊന്നാണെന്നത് വ്യക്തമാണ്. അത് കൊണ്ട് തന്നെ അങ്ങനെ ഒരു പദപ്രയോഗമോ വേര്‍തിരിവോ വിശുദ്ധ ഖുര്‍ആനില്‍ കാണുകയില്ല. പകരം പുരുഷന്‍, സ്ത്രീ എന്നീ പദപ്രയോഗങ്ങളില്‍ ആണ്‍, പെണ്‍ എന്നീ രണ്ട് വിഭാഗങ്ങളെ മുന്‍നിര്‍ത്തി വിധിപറയുന്ന ഇസ്‌ലാം ലിംഗന്യൂനപക്ഷമായ ഹിജഡകളെ ഒരിക്കലും അവഗണിക്കുന്നില്ല. സൂറത്തു ശൂറായിലെ അവനുദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്‍കുന്നു എന്ന ആശയം നല്‍കുന്ന വിശുദ്ധ ഖുര്‍ആനിക വചനം ഇസ്‌ലാമികലിംഗസങ്കല്‍പത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇതരമതങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ഭിന്നലിംഗക്കാരെ പടിക്ക് പുറത്ത് നിര്‍ത്തിയതായാണ് കാണാന്‍ സാധിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തിന്റെ ആട്ടും തുപ്പുമേറ്റകാലത്ത് അവരും സ്ത്രീപുരുഷലിംഗവൃത്തത്തിനു പരിധിയില്‍ വരുന്നവരാണെന്ന് ഇസ്‌ലാം പറഞ്ഞു. കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും ഹിജഡകള്‍ക്കുളള നിയമരേഖകള്‍ നിര്‍ണ്ണയിക്കുന്നതില്‍ കൃത്യമായ ഭാഗധേയത്വം നിര്‍വ്വഹിച്ചിട്ടുണ്ട്. അവരുടെ ശരീരശാസ്ത്രത്തെ നിരീക്ഷണം നടത്തി സ്ത്രീ പുരുഷന്‍ എന്നീ മുഖ്യധാരാ ലിംഗവിഭാഗത്തിലേക്ക് ചേര്‍ക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഭിന്നലിംഗക്കാരനായ കുഞ്ഞിനോടെങ്ങനെ ഇടപഴകണമെന്ന് ഇസ്‌ലാം വിവക്ഷിക്കുന്നത് വളരെ കൃത്യമായാണ്.
ഒരു വീട്ടില്‍ ഇത്തരത്തിലുളള ഒരു കുട്ടിയുണ്ടെങ്കില്‍ പിതാവും മാതാവും ഈ ട്രാന്‍സ്ജന്‍ഡറിനെ മൂന്നാം കണ്ണ് കൊണ്ടാണ് നോക്കിക്കാണുന്നത്. കൊച്ചുകുഞ്ഞിന്റെ മുഴുവന്‍ പ്രാഥമിക ഘട്ടങ്ങളിലും പങ്കാളിയാകേണ്ട മാതാപിതാക്കള്‍ കുട്ടിയില്‍ നിന്ന് പൂര്‍ണ്ണമായോ ഭാഗികമായോ അകന്ന് നില്‍ക്കുന്നത് സ്വാഭാവികമായും ഈ കുഞ്ഞിന്റെ ഇളം മനസ്സില്‍ മാനസികസംഘര്‍ഷം സൃഷ്ടിക്കും എ ന്നത് സൈക്കോളജിക്കല്‍ വീക്ഷണമാണ്. സഹോദരങ്ങളോട് സംസാരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയും സാമൂഹ്യഇടപെടലുകളില്‍ അവകാശധ്വംസനത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും തനിക്ക് സ്വാതന്ത്ര്യമുളള ഒരു സ്ഥലത്തേക്ക് എത്തിപ്പെടണമെന്ന ചിന്ത അവരെ മഥിക്കുകയും ആരോരുമറിയാതെ സുരക്ഷിതസ്ഥാനം ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ വേശ്യാവൃത്തിയടക്കമുളള ദുഷ്പ്രവണതയിലേക്കെത്തിക്കുകയും ചെയ്യുന്നു.
ഇവിടെ ഇസ്‌ലാം എങ്ങനെ ഇടപെടുന്നു എന്ന് നോക്കാം. വിഷയത്തിന്റെ അകവും പുറവും വിശകലനം ചെയ്ത് ഭാവിയെ മുന്‍കൂട്ടിക്കണ്ടാണ് ഇസ്‌ലാം നിയമങ്ങള്‍ മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലേക്ക് അനാവശ്യമായി ഇറക്കിവിട്ട് തികച്ചും സാമൂഹികാക്ഷേപങ്ങള്‍ക്ക് വിധേയമാവുന്ന തരത്തില്‍ ഒരാളെ അപമാനിക്കുന്ന ചര്യ തികച്ചും പരിശുദ്ധമതത്തിനന്യമാണ്. സ്ത്രീകളെ സ്വര്‍ണ്ണച്ചില്ലിനകത്തെ സ്വര്‍ണ്ണമാല സംരക്ഷിക്കും പോലെ വീടിനകത്തളത്തില്‍ സംരക്ഷിക്കാന്‍ അനുശാസിക്കുന്ന ഇസ്‌ലാം സ്ത്രീകളേക്കാളുപരി സംരക്ഷണമാവശ്യമുളളതിനാല്‍ തന്നെ ട്രാന്‍സ്ജന്‍ഡറുകളെ ലക്ഷ്യം തെറ്റി ഉന്നം പിഴച്ച് കൂട് വിട്ടകലാന്‍ ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് അവര്‍ക്ക് സ്‌നേഹവും ലാളനയും നല്‍കണമെന്നും വീട്ടിലെ അംഗമായിത്തെന്ന പരിഗണിക്കണമെന്നതുമൊരു വസ്്തുതയാണ്.
വീടിനുളളില്‍ നാമവരെ മൂന്നാംകണ്ണ് കൊണ്ട് ദര്‍ശിക്കാതെ കൂടുതല്‍ പരിഗണന നല്‍കുന്ന രൂപത്തിലാകണമവരോടുളള ഇടപഴകല്‍. സര്‍ക്കാരോ സമൂഹമോ അവരെ സംരക്ഷിക്കണം എന്ന മനോഭാവം വെച്ച് പുലര്‍ത്തുന്ന കാലത്തോളം ഒരിക്കലും ജീവിതത്തിന്റെ പച്ചപ്പ് അനുഭവിക്കാന്‍ ഇവര്‍ക്കാകില്ല. (അബലരും നിരാലംബരുമായവരെ മുസ്‌ലിം പൊതു മുതല്‍ (മസ്വാലിഹുല്‍ മുസ്‌ലിമീന്‍) മുതലാളിമാരുടെ സമ്പത്ത് എന്നിവ ഉപയോഗിച്ച് സംരക്ഷിക്കണമെന്നാണെങ്കിലും)വീടിനുളളില്‍ നിന്നും മാനസികസംതൃപ്തിയും തന്നെ പരിഗണിക്കുന്നുവെന്ന ആത്മവിചിന്തനവും ലഭിക്കുമ്പോള്‍ തീര്‍ച്ചയായും താനും ഇവരിലൊരുവനെന്ന ചിന്ത വന്ന് പുതിയൊരു ജീവിതത്തിലേക്ക് ട്രാന്‍സ്ജന്‍ഡറുകളും കാലെടുത്ത് വെക്കുന്നു. ഹിജഡകളുടെ ഇസ്‌ലാമികവീക്ഷണത്തിലൂടെ ഒരെത്തിനോട്ടത്തിനിവിടെ പ്രാധാന്യം വര്‍ദ്ധിക്കപ്പെടുന്നു.
ഹിജഡകള്‍ രണ്ട് തരം
1. പ്രകട/സ്പഷ്ട നപുംസക(ഖുന്‍ഥാ ഗൈറു മുശ്കില്‍/ഖുന്‍ഥാ വാളിഹ്)
2. ഗുപ്ത/അസ്പഷ്ട നപുംസക(ഖുന്‍ഥാ മുശ്കില്‍)
സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ ഉളളവരും രണ്ടും ഇല്ലാത്തവരും നപുംസകത്തില്‍പ്പെടുന്നതാണ്. സംസാരത്തിലും കാഴ്ചയിലും ചേഷ്ടകളിലും പെരുമാറ്റത്തിലും സ്ത്രീയോട് സാദൃശ്യം പുലര്‍ത്തുന്ന ആളാണ് മുഖന്നഥ്. ഇത് രണ്ട് വിധത്തിലാകാം. ഒന്ന്, ജന്മനാ അങ്ങനെയായവര്‍. രണ്ട്, ജന്മനാ അങ്ങനെയല്ലാതിരുന്നിട്ടും സംസാരത്തിലും ഭാവങ്ങളിലും ചേഷ്ടകളിലും ബോധപൂര്‍വ്വം സ്ത്രീകളെ അനുകരിക്കുന്നവര്‍. ഇത്തരക്കാര്‍ ശപിക്കപ്പെട്ടവരാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
(1) പ്രകട നപുംസകം
സ്ത്രീയുടെയോ പുരുഷന്റെയോ ലക്ഷണങ്ങള്‍ പ്രകടമായവരാണ് പ്രകട നപുംസകം (അല്‍ മുഗ്‌നി(619/7)/ഇബ്‌നു ഖുദാമത് അല്‍ മഖ്ദിസീ/ദാറുല്‍ ഫിക്‌റ്). ഇവയില്‍ പുരുഷ ലക്ഷണങ്ങള്‍ കൂടുതലും സ്ത്രീ ലക്ഷണങ്ങള്‍ കുറവുമുളളവരെ പുന്നപുംസകം എന്നും സ്ത്രീലക്ഷണങ്ങള്‍ കൂടുതലും പുരുഷലക്ഷണങ്ങള്‍ കുറവുമുളളവരെ സ്ത്രീനപുംസകം എന്നും പറയുന്നു. ഏത് ലക്ഷണങ്ങളാണോ ഇവരില്‍ കൂടുതലായി കാണുന്നത് അതിനനുസരിച്ചായിരിക്കും അനന്തരാവകാശമടക്കമുളള ഓരോ കാര്യങ്ങളിലും ഇവരുടെ വിധി. അതായത്, പുന്നപുംസകത്തിന് പുരുഷന്റെ വിധിയും സ്ത്രീ നപുംസകത്തിന് സ്ത്രീയുടെ വിധിയുമാണെന്നര്‍ഥം.
(2)ഗുപ്ത നപുംസകം
സ്ത്രീയുടെയോ പുരുഷന്റെയോ ലക്ഷണങ്ങള്‍ വ്യക്തമാകാത്തവരാണ് ഗുപ്തനപുംസകം. ഇവരും രണ്ട് വിഭാഗമായി കാണപ്പെടുന്നു. ഒന്ന്, ഇരുലിംഗങ്ങളും ഉണ്ടാകുകയും സ്ത്രീപുരുഷ ലക്ഷണങ്ങള്‍ തുല്യഅളവില്‍ കാണപ്പെടുകയും ചെയ്യുന്നവര്‍. രണ്ട്, ഇരുലിംഗവും ഇല്ലാത്തവര്‍. ഗുഹ്യഭാഗത്ത് ഒരു ദ്വാരം മാത്രമേ അവര്‍ക്ക് ഉണ്ടാവൂ.
ഹിജഡ നിദാനങ്ങള്‍
നപുംസകങ്ങളെ സ്ത്രീയായും പുരുഷനായും കണക്കാക്കാവുന്ന സന്ദര്‍ഭത്തില്‍ അതാത് വര്‍ഗത്തിന്റെ വിധിയായിരിക്കും അവര്‍ക്കുണ്ടാകുമെന്ന് നേരത്തെ നാം പ്രതിപാദിച്ചല്ലോ. ഇവ കണക്കാക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറും ഈ മാനദണ്ഡങ്ങള്‍ നിമിത്തം സ്ത്രീയെന്നോ പുരുഷനെന്നോ വ്യക്തമായിരിക്കും. ആയതിനാല്‍ അവര്‍ക്കുളള നിയമങ്ങളിലും വിധികളിലും യാതൊരുവിധ അവഗനണയും കാണാന്‍ സാധിക്കില്ല.
1. മൂത്രവിസ്സര്‍ജ്ജന മാനദണ്ഡം
പുരുഷലിംഗത്തിലൂടെ മാത്രമാണ് മൂത്രം വരുന്നതെങ്കില്‍ പുരുഷനായും യോനിയിലൂടെ മാത്രമാണ് മൂത്രം വരുന്നതെങ്കില്‍ സ്ത്രീയായും പരിഗണിക്കുന്നതാണ്. രണ്ട് ലൈംഗികാവയവങ്ങളും പ്രവര്‍ത്തനക്ഷമമാകുകയും രണ്ടിലൂടെയും മൂത്രം വരുന്നുമുണ്ടെങ്കില്‍ കൂടുതല്‍ നിരീക്ഷണങ്ങളാവശ്യമായി വരും. ഇരുനാളങ്ങളിലൂടെയുമുളള മൂത്രപ്രവാഹങ്ങളുടെ ആരംഭസമയവും വിരാമസമയവും ഒന്നായാല്‍ ആദ്യം വിശദീകരിച്ച മാര്‍ഗം അപ്രായോഗികമായിത്തീരും. അല്ലെങ്കില്‍ അവിടെ ആരംഭവും വിരാമവും വ്യത്യസ്ത സമയത്തുണ്ടാവുന്നുണ്ടോ എന്ന് പരിഗണിക്കണം. ഇരുനാളങ്ങളിലൂടെയുളള മൂത്രപ്രവാഹസമയം ആരംഭം ഒന്നാവുകയും വിരാമം പിന്തുകയും ചെയ്താല്‍ കൂടുതല്‍ പിന്തിവരുന്ന നാളത്തെ പരിഗണിക്കാവുന്നതാണ്. അത് പോലെത്തെന്നയാണ് വിരാമം ഒരു സമയത്താവുകയും തുടക്കം വ്യത്യസ്ത സമയത്താവുകയും ചെയ്യുന്നത്. അപ്പോള്‍ ആരംഭം മുന്തിയതിനെ പരിഗണിച്ചായിരിക്കും ലിംഗനിര്‍ണ്ണയം നടത്തേണ്ടത്. ആരംഭത്തില്‍ ഒന്ന് മുന്നിട്ട് നില്‍ക്കുകയും വിരാമത്തിന് കാലതാമസം വരുകയും ചെയ്യുന്ന സന്ദര്‍ഭം സംജാതമായാല്‍ ആരംഭസമയത്ത് മുന്നിലുളള അവയവത്തിനനുസരിച്ച് തീരുമാനിക്കാവുന്നതാണ്.
2. ശുക്ല ആര്‍ത്തവമാനദണ്ഡം
മൂത്രവിസര്‍ജന നിദാനം സാധ്യമാകാത്തിടത്ത് പ്രയോഗിക്കാവുന്ന മാര്‍ഗമാണ് ശുക്ല, ആര്‍ത്തവ നിദാനങ്ങള്‍. പുരുഷലിംഗത്തിലൂടെയാണ് ശുക്ലസ്ഖലനമെങ്കില്‍ പുരുഷനായും യോനിയിലൂടെ മാത്രം ശുക്ലസ്ഖലനമുണ്ടാവുകയോ ആര്‍ത്തവരക്തം വരികയോ ചെയ്താല്‍ സ്ത്രീയായും ഗണിക്കുന്നതാണ്. ശുക്ലസ്ഖലനവും ആര്‍ത്തവവും മാനദണ്ഡമാകാന്‍ ചില നിബന്ധനകളുണ്ട്. ഒന്ന്, ആര്‍ത്തവവും ശുക്ലസ്ഖലനവും ഉണ്ടാവാനുളള പ്രായപരിധിയെത്തിയിരിക്കണം. രണ്ട്, ഒന്നിലധികം തവണ പുറപ്പെടണം. അതേസമയം രണ്ട് അവയവത്തിലൂടെയും പുറപ്പെടുന്നത് പുരുഷശുക്ലമാണെങ്കില്‍(വെളുത്തതും കട്ടിയുളളതും) പുരുഷനും രണ്ടും സ്ത്രീശുക്ലമാണെങ്കില്‍(മഞ്ഞയു കട്ടിയില്ലാത്തതും) സ്ത്രീയുമാണ്. പുരുഷലിംഗത്തിലൂടെ സ്ത്രീശുക്ലം വരിക, സ്്‌ത്രൈണാവയവത്തിലൂടെ പുരുഷശുക്ലം പുറപ്പെടുക, ഒരേ വ്യക്തിയുടെ പുരുഷാവയവത്തിലൂടെ പുരുഷശുക്ലവും സ്‌ത്രൈണാവയവത്തിലൂടെ സ്ത്രീശുക്ലവും പുറത്ത് വരിക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ നിദാനം അവലംബയോഗ്യമല്ല.
3. പ്രസവമാനദണ്ഡം
ഒരു നപുംസകം പ്രസവിച്ചുകഴിഞ്ഞാല്‍ പിന്നെ മറ്റുളള മാനദണ്ഡങ്ങളൊന്നും പരിഗണിക്കില്ല. അവള്‍ തീര്‍ച്ചയായും ഒരു സ്ത്രീയായിരിക്കും.
4. കാമമാനദണ്ഡം
മുകളിലെ നിദാനങ്ങളൊന്നും കുറിക്ക് കൊളളാത്തിടത്ത് കാമനിദാനം സ്വീകരിക്കാവുന്നതാണ്. നപുംസകത്തിന് പുരുഷനോടാണ് കൂടുതല്‍ അഭിനിവേഷമെങ്കില്‍ നപുംസകത്തെ സ്ത്രീയായും സ്ത്രീയോടാണ് അഭിനിവേശമെങ്കില്‍ പുരുഷനായും പരിഗണിക്കുന്നതാണ്.
താടിരോമം, സ്തനവളര്‍ച്ച, സ്തനങ്ങളില്‍ പാല്‍ നിറയുക തുടങ്ങിയവ ലിംഗനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളായി കാണാന്‍ കഴിയില്ല. ഒരാള്‍ പുന്നപുംസകത്തെ വാങ്ങുകയും പിന്നീട് രണ്ട് ദ്വാരങ്ങളിലൂടെയും മൂത്രിക്കുകയും ചെയ്താല്‍ അവരെ ഗുപ്തനപുംസകത്തില്‍ പെടുത്തില്ല. അവര്‍ പ്രകട നപുംസകം തന്നെയാണ്. ഇരുദ്വാരത്തിലൂടെയും മൂത്രിച്ചത് ഒരു ന്യൂനതയല്ലാതെ ലിംഗനിര്‍ണ്ണയത്തില്‍ രണ്ടാമത് പരിഗണിക്കുന്നതല്ല. (മജ്മൂഅ്(53/2)
നപുംസകങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നില്ല. നപുംസകങ്ങളിലെ ഇസ്‌ലാമിക മസ്അലകള്‍ വിശദീകരിക്കാം.
ശുദ്ധീകരണം
നപുംസകം സ്വശരീരത്തിലെ പിന്‍ദ്വാരം തൊട്ടാല്‍ ജദീദായ അഭിപ്രായപ്രകാരം വുളൂഅ് മുറിയുകയില്ല. ഒരു മൂത്രദ്വാരം തൊട്ടാല്‍ വുളൂഅ് മുറിയുകയില്ല. കാരണം ദകര്‍ തൊട്ടാല്‍ സ്ത്രീയാകാന്‍ സാധ്യത പരിഗണിച്ച് അത് അധിക അവയവം ആണല്ലോ. മുന്‍ദ്വാരം തൊട്ടാല്‍ പുരുഷനാകാനുളള സാധ്യത പരിഗണിച്ച് തഥൈവയാണല്ലോ. രണ്ടും ഒരുമിച്ച് തൊട്ടാല്‍ വുളൂഅ് മുറിയുന്നതാണ്. (അത്തഅ്‌ലീഖ:351)
ഔറത്ത്
ശാഫിഈ, ഹനഫീ മദ്്ഹബുകളില്‍ നപുംസകത്തിന്റെ ഔറത്ത് സ്ത്രീയുടെ ഔറത്ത്് പോലെത്തെന്നയാണ്. മനഹോരം ചെയ്യല്‍, കുളി എന്നിവയുടെ സമയത്ത് ആര്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെടാന്‍ പറ്റില്ല. കാരണം ഒരു പുരുഷന്റെ സമീപത്താണ് അവരുളളതെങ്കില്‍ സ്ത്രീയാകാമെന്ന് പരിഗണിച്ചും സ്ത്രീയുടെ സമീപത്താണുളളതെങ്കില്‍ പുരുഷനാകാമെന്നത് പരിഗണിച്ചുമാണിത്. (റൗളത്തു ത്വാലിബീന്‍ (293,294/1), അല്‍ മജ്മൂഅ് 51/2, അദ്ദുര്‍റുല്‍ മുഖ്താര്‍ ശര്‍ഹു തന്‍വീരില്‍ അബ്‌സ്വാര്‍ 436/1) എന്നാല്‍ മാലികീ മദ്ഹബില്‍ നിസ്്കാരത്തിലും ഹജ്ജിലും സൂക്ഷ്മതപ്രകാരമുളള സ്ത്രീകളുടെ ഔറത്ത്.(അല്‍ മവാഹിബുല്‍ ജലീല്‍ 623/8). പുരുഷന്മാരുടെ ഔറത്താണ് ഹന്‍ബലി മദ്ഹബില്‍ ഇവര്‍ക്ക് നല്‍കിയിട്ടുളളത്. അതിനേക്കാള്‍ അധികമുളളത് ഇവര്‍ക്ക് അനുമാനിക്കാവുന്നതല്ലേ എന്നാണ് ഹന്‍ബലീ പക്ഷം വാദിക്കുന്നത്.
നിസ്‌കാരത്തിലെ ഖുന്‍സയുടെ ഔറത്തിന്റെ വിഷയത്തില്‍ ഖിലാഫ് ഉണ്ട്. സ്ത്രീയുടെ ഔറത്താണ് പരിഗണിക്കേണ്ടതെന്ന് റൗളയില്‍ വ്യക്തമാക്കുന്ന ഇമാം നവവി(റ) മജ്മൂഇല്‍ പുരുഷ ഔറത്ത് മതിയെന്നാണ് പറയുന്നത്. ഈ രണ്ടഭിപ്രായങ്ങളെ യോജിപ്പിച്ച് ബുജൈരിമിയില്‍ പ്രതിപാദിക്കുന്നത് വ്യക്തമാണ്. അവര്‍ തുടക്കത്തില്‍ സ്ത്രീയുടെ ഔറത്ത് മറക്കണം. വല്ലവിധേനെയും വസ്ത്രം പാറി പുരുഷ ഔറത്തിന് പുറമേയുളളത് വെളിവായാല്‍ പുരുഷനാകാമെന്ന സാധ്യത വെച്ച് നിസ്‌കാരം സാധുവാണെന്നാണ് വെക്കേണ്ടത്. ഇതു പോലെ തന്നെയാണ് ജുമുഅയുടെ എണ്ണത്തിലും അവരെ പരിഗണിക്കുന്നത്. 40 തികയാതിരിക്കുമ്പോള്‍ ഒരിക്കലും സ്ത്രീയെപ്പോലെ പരിഗണിക്കില്ല. എന്നാല്‍ അവരെക്കൂടാതെ 40 പേര്‍ ജുമുഅ നിസ്‌കരിക്കുകയും ഏന്തെങ്കിലും കാരണം നിമിത്തം ഒരാളുടെ നിസ്‌കാരം അസാധുവായാല്‍ ഈ നപുംസകത്തെ പരിഗണിക്കുന്നതാണ്. പുരുഷനാകാനുളള സാധ്യത പരിഗണിച്ച് ഒരു പുരുഷന്റെ പവറാണ് അപ്പോഴവര്‍ക്ക് ലഭിക്കുന്നത്.
ജിസ്‌യ
സ്ത്രീകളെപ്പോലെ നപുംസകവും ജിസ്‌യ നല്‍കേണ്ടതില്ല. ഇനി പുരുഷനാണെന്ന് വെളിവായാല്‍ അവന്‍ നപുംസകമായിരിക്കേ ജിസ്‌യ കൊണ്ട് ഇടപാട്(അഖ്ദ്) നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് നിരീക്ഷിക്കണം. ആദ്യമേ ജിസ്‌യ കൊണ്ട് ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ കഴിഞ്ഞ കാലഘട്ട(നപുംസകയായ സമയം) ത്തെ ജിസ്‌യ അവനില്‍ നിന്ന് ഈടാക്കണം. അല്ലെങ്കില്‍ മുന്‍സമയത്തെ ജിസ്‌യ വാങ്ങേണ്ടതില്ല. (ശര്‍ഹുല്‍ മുഹദ്ദബ് 03/19,
മുഗ്‌നില്‍ മുഹ്താജ്(245/4)/ഖത്വീബുശ്ശിര്‍ബീനി).ഹുദ്‌നത്തിന്റെ വിഷയത്തിലും സ്ത്രീകളെപ്പോലെയാണ് സ്ത്രീകളും.
അനന്തരവാകാശം
ഇസ്‌ലാം നപുംസകങ്ങളെ അവരുടെ വീട്ടിലെ ഒരംഗം പോലെയാണ് കാണുന്നതെന്ന് മുമ്പ് വിവരിച്ചല്ലോ. അതിനാല്‍ തന്നെ അവര്‍ക്കും അനന്തരാവകാശത്തില്‍ ഒരു വിഹിതം നല്‍കണമല്ലോ. പ്രകട നപുംസകമാണെങ്കില്‍ അവര്‍ക്കനുവദിക്കപ്പെട്ട വിഹിതം ലഭ്യമാകുന്നതാണ്. അതായത്, പുന്നപുംസകക്ക് പുരുഷന്റെയും സ്ത്രീനപുംസകത്തിന് സ്ത്രീയുടെയും അനന്തരാവകാശം ലഭിക്കുന്നതാണ്.
ഗുപ്തനപുംസകത്തിന്റെ അനന്തരാവകാശ നിയമങ്ങളാണ് പ്രതിപാദ്യവിഷയം. പുരുഷനാണെന്ന് സങ്കല്‍പ്പിച്ചാല്‍ ലഭിക്കുന്ന ഓഹരിയും സ്ത്രീയാണെന്ന് സങ്കല്‍പ്പിച്ചാല്‍ ലഭിക്കുന്ന ഓഹരിയും പരിഗണിക്കുക. ഇവയില്‍ ഏതാണ് കുറവെന്ന് നോക്കി ആ ഓഹരി നപുംസകത്തിന് അനുവദിക്കും. കൂടിയ ഓഹരിയുമായി വ്യത്യാസമുളള ഭാഗം ആര്‍ക്കും നല്‍കാതെ പിടിച്ചുവെക്കും. കൂടിയ അവകാശം ലഭിക്കുന്ന രീതിയില്‍ സങ്കല്‍പിച്ച് അതുകഴിച്ച് ബാക്കിയുളളത് മറ്റു അവകാശികള്‍ക്കിടയില്‍ വിഭജിക്കും. പിടിച്ചുവെച്ച ഭാഗം നപുംസകത്തിന്റെ യഥാര്‍ത്ഥ നില വ്യക്തമാകുന്നത് വരെ കാത്തിരിക്കുകയോ അല്ലെങ്കില്‍ മറ്റു അവകാശികള്‍ ഒരു തീര്‍പ്പിലെത്തി പരിഹരിക്കുകയോ ചെയ്യണം.
ഉദാഹരണം നോക്കാം, ഒരു മകള്‍, മകന്റെ കുട്ടി (നപുംസകം). ഒരു മകള്‍ക്ക് പകുതിയാണല്ലോ അവകാശം. മകന്റെ കുട്ടി ആണാണെങ്കില്‍ ബാക്കി പകുതി ലഭിക്കും. പെണ്ണാണെങ്കില്‍ 2/3 ല്‍ അവശേഷിക്കുന്ന ആറിലൊന്നേ ലഭിക്കുകയുളളൂ. ഇവിടെ കുറഞ്ഞ ഓഹരി നപുംസകത്തിന് ഒന്നാണ്. അത് അനുവദിക്കും. കൂടിയ ഓഹരി(പുരുഷനായി സങ്കല്‍പിച്ചാല്‍) പകുതിയില്‍ നിന്ന് കുറഞ്ഞ ഓഹരിയായ 1/6 കഴിച്ച് ബാക്കിയുളളത് (1/3) പിടിച്ചു വെക്കും. ഭാവിയില്‍ പുരുഷനായി തെളിഞ്ഞാല്‍ അവനു കൊടുക്കും. സ്ത്രീയാണെന്ന് തെളിഞ്ഞാല്‍ അതു മറ്റു അവകാശികള്‍ക്കോ രണ്ടു പേര്‍ക്കും വിപുലനം (റദ്ദ്) എന്ന നിലക്കോ വിഭജിക്കും. (അനന്തകരാവകാശം ഇസ്‌ലാമികവീക്ഷണം(92,93)/മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,മൗസുഅത്തുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമിയ്യ(417/418))
ഒരു മകന്‍, ഒരു നപുംസകം (കുട്ടി) ആണാണെങ്കില്‍ ഇരുവര്‍ക്കും പാതി വീതം ലഭിക്കും. നപുംസകം പെണ്ണാണെങ്കില്‍ നപുംസകം(1/3), മകന്‍(2/3)എിങ്ങനെ കിട്ടും. അതായത് നപുംസകം(1/3), മകന്‍(1/2). ബാക്കി അനന്തരാവകാശികള്‍ക്ക് ലഭിക്കും. (മൗസൂഅത്തുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമിയ്യ). ഇതാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. ഹനഫി മദ്ഹബില്‍ രണ്ടുകൂട്ടരുടെയും വിഹിതങ്ങളില്‍ വെച്ച് കുറവുളളത് നപുംസകത്തിന് നല്‍കുകയും കൂടുതലുളളത് ബാക്കി അനന്തരാവകാശികള്‍ക്കിടയില്‍ നല്‍കുകയും ചെയ്യുന്നു. മാലികീ മദ്ഹബില്‍ പുരുഷന്റെയും സ്ത്രീയുടെയും അനന്തരാവകാശത്തിന്റെ പകുതിയാണ്(സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് പരസ്പരം കൂട്ടി നേരെ പകുതിയായിരിക്കും) നപുംസകത്തിന്. ഹമ്പലി മദ്ഹബിന്റെ അഭിപ്രായം, ഭാവിയില്‍ നപുംസകത്തിന്റെ അവസ്ഥ വ്യക്തമാകല്‍ പ്രതീക്ഷയുണ്ടെങ്കില്‍ ശാഫിഈ മദ്ഹബ് പ്രകാരവും അല്ലെങ്കില്‍ മാലികീ മദ്ഹബ് പ്രകാരവും ആണ് അനന്തരാവകാശം നല്‍കേണ്ടത്.
മയ്യിത്ത് പരിപാലനം
ഹിജഡയുടെ മയ്യിത്ത് കുളിപ്പിക്കേണ്ടത് മഹ്‌റമാണ്. അവരില്ലാത്ത സമയത്ത് ഇവരുടെ രണ്ടവസ്ഥയും പരിഗണിച്ച് സ്തീക്കും പുരുഷനും ഇവരെ കുളിപ്പിക്കല്‍ അനുവദനീയമാണ്. (മരിച്ചത് സ്ത്രീയാണെങ്കില്‍ അന്യപുരുഷനോ പുരുഷനാണെങ്കില്‍ അന്യസ്ത്രീക്കോ കുളിപ്പിക്കല്‍ അനുവദനീയമാകാതെ തയമ്മും ചെയ്യുന്നിടത്താണിതെന്നോര്‍ക്കണം..) മജ്്മൂഅ്(47/5)
അഖീഖത്ത്
അഖീഖത്തിന്റെ വിഷയത്തിലും നപുംസകം സ്ത്രീകളെപ്പോലെയാണ്. ആണിന് രണ്ടാടും പെണ്ണിന് ഒരാടും അഖീഖയായി നല്‍കലാണല്ലോ സുന്നത്ത്. കാരണം, ദിയത്(നഷ്ടപരിഹാരം)ത്തോട് സദൃശ്യപ്പെടുത്തിയാണ് സ്ത്രീകള്‍ക്ക് പകുതിയായത്. അഖീഖ കൊണ്ടുളള ഉദ്ദേശം ശരീരം ശേഷിപ്പിക്കുക(ഇസ്തിബ്ഖാഉഫ്‌സ്) ആണല്ലോ. (മുഗ്്‌നില്‍ മുഹ്താജ് 293/2)
ഇഹ്‌റാമിന്റെ സമയത്ത് ഫിദ്‌യ
ഇഹ്‌റാമിന്റെ സമയത്ത് തലമറക്കുകയും മുഖം മറക്കുകയും ചെയ്യുമ്പോഴേ ഫിദ്‌യ നിര്‍ബന്ധമാകുകയുളളൂ. രണ്ടാലൊന്ന് മറച്ചാല്‍ ഫിദ്‌യ നല്‍കേണ്ടതില്ല. (മജ്മൂഅ് 264/7, ബുജൈരിമി 453/2) ഖുഫ്ഫ, ഖമീസ് പാന്റ് (ചുറ്റിത്തുന്നപ്പെട്ടത്) തുടങ്ങിയവ ധരിക്കുന്നത് നിമിത്തം ഫിദ്‌യ നിര്‍ബന്ധമാകില്ല.
നപുംസകത്തിന്റെ പരിഗണനകള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഉദാഹരണമായി, ഏതെങ്കിലും അവയവത്തിലൂടെ മാത്രം ആര്‍ത്തവമുണ്ടായാല്‍ സ്ത്രീപുരുഷനാവാനുളള സാധ്യതപരിഗണിച്ച് ആര്‍ത്തവം കൊണ്ട് നിഷിദ്ധമായവ നിഷിദ്ധമല്ല.
വിവാഹം
പ്രകട നപുംസകങ്ങളിലെ സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും വിവാഹം ചെയ്യാവുന്നതാണ്. എന്നാല്‍ ഖുന്‍സമുശ്കിലാണെങ്കില്‍(ഗുപ്ത നപുംസകം) ഒരിക്കലും വിവാഹം ചെയ്യല്‍ അനുവദനീയമല്ല. അവര്‍ ഏത് വിഭാഗമാണെന്ന് വ്യക്തമാകുന്നത് വരെ കാത്തിരിക്കണം. ചുരുക്കത്തില്‍ അവരുടെ വിധി ആണ്‍, പെണ്‍ എന്നീ മുഖ്യധാരാവിഭാഗങ്ങളിലൊന്നിലേക്ക് ചേര്‍ത്തിയാണ് കര്‍മ്മശാസ്ത്രം നിയമങ്ങളവതരിപ്പിക്കുന്നത്. അവരുടെ നിയമങ്ങളെ സങ്കുചിതമായി കാണുന്നില്ല. അവര്‍ക്ക് മാത്രമായിത്തന്നെ കര്‍മശാസ്ത്രം നിയമങ്ങളവതരിപ്പിക്കുന്നുണ്ട്. ചേലാകര്‍മ്മം ചെയ്യേണ്ടതില്ല, കല്ല്‌കൊണ്ട് വിസര്‍ജ്യം നടത്താന്‍ പറ്റില്ല തുടങ്ങിയ അവരുടേതായ ചില ഹുക്മുകളും ഇവര്‍ക്ക് പ്രത്യേകം ബാധിക്കുന്നതാണ്.
ലിംഗം മാറ്റിവെക്കല്‍
വൈദ്യശാസ്ത്രത്തിന്റെ വന്‍കുതിച്ചുചാട്ടം നിമിത്തം ലിംഗം മാറ്റിവെക്കുന്ന പ്രവണത ഇന്ന് അധികരിച്ചുകൊണ്ടിരിക്കുന്നു. ലിംഗം മാറ്റി വെക്കുന്നതിന്റെ ശാസ്ത്രീയ വശത്തിലേക്കല്ല വിരല്‍ ചൂണ്ടുന്നത്, ഇസ്‌ലാം ലിംഗം മാറ്റിവെക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നില്ല. സ്ത്രീ സഹജമായ സ്‌ത്രൈണത വളര്‍ത്തിയെടുത്ത് സ്ത്രീയാകാന്‍ ഹോര്‍മോണുകള്‍ സ്വീകരിക്കുന്നത് അനുവദനീയമല്ലതാനും. അളളാഹുവിന്റെ തീരുമാനാനുസൃതം സൃഷ്ടിക്കപ്പെട്ട ഒരു ജീവിയാണല്ലോ നപുംസകാവസ്ഥയിലുളളതും. ഇതില്‍ സംതൃപ്തരാവാതെ പുരുഷനോ സ്ത്രീയോ ആയി മാറാനുളള വ്യഗ്രത അളളാഹുവിന്റെ തീരുമാനത്തിനെതിരെ ഭൗതിക ശാസ്ത്രീയ മറകള്‍ ഉപയോഗിച്ചുളള പ്രതികാര പ്രതികരണമാണ്.
അളളാഹു ഒരാളെ നപുംസകനാക്കുക വഴി പ്രത്യക്ഷത്തില്‍ ദര്‍ശിക്കാത്ത ആന്തരികമായ പലനേട്ടങ്ങളും അതിനുപിന്നിലുണ്ടാകും. കോടിക്കണക്കിന് സൃഷ്ടികള്‍ക്കിടയില്‍ പ്രകൃതി സൗന്ദര്യമാകാമല്ലോ. മനുഷ്യരുടെ അവഗണന അടിസ്ഥാനമാക്കരുത്. ചിലപ്പോള്‍ ഈ അവഗണനയായിരിക്കും ഈ നപുംസകയുടെ പാരത്രികവിജയത്തിന് നിദാനമാവുന്നത്. എല്ലാം സഹിക്കുന്നവര്‍ക്ക് ഒരു മുളളു തറച്ചാല്‍ പോലും അതുപാരത്രിക ലോകത്ത് ഫലഭൂയിഷ്ടമെന്നാണല്ലോ ഇസ്‌ലാമിക പാഠം.
ഇവയില്‍ ഉള്‍ത്തിരിഞ്ഞുവരുന്ന ഒരാശയം,ആരും ചിന്തിക്കാത്ത ഒരു കാലത്ത് ഇസ്‌ലാം നപുംസകങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി. അവര്‍ക്കാവശ്യമായ മുഴുവന്‍ മേഖലകളിലെ പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്നതോടൊപ്പം അവയ്ക്കനുസൃതമായ കൃത്യമായ പരിഹാരം ഇസ്‌ലാം നിര്‍ദ്ദേശിച്ചുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതാണ് ഇസ്‌ലാം അന്നും ഇന്നും എന്നും ഒളിമങ്ങാതെ പ്രശോഭിച്ച് നില്‍ക്കുന്നതിന് പിന്നിലെ രഹസ്യം. ആണിനും പെണ്ണിനും അവര്‍ക്കനുയോജ്യമായ സ്ഥാനങ്ങള്‍ നല്‍കിയത് പോലെ നപുംസകങ്ങള്‍ക്കും അവരുടേതായ അവകാശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അളളാഹുതആല ഒരാളുടെ ആകാരഭംഗിയിലേക്കോ രൂപഭാവങ്ങളിലേക്കോ അല്ല നോക്കുന്നത് മറിച്ച് അവന്റെ ഹൃദയത്തിലേക്കാണ് എന്ന പ്രവാചകാധ്യാപനം ഇതിന് ഉപോല്‍ബലകമാകുന്നു.
തീര്‍ച്ചയായും അളളാഹുവിന്റെ പക്കല്‍ സ്ഥാനമുളളവര്‍ നിങ്ങളില്‍ സൂക്ഷ്മതയുളളവരാണെന്ന പരിശുദ്ധ ഖുര്‍ആനികവാക്യം ഉദ്‌ഘോഷിക്കുന്നതും ഇത് തന്നെയാണ്. ക്ഷമിക്കുകയും തഖ്‌വ പുലര്‍ത്തുകയും ചെയ്താല്‍ പരലോകത്ത് ഹിജഡകള്‍ക്ക് കൂടി വേണ്ടിയാണ് അളളാഹു സ്വര്‍ഗ്ഗം ഒരുക്കിവെച്ചിരിക്കുന്നതെന്ന് ഉപര്യുക്ത ഖുര്‍ആനിക-പ്രവാചകാധ്യാപനങ്ങളുടെയടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതാണ്. സ്വര്‍ഗത്തില്‍ ആര്‍ക്കും ഇഷ്ടമുളളത് അളളാഹു നല്‍കിക്കൂടെന്നില്ലല്ലോ. അവരാശിക്കുന്നതില്‍ ഉപരി അളളാഹു അര്‍ഹമായ പദവി സ്വര്‍ഗത്തില്‍ നിന്നവര്‍ക്ക് നല്‍കുമെന്ന് പ്രത്യാശിക്കാം.
അവലംബങ്ങള്‍
> ശറഹുല്‍ മുഹദ്ദബ്(മജ്മൂഅ്)/ഇമാം നവവി(റ)/
> അത്തഅ്‌ലീഖ/ഖാളീ ഹുസൈന്‍
> മുഗ്‌നില്‍ മുഹ്താജ്/ഖത്വീബുശ്ശിര്‍ബീനി(റ)
> അല്‍ മുഗ്‌നി/ഇബ്‌നുഖുദാമ അല്‍ മഖ്ദിസി/ദാറുല്‍ ഫിക്‌റ്
> ബുജൈരിമി
> അശ്ബാഹുവന്നളാഇര്‍
> മൗസൂഅത്തുല്‍ ഫിഖ്ഹില്‍ ഇസ്‌ലാംമിയ്യ് വല്‍ ഖളായ അല്‍ മുആസ്വിറ/ഡോ. വഹ്ബ അസ്സഹീലി
> അനന്തകരാവകാശം ഇസ്‌ലാമിക വീക്ഷണം(92,93)/മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍