ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടന്ന സംസ്ഥാനമാണ് കേരളം. 2018 മെയ് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ഇഷാനും സൂര്യയും തമ്മില്‍ നടന്ന വിവാഹവും അതിന്റെ ഫലമായി നടന്ന പള്ളി ബുക്ക് വിവാദവും ജനകീയ കോടതിയില്‍ ചര്‍ച്ചയാവുകയും ചെയ്തതാണ്. അതോടൊപ്പം തന്നെയാണ് എറണാകുളത്തെ ഗേയ് വിവാഹവും മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ട്വന്റിഫോര്‍ ന്യൂസിലെ ജനകീയ കോടതിയില്‍ ചര്‍ച്ചക്ക് മുസ്ലിം പണ്ഡിതന്‍ കൂടി വന്നപ്പോള്‍ സമൂഹം ആരായുന്ന ചില ചോദ്യങ്ങളുണ്ട്, ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഇസ്ലാമിക മാനമെന്താണ്?. പൂര്‍വ്വ പുരുഷന്റെ നിയമം തന്നെയാണോ ശസ്ത്രക്രിയാനന്തര സ്ത്രീക്കും ഉണ്ടാവുക. സ്ത്രീയായി തീര്‍ന്നവനെ സ്ത്രീയായിട്ടാണോ എക്കാലത്തും പുരുഷനായി തന്നെയാണോ ഇസ്ലാം പരിഗണിക്കുക?. ട്രാന്‍സ്ജന്‍ഡേഴ്സിനെക്കുറിച്ച് ഇസ്ലാം എന്ത് പറയുന്നു. ട്രാന്‍സ്ജന്‍ഡേഴ്സ് എന്നത് വൈകല്യമാണോ അതല്ല സിറ്റുവേഷനാണോ, സ്ത്രൈണത ആധിപത്യം ചെലുത്തുന്ന ഒരു പുരുഷന് അവന്റെ ലൈംഗിക പൂര്‍ത്തീകരണത്തിന് എന്തു മാര്‍ഗ്ഗമാണുള്ളത്. ഇത്യാദി ചോദ്യങ്ങള്‍ക്കെല്ലാം ഇസ്ലാമില്‍ മറുപടിയുണ്ട്.
മൂന്നാം ലിംഗം
ഇസ്ലാം ഒരിക്കലും മൂന്നാം ലിംഗം എന്ന ഒരു പ്രയോഗം ഉപയോഗിക്കുന്നേ ഇല്ല. സൂറത്തു ല്ലൈല്‍ മൂന്നാം സൂക്തം അനുസരിച്ച് സ്ത്രീ, പുരുഷന്‍ എന്ന രണ്ട് വര്‍ഗ്ഗമേയുള്ളൂ. ആയത്ത് വിശദീകരിച്ച് ഇമാം ജലാലൈനി പറയുന്നത് നമ്മുടെ ദൃഷ്ടിയില്‍ ഹെര്‍മാഫ്രോഡൈറ്റ് (ഉഭയ ലിംഗം/ ഉഭയ ലൈംഗികത) തോന്നുമെങ്കിലും സ്രഷ്ടാവിന്റെ അടുക്കല്‍ അത് സ്ത്രീയോ പുരുഷനോ മാത്രം ആണ്. 1990 മുതല്‍ മൂന്നാം ലിംഗം എന്ന പദം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. അടിസ്ഥാന പരമായി ഒരാളുടെ ലിംഗം പരിശോധിക്കുന്നത് അയാളുടെ വിസര്‍ജ്ജ്യം ഒഴിവാക്കുന്ന അവയവത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ട്രാന്‍സ്ജെന്‍ഡര്‍ ഒരു വൈകല്യമാണെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. 23 വീതം 46 ക്രോമസോമുകള്‍ അടങ്ങിയതാണല്ലോ ഒരോ മനുഷ്യനും അവയില്‍ അവസാനത്തെ ക്രോമസോമിനെ സെക്സ് ക്രോമസോം എന്നാണ് വിളിക്കുക. സെക്സ് ക്രോമസോം xx ആണെങ്കില്‍ അത് സ്ത്രീയും xy ആണെങ്കില്‍ പുരുഷനായും നിര്‍ണ്ണയിക്കും.പുരുഷ ലിംഗം നിര്‍ണ്ണയിക്കുമ്പോള്‍ xyസങ്കലനം ഉണ്ടാകും. y ക്രോമസോമിലെ സെക്സ് ഡിറ്റര്‍മൈനിംഗ് റീജ്യന്‍ ആണ് പുരുഷ ലിംഗത്തിന്റെ പൗരുഷ ഘടന നിര്‍ണ്ണയിക്കുന്നത്. x ക്രോമസോമും ്യക്രോമസോമും ഘടനയിലും രൂപത്തിലും വ്യത്യാസമുണ്ടായതിനാല്‍ അവയുടെ സംയോഗങ്ങളിലും(fertlisation) വ്യത്യാസമുണ്ടായോക്കാം സെക്സ് ഡിറ്റര്‍മൈനിംഗ് റീജ്യന്‍ ്യ ജീനിന്റെ ഏറ്റക്കുറച്ചില്‍ കാരണം ക്രോമസോമിന്റെ സംയോഗം ദുര്‍ബലമാവുകയും xന്റെ ആധിപത്യം ജീനില്‍ സംഭവിക്കുകയും ചെയ്യും. അപ്പോള്‍ xy ക്രോമസോമുള്ള പുരുഷനില്‍ x ആധിപത്യം നിമിത്തം സ്ത്രൈണ സ്വഭാവം ഉണ്ടാവുന്നു. ഈ ദുര്‍ബലമായ y ക്രോമസോമോടു കൂടെ ജനിക്കുന്ന ചില പുരുഷന്മാര്‍ ചിലപ്പോള്‍ ഉഭയ ലൈംഗികതയുള്ളവരോ ഉഭയലിംഗമുള്ളവരോ ആയിരിക്കും. ഇതിനെ ഹെര്‍മാഫ്രോഡൈറ്റ് എന്നു പറയുന്നു. മൂത്രമൊഴിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അനന്തരമെടുക്കപ്പെടും എന്ന ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ച ഹദീസാണ് ശാഫിഈ പ്രമുഖ പണ്ഡിതര്‍ ഈ അടിസ്ഥാനത്തിന് പ്രമാണമായി പറഞ്ഞത്. ഇമാം നവവി (റ) എഴുതുന്നു : അടിസ്ഥാന പരമായി ഹെര്‍മാഫ്രോഡൈറ്റ് രണ്ടിനമാണ്. ഒന്ന്, സ്ത്രീയുടെ യോനിയും പുരുഷന്റെ ലൈംഗികാവയവും ഉള്ള ഉഭയ ലിംഗക്കാര്‍. രണ്ടാമത്തേത് ഉഭയലൈംഗികതയാണ്, അതായത് യോനിയോ ജനനേന്ദ്രിയമോ ഇല്ലാതെ കേവലം ഒരു ദ്വാരം മാത്രമുണ്ടാവുകയും അതിലൂടെ ശരീര മാലിന്യങ്ങള്‍ പുറം തള്ളുകയും ചെയ്യുന്ന വിഭാഗമാണിവര്‍. രണ്ടാമത് പറഞ്ഞ വിഭാഗത്തിലെ ലിംഗ നിര്‍ണ്ണയം അല്പം സങ്കീര്‍ണ്ണമാണ് മികച്ചുനില്‍ക്കുന്ന സ്വഭാവമനുസരിച്ച് അവരുടെ ലിംഗനിര്‍ണ്ണയം നടത്തും സ്ത്രൈണത പ്രകടിപ്പിച്ചാല്‍ സ്ത്രീയായും പൗരുഷം പ്രകടിപ്പിച്ചാല്‍ പുരുഷനായും ഗണിക്കും സ്ത്രീയിലേക്ക് ആകര്‍ഷിക്കുകയും അവരില്‍ താത്പര്യം ഉണ്ടാവുകയും ചെയ്താല്‍ അവനെ പുരുഷനായും നേര്‍ വിപരീതമാണെങ്കില്‍ സ്ത്രീയായും പരിഗണിക്കും. നടേ സൂചിപ്പിച്ച മൂത്രദ്വാരം ഇവിടെ മാനദണ്ഡമാക്കില്ല. ഉഭയ ലിംഗക്കാര്‍ ശാഫിഈ മദ്ഹബില്‍ സ്ത്രീയോ പുരുഷനോ ആണ് ഒരിക്കലും മൂന്നാം ലിംഗമല്ല. അവരുടെ ലിംഗം നിര്‍ണ്ണയിക്കാന്‍ മൂത്രമൊഴിക്കുന്ന ദ്വാരം, മീശ, താടി രോമ വളര്‍ച്ച തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 2/57)
ലിംഗമാറ്റശസ്ത്രക്രിയ
(sex reassigment surgery)
ജെന്‍ഡര്‍ ഡിസ്ഫോറിയ നിമിത്തമാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് സെക്സ് റീ അസ്സൈന്മെന്റ് സര്‍ജറി ചെയ്യാറുള്ളത്. സ്വന്തം ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള ബുദ്ധിമുട്ടിനെയാണ് ജെന്‍ഡര്‍ ഡിസ്ഫോറിയ എന്നു പറയുന്നത് ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ ഒരാള്‍ക്ക് ജന്മനാ ലഭിക്കുന്ന ലിംഗ സ്വത്വത്തിനോട് അപരമായ ലിംഗ സ്വത്വം പേറുന്ന അവസ്ഥയാണിത്. ട്രാന്‍സ്ജെന്‍ഡേഴസ് അനുഭവിക്കുന്ന വൈകാരിക രോഗങ്ങള്‍, വിഷാദം എന്നിവ ഇതില്‍ ഉള്‍പ്പെടും. ഈ ബുദ്ധിമുട്ടിനെ മറികടക്കാന്‍ അവര്‍ ശസ്ത്രക്രിയയിലൂടെ പുരുഷനായോ സ്ത്രീയായോ രൂപം മാറുകയും ട്രാന്‍സ് ജെന്‍ഡര്‍ പുരുഷന്‍, ട്രാന്‍സ് ജെന്‍ഡര്‍ സ്ത്രീ എന്നീ കാറ്റഗറിയിലേക്ക് എത്തി ച്ചേരുകയും ആ ലൈംഗിക അവയവത്തിനു യോജിച്ച ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വൈകാരിക രോഗങ്ങള്‍ക്ക് ശമനം കണ്ടെത്തുകയും ചെയ്യുന്നു. വാഗിനോ പ്ലാസ്റ്റി, ബ്രസ്റ്റ് ഓഗ്മെന്റേഷന്‍(bretsa augmentation) വൃഷണമുടക്കല്‍(orchiectomy)വോയ്സ് തെറാപ്പി, ഫാഷ്യല്‍ ഫെമിനൈസേഷന്‍ സര്‍ജറി(facial feminization surgery) എന്നിവയാണ് പുരുഷന്‍ സ്ത്രീയാകുന്നതിലുള്ള ശസ്ത്രക്രിയകള്‍.
മോന്‍സ് പുബിസ്(mons pubis),ലാബിയ മജോരിയ(labia majora),ലാബിയ മൈനോറ(labia minora),ക്ലിറ്റോറസ്(clitorus), വെസ്റ്റിബ്യൂളല്‍ ബള്‍ബ്സ്(v–tseibulal bulbs), വല്‍വാസ് വെസ്റ്റിബ്യൂള്‍(alvas- vestibule), യൂറിനറി ട്രാക്ട്(urinaryt ract) എന്നിവ അടങ്ങുന്ന യോനിയുടെ ഘടന മാറ്റുക/ നീക്കം ചെയ്യുകയാണ് വാഗിനോ പ്ലാസ്റ്റി വഴി ചെയ്യുന്നത്.
സലൈന്‍ സൊലൂഷന്‍ നിറച്ച് സ്തനം വളര്‍ത്തലാണ് ബ്രസ്റ്റ് ഓഗ്മെന്റേഷന്‍ സര്‍ജറിയുടെ രൂപം. പുരുഷന്റെ വൃഷണം നീക്കം ചെയ്യലാണ് വൃഷണമുടക്കലില്‍ ചെയ്യുന്നത്. സിംപിള്‍ ഓര്‍ക്കിയെക്ടോമിയാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് ചെയ്യാറുള്ളത്. വന്ധ്യത, ഉദ്ധാരണക്കുറവ്, സ്തനവളര്‍ച്ച, താത്പര്യക്കുറവ് എന്നിവ ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. ആഡംസ് ആപ്പിള്‍, രോമവളര്‍ച്ച എന്നിവ തടയുന്നതാണ് ഫാഷ്യല്‍ ഫെമിനൈസേഷന്‍ സര്‍ജറി.
സ്ത്രീ പുരുഷനാകുന്നതില്‍ ടോപ സര്‍ജറി(chtse musculinization surgery), മെറ്റോയിഡിയോ പ്ലാസ്റ്റി(metoidiopltsay), ഫല്ലോപ്ലാസ്റ്റി(phallopltsay), സ്‌ക്രോറ്റോപ്ലാസ്റ്റി(scrotopltsay), ഹിസ്റ്റെറെക്ടോമി(hstyerectomy).
സ്ത്രീയുടെ സ്തനം നീക്കം ചെയ്യുന്ന പ്രക്രിയയാണ് ടോപ് സര്‍ജറി. നിലവിലുള്ള ജനനേന്ദ്രിയ കല (tissue) കൊണ്ട് തന്നെ പുരുഷ ലൈംഗിക അവയവം(penis) ഉണ്ടാക്കിയെടുക്കുന്നതിനെയാണ് മെറ്റോയിഡിയോ പ്ലാസ്റ്റി എന്നു പറയുന്നത്. ഫല്ലോപ്ലാസ്റ്റിയിലും ഇതു തന്നെയാണ് ചെയ്യുന്നതെങ്കിലും ശരീരത്തിന്‍ മറ്റുഭാഗങ്ങളില്‍ നിന്നും കലകള്‍ എടുത്താണ് പെനിസ് ഉണ്ടാക്കുന്നത്.
വൃഷണ സഞ്ചിയുടെ പ്ലാസ്റ്റിക് സര്‍ജറിയാണ് സ്‌ക്രോറ്റോപ്ലാസ്റ്റി. സ്ത്രീയുടെ ബാഹ്യമായ ജനനേന്ദ്രിയങ്ങളെ പെനിസും വൃഷണ സഞ്ചിയും ആക്കി രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്ത്രീയുടെ ഓവറി, ഗര്‍ഭപാത്രം, സെര്‍വിക്സ്, ഫാല്ലോപിയന്‍ ട്യൂബുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനാണ് ഹിസ്റ്റെറെക്ടോമി എന്ന് വിളിക്കുന്നത്.
ഇസ്ലാമിക വീക്ഷണത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ അനുവദനീയമല്ല. സൃഷ്ടികളെ രൂപം മാറ്റാന്‍ അവന്‍ (ശൈത്വാന്‍)അവരോട് കല്‍പ്പിക്കും ആരെങ്കിലും അല്ലാഹുവിനെ വഴിപ്പെടാതെ ശൈത്വാനെ വഴിപ്പെട്ടാല്‍ അവന്‍ വലിയ പരാജയത്തിലാണ്(നരകത്തിലാണ്)(നിസാഅ്119). ഈ ആയത്തിന്റെ വ്യഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി മനുഷ്യന്റെ വൃഷണമുടക്കല്‍ വിരോധിക്കപ്പെട്ടതാണെന്ന് എഴുതിയിട്ടുണ്ട്(ഖുര്‍ത്വുബി5/229) ഇമാം റാസി പറയുന്നു: ഇബ്നു സൈദ് പറയുന്നത് സ്ത്രീയെപ്പോലെയാവലാണ് ഈ ആയത്തിന്റെ ഉദ്ദേശ്യം ഇബ്നു സൈദിന്റെ ഈ അഭിപ്രായമനുസരിച്ച് സ്ത്രീ പുരുഷനെപ്പോലെയാവലും ഇതില്‍ ഉള്‍ക്കൊള്ളും എന്നാണ് എന്റെ അഭിപ്രായം.(റാസി 11/39). മുകളില്‍ സൂചിപ്പിച്ച രണ്ട് രീതിയിലുള്ള ലിംഗമാറ്റ ശസ്ത്രക്രിയയിലും പ്രത്യുല്‍പ്പാദന അവയവത്തെ നീക്കം ചെയ്യലുണ്ട് അല്ലാഹുവിന്റെ സൃഷ്ടി ഉണ്ടാവുന്ന അവയവത്തെ നിങ്ങള്‍ ഛേദിക്കരുത് എന്ന ഇബ്നു ഉമര്‍(റ)നെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസ് അടിസ്ഥാനത്തില്‍ ഹിസ്റ്റെറെക്ടോമിയും ഓര്‍ക്കിയെക്ടോമിയും നിഷിദ്ധമാണ്. ഇവ രണ്ടുമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ അടിസ്ഥാന ഘടകങ്ങള്‍. സ്ത്രീയോട് സാദൃശ്യപ്പെടുന്ന പുരുഷനെയും പുരുഷനോട് സാദൃശ്യപ്പെടുന്ന സ്ത്രീയെയും റസൂലുള്ള(സ) ശപിച്ചിരിക്കുന്നു എന്ന ഹദീസനുസരിച്ചും ഈ ശസ്ത്രക്രിയ അനുവദനീയമല്ല.
ഒരു വ്യക്തിയില്‍ നിന്നും അവന്റെ ശരീരത്തിന്റെ നിലനില്‍പ്പിനല്ലാതെ ഒന്നും ഛേദിക്കാന്‍ പാടില്ല(ശര്‍ഹുല്‍ മുഹദ്ദബ് 9/40) എന്ന ഇമാം നവവി (റ) കാഴ്ചപ്പാട് അനുസരിച്ച് ചെസ്റ്റ് മസ്‌കുലൈസേഷന്‍ സര്‍ജറിയില്‍ സ്തനം ഛേദിക്കുന്നതും ഫാഷ്യല്‍ ഫെമിനൈസേഷന്‍ സര്‍ജറിയിലെ ആഡംസ് ആപ്പിള്‍ നീക്കം ചെയ്യലും ഓര്‍കിയെക്ടോമിയും നിഷിദ്ധമാവും കാരണം നിലനില്‍പ്പിനുവേണ്ടി സ്വന്തം ആവശ്യത്തിന് എന്നീ ഉദ്ധരണികള്‍ കൊണ്ടുള്ള ഉദ്ദേശ്യം അസഹ്യമായ വിശപ്പിനു വേണ്ടിയോ ഉദ്ദിഷ്ട അവയവത്തിന്റെ ശേഷിപ്പ് മറ്റു അവയവങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാവുകയോ ചെയ്താലാണ് അവ നീക്കം ചെയ്യല്‍ അനുവദനീയമാവുക. ശൈഖ് ജീലാനി (റ) പറയുന്നത് ശരീരത്തിന് നന്മ വരുത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും അവയവങ്ങള്‍ മുറിക്കാം(ഗുന്‍യ 41) എന്നാണ്. സെക്സ് റീ അസ്സൈന്മെന്റ് സര്‍ജറി ശാരീരീകമായി പ്രത്യേക നന്മയൊന്നും ചെയ്യുന്നില്ല വൈകാരിക രോഗങ്ങള്‍ക്ക് ചിലപ്പോള്‍ ആശ്വാസമായേക്കാമെങ്കിലും വാഗിനോ പ്ലാസ്റ്ററിയിലെ ബ്ലാഡര്‍ മാറ്റിവെക്കുന്നതില്‍ 13 ശതമാനം മാത്രമാണ് വിജയം കണ്ടിട്ടുള്ളത് അതുപോലെ ഓര്‍കിയെക്ടോമി വന്ധ്യത ഉദ്ധാരണക്കുറവ് എന്നിവ ഉണ്ടാക്കി തീര്‍ക്കുകയും ചെയ്യുന്നു. സെക്സ് റീഅസ്സൈന്‍മെന്റ് സര്‍ജറിയിലെ പ്രധാനമായ രണ്ട് സര്‍ജറികള്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ വരുത്തിവെക്കുന്നതിനാല്‍ അത് അനുവദനീയമാവില്ല.
ഇമാം നവവി (റ) പറയുന്നു: ഉഭയലൈംഗികത(മുഖന്നസ്) രണ്ട് വിധമുണ്ട് ജന്മത്തില്‍ തന്നെ പുരുഷ ശരീരമുള്ളവന്‍ സ്ത്രീ സ്വഭാവം പ്രകടിപ്പിക്കുന്നവന്‍. ജനിതക തകരാര്‍ മൂലം സ്ത്രൈണത പ്രകടിപ്പിക്കുന്നവര്‍ വിട്ടുവീഴ്ചയുള്ളവരാണ്. രണ്ടാമത്തേത് ജന്മത്തില്‍ ഈ സ്ത്രൈണത ഇല്ലാതിരിക്കെ സ്ത്രീ സ്വഭാവം, ചലനം, രൂപം സംസാരം വേഷം എന്നിവ അഭിനയിക്കുന്നവര്‍ ഈ വിഭാഗം ശപിക്കപ്പെട്ടവരാണ്(ശര്‍ഹു മുസ്്ലിം 14/313) ജനിതക തകരാര്‍ മൂലം ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഇസ്ലാം പ്രത്യേകം പരിഗണിച്ചതിന്റെ വ്യക്തമായ തെളിവാണ് ഇത്.
സ്ത്രീയുടെ മുടിയുമായി മറ്റൊരാളുടെ മുടി ചേര്‍ക്കുന്നവനും ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നവനും ശപിക്കപ്പെട്ടവനാണെന്ന ഹദീസ് വിശദീകരിച്ച് നവവി ഇമാം പറയുന്നു: മനുഷ്യന്റെ മുടി കൊണ്ടും മറ്റു ശരീര ഭാഗങ്ങള്‍ കൊണ്ടും ഉപകാരമെടുക്കല്‍ ഹറാമാണ്. ഫാഷ്യല്‍ ഫെമിനൈസേഷനിലെ താടിരോമം മീശ എന്നിവ നീക്കം ചെയ്യല്‍ ഹറാമാണ്(സ്ത്രീയുടെ മുഖത്ത് താടി രോമം മുളച്ചാല്‍ നീക്കം ചെയ്യല്‍ അനുവദനീയമാണ്)(ശര്‍ഹൂ മുസ്്ലിം 14/269)
വൈകാരിക രോഗങ്ങള്‍ക്ക് ശമനമായിട്ടാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സെക്സ് റീഅസ്സൈന്‍മെന്റ് സര്‍ജറി നടത്തുന്നത്. വൈകാരിക രോഗങ്ങള്‍ക്ക് നോമ്പ് മാത്രമേ പരിഹാരമുള്ളൂ എന്നാണ് ഫത്ഹുല്‍ മുഈന്‍ പറയുന്നത്.
ശസ്ത്രക്രിയാനന്തര
സ്ത്രീയുടെ മതനിയമം
ഒരു പുരുഷന്‍ സ്ത്രീയായാല്‍ ആ സ്ത്രീയെ തൊട്ടാല്‍ വുളു മുറിയുമോ എന്ന ചോദ്യത്തിന് ശര്‍വ്വാനി നല്‍കിയ മറുപടി മുറിയാന്‍ സാധ്യതയുണ്ട് എന്നാണ് കാരണം ഈ പുരുഷന്റെ പൗരുഷം നീങ്ങുകയും ശരീരം ശേഷിക്കുകയും ചെയ്തതാവാം അല്ലെങ്കില്‍ ശരീരം അടക്കം പകരമായതാകാം ശരീരം തന്നെ പകരമായാല്‍ അവളെ സ്പര്‍ശിക്കുന്നത് വുളു മുറിക്കും പൗരുഷം നീങ്ങിയിട്ടുള്ളൂ എങ്കില്‍ വുളു മുറിയില്ല. എന്നാല്‍ ശര്‍വ്വാനിയുടെ ശൈഖ് നല്‍കിയ മറുപടി പുരുഷന്‍ സ്ത്രീയായി രൂപപ്പെട്ടാല്‍ വുളു മുറിയുകയില്ല സ്ത്രീ പുരുഷനായി രൂപപ്പെട്ടാല്‍ വുളു മുറിയുകയും ചെയ്യും കാരണം ഇവിടെ ശരീരം ശേഷിക്കുകയും രൂപം മാറുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.(ഹാശിയത്തു ശര്‍വാനി 1/138).
മതം സാര്‍വ്വലൗകികമാണെന്നു പ്രചരിപ്പിച്ചിട്ടും ട്രാന്‍സ് ജെന്‍ഡേഴ്സ് വിവാഹവും ലിംഗമാറ്റ ശസ്ത്രക്രിയയും എന്തു കൊണ്ട് ഇസ്്ലാം ചര്‍ച്ച ചെയ്തില്ല എന്ന വാദം ബാലിശമാണെന്നു ഇത്തരം കര്‍മ്മ ശാസ്ത്ര ഉദ്ധരണികളില്‍ നിന്നും വ്യക്തമാണ് ý