സ്വന്തം അധികാരവും അഭിലാഷവും നിലനിര്‍ത്താന്‍ ഭീഷണിയും ഭീകരാവസ്ഥയും അവലംബിക്കുന്നവര്‍ എന്നാണ് അറബി ഡിക്ഷ്ണറി മുന്‍ജിദ് ഭീകരവാദത്തിന് നല്‍കിയ നിര്‍വചനം. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദവും തീവ്രവാദവുമാണ്. ഇസ്‌ലാമിനെ ശത്രുതയോടെ സമീപിച്ചും സൗഹാര്‍ദം നടിച്ചും നശീകരണോദ്ദേശത്തോടെ സമീപിച്ചവരുമാണ് സാമ്രാജ്യത്ത്വ ലോകം. ഈ ധാരകളെ മുന്‍നിര്‍ത്തി ചില മതാനുയായികളെ പ്രലോഭിപ്പിച്ചും അഭിഷ്ടങ്ങളറിഞ്ഞ് ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോഴാണ് മത ഭീകരവാദം ഉടലെടുക്കുന്നത്.
മനുഷ്യന്റെ അധമ ചിന്തകളാണ് സര്‍വ്വ നാശത്തിന്റെയും കാരണം. തീവ്രവാദത്തെ പ്രതിരോധിക്കാനും ഭീകരതയെ നേരിടാനും സര്‍വ്വായുധ സജ്ജരായി ഭരണകൂടങ്ങള്‍ ഒരുങ്ങുമ്പോള്‍ ഇത്തരം അവിവേക ആശയ സ്രോതസ്സ് നാം പരിശോധിക്കേണ്ടതാണ്. ഇസ്‌ലാമിക ലോകത്ത് നവീന വാദികള്‍ എക്കാലത്തും ഭീഷണി ഉയര്‍ത്തിയിട്ടേയുള്ളൂ. ഇസ്‌ലാമിലെ ആദ്യ അവാന്തര വിഭാഗമായ ഖവാരിജത്ത് മുതല്‍ ഇങ്ങ് കേരളത്തിലെ വഹാബി ആശയക്കാരായ പരിഷ്‌കരണ വിഭാഗം വരെയുള്ള സര്‍വ്വ നവീന ആശയ പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മതത്തിനകത്ത് കുഴപ്പങ്ങളും കലഹങ്ങളും ഉണ്ടാക്കലാണ്. ഈ ആശയ ധാരയെ മുന്‍ നിറുത്തിയാകണം തീവ്രവാദ പ്രസ്ഥാനങ്ങളെ കുറിച്ച് നാം പഠിക്കേണ്ടത്.
മത രാഷ്ട്ര വാദമാണ് ഇത്തരം ചില പ്രസ്ഥാനങ്ങളുടെ ആദര്‍ശ ധാര. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് മുതല്‍ ഇങ്ങ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി വരെയുള്ള ഭൗതിക പ്രസ്ഥാനം ഈ ആശയത്തിന്റെ വാക്താക്കളാണ്. പാരമ്പര്യ ഇസ്‌ലാമിനെ നിഷ്‌കാസനം ചെയ്യലും മതത്തിനകത്ത് നിന്ന് മതത്തെ തന്നെ അക്രമിക്കുക്കയും ചെയ്യുന്ന വിഭാഗം. ഇസ്‌ലാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇത് തന്നെയാണ്. ആഗോള തലത്തില്‍ ഇന്ന് സലഫിസം എന്നറിയപ്പെടുന്ന വഹാബിസം തനി സാമ്രാജ്യത്വ സൃഷ്ടിയാണ്. ഇസ്‌ലാമിലെ നാലാം ഖലീഫ അലി(റ)ന്റെ കാലത്ത് തുടക്കം കുറിച്ച ഇത്തരം പ്രസ്ഥാനങ്ങള്‍ ഇന്ന് ആഗോള ബഹുസ്വര സമൂഹത്തില്‍ മാനവികതക്ക് ഭീഷണിയുയര്‍ത്തുമ്പോള്‍ ഇത്തരം സംഘങ്ങളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഇവര്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രം വിചാരണ ചെയ്യപ്പെടേണ്ടതാണ്.ശഖാവോ അബൂബക്കറിന്റെ ബോക്കോ ഹറാമും അബൂബക്കര്‍ ബഗ്ദാദിയുടെ ഐ എസ്സും മറ്റും മനുഷ്യരെ കൊല്ലാന്‍ പ്രേരണ നല്‍കുന്നതടക്കമുള്ള ഇവരുടെ പ്രത്യയശാസ്ത്രം മാനവിക വിരുദ്ധതയുടെ നേര്‍മുഖമാണ്. ഖലീഫ അലി (റ) ന്റെ കാലത്ത് പൊട്ടി പുറപ്പെട്ട ഖവാരിജ് വിഭാഗം അലി (റ) ന്റെ ഖിലാഫത്തിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും വിശ്വാസികളെ അവിശ്വാസികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചവരുമാണ്.
മുസ്‌ലിംകളെയും അവരുടെ സംവിധാനങ്ങളെയും മതത്തിന് പുറത്താക്കി ചിത്രീകരിച്ചും പണ്ഡിതരും അവരുടെ മഖ്ബറകളും ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നുമുള്ള ധാര സൃഷ്ടിച്ച് ജൂതായിസവുമടക്കമുള്ള ഇസ്ലാമിക ശത്രുക്കള്‍ക്ക് കുഴപ്പങ്ങളും കലഹങ്ങളും ഉണ്ടാക്കാനുള്ള മാര്‍ഗം സൃഷ്ടിക്കലാണ് മൗദൂദികളും വഹാബികളുമടക്കമുള്ള പരിഷ്‌കരണ വാദികള്‍ ചെയ്തത്. ഇബ്‌നു വഹാബിന്റെ ആധുനിക പതിപ്പായി രൂപാന്തരപ്പെട്ട അബൂബക്കര്‍ ബഗ്ദാദിക്ക് ജന്മം നല്‍കിയതും ജൂതായിസമാണ്.
സാമ്രാജ്യത്വം എക്കാലത്തും ഇസ്‌ലാമിന്റെ വളര്‍ച്ചയെ ഭീതിയോടെയാണ് കാണുന്നത്. സാമ്രാജ്യത്വ കോളനി വത്കരിക്കപ്പെട്ട രാജ്യങ്ങളില്‍ സ്വാതന്ത്ര സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇക്കാരണത്താല്‍ തന്നെ ഇസ്‌ലാം എന്നും കൊളോണിയലിസ്റ്റുകള്‍ക്ക് ഭീഷണിയായി ഭവിച്ചു. അതിനാല്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കലും അപരിഷ്‌കൃതരായി മുദ്ര കുത്തലും മുറക്ക് നടന്നു. അതിനായി ഇസ്‌ലാമിനകത്ത് നിന്ന് തന്നെ ചില കൊലയാളി പ്രസ്ഥാനങ്ങളെ സൃഷ്ടിക്കലാണ് അവര്‍ സ്വീകരിച്ച തന്ത്രം. അങ്ങനെയാണ് സലഫീ ആശയക്കാരായ അയ്മന്‍ സവാഹിരിയും അല്‍ ബഗ്ദാദിയടക്കമുള്ള കൊലയാളികള്‍ ജന്മമെടുക്കുന്നത്. മതത്തിന്റെ പാരമ്പര്യത്തെ തള്ളുകയും ലോകമാകെ അസമത്വവും മതനിരാസവും വ്യാപിച്ചിരിക്കുകയാണെന്നും അതിനാല്‍ സായുധ പോരാട്ടവും സംഘട്ടനവും അനിവാര്യമാണെന്ന് വരുത്തിത്തീര്‍ക്കുകയും അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാധീനമുപയോഗിച്ച് മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. ലോകമാകെ വിധ്വംസന പ്രവര്‍ത്തനം നടത്തി ഭീതി വിതച്ച് ഇത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വരുമ്പോള്‍ മുസ്‌ലിം സമുദായത്തിനകത്ത് ബോധവത്കരണ നടപടികള്‍ വളരെ ജാഗ്രതയോടെ നടക്കേണ്ടതുണ്ട്. ഇത്തരം മാനവിക വിരുദ്ധ പ്രവര്‍ത്തനം ഇസ്‌ലാമികമല്ലെന്നും മതരാഷ്ട്രവാദികളുടെ അതിവാദങ്ങളാണ് വിപണനം ചെയ്യപ്പെടുന്നതെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്കാകേണ്ടതുണ്ട്.